അതങ്ങനെയാണ്, ചില തഴക്കങ്ങള്‍!
ടൂത്ത് ബ്രഷ് വായില്‍ തിരുകുന്നതും തെല്ലും സങ്കോചമില്ലാതെ കാലുകള്‍ കിഴക്കേ വേലിക്കു വെളിയിലെ നാട്ടുമാവിന്‍ചോട്ടില്‍ എത്തിനില്‍ക്കും. ഇളവെയിലില്‍ ഞാറിന്‍ തലപ്പില്‍നിന്നും മഞ്ഞുതുള്ളികള്‍ മടിയോടെ ഊര്‍ന്നിറങ്ങുന്നതും, പെണ്ണാളുകള്‍ പണിക്കിറങ്ങാന്‍ പാടവരമ്പിലൂടെ തിടുക്കത്തില്‍ പായുന്നതും നോക്കിനിന്നിരുന്നിരുന്ന ആ കുട്ടിക്കാലം തൊട്ട്, പ്രവാസത്തിന്റെ മടുപ്പിക്കുന്ന ഇടവേളകളില്‍ ഒരു വരാല്‍ മീനിനെപ്പോലെ ഊളിയിട്ടു പൊങ്ങി ഇത്തിരി ജീവശ്വാസമെടുക്കുന്ന ഈ ചെറിയ അവധിക്കാലംവരെ വീട്ടിലുള്ള ഏത് പ്രഭാതത്തിലും താനാ കിഴക്കേ മൂലയുടെ ഇഷ്ടക്കാരനാണ്.
പക്ഷേ ഇന്നു കാഴ്ച്ചള്‍ക്കും കണ്ണിനും ആ കുളിര്‍മയില്ല. പാടത്ത് പെണ്ണാളില്ല, പഴയ തണുപ്പില്ല, പുല്ലിന്റെ ഗന്ധമില്ല. ഇടതൂര്‍ന്ന ഞാറുകളെയാകെ ഇളവെയിലില്‍ ഓളംതല്ലിക്കുന്ന ചെറുകാറ്റില്ല. കുട്ടനാടിനെയാകെ കരിക്കട്ടകൊണ്ട് വരച്ചു വികൃതമാക്കിയ ടാര്‍റോഡുകള്‍. വാഹനങ്ങളുടെ ഇരമ്പലില്‍ തേന്‍ കുരുവികളുടെ ചിലമ്പലില്ല. തെങ്ങിന്‍ തലപ്പത്ത് ഞാന്നാടുന്ന അവറ്റകളുടെ കൂടുകളുമില്ല.
പത്തു സെന്റ് പാടം നികത്താന്‍ പ്രയത്നിക്കുന്ന ഒരു ജെ.സി.ബി കണ്ണെത്തും ദൂരത്ത് ഇരമ്പിയാര്‍ക്കുന്നു. വെളിയിലക്കാടുകള്‍ നിറഞ്ഞ് വൃത്താകൃതിയില്‍ പുറം ബണ്ടിനെ തൊട്ടുകിടന്നിരുന്ന, ഒരുകാലത്ത് തൂമ്പ തോടുവിക്കാന്‍ പോലും ആളുകള്‍ മടിച്ചിരുന്ന ആ മണ്‍തിട്ടയല്ലേ ജെ.സി.ബി യുടെ ദ്രംഷടങ്ങള്‍ കാര്‍ന്നെടുക്കുന്നത്? അതാരും കാണുന്നില്ലേ? എന്തേ വിലക്കാത്തത്?
"ആ രണ്ടേക്കര്‍ ആശാരിപറമ്പിലെ അവറാച്ചന്‍ മേടിച്ചു. വില്ലേജ് ആഫീസില്‍നിന്നും അനുമതി വാങ്ങി പത്തു സെന്‍ട് മൂത്തമോന് പുര വെയ്ക്കാന്‍ നികത്തുവാ. ഇതിപ്പം ലക്ഷണം കണ്ടിട്ട് ഒരേക്കറോളം പറമ്പ് നികന്നു കഴിഞ്ഞെന്നു തോന്നുന്നു!" പിന്നില്‍ നിന്നും അപ്പന്‍റെ ശബ്ദം.
കേട്ടതില്‍ അത്ഭുതമൊന്നും തോന്നിയില്ല. റോഡു വന്നശേഷം വെള്ളപ്പൊക്കവും, ദുരിതവും ഭയന്ന് കൂടുവിട്ടുപോയ പുതുപ്പണക്കാരോക്കെ കൂട്ടത്തോടെ തിരികെയെത്തി പൊന്നുംവിലക്ക് നെല്‍പ്പാടം വാങ്ങി, നികത്തി വീട് വയ്ക്കുകയോ, മറിച്ചുവില്‍ക്കുകയോ ചെയ്യുന്നു. പാവപ്പെട്ടവന് ഒരുതുണ്ടു ഭൂമി ഇന്നു കിട്ടാക്കനിയായി! ഭൂരിഭാഗം കുട്ടനാടന്‍ പച്ചപ്പിന് മേലെയും കിഴക്കന്‍റെ ചെമ്മണ്ണ്‍ വീണുകഴിഞ്ഞു!
"നിനക്കറിയുമോ നമ്മുടെ നീലന്‍റെ കൊച്ചുമോന്‍ പ്രസാദാ ആ ജെ.സി.ബി. യുടെ ഡ്രൈവര്‍. അതിനു നീലനെ നിനക്കൊര്‍മ്മയുണ്ടായിട്ടു വേണ്ടേ! അല്ലേ?"
അപ്പന്‍റെ സ്വരത്തിന് ഒരു പരിഹാസച്ചുവയുണ്ടോ? നാടും വീടും വിട്ടു വേലതേടി പോയോരുടെ ഗണത്തില്‍ നീയും മണ്ണിനെ മറന്നു എന്നൊരു ധ്വനി അതിലുണ്ടോ ആവോ?"
ആ കേട്ടത് അത്ഭുതത്തെക്കാള്‍
ഉള്ളിലെവിടെയോ വീണു ചിതറിയ
ഒരു ഞെട്ടലായി. നീലന്‍ പുലയന്‍! അയാളുടെ വിയര്‍പ്പിന്റെ മണം എവിടെനിന്നാണ് ഇത്ര പെട്ടന്ന് കാറ്റ് കൊണ്ടുവന്നത്! കൈകള്‍ മുഖത്തോട് അടുപ്പിച്ചു നോക്കി. അതോ തന്‍റെ ശരീരത്ത് ഇപ്പോഴും അതിന്‍റെ ഉപ്പുരസം തങ്ങിനില്പ്പുണ്ടോ?
ഈ മണ്ണിന്റെ കറുപ്പാണ് നീലന്. ഉഴുതുമറിച്ച ചേറിന്റെ മണമാണ് വിയര്‍പ്പിന്. കലപ്പ വലിക്കുന്ന കരിമ്പോത്തിന്റെ കരുത്താന് ചുമലുകള്‍ക്ക്. ആ തോളിലിരുന്നാണ് വയലോരക്കാഴ്ച്ചകളോക്കെയും താനാദ്യമായി കണ്ടത്.
ചക്രം ചവിട്ടുമ്പോള്‍ മുളങ്കാല്‍ വെച്ചുകെട്ടില്‍ അയാളുടെ തോളോട് പറ്റിനിന്ന് കഴുത്തില്‍ കൈകള്‍ വട്ടം ചുറ്റിപ്പിടിച്ച് ആ വിയര്‍പ്പിലെ ഉപ്പുരസം എത്രയോതവണ താന്‍ രുചിച്ചിട്ടുണ്ട്. വിത്തെറിയും മുന്‍പ് ആദ്യമായി കുഞ്ഞിക്കയ്യാല്‍ ഒരുപിടി കുരിശാകൃതിയില്‍ വിതപ്പിച്ചത്, ഞാറു പറിച്ചു നടുമ്പോള്‍ കളയും നെല്ലും വേര്‍തിരിച്ചു കാട്ടിത്തന്നത്, വളമെറിയുമ്പോള്‍ നീണ്ടു മെലിഞ്ഞ കൈളികളില്‍ നിന്നും അര്‍ത്ഥവൃത്താകൃതിയില്‍ വിതറിയ വിസ്മയം കണ്ടത്. കൊച്ചുവള്ളത്തില്‍ കൂട്ടിനുപോയി പപ്പടവട്ടത്തില്‍ വല വിരിയിച്ച് ഒരു കുടം നിറയെ മീന്‍ നിറച്ചത്, വെള്ളത്തിനൊപ്പം തുളുമ്പിനിന്ന കട്ടനിറഞ്ഞ കെട്ടുവള്ളത്തിന്‍റെ പടിയില്‍ തുഞ്ചം തൊട്ട് തലവരെ കഴുക്കോലില്‍ ഊന്നി തെന്നിനീങ്ങിയത്, പാടത്തും പറമ്പിലും തോട്ടിലും വള്ളത്തിലും എല്ലാമെല്ലാം അയാളുടെ നിഴലായി ഈ കുഞ്ഞു താനും നടന്നത് മറക്കാനാവുമോ?
ചുരുക്കത്തില്‍ നീലനെന്നാല്‍........
വെള്ളം നിറഞ്ഞുനിന്ന കായലില്‍ ചെളിബണ്ട് കുത്തി, അതിനുള്ളിലെ നീരു വറ്റിച്ച് ഇന്നത്തെ കൃഷിനിലങ്ങളാക്കി മാറ്റിയ ചരിത്രത്തിലെ, വീരസാഹസികങ്ങളായ അനേകായിരം പുലയ കരുത്തിന്‍റെ പിന്മുറക്കാരില്‍ ഒരുവന്‍. കിതപ്പ് എന്തെന്ന് അറിയാത്ത, പ്രായം ഓര്‍മ്മയിലില്ലാത്ത ഒരു യഥാര്‍ത്ഥ കുട്ടനാടന്‍ കര്‍ഷകതൊഴിലാളി. മണ്ണിന്റെ മകന്‍! അപ്പന്‍റെ കൃഷി നോട്ടക്കാരന്‍.
അത്യധ്വാനത്തിന്റെ മൂന്നു മാസങ്ങള്‍ക്കുശേഷം കാത്തിരുന്നു വരുന്ന കൊയ്ത്തുകാലം കുട്ടനാടിന്റെ ഉത്സവമാണ്. യാത്രാസൗകര്യം വള്ളങ്ങളില്‍ മാത്രം സാധ്യമായ ഈ മുനമ്പുകളിലേയ്ക്ക് വിവിധ പ്രദേശങ്ങളില്‍നിന്നും തൊഴിലാളികള്‍ കാതങ്ങള്‍ കടന്നെത്തി പാടവരമ്പിലോ കറ്റക്കളങ്ങളിലോ തമ്പടിച്ചു താമസിച്ച്, മനസ്സുനിറയെ കൊയ്തു മെതിച്ച്, ചാക്കുകള്‍ നിറയെ പതവുമായി* തിരികെപ്പോയിരുന്നു. ഒരു മാസത്തോളം നീളുന്ന വിളവെടുപ്പ് മാമാങ്കത്തിനിടെ അത്യാഹിതങ്ങളായി അരിവാള്‍ തലപ്പില്‍ വിരലറ്റു പോകുക, പാമ്പുകടി, ഹൃദയാഘാതം, സൂര്യതാപം തുടങ്ങിയവ അപൂര്‍വ്വം സംഭവിച്ചിരുന്നു. വള്ളത്തില്‍ ദൂരെയുള്ള ആസ്പത്രിയില്‍ എത്തിക്കും മുന്പേ മരണപ്പെടുന്ന, ബന്ധുക്കള്‍ തേടിയെത്താത്തവരെ അടക്കംചെയ്ത ചെറു മണ്‍തിട്ടയും പാടവരമ്പോട് ചേര്‍ന്ന് ഉയര്‍ന്നു നിന്നിരുന്നു.
ആ ദിനങ്ങളില്‍ പ്രകൃതിക്കും മനുഷ്യനും പ്രസരിപ്പിന്‍റെ മുഖഭാവമാണ്. കൊയ്ത്തുകാരെ ലക്‌ഷ്യം വെച്ചുള്ള, നിത്യേനയില്ലാത്ത കച്ചവടങ്ങളും തകൃതി. പതിവ് ചായക്കടക്കാര്‍ക്ക് പുറമേ, വേവുന്ന ചൂടില്‍ വായ്ക്ക് രുചിയേകാന്‍ പായസം. ദാഹമകറ്റാന്‍ സംഭാരം, പൊരിവെയിലില്‍ എരിവെകാന്‍ ഇഞ്ചിമുട്ടായി, ഊര്‍ജം നല്‍കി ഉഷാറാക്കാന്‍ വാറ്റു ചാരായം എന്നുവേണ്ട സകലതും ന്യായവിലക്ക് ലഭ്യം.
അത്തരത്തില്‍ ഒരു കൊയ്ത്തുകാലത്തെ വരവേല്‍ക്കാന്‍ നാട് ഒരുങ്ങിക്കഴിഞ്ഞു. പുഞ്ച കഴിഞ്ഞുള്ള രണ്ടാകൃഷിയുടെ** കതിരുകള്‍ വിളഞ്ഞു പാകമായി വിധേയത്വത്തോടെ ശിരസ്സ് കുമ്പിട്ട്നിന്നു. ഇടവപ്പാതി കനത്ത് ചുറ്റുമുള്ള ആറുകള്‍ നിറഞ്ഞ് ഒഴുകുന്നു. എല്ലാ വെള്ളപ്പൊക്ക കാലത്തെയുംപോലെ
പാടശേഖരസമിതിയുടെ ബണ്ട്സംരക്ഷക സംഘത്തിന് കൂട്ടായി നീലനും ഒരു കുഞ്ഞോളത്തിലോ, ഊര്‍ന്നിറങ്ങുന്ന ചെറു ഉറവയിലോ ബലക്ഷയമായി ചെളി ബണ്ട് കവിഞ്ഞൊഴുകുന്നുവോ എന്നു കരുതലോടെ നിരീക്ഷിച്ച്, ഒരുനാടിന്റെ മുഴുവന്‍ അധ്വാനത്തിനു താങ്ങായ് ഊണും ഉറക്കവു മൊഴിഞ്ഞ് കാവലിരിക്കുന്നു. ഒക്കെ ഇന്നുകൂടി മാത്രം. നാളെ കൊയ്ത്താണ്. പെണ്ണാളുകളുടെ അരിവായ്ത്തലയുടെ ആര്‍ത്തിയില്‍ കതിരുകള്‍ കറ്റകളായ് മാറ്റപ്പെടും.
ഇടിയും മഴയും കനത്തു കറണ്ട്പോയിട്ട് രണ്ടു നാളായി. പന്തന്കള്‍ കൊളുത്തി പുറം ബണ്ടുകളെ വീക്ഷിച്ചിരുന്ന സംഘം, തണുത്ത രാവിന്‍റെ നാഴികകളോരോന്നും പുകച്ചു തള്ളി കാത്തിരിക്കുന്നു. വീശിയടിച്ച വടക്കന്‍ കാറ്റില്‍ വലിയൊരു തെങ്ങ് ചുവടടക്കം മറിഞ്ഞു. വേരോടിയ വഴിയിലൂടെ വിളിക്കാതെ തന്നെ വെള്ളം വലിഞ്ഞുകയറി. അപായം കണ്ടമാത്രേ നീലന്‍റെ നിലവിളിയില്‍ നാടോന്നു നടുങ്ങി. പാടത്തിനു മടവീഴാന്‍ പോകുന്നു! അയാളാ വിടവില്‍ ഇറങ്ങി, തള്ളിവരുന്ന വെള്ളത്തെ തടുത്തു നിര്‍ത്താനായി അടിച്ചുതാത്തൊരു തെങ്ങും കുറ്റി പോലെ കാലുകള്‍ ചെളിയിലാഴ്ത്തി ഒഴുക്കിനെതിരെ കൈ വിരിച്ചുപിടിച്ചു തടയായി നിന്നു!
എന്നിട്ട് ഉറക്കെ വിളിച്ചു കൂവി.
"മേലേ മണ്ണിട്ട് മൂടിനെടാ ഏനെ നോക്കെണ്ടാ......."
അയാളുള്‍പെടെ പലരുടെയും ജീവനും ശ്വാസവും വിയര്‍പ്പുമാണ് ആ പാടം. അനേകം കുടുംബങ്ങളുടെ ഒരു വര്‍ഷത്തെ അധ്വാനത്തിന്‍റെ, വിശപ്പിന്‍റെ, വിദ്യാഭാസത്തിന്‍റെ, മരുന്നിന്‍റെ, നല്ല വസ്ത്രത്തിന്‍റെ....... എല്ലാ ശുഭപ്രതീക്ഷകള്‍ക്കും മേലാണ് വെള്ളം അരിച്ചിറങ്ങുന്നത്.
ഒരു മനുഷ്യജീവനു മേലേ മണ്ണ് വെട്ടി മൂടാന്‍ വിറുങ്ങലിച്ചു നിന്നവര്‍ക്ക് മറ്റൊന്നാലോചിക്കാന്‍ ഇടകൊടുക്കാതെ ചവിട്ടി നിന്ന ഭൂമി ഇളകി! ആറ്റിലെ ഉയര്‍ന്ന ജലനിരപ്പിന്‍റെ സമ്മര്‍ദത്തെ അതിജീവിക്കാനാവാതെ ചെളി വരമ്പു പരാജയപ്പെട്ടു പിന്‍വാങ്ങി. തൊട്ടടുത്തു നിന്ന തെങ്ങും കടപുഴക്കി ഇരുപതടി ദൂരത്തോളം പുറംബണ്ടിനെയും ആ ആളുകളെയും കൊണ്ട് ആര്‍ത്തലച്ചു വെള്ളം പാടത്തേയ്ക്ക് കുതിച്ചു.
കതിരണിഞ്ഞ നെല്ചെടികളുടെ ചുവടു മുതല്‍ തലവരെ വെള്ളം മൂടുന്ന കാഴ്ച, നിസ്സഹായനായി നിശബ്ദംനിന്ന അപ്പന്‍റെ നിറകണ്ണിലൂടെ ഞാനും കണ്ടു. പാടവും പുഴയും വേര്‍തിരിച്ചറിയാത്ത വിധം എങ്ങും ജലം നിറഞ്ഞു നിന്നു. വെള്ളച്ചാട്ടത്തില്‍ അകപ്പെട്ടുപോയവരൊക്കെ നാനാദിക്കുകളിലായി നീന്തിക്കയറി. നീലനതു താങ്ങാനാവില്ലെന്ന് ഏവര്‍ക്കുമറിയാം. ദുഖാര്‍ത്തനായി മൂക്കറ്റം മോന്തി കള്ളുഷാപ്പിലെങ്കിലും പ്രതീക്ഷിച്ചവര്‍ക്കും അയാളെ അവിടെങ്ങും കാണാനായില്ല.
മന്ത്രിയും എം.എല്‍.എയും വന്നു. ഒരാഴ്ചകൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ പാടം തടഞ്ഞു വെള്ളം വറ്റിച്ചു. ദുരിതാശ്വാസങ്ങ നടപടികളൊക്കെ പ്രഹസനമെന്ന് നന്നായി അറിയാവുന്ന കര്‍ഷകരോക്കെ നഷ്ടബോധവും വേദനയുംകൊണ്ട് മാളത്തില്‍ തന്നെയിരുന്നു. ചില പെണ്ണുങ്ങള്‍ കന്നുകാലികള്‍ക്ക് വിശപ്പടക്കാനായി ചീഞ്ഞളിഞ്ഞ നെല്‍ച്ചെടികള്‍ പറിച്ചെടുത്തുകൊണ്ടുപോയി. അവരിലാരോ ആണ് ആ കാഴ്ച കണ്ടത്!
മടവീണതിനടുത്തായി വെള്ളത്തള്ളലില്‍ അടിഞ്ഞുകൂടിയ എക്കല്‍മന്കൂനയില്‍ തലകീഴായി അടിച്ചുതാഴ്ത്തിയ ജീര്‍ണ്ണിച്ചൊരു തെങ്ങുംകുറ്റി പോലെ നീലന്‍! വീട്ടുവളപ്പുകളെല്ലാം പുഴയോട് ചേര്‍ന്നോഴുകിയ വെള്ളപ്പൊക്ക കാലത്ത് മണ്ണിന്റെ മക്കളുറങ്ങുന്ന മണ്‍തിട്ടയില്‍ വാഴപ്പിണ്ടി അടുക്കി, അതില്‍ കിടത്തി, ചെളി വെട്ടി മൂടിയാണ് നീലനെ അന്ന് അടക്കംചെയ്തത്.
കാതുകളില്‍ ജെ.സി.ബിയുടെ ഇരമ്പല്‍ അസഹ്യമാം വിധം മൂര്ച്ചിച്ചു വന്നു. അടുത്തുള്ള ബസ്സ് സ്റ്റോപ്പിലാകെ മാന്യമായി വസ്ത്രം ധരിച്ചവരില്‍ സ്കൂള്‍കുട്ടിള്‍, ജോലിക്ക് പോകുന്ന ഉദ്യോഗസ്ഥര്‍, വാര്‍ക്കപ്പണിക്കാര്‍, റിയല്‍എസ്റ്റേറ്റ്-വിവാഹ ബ്രോക്കര്‍മാര്‍, കുടുംബശ്രീ പെണ്ണുങ്ങള്‍........ ഏറെയും മുഖച്ചായ മാറിയ ഗ്രാമത്തിലെ എനിക്കപരിചിതമായ മുഖങ്ങള്‍.
നീലന്റെ മകന്‍ കര്‍ഷകത്തൊഴിലാളിയായിരുന്നില്ല. അയാള്‍ പുഴയില്‍ മണ്ണ്‍ വാരാന്‍ പോയി മാന്യമായി ഉപജീവനം കഴിച്ചു. അയാളുടെ മകനും ഈ മണ്ണുവാരിയെന്ത്രം നിയന്ത്രിക്കുന്നു. പക്ഷേ......അവന്‍ മാന്തുന്ന ആ മണല്‍ത്തിട്ട?
അവന്‍ എന്‍റെ നീലനെ, അവന്‍റെ മുത്തച്ഛനെ കണ്ടിട്ടുണ്ടാവില്ല. അല്ലെങ്കില്‍ വലിയ വീലുകള്‍ക്കുള്ളില്‍ അമര്‍ന്നുപോയ, മണ്ണിലലിഞ്ഞു ചേര്‍ന്ന ചില രോദനങ്ങള്‍ ആ ചെകിടടപ്പിക്കുന്ന ശബ്ദത്തില്‍ കേള്‍ക്കുന്നുണ്ടാവില്ല!
***
*പതം: തൊഴിലാളികള്‍ക്ക് അവര്‍ കൊയ്തു മെതിച്ചു കൃഷിക്കാരന് കൊടുക്കുന്ന നെല്ലിന്റെ ഏഴില്‍ ഒന്ന് ഭാഗം കൂലിയായി നല്‍കുന്നു ഇതിന്നെ പതം എന്ന് പറയുന്നു.
**രണ്ടാം കൃഷി: സാധാരണയായി കുട്ടനാട്ടില്‍ ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ വിളവെടുക്കുന്നതിനെ പുഞ്ചകൃഷിയെന്നും ആഗസ്റ്റ് മാസത്തില്‍ വിളവെടുപ്പിനു പാകമാകുന്ന കൃഷിയെ രണ്ടാം കൃഷി എന്നും പറയുന്നു.
കടപ്പാട്: താഴെക്കൊടുത്തിരിക്കുന്ന ചേറില്‍ പുതഞ്ഞു നില്‍ക്കുന്ന കുഞ്ഞിന്‍റെ ചിത്രം ഫേസ്ബുക്ക് വാളില്‍ ഇട്ട അഷ്‌റഫ് സാല്‍വയാണ് ഈ കഥയ്ക്കുള്ള പ്രചോദനം. :)

"നെല്പാടങ്ങള്‍ തന്‍ നിറവും ഉഴുതുമറിച്ച ചേറിന്‍ മണവുമാണെനിക്ക്. ചാട്ടുളിപോലെ പായുമൊരു ചുണ്ടന്‍ വള്ളത്തിന്‍ കുതിപ്പും ഉഴവു ചാലുകള്‍ കീറിയോടും കരിമ്പോത്തിന്‍ കരുത്തുമുണ്ടെനിക്ക്. സിരകള്‍ നിറഞ്ഞൊഴുകുന്നു നദികള്‍;അതില്‍ സ്നേഹമായി തുള്ളിക്കളിക്കുന്നു മീനുകള്‍. ഞാറ്റുപാട്ടിന്റെ ഈണവും വഞ്ചിപ്പാട്ടിന്റെ താളവും നേരും നെറിവും നിറയും കൃഷിയുമാണെന്റെയുള്ളില്‍. എങ്കിലും അറിയാതെ ദിശമാറി പറന്നൊരു കുട്ടനാടന്‍ കുളിര്‍ കാറ്റാണിന്നു ഞാന്‍."
ReplyDeleteഅപ്പൊ തേങ്ങ നമ്മള് തന്നെ ഉടയ്ക്കാം
ReplyDeleteഎന്നിട്ട് എന്തേ, ഉടച്ചില്ലാ? :)
Deleteചക്രം ചവിട്ടുമ്പോള്‍ മുളങ്കാല്‍ വെച്ചുകെട്ടില്‍ അയാളുടെ തോളോട് പറ്റിനിന്ന് കഴുത്തില്‍ കൈകള്‍ വട്ടം ചുറ്റിപ്പിടിച്ച് ആ വിയര്‍പ്പിലെ ഉപ്പുരസം എത്രയോതവണ താന്‍ രുചിച്ചിട്ടുണ്ട്. വിത്തെറിയും മുന്‍പ് ആദ്യമായി കുഞ്ഞിക്കയ്യാല്‍ ഒരുപിടി കുരിശാകൃതിയില്‍ വിതപ്പിച്ചത്, ഞാറു പറിച്ചു നടുമ്പോള്‍ കളയും നെല്ലും വേര്‍തിരിച്ചു കാട്ടിത്തന്നത്, വളമെറിയുമ്പോള്‍ നീണ്ടു മെലിഞ്ഞ കൈളികളില്‍ നിന്നും അര്‍ത്ഥവൃത്താകൃതിയില്‍ വിതറിയ വിസ്മയം കണ്ടത്.
ReplyDeleteഗ്രാമീണ ഭംഗിയും കാഴ്ചകളും .........
എല്ലാം നേരില്‍ കാണുംപോലെ തോന്നി
അവസാനം ഇങ്ങനെ ആയിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ....
നീലനെ നന്നായി അവതരിപ്പിച്ചു ഒപ്പം ഇത്തിരി വേദനയും .....
നന്നായിരിക്കുന്നു ജോസ്
ആശംസകള്‍ ....
നീലനെപോലെ ഒരുപാടുപേര്‍ ഉണ്ടായിരുന്നു പക്ഷേ ഇന്നില്ല!
Deleteകണ്ണു നിറഞ്ഞു, ജോസെലെറ്റ്..
ReplyDeleteചിലർ പറയുന്നു, നൊസ്റ്റാൾജിയ മടുത്തു തുടങ്ങിയെന്ന്..
കഴിഞ്ഞു പോയതെല്ലാം, അനുഭവിച്ചതെല്ലാം ചരിത്രവും ഓർമ്മകളുമായി മനസ്സിൽ ശേഷിക്കുമ്പോൾ മടുപ്പുളവാകുന്നതെങ്ങിനെ ? ജോസെലെറ്റ് മനോഹരമായി പറയുകയും ചെയ്തു..
നാം കണ്ണുകൊണ്ട് കണ്ടതും കൈകൊണ്ടു തൊട്ടനുഭവിച്ചറിഞ്ഞതും എഴുതുമ്പോളല്ലേ കഥ ജീവസുട്ടതാകുന്നത് അല്ലേ, മനോജ്!
Deleteഹൃദയസ്പര്‍ശിയായ കഥ.... ആശംസകള്‍..
ReplyDeleteസമകാലികകേരളത്തില്‍ മണ്ണിനെ മറക്കുന്ന, പഴമയെ മറക്കുന്ന, തലമുറയുടെ അവസ്ഥ വരച്ചു കാണിച്ചു..
നമുക്കെങ്കിലും മറക്കാതിരിക്കാം അല്ലേ? നന്ദി റഷീദ്,
Deleteചിലവരികള്‍ - ചില പ്രയോഗങ്ങള്‍ വല്ലാതെ ഉലച്ചു!
ReplyDeleteമണ്ണും മനുഷ്യനും കൂടിച്ചേരുന്ന പോസ്റ്റ്.
>അയാളുള്‍പെടെ പലരുടെയും ജീവനും ശ്വാസവും വിയര്‍പ്പുമാണ് ആ പാടം. അനേകം കുടുംബങ്ങളുടെ ഒരു വര്‍ഷത്തെ അധ്വാനത്തിന്‍റെ, വിശപ്പിന്‍റെ, വിദ്യാഭാസത്തിന്‍റെ, മരുന്നിന്‍റെ, നല്ല വസ്ത്രത്തിന്‍റെ....... എല്ലാ ശുഭപ്രതീക്ഷകള്‍ക്കും മേലാണ് വെള്ളം അരിച്ചിറങ്ങുന്നത്. <<
കൊള്ളാം ജോസ്. വീണ്ടും കാണാം.
യാചൂ,
Deleteമട വീഴുന്നത് ഒരു കാഴ്ചയാണ്,
ഒന്നും വേണ്ട,നെല്ലും കൃഷിയും എന്തെന്നരിയാത്തവന്‍ അടുത്തുനില്‍ക്കുന്ന കൃഷിക്കാരന്റെ മുഖത്ത് ആ സമയം ഒന്ന് നോക്കിയാല്‍ മതി,
കണ്ടു നില്‍ക്കുന്നവന്റെ ഹൃദയം തകര്‍ന്നുപോകും!
വളരെ നല്ല പോസ്റ്റ് , ഇന്നിന്റെ കുരുന്നുകൾക്ക് ചിത്രങ്ങൾ മാത്രമായ ഈ പാടങ്ങൾ നമുക്ക് നഷ്ടമായിരികുന്നു....
ReplyDeleteഎന്റെ വീട്ടിൽ ഇപ്പോഴും നെൽ ഉണ്ടാക്കുന്നുണ്ട്, കൊയ്ത് വന്നാൽ അതൊരു രസം തന്നെയാണ്... പ്രാവാസത്തിൽ എല്ലാം ഓർമകൾ
ആ ഓര്‍മ്മകളല്ലേ പ്രവാസികളായ നമ്മളെ സ്വപ്നത്തിന്റെ ചിറകിലെറ്റി നാടിനെയും വീടിനെയും മറക്കാതെ താങ്ങി നിര്‍ത്തുന്നത്!
Deleteഓര്‍മ്മയില്‍ ഒരു പാട്ട് കൂടി വരുന്നു :-
ReplyDeleteകരി വള കരി വള കരി വള പോലേ കറുത്ത പെണ്ണേ
കുനു കുനു കുനു കുനു പോലേ ചിരിച്ച പെണ്ണേ
കുട്ടനാടന്‍ പാടം വരവാര്‍ത്തു ചിരിക്കുന്നു - നിന്നെ
കറ്റകള്‍ കൊയ്ത വെളുത്ത പാടം മാടി വിളിക്കുന്നു
ഗ്രാമ വിശുദ്ധി നഷ്ടപ്പെട്ടിട്ടില്ലാത്ത പ്രിയ സ്നേഹിതാ ..
ReplyDeleteവല്ലാതെ മനസ്സിനെ നോവിച്ചു ചില വരികള്‍ .
ഒന്നും നമുക്ക് മറക്കാനാവില്ല .
മറക്കാതെയും ഇരിക്കട്ടെ . മണ്ണിന്റെ മക്കളെ .
പ്രിയ അഷ്‌റഫ്,
Deleteഎന്നെപ്പോലെ മണ്ണിനെ അടുത്തു അറിയാവുന്ന ഒരാളല്ലേ താന്കളും!
തന്ന ആ ഫോട്ടോയില്‍ നിന്നാണ് ഈ പോസ്റ്റിന്റെ ജനനം അതിന് ആദ്യമേ നന്ദി,
This comment has been removed by the author.
ReplyDelete"മേലേ മണ്ണിട്ട് മൂടിനെടാ ഏനെ നോക്കെണ്ടാ......."
ReplyDeleteകണ്ണില്‍ വെള്ളം നിറഞ്ഞു പിന്നെ വായിക്കാന്‍ അല്പസമയം എടുത്തു.
ഇത്തരം ആത്മാര്‍ത്ഥത നമുക്ക് നഷ്ടമായിരിക്കുന്നു, ആ സ്നേഹവും.
പണ്ട് എന്റെ അപ്പൂപ്പന്‍ "പതം"നല്‍കുമ്പോള്‍ പറ നിറയെ നെല്ല് കൊടുക്കുന്നതും,
പതം നല്‍കാനുള്ള നെല്ല് അളക്കുന്നത് പറ നിറച്ചതിനു ശേഷം രണ്ടു കൈകൊണ്ടും
നെല്ല് തിരിച്ചൊന്നമരത്തി വീണ്ടും നിറക്കുന്നത് എല്ലാം ദാ കണ്മുന്നില്‍ കാണുന്നു.
വളരെ മനോഹരമായി നെല്ലിന്റെ ഗന്ധവും വിയര്‍പ്പിന്റെ മണവും ചെളിയുടെ ചൂരും
നേരിട്ട് അനുഭവിച്ച അനുഭൂതി.
ജീവനുള്ള ചിത്രങ്ങള്‍.
സുന്ദരമായിരിക്കുന്നു.
റാംജിചേട്ടാ,
Deleteപതവും തീര്‍പ്പും കഴിഞ്ഞ്, അവസാനം കൃഷിക്കാരന്‍ കൈകൊണ്ടു വാരിയിട്ടു കൊടുക്കുന്ന ആ രണ്ടു പിടി നെല്ലുണ്ടല്ലോ അതിലുണ്ട് ഇരുവരുടെയും മനസും സന്തോഷവും!
കണ്ണു നനയിച്ച എഴുത്ത്......അഭിനന്ദനങ്ങൾ.
ReplyDeleteനന്ദി എച്മു ചേച്ചി, :)
Deleteനാലഞ്ചു കിലോമീറ്റര്‍ നീളത്തില്‍ നെല്‍പ്പാടങ്ങളുണ്ടായിരുന്ന എന്റെ ഗ്രാമമിന്ന്‍ ഒരു ശവപ്പറമ്പു പോലാണു. 99 ശതമാനം വയലുകളും നികന്നു കഴിഞ്ഞു. അവയുടെ തേങ്ങലുകള്‍ ആരു കേള്‍ക്കാന്‍..
ReplyDeleteമനോഹരമായ എഴുത്ത് ജോസ്...അഭിനന്ദനങ്ങള്‍...
ഇന്നു പത്ത് സെന്റ് പടം നികത്താന്‍ പഞ്ചായത്ത് അനുമതിയുണ്ട്, മൂന്നു മക്കളുള്ള ഒരു കുടുംബത്തിലെ ആളുകള്‍ വീട് വച്ച് കഴിയുമ്പോള്‍ ഒരേക്കര്‍ നികന്നു പോകും,പോരാഞ്ഞ് ഭൂ മാഫിയയും!ആരോട് പറയാന്‍?
Deleteമണ്ണിന്റെ മണമുള്ള പോസ്റ്റ്
ReplyDeleteജോസേട്ടാ ഒരു പ്രത്യേക ടേസ്റ്റ് ആയിരുന്നു ഈ പോസ്റ്റിനു
ആശംസകള്‍ വീണ്ടും വരും ..
ആ മണം എല്ലാവര്ക്കും ഒരുപോലെ അനുഭവപ്പെടുമോ എന്നൊരു ഭീതി എഴുതുമ്പോഴുണ്ടായിരുന്നു റഷീദ്, ഇപ്പോള്‍ ആ സംശയം മാറി, നന്ദി!
Deleteഗതകാലസ്മരണകള്‍ ഉണര്‍ത്തുന്ന പോസ്റ്റ്.കൃഷിക്കാരനും പണിയാളും തമ്മിലുള്ള ആത്മബന്ധം നഷ്ടപ്പെട്ടുപോയി.കാരണങ്ങള്‍ പലതുണ്ട്.പക്ഷേ നഷ്ടം നഷ്ടം തന്നെ.എത്ര പ്രയാസങ്ങളുണ്ടായിരുന്നെങ്കിലും,ആ കാലം തന്നെ കൃഷിയുടെയും കൃഷിചെയ്യുന്നവരുടെയും സുവര്‍ണകാലം.
ReplyDelete(ഒരുമാസമായി പോസ്റ്റ് എനിക്കു കിട്ടുന്നില്ല.മറ്റുള്ളതൊക്കെ കിട്ടുന്നുമുണ്ട്.)
ചേറും ചെളിയും ചവുട്ടിയ കൃഷി മാന്യതയില്ലാത്ത തൊഴിലാണ് എന്നൊരു ധാരണ ആളുകള്‍ക്കിടയില്‍ പടര്‍ന്നു പോയി, യന്ത്രവല്‍ക്കരണം, നല്ല താങ്ങുവില, ഗതാഗത സൗകര്യം ഒക്കെകൊണ്ട് ഇപ്പോള്‍ ഏറെ മാറ്റം വന്നിട്ടുണ്ട്,
Deleteജോര്‍ജേട്ടാ, പോസ്റ്റു ദാഷ്ബോടില്‍ കിട്ടാത്തത് കഷ്ടമായിപ്പോയി!
ഒന്നൂടെ ഫോല്ലോ ചെയ്തു നോക്കിയാലോ? അല്ലെങ്കില്‍ സബ്സ്ക്രൈബ് ബൈ ഇമെയില്‍ ഓപ്ഷന്‍ ട്രൈ ചെയ്തു നോക്കാമോ? എലകൊഴിയുമ്പോള്‍ എന്നൊരു പോസ്റ്റ് ഇടയ്ക്ക് മിസ്സ് ആയിപ്പോയിട്ടുണ്ട്!
കഴിഞ്ഞുപോയ കാലം കാ
ReplyDeleteറ്റിനക്കരെ
കൊഴിഞ്ഞുവീണ രാഗം കടലിനക്കരെ....
എഴുത്ത് വളരെ ഉജ്വലമായി .. അഭിനന്ദനങ്ങള്‍..
നന്ദി മക്ബൂല്‍, ഒക്കെ ഒരു ഓര്‍മ്മ!!
Deleteഗ്രാമീണതയുടെ അടിത്തട്ടിലേക്ക് ഊളിയിട്ട പ്പോലെ ആയി ഈ വായന മനോഹരമായ ഒരു കാഴ്ച്ചയെ തുടക്കം മുതല്‍ അവസാനം വരെ കാണാന്‍ ആയി
ReplyDeleteനന്ദി പ്രിയ സുഹൃത്ത് മൂസേ,
Deleteആ നാട് തന്നെ വെള്ളത്തോട് മല്ലടിച്ച് നില്‍ക്കുകയാണ് എന്നും, ചിലപ്പോള്‍ ജയം പ്രകൃതിക്ക് അല്ലാത്തപ്പോള്‍ മനുഷ്യര്‍ക്ക്,ഊളിയിട്ടു മുങ്ങും പിന്നെ പൊങ്ങും,
ലേബല്‍ കാണുന്നത് വരെ അനുഭവം എന്നാണു കരുതിയത്..
ReplyDeleteപഴമയുടെ പ്രൌഡിയുള്ള , മണ്ണിന്റെ മണമുള്ള, എല്ലാത്തിലുമുപരി ഇന്നിനു നേരെ പ്രതിഷേധമുള്ള കഥ..
സുഹൃത്തെ, നന്നായി.. വിവരണവും, അവതരണവും... എല്ലാം എല്ലാം..
ഒക്കെ അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുന്നത് തന്നെ കാദു, കഥയ്ക്കായ് ചില തൊങ്ങലുകള്‍ ചാര്‍ത്തി ഇന്നു മാത്രം,
Deleteനല്ല ഒരു ഒാര്‍മ്മക്കുറിപ്പ് വായിച്ച പ്രതീതി... അത് കഥാ രൂപത്തില്‍ അവതരിപ്പിച്ച അവതരണ മികവിന് അഭിനന്ദനങ്ങള്‍. നീലന്‌റെ രോദനം കാതടിപ്പിക്കുന്ന ജെസിബി ശബ്ദത്തില്‍ മുങ്ങിപ്പോയില്ലെങ്കിലേ അത്ഭുതമുള്ളൂ... മണ്ണിന്‌റെ മണമുള്ള മനുഷ്യര്‍ക്ക് മണ്ണെന്തെന്നറിയാം, പ്രകൃതിയുടെ നോവറിയാം... ആധുനിക മനുഷ്യന് അറിയാത്തതും അതു തന്നെ.... വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ആശംസകള്‍
ReplyDeleteപുതിയ ആളുകള്‍ വന്ന വഴികള്‍ മറക്കുന്നു, അറിയാവുന്നതും ചെയ്തുവന്നതുമായ തൊഴിലുകള്‍ മാന്യമല്ല എന്ന മിഥ്യാധാരണയാണ് അതിന് പിന്നില്‍, ഇന്നു പണമുണ്ട്,പണിക്കാരില്ല,വൈറ്റ് കോളര്‍ മതി അവര്‍ക്കും
Deleteനന്ദി മോഹി,
ഇന്നലെ നമ്മള്‍ പ്രകൃതിയുടെ രക്ഷകര്‍.ഇന്ന് നിഗ്രഹിച്ചു കാര്യം നേടുന്നവര്‍.നാളെ ..?
ReplyDeleteമണ്ണിന്റെ പുതുമണമുള്ള ലേഖനത്തിന് ആശംസകള്‍ !
നാളേയ്ക്ക് നമുക്ക് ഒന്നും ബാക്കിയുണ്ടാവത്തതിനാല്‍ നാം നില്‍ക്കുന്നിടം കുഴിക്കുമായിരിക്കും മാഷേ,
Deleteഒത്തിരി നന്ദി
അനുക്ഷണം മാറി കൊണ്ടിരിക്കുന്ന നാടിനെ ക്കുറിച്ച് വലിയ ആശങ്കയുള്ള ഒരാളാണ് ഞാനും.
ReplyDeleteകുരീപ്പുഴ ഒരിക്കല്‍ പാടി......
നദി വറ്റി....
നന്മകള്‍ വറ്റി.......
നാട്ടിന്‍പുറ തെളിമയും , താളവും വറ്റി......
ഈ ദുഃഖ ഗായത്രി എന്റെ ഓര്‍മ്മയില്‍ എത്തി ഇത് വായിച്ചപ്പോള്‍ .....
എന്ത് ചെയാം നാട്ടുകാരാ,
Deleteഇപ്പോള്‍ ഒരുപാട് വൈകിപ്പോയിരിക്കുന്നു, സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ ലഭേച്ച നോക്കാതെ പ്രായോഗികമാക്കിയാല്‍ ഏറെക്കുറെ കാര്യങ്ങള്‍ നന്നാകും, കൊണ്ട്രക്ടര്‍ മാര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും നാട്ടുകാര്‍ക്കും ലാഭം കൊയ്യുന്ന, വസ്തുവിന് വില കൂടുന്ന റോഡു, കല്ക്കെട്ട്, പാലം ഇവ മാത്രം മതി, ഈ അടിഷ്ടാന വികസനമോക്കെ നെല്‍കൃഷിക്കും പരിസ്ഥിതിക്കും സംരക്ഷരത്തിനും അഭിവൃദ്ധിക്കും വേണ്ടിയാണ് എന്ന വസ്തുത മറന്നു തോടും വയലും,നികന്നുപോകുന്നു,
വളരെ നല്ല ഓര്‍മ്മകള്‍.....വയല്‍ ഉഴുതു മരിക്കുമ്പോള്‍ ഉണ്ടാകുന്ന ചെളിയുടെ മണം മണ്ണിന്റെ മണം ..ഹൂ...
ReplyDeleteഇമ്തി,
Deleteവായിച്ചു കഴിയുമ്പോള്‍ ആ മണം തങ്ങിനില്‍ക്കുന്ന എന്തെങ്കിലും സ്വന്തം നാടിനെക്കുറിച്ച് എഴുതണം എന്ന് കുറെ നാളായി വിചാരിക്കുന്നു, ഇപ്പോഴാ കഴിഞ്ഞത്, :)
കുട്ടനാട് ഒരു സംഭവം തന്നെ അല്ലെ? കാണാം...കൂട്ടനാട്ടില്‍ വെച്ച്....
ReplyDeleteപോര്, പുസ്തകത്തിലെ പുലി പുല്ലു തിന്നില്ല എന്നല്ലേ, നേരിട്ട് അങ്ങ് കണ്ടുകളയാം ഷബീര്‍,
Deleteപഴയ കാലത്തേക്ക് ഒരു എത്തിനോട്ടം...
ReplyDeleteപഴയതും പുതിയതും!മാറിപ്പോയ മുഖങ്ങളും പ്രകൃതിയും ഒക്കെ കണ്ടില്ലേ സുനി!
Deletenice work.
ReplyDeletewelcometo my blog
blosomdreams.blogspot.com
comment, follow and support me.
കുട്ടനാടിന്റെ ഗ്രാമഭംഗിയും, കാര്‍ഷികത്തനിമയും പകര്‍ന്നു നല്‍കിയ പോസ്റ്റ് ..ആശംസകള്‍
ReplyDeleteഎത്രയും നാളുകള്‍ക്കിടയില്‍ ആദ്യമായാണ് ഞാന്‍ നാടിനെ മുഖ്യവിഷയമാക്കി ഒരു കഥ തീര്‍ത്തത്. ഇഷ്ടമായി എന്നരിയിച്ചതില്‍ സന്തോഷം ഷാജി,
Deleteവായിച്ചും പറഞ്ഞും എത്രയോ കേട്ടതാണ് ഇത്തരം കുട്ടനാടന്‍ കഥകള്‍ ....
ReplyDeleteഎങ്കിലും മനസ്സ് നോവിക്കുന്നു ഇതും ...
ഈ 'അപ്പര്‍ കുട്ടനാടുകാരന്റെ' മനസ്സിലും ഉണ്ട് ഇത്രത്തോളം വരില്ലെങ്കിലും, കുറെ കുഞ്ഞു നഷ്ടങ്ങള്‍ ; ഇനി ഒരിക്കലും തിരിച്ചു കിട്ടാത്തവ.
അതെ അനിലേട്ടാ,
Deleteപറഞ്ഞു കേട്ട എത്രയെത്ര കഥകള്‍! ഇന്നു എല്ലാം കഥകളില്‍, ഓര്‍മ്മകളില്‍ ഒതുങ്ങുന്നു. എന്തെങ്കിലും പകര്‍ത്തി വച്ചില്ലെങ്കില്‍ അതും ഇല്ലാതാകും.
ഒരു കാലത്ത് കേരളത്തിന്റെ പ്രതീകമായിരുന്ന കേര സമൃദ്ധി ഇന്ന് ഇതു പോലെയുള്ള കൊച്ചു ഫ്രയിമില് മാത്രമായി ഒതുങ്ങുന്നതിന്റെ ഉത്തരവാദികള് നമ്മില് ഓരോരുത്തരുമാണ്.
ReplyDeleteകേരളം ഭാവിയില് റബളം ആയി മാറുമോ......ഞാന് ആശങ്കപ്പെടുന്നു,
ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലെ കേരളവും ഇന്ന് രണ്ടായിരത്തിലെ ആദ്യ വാഴവട്ടം പിന്നിടുമ്പോഴുള്ള കേരളവും എത്ര മാത്രം വിഭിന്നമാണ്,
തലയില്ലാത്ത ഉടല് പോലെയാണിന്ന് കേരളം.......
നെല്ലും തെങ്ങുമില്ലാത്ത കേരളം കേരളമല്ല.......
അറബികള് ഈത്തപ്പനയെ ചങ്കിലെ ചോര പോലെ കാണുന്നു,
ഒമാനിലെ ഭരണാധികാരികള് കൂടെ തെങ്ങിനെയും പരിഗണിക്കുന്നു,
എന്നാല് തെങ്ങിന്റെ നാട്ടുകാരായ നമ്മളോ.....
സ്നേഹം ചുരത്തുന്ന, പ്രകൃതിയെ താങ്ങി നിറ്ത്തുന്ന തെങ്ങ് വെട്ടി മാറ്റുന്നു, നിഷ്കരുണം.
പകരം പാല് ചുരത്തുന്ന, പ്രകൃതിയിലെ വെള്ളം വലിച്ചെടുക്കുന്ന റബറിനെ പ്രതിഷ്ടിക്കുന്നു, നിറ്ലജ്ജം.
ഇരിക്കും കൊമ്പ് മുറിക്കുന്ന വിഢ്ഢികളായി പരിണമിക്കുന്നു നാം ഓരോ കേരളീയനും.
ലജ്ജിക്കുക നാമെല്ലാം......
നാണിച്ച് തല കുനിക്കുക നാമെല്ലാം.....
ഓര്‍മ്മകള്‍ മാഞ്ഞു തുടങ്ങിയ ആ നല്ലകാലത്തിലേക്കുള്ള തിരിഞ്ഞു നോട്ടം.
ReplyDeleteചില മായാത്ത ഓര്‍മ്മകള്‍ പകര്‍ത്തി അക്ബരിക്കാ, നന്ദി
DeleteThis comment has been removed by the author.
ReplyDeleteമാറിയ ജീവിത യഥാര്ത്യങ്ങളില്‍ നിന്നു കൊണ്ട് പഴമയുടെ കൃഷിജീവിതം നോക്കിക്കണ്ടത് കൌതുകത്തോടെ വായിച്ചു...നീലന്റെ രക്ഷ്തസാക്ഷിത്വം അതെ തീവ്രതയില്‍ ഉള്‍ക്കൊണ്ടു...
ReplyDeleteഒരു തിരിച്ചു പോക്കിന് കഴിയട്ടെ എന്നാശംസിക്കുകയല്ലാതെ മറ്റൊരു പരിഹാരവും ഇല്ലല്ലോ...
പരിഹാരം: സ്കൂള്‍ പാട്യവിഷയമായി കൃഷി ഉള്‍ക്കൊള്ളിക്കണം. അങ്ങനെ പുതിയ തലമുറയ്ക്ക് കൃഷി അനുഭവ വേദ്യമാക്കനം. ക്രമേണ കൃഷി മാന്യമായ തൊഴിലായി മാറും. സംസ്ഥാനങ്ങള്‍ ഭക്ഷ്യ മേഖലയില്‍ സ്വാശ്രയത്വം കൈവരിക്കണം. എന്തിന്, ഒരു വീട്ടില്‍ അടുക്കള തോട്ടമെങ്കിലും പ്രാവര്‍ത്തികമാക്കണം. അതാണ് തിരിച്ചു പോക്ക്
Deletegrihathuramaya post..... aashamsakal...... blogil puthiya post....... NEW GENERATION CINEMA ENNAAL....... vayikkane.......
ReplyDeleteനന്ദി ജയന്‍, തീര്‍ച്ചയായും! :)
Deleteഒരു കാലത്ത് കേരളത്തിന്റെ പ്രതീകമായിരുന്ന കേര സമൃദ്ധി ഇന്ന് ഇതു പോലെയുള്ള കൊച്ചു ഫ്രയിമില് മാത്രമായി ഒതുങ്ങുന്നതിന്റെ ഉത്തരവാദികള് നമ്മില് ഓരോരുത്തരുമാണ്.
ReplyDeleteകേരളം ഭാവിയില് റബളം ആയി മാറുമോ......ഞാന് ആശങ്കപ്പെടുന്നു,
ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലെ കേരളവും ഇന്ന് രണ്ടായിരത്തിലെ ആദ്യ വാഴവട്ടം പിന്നിടുമ്പോഴുള്ള കേരളവും എത്ര മാത്രം വിഭിന്നമാണ്,
തലയില്ലാത്ത ഉടല് പോലെയാണിന്ന് കേരളം.......
നെല്ലും തെങ്ങുമില്ലാത്ത കേരളം കേരളമല്ല.......
അറബികള് ഈത്തപ്പനയെ ചങ്കിലെ ചോര പോലെ കാണുന്നു,
ഒമാനിലെ ഭരണാധികാരികള് കൂടെ തെങ്ങിനെയും പരിഗണിക്കുന്നു,
എന്നാല് തെങ്ങിന്റെ നാട്ടുകാരായ നമ്മളോ.....
സ്നേഹം ചുരത്തുന്ന, പ്രകൃതിയെ താങ്ങി നിറ്ത്തുന്ന തെങ്ങ് വെട്ടി മാറ്റുന്നു, നിഷ്കരുണം.
പകരം പാല് ചുരത്തുന്ന, പ്രകൃതിയിലെ വെള്ളം വലിച്ചെടുക്കുന്ന റബറിനെ പ്രതിഷ്ടിക്കുന്നു, നിറ്ലജ്ജം.
ഇരിക്കും കൊമ്പ് മുറിക്കുന്ന വിഢ്ഢികളായി പരിണമിക്കുന്നു നാം ഓരോ കേരളീയനും.
ലജ്ജിക്കുക നാമെല്ലാം......
നാണിച്ച് തല കുനിക്കുക നാമെല്ലാം.....
മുന്‍പ് വായിച്ചിരുന്നു . അഭിപ്രായം എഴുതി എന്നാണ് ധരിച്ചിരുന്നത്. ഇന്ന് ഇരിപ്പിടത്തില്‍ നിന്ന് വീണ്ടും വന്നപ്പോഴാണ് ഈ കഥ എന്നെ സ്പര്‍ശിച്ചു എന്ന വിവരം രേഖപ്പെടുത്തിയില്ല എന്ന് മനസ്സിലായത്
ReplyDeleteബ്ലോഗിടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട മികച്ച ഒരു രചനയാണ് ജോസ്ലെറ്റ് ... എഴുതുവാനുള്ള ജോസിന്റെ പാടവം ഈ കഥ തെളിയിക്കുന്നു.
പ്രദീപ് സാര്‍,
Deleteഈ വിലയിരുത്തലുകള്‍, നിര്‍ദേശങ്ങള്‍ ഒക്കെ പകരുന്ന ഊര്‍ജമുണ്ടല്ലോ, അതാണ് കൂടുതല്‍ ശ്രദ്ധാപൂര്‍വം വാക്കുകളും വരിളകും ഉപയോഗിക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കുന്നത്. നന്ദി ഈ വിലയേറിയ, സ്നേഹോഷ്മളമായ അഭിനന്ദനങ്ങള്‍ക്ക്!
ഒരു കാലത്ത് കേരളത്തിന്റെ പ്രതീകമായിരുന്ന കേര സമൃദ്ധി ഇന്ന് ഇതു പോലെയുള്ള കൊച്ചു ഫ്രയിമില് മാത്രമായി ഒതുങ്ങുന്നതിന്റെ ഉത്തരവാദികള് നമ്മില് ഓരോരുത്തരുമാണ്.
ReplyDeleteകേരളം ഭാവിയില് റബളം ആയി മാറുമോ......ഞാന് ആശങ്കപ്പെടുന്നു,
ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലെ കേരളവും ഇന്ന് രണ്ടായിരത്തിലെ ആദ്യ വാഴവട്ടം പിന്നിടുമ്പോഴുള്ള കേരളവും എത്ര മാത്രം വിഭിന്നമാണ്,
തലയില്ലാത്ത ഉടല് പോലെയാണിന്ന് കേരളം.......
നെല്ലും തെങ്ങുമില്ലാത്ത കേരളം കേരളമല്ല.......
അറബികള് ഈത്തപ്പനയെ ചങ്കിലെ ചോര പോലെ കാണുന്നു,
ഒമാനിലെ ഭരണാധികാരികള് കൂടെ തെങ്ങിനെയും പരിഗണിക്കുന്നു,
എന്നാല് തെങ്ങിന്റെ നാട്ടുകാരായ നമ്മളോ.....
സ്നേഹം ചുരത്തുന്ന, പ്രകൃതിയെ താങ്ങി നിറ്ത്തുന്ന തെങ്ങ് വെട്ടി മാറ്റുന്നു, നിഷ്കരുണം.
പകരം പാല് ചുരത്തുന്ന, പ്രകൃതിയിലെ വെള്ളം വലിച്ചെടുക്കുന്ന റബറിനെ പ്രതിഷ്ടിക്കുന്നു, നിറ്ലജ്ജം.
ഇരിക്കും കൊമ്പ് മുറിക്കുന്ന വിഢ്ഢികളായി പരിണമിക്കുന്നു നാം ഓരോ കേരളീയനും.
ലജ്ജിക്കുക നാമെല്ലാം......
നാണിച്ച് തല കുനിക്കുക നാമെല്ലാം.....
ജോസൂട്ടി,
ReplyDeleteനാട്ടിലേക്കൊരു മിന്നല്‍ പ്രയാണം.
അങ്ങനെ തിരക്കില്‍ കുടുങ്ങിയതിനാല്‍
ഇവിടെയെത്താന്‍ വൈകി. തന്നെയുമല്ല,
ഇപ്പോള്‍ ബന്ധു വീട്ടിലെ കമ്പ്യുട്ടറില്‍ നിന്നും.
intimation മെയിലില്‍ കിട്ടുന്നുമില്ല
പുതിയ കഥ വീണ്ടും ആ പൂര്‍വ്വ
കാലാനുഭവ ത്തിന്‍റെ തിരി കൊളുത്തി.
എടത്വാ കോളേജിന്റെ ചുറ്റുവട്ടതിലൂടെ
കുട്ടനാടന്‍ പാടശേഖരങ്ങളുടെ വരമ്പുകളിലൂടെ
ചെങ്ങാതിമാര്‍ക്കൊപ്പം നടന്ന മധുരസ്മരണകള്‍
അയവിറക്കാന്‍ പുതിയ കഥ വഴി വച്ചു.
വീണ്ടും പോരട്ടെ കുട്ടനാടന്‍ മണ്ണിന്‍റെ
സുഗന്ധം പരത്തുന്ന മണ്ണിന്‍റെ മക്കളുടെ
കഥകള്‍
ആശംസകള്‍
ഫിലിപ്പ് ഏരിയല്‍
സിക്കന്ത്രാബാദ്
ഫിലിപ്പെട്ടാ..
Deleteനമ്മുടെ മണ്ണിന്റെ മണമുള്ള എഴുത്തുകളോന്നും ചേട്ടന്‍ നോക്കാതെ വിടില്ല എന്നെനിക്കറിയാം! പഴയ ഓര്‍മ്മകള്‍ ഒന്ന് കുറിച്ച് അയവിറക്കിയെ പോകൂ..:) അതിന് ഞാന്‍ ഒരിക്കല്‍കൂടി നിമിത്തമായത്തില്‍ വളരെ സന്തോഷം.
അതെന്താ ജോസെലെറ്റ് എന്റെ അഭിപ്രായം മാത്രം താങ്കള്‍ Publish ചെയ്യാത്തത് ??
ReplyDeleteഒരു കാലത്ത് കേരളത്തിന്റെ പ്രതീകമായിരുന്ന കേര സമൃദ്ധി ഇന്ന് ഇതു പോലെയുള്ള കൊച്ചു ഫ്രയിമില് മാത്രമായി ഒതുങ്ങുന്നതിന്റെ ഉത്തരവാദികള് നമ്മില് ഓരോരുത്തരുമാണ്.
ReplyDeleteകേരളം ഭാവിയില് റബളം ആയി മാറുമോ......ഞാന് ആശങ്കപ്പെടുന്നു,
ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലെ കേരളവും ഇന്ന് രണ്ടായിരത്തിലെ ആദ്യ വാഴവട്ടം പിന്നിടുമ്പോഴുള്ള കേരളവും എത്ര മാത്രം വിഭിന്നമാണ്,
തലയില്ലാത്ത ഉടല് പോലെയാണിന്ന് കേരളം.......
നെല്ലും തെങ്ങുമില്ലാത്ത കേരളം കേരളമല്ല.......
അറബികള് ഈത്തപ്പനയെ ചങ്കിലെ ചോര പോലെ കാണുന്നു,
ഒമാനിലെ ഭരണാധികാരികള് കൂടെ തെങ്ങിനെയും പരിഗണിക്കുന്നു,
എന്നാല് തെങ്ങിന്റെ നാട്ടുകാരായ നമ്മളോ.....
സ്നേഹം ചുരത്തുന്ന, പ്രകൃതിയെ താങ്ങി നിറ്ത്തുന്ന തെങ്ങ് വെട്ടി മാറ്റുന്നു, നിഷ്കരുണം.
പകരം പാല് ചുരത്തുന്ന, പ്രകൃതിയിലെ വെള്ളം വലിച്ചെടുക്കുന്ന റബറിനെ പ്രതിഷ്ടിക്കുന്നു, നിറ്ലജ്ജം.
ഇരിക്കും കൊമ്പ് മുറിക്കുന്ന വിഢ്ഢികളായി പരിണമിക്കുന്നു നാം ഓരോ കേരളീയനും.
ലജ്ജിക്കുക നാമെല്ലാം......
നാണിച്ച് തല കുനിക്കുക നാമെല്ലാം.....
സാദിക്ക്!!
Deleteഇത്രയും വാക്കുകളിലുണ്ട് ഇന്നിന്റെ ആശങ്കകള്‍ ഒക്കെയും!
സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തേ പറ്റൂ, കേരവൃക്ഷമായ തെങ്ങിനെ, നെല്ലിനെ ഒക്കെ സംരക്ഷിക്കാന്‍ നിയമം തന്നെ കൊണ്ടുവരണം.
മനസ്സില്‍ തട്ടുന്ന അവതരണം.. കൊയ്തുപാടത്ത്തിന്റെ ഓര്‍മ്മകള്‍ നല്കിയീ പോസ്റ്റ്. ഹ്രദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..
ReplyDeleteനന്ദി പ്രിയ ജെഫ്ഫു,
Deleteഈ പാടത്ത് വീണ്ടുമെത്തി നല്ല ചില ഓര്‍മ്മകള്‍ പങ്കുവച്ചതിന്!
എന്റെ പൊന്നിച്ചായാ ഞാനിവിടെ വരാൻ എന്ത് കൊണ്ടോ ഇത്തിരി വൈകി. വല്ലാത്തൊരു അനുഭവമാണിത് ട്ടോ ഇച്ചായാ പറയാതിരിക്കാൻ വയ്യ. വള്ളുവനാടൻ പ്രദേശത്ത് താമസിക്കുന്ന ഞാൻ, എനിക്കപരിചിതമായ വായനകളിൽക്കൂടി മാത്രം അറിഞ്ഞിട്ടുള്ള ഈ കുട്ടനാടൻ ഉത്സവ കൊയ്ത്ത് കാഴ്ച്ചയെ ഒട്ടൊരു അത്ഭുതത്തോടും അമ്പരപ്പോടും കൂടിയാണ് വായിച്ച് മുഴുമിപ്പിച്ചത്. ഹൃദ്യം ഇച്ചായാ, ആ കുട്ടനാടിന്റെ മണ്ണിന്റെ മണം വായനക്കാരെ അനുഭവിപ്പിക്കാൻ ഈ എഴുത്തിനായി.വളരെ വളരെ നന്നായിരിക്കുന്നു ഈ പോസ്റ്റ്. ആശംസകൾ.
ReplyDeleteപ്രിയ മനേഷ്,
Deleteഒരു കഥയായിട്ടും ഇത്തിരി കൃഷിയുടെ വിവരണങ്ങളും കൂടി നല്‍കിയത് ഈ നാടിനെയും, പരിതസ്ഥിതിയെയും പറ്റി വലിയ ധാരണയൊന്നുമില്ലാത്ത പല പ്രിയ സുഹൃത്തുക്കള്‍ക്കും കൂടി കുട്ടനാടിനെ പരിചയപ്പെടുത്തുക എന്ന ഉധേശ്യത്തോടുകൂടി ത്തന്നെയായിരുന്നു.
അത് ആ വിധത്തില്‍ത്തന്നെ അനുഭവവേദ്യമയെന്നു ഈ കമെന്റുകളിലൂടെ കാണുമ്പോള്‍ സന്തോഷം തോന്നുന്നു.
ഒത്തിരി നന്ദി
മികച്ചൊരു വായനാനുഭാവമായിരുന്നു ഇത്.
ReplyDeleteനല്ലൊരു പോസ്റ്റ് . ആശംസകള്‍
നന്ദി പ്രിയ സുഹൃത്ത് ഇസ്മായില്‍. :)
Deleteജോസ് ..
ReplyDeleteനീ എഴുതി വെച്ച പലതും ഞാന്‍ ഇവിടെ കണ്ടു കൊണ്ടിരിക്കയാ ...
നശീകരണത്തിന് കുട്ടനാടും പാലക്കാടും എന്ത് വ്യത്യാസം ...
പാലക്കാട് ഈ അടുത്ത ദിനങ്ങളില്‍ രേഖപെടുത്തിയ ചൂട് നാല്പത്തി ഒന്ന് ഡിഗ്രീ...
ഇത് മനുഷ്യന്‍ വരുത്തി വെക്കുന്ന വിനയാണ് ...
നീ എഴുതിയ ആ പഴയ ഓര്‍മകളുടെ ശവദാഹം നടത്തി കഴിഞ്ഞു .. ജെ സി ബി യും ടിപ്പരുകളും തലങ്ങും വിലങ്ങും ഓടുന്നു ... മണ്ണിന്റെ മുഖം വികൃതമാക്കി കൊണ്ടേ ഇരിക്കാന്‍ ... കൊത്തി കീറിയ നാടിന്റെ നെഞ്ചു കാണുമ്പോള്‍ നിന്നിലെ കുട്ടനാടുകാരനെ പോലെ എന്നിലെ പാലക്കടുകാരനും കരയുന്നു ...
അതിനല്ലാതെ നമുക്കെന്തു ചെയ്യാന്‍ കഴിയും ... ആയതിനാല്‍ ഇനിയും എഴുതുക .. ആശംസകള്‍
വേണുവേട്ടാ,
Deleteഅവധിക്കാലം നാട്ടില്‍ നിന്നുകൊണ്ട് കാഴ്ചകളോടൊപ്പം ഈ കുറിപ്പും കൂട്ടി വായിച്ചപ്പോള്‍ ഉള്ളു പോല്ലുന്നുണ്ട് അല്ലേ!! കുട്ടനാടും പാലക്കാടും കേരളത്തിന്റെ നെല്ലറകളായല്ലേ അറിയപ്പെട്ടിരുന്നത്, പക്ഷേ ആ പാടങ്ങള്‍ ഒക്കെയും മണ്ണിട്ട് മൂടപ്പെട്ടു. എന്നിട്ടിപ്പോള്‍ ചോറിനുള്ള അരി അന്യസംസ്ഥാനങ്ങളില്‍ നിന്നും വരത്തുന്നു. ഇന്നു ഒരാള്‍ക്ക് പത്തു സെന്റ് വീടുവയ്ക്കാന്‍ നികത്താന്‍ പഞ്ചായത്ത് അനുമതിയുണ്ട്, അതിന്റെ മറ പിടിച്ച് കുടുംബത്തുള്ള പലയാളുകളുടെ പേരില്‍ പാടം മുറിച്ചെഴുതി കാര്യം സാധിക്കുന്നു. ഇതിന് പാര്‍ട്ടിക്കാരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പണം വാങ്ങി ഒത്താശ ചെയ്യുന്നു.
എന്ത് ചെയ്യാന്‍?!!
ആ പത്തു സെന്റ്‌കാരന്‍/കാരി ആ ഒരു പത്തു സെന്റിന്റെ മാത്രം ഉടമസ്ഥനാ/യായിരിക്കണം എന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.അതും വീട് വെക്കാന്‍ മാത്രമെന്ന് പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുണ്ട്.
Deleteഎഴുത്ത് ഗംഭീരമായി എന്നതു പറയാതെ വയ്യ.... അന്നുമിന്നും ജന്മികള്‍ പറയുന്നതു അനുസരിക്കാനേ നീലന്‍പുലയന്റെ പരമ്പരയ്ക്കറിയൂ
ReplyDeleteഅതല്ല! കാലാന്തരേ കാര്‍ഷികവൃത്തി വൃത്തികെട്ട പണിയാണ് എന്ന് തോന്നി ആ പിന്‍തലമുറ പിന്‍വാങ്ങി!
Deleteജോസെലൈറ്റ് ,
ReplyDeleteഅതി മനോഹരം.
കുട്ടനാടന്‍ ഗ്രാമത്തിലെ പാടവരമ്പിലിരുന്നു ഞാന്‍ നീലന്‍റെ കഥ കേട്ട് വേദനിച്ചു.
അതിനുമപ്പുറം ഈ കഥയ്ക്ക് സുന്ദരമായ ഒരു താളമുണ്ട്.
മടുക്കാത്ത കുട്ടനാടന്‍ കാഴ്ച പോലെ ഹൃദ്യമായ ഭാഷയും അവതരണവും.
ഒരു സംസ്കാരത്തെ പരിചയപ്പെടുത്തിയ പോലെ തോന്നി. കൃഷി, ജീവിതം എല്ലാം .
പിന്നെ പഴയ കാലത്തില്‍ നിന്ന് തിരിഞ്ഞു നടക്കുന്ന പുതിയ മനുഷ്യരെയും.
ഒത്തിരി നന്ദിയുണ്ട്. മനോഹരമായ ഒരു വായന തന്നതിന്.
നന്ദി മന്‍സൂര്‍ ഈ യാത്രാവിവണനക്കാരന്റെ ഭാഷയില്‍ ഉള്‍ക്കണ്ണില്‍ ചിത്രം വരച്ച് അത് ഇവിടെ കുറിച്ചിട്ടത്തില്‍!
Deleteമനസ്സില്‍ തട്ടുന്ന എഴുത്ത് സുഹൃത്തെ... അഭിനന്ദനങ്ങള്‍ അറിയിയ്ക്കുന്നു!
ReplyDeleteപണ്ടൊക്കെ എല്ലുമുറിയെ പണിയെടുത്താലും അടിയാളന്മാര്‍ക്ക് കിട്ടുന്നത് അരവയര്‍ ഭക്ഷണം മാത്രം..
അവരുടെ വിയര്‍പ്പു വീണ നെല്‍പ്പാടങ്ങളില്‍ ഒരു പക്ഷെ അത്താഴ പഷ്ണിക്കാരന്റെ ശാപം പേറുന്നുണ്ടായിരിയ്ക്കാം!
ഈ ബ്ലോഗെന്റെ ഡാഷ്ബോഡില്‍ വന്നില്ല.. ഇരിപ്പിടം വഴിയാണ് ഇവിടെ എത്തിയത്..!
നന്ദി സുഹൃത്തേ, പക്ഷേ പ്രകൃതി എന്ത് പിഴച്ചു? ശാപം വയലുകള്‍ക്കല്ല, കച്ചവട കണ്ണുകള്‍ക്കാണ്!
Delete"പച്ച കുന്നുകള്‍ , പാടങ്ങള്‍
ReplyDeleteപതഞ്ഞൊഴുകുമാറുകള്‍
വെളിച്ചം ,കുളിര്‍കാറ്റേന്ത്
വേറെ വേണമെനിക്കിനി
..........................( ജി.ശങ്കരകുറുപ്പ് )
നല്ല ഓര്‍മ്മകള്‍ .. ഒരു വേള എല്ലാവരെയും അവരവരുടെ ബാല്യത്തിലേക്ക് നടത്തുന്നു ഈ എഴുത്ത്
വളരെ നല്ല പോസ്റ്റ്....
ReplyDeleteആശംസകള്‍
@ജബ്ബാറിക്കാ,
Delete@ലീല ചേച്ചി,
നന്ദി, ഇവിടെയെത്തി വായിച്ച് അഭിപ്രായം പറഞ്ഞതില്‍!
"പുഞ്ചപ്പാടം" വായിച്ചു ...നന്നായിട്ടുണ്ട് എന്ന് പറഞ്ഞാല്‍ മതിയാവില്ല!!പക്ഷെ അതിന്നു മുമ്പോന്നു ചോദിച്ചോട്ടെ സുഹ്രത്തെ,ഇത് ശരിക്കും ഇയാള്‍ടെ ഇന്നും, അന്നും പകര്ത്തിയതോ അതോ ഒരു കാല്പനികതയോ ?????
ReplyDeleteസോനറ്റ്,
Deleteകഥയില്‍ ചോദ്യമില്ലന്നല്ലേ? :)
താങ്കള്‍ക്കുള്ള ഉത്തരം കമെന്റുകള്‍ക്കിടയില്‍ അവിടിവിടെയായി ചിതറിക്കിടപ്പുണ്ട്!
ഈയടുത്താണ് ഏതാണ്ട് രണ്ട് മാസം മുന്പ് കക്കാടിന്റെ മണ്ണിന്റെ മാറില്‍ വായിച്ചു തീര്‍ക്കുന്നത്. കൊണ്ടെരന്‍ അയ്യപ്പനെയും കുടുംബത്തെയും ഒരിക്കല്‍ കൂടെ ഒര്പ്പിക്കുന്നു നീലന്‍. കക്കാട് പറയുന്നത് കൃത്യമായ മണ്ണിന്റെ രാഷ്ട്രീയമെങ്കില്‍ ഇവിടെ മുതലാളിയുടെ നോട്ടക്കാരന്‍ മാത്രമാണ് നീലന്‍. എങ്കിലും, മണ്ണ് മണക്കുന്ന ഓര്‍മ്മകള്‍ക്ക് അഭിനന്ദനം. സുഹൃത്തേ... കഥ നന്നായിട്ടുണ്ട്.
ReplyDeleteനന്ദി നാമൂസ് ഈ വിശദമായ വിലയിരുത്തലിന്,
Deleteഞാന്‍ കുട്ടനാടിന്‍റെ പശ്ചാത്തലത്തില്‍ "രണ്ടിടങ്ങഴി" മാത്രമേ വായിച്ചിട്ടുള്ളൂ! കക്കാടിന്റെ "മണ്ണിന്റെ മാറില്‍" പരിചയപ്പെടുത്തിയത് ഉപകാരമായി.
ഹൃദയസ്പര്‍ശിയായ കഥ.
ReplyDeleteഇന്ന് വിയര്‍പ്പിന്‍ ഫലം ബാറില്‍.
കോരന് കഞ്ഞി കുമ്പിളില്‍ തന്നെ!
ആശംസകള്‍
അതിപ്പം അഞ്ഞൂറ് രൂപ തച്ചായി കിട്ടിയാല്‍ നൂറ്റമ്പത് "പൈന്ടിനും" അന്പത് പോറോട്ട-ബീഫിനും മുടക്കിയാല്‍ കുറ്റം പറയാനൊക്കുമോ സി.വി.റ്റി? :) സാന്‍റിയാഗോ മാര്ടിനെ ബ്ലോക്ക് ചെയ്തതുകൊണ്ട് അത്രയുമായി!!
ReplyDeleteകുറച്ചു നാൾക്ക് ശേഷം വായിച്ച് നല്ല കഥകളിൽ ഒന്ന്....ഞാനും നേരത്തേ ഇവിടെ വന്നിരുന്നു.അഭിപ്രായം ഇട്ടെന്ന് കരുതി..അതിൽ ക്ഷമ ചോദിക്കുന്നു....ഞാൻ കുട്ടനാട്ട്കാരനല്ലാ എങ്കിലും ...കാട്ടാക്കട എന്ന് നഗരത്റ്റ്ഹിന്റെ ഒരത്ത് വലിയൊരു കൃഷിയിടഥിനരുകിലാണു എന്റേയും സ്ഥലം...മുപ്പറയും ,നാപ്പറയും ഒക്കെയുണ്ടായിരുന്ന ഒരു തറവാട്ടിലെ ബാക്കി പത്രം...കാളപൂട്ടുന്നത് മുതൽ വിളവെടുക്കുന്നത് വരെ ജന്മിയായ അപ്പൂപ്പന്റെ കൂടെ പാടവരമ്പത്ത് നടക്കാറുണ്ടായിരുന്നു.ഇവിടെ പറഞ്ഞ നീലനു പകരം മത്തായിയായിരുന്ന്..ഞങ്ങളുടെ കൃഷിയിടത്തിന്റെ അമരക്കാരൻ...ആ മത്തായിയുടെ തോളേറി ഞാനും ഒരുപാട് നടന്നിട്ടുണ്ട്.ചെറുമിമാർക്കൊപ്പം നാടൻപാട്ടുകൾ പാടിയിട്ടുണ്ട്..അവരുടെ പാടിയിലെ(കുടിൽ) അടുക്കളയിൽ നിന്നും എന്റെ വീട്ടുകാർ കാണതെ കപ്പക്കിഴങ്ങ് പൊള്ളിച്ചതും,കാന്താരിമുളകും കൂട്ടിച്ചെർത്ത് കഴിച്ചതും ഓർമ്മയിലെ പൊന്നോണം..ഗതകാലസ്മരണകളിലേക്ക് കൂട്ടിക്കൊണ്ട്പോയ ഈ രചനക്കും രചയിതാവിനും ആദ്യം നന്ദി പറയുന്നു.അയത്നലളിതമായ ഭാഷയിൽ,അതിമനോഹരമായിട്ടാണു ജോസെലെറ്റ് എം ജോസഫ് ഈ കഥ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്...ചിന്തകളെ ചിന്തേരിട്ട് മിനുക്കി ഒരുക്കിയെടുത്ത കഥ..അന്യം നിന്ന് പോകുന്ന കൃഷിയിടങ്ങൾപോലെ, താഴേക്ക് നിപതിക്കുന്ന നമ്മുടെ കഥാ രചനാ രീതിക്ക് ഒരു പാഠപുസ്തകമാണു ഈ കഥ.. പശ്ചാത്തലവും,കഥാപാത്രങ്ങളും നമ്മെ ഹരിതാഭമായ ഒരു സങ്കേതത്തിൽ നമ്മെ കൊണ്ട് ചെന്നെത്തിക്കുന്നു.അവ്രുടെ സന്തോഷവും ,ദുഖവും നമ്മളിലും സംക്രമിപ്പിക്കുന്നൂ..പ്രീയരെ ഇതാ ഒരു നല്ല കഥാകാരൻ... അദ്ദേഹത്തിന്റെ മുന്നിൽ ഈയുള്ളവൻ തലകുമ്പിടുന്നു....വളരെ നന്ദിയോടെ....നല്ലൊരു വായന തന്നതിനു....എല്ലാ ഭാവുകങ്ങളും.........
ReplyDeleteചന്തുവേട്ടാ!!!!!!,
ReplyDeleteഒരു കമെന്റിലൂടെ എന്നെ ഇതുപോലെ ലജ്ജിപ്പിക്കരുത്! :)
എഴുത്തിനെ സുവ്യക്തമായി നിരീക്ഷിച്ചു വിലയിരുത്തുന്ന, പുതുമുഖങ്ങളെ നിര്ദാഷിന്യം പ്രോത്സാഹിപ്പിക്കുന്ന താങ്കളെപ്പോലെയുള്ളവരുടെ ഒരു ചെറു വാക്കിലെ ഊര്‍ജ്ജം മതി ഇനിയും ഒരുപാട് നന്നായി എഴുതുവാന്‍!
ഇതിലൂടെ ഓര്‍മ്മകള്‍ പങ്കുവച്ചതില്‍ അതിലേറെ സന്തോഷം!
ഞാന്‍ കുട്ടനാട്കാരിയല്ലെങ്കിലും മുറ്റത്ത് കറ്റ കൊയ്തു വെച്ച് കഴിയുമ്പോഴുള്ള മണം ഈ വായനയിലൂടെ എനിക്ക് കിട്ടി. മാറുന്ന കുട്ടനാടിന്റെ ചിത്രം നന്നായി വരച്ചു കാട്ടി. തണ്ണീര്‍ തടങ്ങള്‍ രൂപം മാറ്റിയ നാട്ടില്‍ പകര്‍ച്ച പനികള്‍,തീരാ വ്യാധികള്‍ ."മടവീണതിനടുത്താവയി വെള്ളത്തള്ളലില്‍ അടിഞ്ഞുകൂടിയ എക്കല്‍മന്കൂനയില്‍ തലകീഴായി അടിച്ചുതാഴ്ത്തിയ ജീര്‍ണ്ണിച്ചൊരു തെങ്ങുംകുറ്റി പോലെ നീലന്‍ "മനസ്സില്‍ നിന്ന് പോകുന്നില്ല.നീലന്‍റെ കൊച്ചുമോന്‍ പ്രസാദ് .മാറുന്ന ലോകത്ത് അവനും ജീവിക്കേഉണ്ടെ...?
ReplyDeleteനല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍
നന്ദി റോസിലിചേച്ചി,
Deleteഈ ഓര്‍മ്മകള്‍ ഈ തലമുറയോടെ തീരും! പുതിയ കുഞ്ഞുങ്ങള്‍ കാഴ്ചകളൊക്കെ കാണാന്‍ നാട്ടിലേയില്ല. ഉന്നത വിദ്യാഭ്യാസം, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ഇതൊക്കെ ഞാനുല്പ്പട്ട ആളുകളെ നാട്ടില്‍നിന്ന് അകറ്റി. എങ്കിലും ഉള്ള പച്ചപ്രകൃതിയെങ്കിലും സമൃദ്ധിയില്‍ നിറഞ്ഞു നിക്കണമെന്ന് കൊതിയുണ്ട്.
കുട്ടനാടന്‍ കൊയ്ത്തുത്സവം കാണാനുള്ള ഭാഗ്യം ഉണ്ടായില്ലെങ്കിലെന്ത് അതിനെ അക്ഷരങ്ങളിലാക്കി അനുഭവിപ്പിച്ചല്ലോ ജോസെലെറ്റ്, വളരെ നന്ദി സുഹൃത്തേ. ജീവന്‍ താങ്ങി നിര്‍ത്താനായി രാക്ഷസ യന്ത്രത്തിന്‍റെ ചാലകനാകാന്‍ വിധി അനുവദിച്ച നീലന്റെ പേരക്കുട്ടിയുടെ മുന്‍പില്‍ വഴിയെന്തുള്ളൂ? കുട്ടനാടന്‍ പുഞ്ചയെയും ഓമലാളെയും വാഴ്ത്തുന്ന കൊയ്ത്തു പാട്ടുകള്‍ തന്‍റെ വയര്‍ നിറയ്ക്കുമെന്ന് അയാള്‍ക്ക് ഉറപ്പില്ലത്തിടത്തോളം കാലം അയാള്‍ കിട്ടിയ പനിയെടുതെന്നു വരും. മനോഹരമായ കുട്ടനാടിനെ വികസന ഭീകരത നശിപ്പിച്ചു കൊണ്ടിരിക്കുന്നതിലെ വേദന നന്നായി വരച്ചു കാട്ടി. അഭിനന്ദനങ്ങള്‍ ജോസെലെറ്റ്
ReplyDeleteആരിഫ്ജി,
Deleteകുട്ടനാടിന്‍റെ ചരിത്രം പറയാന്‍ ഞാന്‍ ആളല്ല! നാടുവിട്ടുപോയവന്‍ പുതുതലമുറ മണ്ണിനെ മറക്കുന്നു എന്ന് പറയുന്നത് വിരോധഭാസമല്ലേ? എങ്കിലും സമുദ്ര നിരപ്പില്‍ നിന്നും ആറടി താഴ്ന്നു നില്‍ക്കുന്ന, മണ്ണിനോടും വെള്ളത്തിനോടും മല്ലടിക്കുന്ന, നെല്‍കൃഷിമാത്രം വരുമാനമാര്ഗ്ഗമുള്ള ഒരു നാടിനെ കഥയിലൂടെയെങ്കിലും ചെറുതായി വരച്ചുകാട്ടാനുള്ള ശ്രമമായിരുന്നു. കൃഷിക്കാര്‍ നന്മ്മയുല്ലവരായിരുന്നു. കാലം മാറി, കഥ മാറിക്കൊന്ടെയിരിക്കുന്നു.
..........നന്ദി ഈ മനോഹരമായ കമെടിന്
ജോസലെറ്റ്, ആദ്യമായിട്ടാണ് ഈ ബ്ലോഗ് വായിക്കുന്നത്. വളരെ നന്നായി എഴുതി. കുട്ടനാടിന്റെ പഴയ ചിത്രവും അത്യാഗ്രഹം പൂണ്ട ആധുനിക മലയാളിയുടെ വിവരക്കേടുകളും നന്നായി വരച്ചു കാട്ടി ഇവിടെ. വായിച്ചൂ പോകുമ്പോൾ തകഴിയുടെ "രണ്ടിടങ്ങഴിയി"ലെ പല കഥാപാത്രങ്ങളും മനസ്സിലെത്തി. അഭിനന്ദനങ്ങൾ.
ReplyDeleteനന്ദി അപ്പു, കുട്ടനാടിനെപ്പറ്റി ഞാനാകെ വായിച്ച ഒരു നല്ല പുസ്തകമാണ് അത്.
Deleteപല തവണയായി ഞാന്‍ ഇവിടെ വന്നു പോയിരിക്കുന്നു..പക്ഷെ എന്ത് കൊണ്ടോ ആ ദിവസങ്ങളില്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞു ..."വേണ്ട ..ഇന്ന് ഈ നീളന്‍ കഥ വായിക്കാന്‍ നിന്നാല്‍ ..നിന്‍റെ പല പണികളും മുടങ്ങി പോകും..വായിക്കുമ്പോള്‍ അത് മനസ്സിരുത്തി വായിക്കാന്‍ പറ്റുന്ന ഒരു ദിവസം വായിക്കു. " ഞാന്‍ എന്നെ അനുസരിച്ചു. പുഞ്ചപ്പാടത്തിന്റെ പുറം കാഴ്ചകള്‍ മാത്രം കണ്ടു മടങ്ങി.
ReplyDeleteഇന്ന് സാമാന്യം മനസ്സ് വിയര്‍ക്കാത്ത ഒരു ദിവസമായതിനാല്‍ ..സമയം കൂടുതല്‍ കിട്ടി. പുഞ്ചപ്പാടം വരെ ഒന്ന് പോയെച്ച്ചും വരാം എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ എന്നെ ഓഫീസ് റൂമില്‍ തനിച്ചാക്കി കൊണ്ടാണ് ഇപ്പോള്‍ ഇവിടം എത്തിയത്. വായിക്കാന്‍ വേണ്ടി പുഞ്ചപ്പാടത്തെക്കിറങ്ങിയ എന്‍റെ ചുറ്റും മണ്ണിന്റെ മക്കളുടെ കറുത്ത ആത്മാക്കള്‍ നൃത്തം ചവിട്ടി കൊണ്ട് ഒരു വേദനിപ്പിക്കുന്ന കഥ പറഞ്ഞു. ഇന്നത്തെ പുഞ്ചപ്പാടത്തിന്റെ അവസ്ഥയും പണ്ട് കാലത്തെ നല്ല ഓര്‍മകളും എന്നെ തേടിയെത്തി. കഥ പറഞ്ഞു പോകുന്ന നേരം ഞാന്‍ ചോദിച്ചു..
"എന്താ ഈ കഥ പറഞ്ഞ ആളുടെ പേരെന്ന്.."
മണ്ണിന്റെ മക്കള്‍ ദൂരെ ഒരാളെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു..
"അതാ ..നില്‍ക്കുന്നു. ഞങ്ങളുടെ കഥ പറഞ്ഞ ആള്‍..'
അതെ ! അത് നമ്മുടെ ജോസെലെറ്റ് ആയിരുന്നു.
പ്രവീണ്‍.........
Deleteസ്നേഹവും നന്ദിയും അറിയിക്കട്ടെ!
കുട്ടനാടന്‍ ഭംഗി ആസ്വദിക്കാന്‍ എറണാകുളം പോകുകയാണേല്‍ ചങ്ങനാശ്ശേരി ആലപ്പുഴ വഴി മാത്രം പോകുന്ന ആളാണ് ഞാന്‍... ശരിക്കും ഇഷ്ടാണ് ഞങ്ങള്‍ക്ക് ആ വഴി ഉള്ള യാത്ര ...പുഞ്ചപാടങ്ങളും,കായലും ഒക്കെ കണ്ടു ഉള്ള ആ യാത്ര വളരെ ഇഷ്ടാ ...ഒരിക്കല്‍ മഴ സമയം അവിടെ വന്നു അകപ്പെട്ടു പോയി , മണിക്കൂറുകള്‍ കിടക്കണ്ടതായി വന്നൂട്ടോ ,റോഡില്‍ വെള്ളം കയറിയത് കൊണ്ട് !!
ReplyDeleteകുട്ടനാടന്‍ കാഴ്ച്ച പോലെ തന്നെ മനോഹരമായി ഈ അവതരണം ജോസേ...!!
എന്റെ കുഞ്ഞുന്നാളില്‍ ഞാന്‍ കൂടുതല്‍ സന്തോഷിച്ചിട്ടുള്ളത് ഈ കൊയ്ത്ത് സമയത്താണ് ....!
വീട്ടില്‍ നിന്നും ഒരുപാട് ദൂരെ ആണ് പാടം അതുകൊണ്ട് കൊയ്ത്ത് നടക്കുന്ന സമയം കരഞ്ഞു വിളിച്ചാണ് എന്റെ വല്യുമ്മായോടൊപ്പം പാടത്ത് പോണത് .... അടുത്ത പറമ്പില്‍ കുട്ടികളോടൊത്ത് കളിക്കുന്നതും , കറ്റ അടിക്കുന്നതും നോക്കി അവരുടെ കൂടെ അവിടെ താല്‍കാലികമായി കെട്ടിയ ഷെഡ്ഡില്‍ ഇരിക്കുന്നതും ഒക്കെ എന്ത് രസമാണ് .....വല്ലപ്പോളും വീണു കിട്ടുന്ന ഭാഗ്യം ആണ് അതൊക്കെ.. ...ഇന്നതൊക്കെ ഓര്‍മ്മകള്‍ മാത്രം മുത്തശ്ശിയുടെ മരണത്തോടെ നോക്കാന്‍ ആളില്ല ....ഈ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്ക് കുഞ്ഞേല ,തേവി ,കനകമ്മ ,കണ്ടന്‍,വാസു ,കാളി,പൊടിയന്‍ ഇവരെ ഒക്കെ ഓര്‍മ്മ വരാണ്‌ു !! ഇപ്പോള്‍ അവരുടെ കൊച്ചുമക്കള്‍ ഒക്കെയും നീലന്റെ പേരക്കുട്ടിയെപ്പോലെയാണ് ...!!
നന്ദി കൊച്ചുമോള്‍,
Deleteആ റോഡ് കേരളത്തിലെ തന്നെ ഏറ്റവും സൗന്ദര്യം നിറഞ്ഞ ഒന്നായി പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എ സി. റോഡ്!
(ആലപ്പി-ചങ്ങനാശ്ശേരി എന്നാണെങ്കിലും എ.സി യേക്കാള്‍ കുളിര്‍മ്മയാണ് കണ്ണുകള്‍ക്ക്!)
ഓര്‍മ്മകളെ ഒരുനിമിഷം ചികഞ്ഞെടുക്കാന്‍ ഈ കഥ നിമിത്തമായത്തില്‍ സന്തോഷവുമുണ്ട്.
മണ്ണിന്റെ മണമുള്ള എഴുത്ത്..............മറന്നു പോകുന്ന ചിലതിനെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ ...നന്നായി ഇഷ്ടപ്പെട്ടു
ReplyDeleteകേട്ടറിവ് മാത്രമുള്ള കുട്ടനാട് ....
ReplyDeleteകാണാനൊരു പാട് മോഹമുള്ള ..
ജലാശയങ്ങളുടെയും പുന്ജപ്പാടങ്ങളുടെയും
വശ്യ വിശാലത....
മണ്ണിന്റെ മണമുള്ള കൃഷിക്കാരന്റെ
മനസ്സിനെ നോവുന്ന വരികളില്‍ കോറിയിട്ടിരിക്കുന്നു ....
എല്ലാ ആശംസകളും ....
പച്ചമണ്ണിന്റെ മണമുള്ള കഥ.......ആസ്വദിച്ചു വായിച്ചു വളരെ ഇഷ്ടമായി വീണ്ടും വരാം ആശംസകള്‍
ReplyDeleteഇന്നാണ് ഇക്കഥ വായിക്കുന്നത്. മടവീഴുന്നതും നീലനുമൊക്കെ തകഴിയെ ഓര്‍മ്മിപിച്ചു എന്ന് പറഞ്ഞാല്‍ തെറ്റില്ല.
ReplyDeleteഗൃഹതുരത്ത്വചൊറി ഇല്ലായിരുന്നെങ്കില്‍ കാര്‍ഷിക സംസ്കാരത്തെ കുറിച്ചുള്ള നല്ല ഓര്‍മ്മപ്പെടുത്തല്‍ ആയേനെ ഇക്കഥ .എന്തോ എല്ലായ്പ്പോഴും ഇങ്ങനെ നോസ്ടല്ജിയ കഴിച്ചിട്ടാവം അജീര്‍ണ്ണം ...എഎവും..
ReplyDeleteആദ്യമായാണ് ഞാനിവിടെയൊക്കെ വീണ്ടും വരാം വിശദമായിത്തന്നെ അഭിപ്രായം പറയാം
ReplyDelete