ചിലപ്പോള്‍ ആലോചിക്കാറില്ലേ ഈ മതമില്ലായിരുന്നെങ്കില്‍.............എന്ന്?
പണ്ട് "മതമില്ലാത്ത ജീവന്‍" എന്ന സ്കൂള്‍ പാഠഭാഗത്തിനു പിറകേയുണ്ടായ പുകിലുകള്‍, അതുള്‍പ്പെടുത്തിതിയവരുടെ ഉദ്ദേശശുദ്ധി, ഇതൊന്നുമല്ല വിഷയം. മറിച്ച് ചില തോന്നലുകള്‍......(ഭ്രാന്തമായതെന്ന് വായനക്കു ശേഷം നിങ്ങള്‍ മറുപടി പറയും)
കാലമേറയായി ഉള്ളില്‍ തികട്ടി വന്നത് ഇന്നു ച്ഛര്‍ദിക്കാമെന്ന് കരുതി. അത്രേയുള്ളൂ! ഒന്നും കാര്യമാക്കരുത്! ഇതു വെറുംമൊരു "വാളാണ്". വാളെടുത്തവനെല്ലാം വെളിച്ചപ്പാടാകുമോ ആവോ? :)
മുകളില്‍ ഉന്നയിച്ച ചോദ്യം ഇക്കാലമത്രയും ഒരിക്കലും നിങ്ങളെ അലട്ടിയിട്ടില്ലേ? "ഞാന്‍ മറ്റൊരു മതത്തിലാണ് ജനിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു കഥ" എന്നുപോലും ആലോചിച്ചിട്ടില്ലേ? ഇല്ലെങ്കില്‍ ബാക്കി വായിക്കാതിരിക്കുകയാണ് ബുദ്ധി. വിരസമാകും വിട്ടുകള!
ഉള്ളത് പറഞ്ഞാല്‍ കുട്ടിക്കാലത്തും എനിക്ക് നല്ല സൗഹൃദങ്ങളുണ്ടായിരുന്നു. അന്നാരും കൂട്ടുകാരന്റെ ജാതി നോക്കിയിരുന്നില്ല. പക്ഷേ കാലക്രമേണ ബന്ധങ്ങളില്‍ വലിയ വിള്ളലുകള്‍ വീണു. മുതിന്നവര്‍ പറഞ്ഞുതരുന്നതിനും അപ്പുറത്തെ ശരിയും തെറ്റും ആ പ്രായത്തിലെ ബുദ്ധിയില്‍ അത്രകണ്ട് വികസിച്ചിരുന്നില്ല. പലതും *നഷ്ടസ്വപ്നങ്ങള്‍ എന്ന കഥയില്‍ കുറിച്ചിട്ടിട്ടുണ്ട്. അവിടെ അര്‍ദ്ധവിരാമമിട്ട ചിന്തകളാണ് ഞാന്‍ തുടര്‍ന്ന് പങ്കുവയ്ക്കുന്നത്.
ഇടക്കാലമെപ്പോഴോ തോന്നിയിരുന്നു ശാസ്ത്രവും വിവര സാങ്കേതിക വിദ്യയുമൊക്കെ മനുഷ്യ മനസിലൊരു വേലിയേറ്റം സൃഷ്ടിച്ച് ആ കുത്തൊഴുക്കില്‍ മതവും തല്‍സംബന്ധിയായ ആധികളും ഒലിച്ചുപോകുമെന്ന്! ദൈനംദിന ജീവിതപ്പാച്ചിലിനിടെ വ്യക്തികള്‍ക്ക് മതവൈരം മെനഞ്ഞെടുക്കാന്‍ നേരം തികയാതെ വരുമെന്നും പതിയെ അവരില്‍നിന്നും ജാതി-മത ചിന്തകള്‍ അപ്രത്യക്ഷമാകുമെന്നും! എന്നാല്‍ അതിശയമാം വിധം ഇന്നു വര്‍ഗീയത എല്ലാ മേഖലയിലും കരുത്താര്‍ജിച്ചു. മതവും അനുബന്ധ സംഘടനകളും വലിയ വില്പ്പന ചരക്കുകളായി. ഏതൊരു വിശ്വാസിയും എളുപ്പം വ്രണിതനാക്കപ്പെടും വിധം മതാന്ധത മനസുകളില്‍ ആഴത്തില്‍ വളര്‍ന്നു. വര്‍ഗീയ ശക്തികള്‍ രാഷ്ട്രീയത്തില്‍ കൈകടത്തുകയും ഇന്നു ഭരണയന്ത്രത്തിന്‍റെ പോലും ചുക്കാന്‍ നിയന്ത്രിക്കുന്നു!
നാം ജീവിച്ചുകൊണ്ടിരിക്കുന്ന നൂറ്റാണ്ടിന്റെ ചില സ്ഥിതിവിശേഷങ്ങളിലൂടെ ഒന്നു കണ്ണോടിച്ചു നോക്കിയാല്‍.........എന്താണ് ഇടക്കാലത്തെ ശുഭാപ്തിവിശ്വാസത്തെ തകിടം മറിച്ച ഘടകങ്ങള്‍?
ഇന്ത്യാ വിഭജനത്തിനു ശേഷം ബ്രിട്ടീഷുകാര്‍ പാകിയിട്ട വര്‍ഗീയതയുടെ വിഷ വിത്ത് മുളപൊട്ടിയെങ്കിലും അധികം കിളിര്‍ക്കാതെ ഏറെക്കാലങ്ങള്‍ക്ക് ശേഷം വീണ്ടും തളിര്‍ത്തത് എന്നാണ്?
അധികാരത്തിലേയ്ക്ക് കാലെടുത്തു വെയ്ക്കാന്‍ അയോധ്യയിലെ ബാബറിമസ്ജിദിനെ തീവ്ര ഹിന്ദുത്വവാദികള്‍ കരുവാക്കിയതോടെയാണ് ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹികാന്തരീക്ഷം വര്‍ഗ്ഗ വര്‍ണ്ണമണിഞ്ഞത്. ഭാരതത്തില്‍ ഇങ്ങനെയെങ്കില്‍ ലോകരാജ്യങ്ങളുടെ തന്നെ പാരസ്പരിക സൗഹൃദത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തിയത്, അന്യനാടുകളിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ അമേരിക്കയുടെ അനാവശ്യ ഇടപെടലുകള്‍ക്ക് മറുപടിയായി അതേ നാണയത്തില്‍ ട്രേഡ്സെന്‍ററിന് നേരെ അല്‍ഖ്വയ്ദ തൊടുത്ത ആക്രമണമാണ്. പിന്നീടുള്ള സംഭവ വികാസങ്ങള്‍ വിവരിക്കേണ്ട കാര്യമില്ലല്ലോ?
ഇന്ന് അമേരിക്ക മുസ്ലീം നാമ ധാരികളെ എയര്‍പോര്‍ട്ടില്‍ ഉടുതുണി ഉരിഞ്ഞു പരിശോധിക്കുന്നു! അറബികള്‍ ക്രിസ്ത്യാനികളെ അമേരിക്കയുടെ പ്രതിപുരുഷരായി കാണുന്നു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ നരേന്ദ്രമോഡിയുടെ പ്രേതത്തെ ദു:സ്വപ്നം കാണുന്നു. തീവ്ര ഹിന്ദുക്കളെപ്പോലെ പലര്‍ക്കും മുസ്ലീമെന്നാല്‍ മനസ്സിലോടിയെത്തുക ലാദനും വിമാനവുമാണ്! ക്രിസ്ത്യാനിക്ക് സകല മതസ്ഥനോടും പുശ്ചം! പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന ഭാവം.
രാജ്യങ്ങളുടെ ബന്ധത്തിലെ ഉലച്ചില്‍ അവിടെ നില്‍ക്കട്ടെ. എന്നാല്‍ ആഗോള പ്രത്യാഘാതമെന്നവണ്ണം ആ അലയടികള്‍ നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗ വ്യക്തിബന്ധങ്ങളെയും സൗഹൃദങ്ങളെയും മതത്തിന്‍റെ ചട്ടക്കൂടിനുള്ളില്‍ ഒതുക്കി. ഇന്ന് സമൂഹത്തിലെ ഒട്ടുമിക്ക ഇടപാടുകളും അതാത് ജാതിക്കാര്‍ തമ്മിലായി. എവിടെയും തൂക്കി നോക്കപ്പെടുന്നത് സാമുദായിക സന്തുലനവും! ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാ മതസ്ഥരും അത് ആസ്വദിക്കുന്നു എന്നതാണ് അതിലേറെ വേദനാജനകം.
ഇതിനു ഒരു പ്രതിവിധിയുണ്ടോ?
"മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്നോതിയ യുഗ പുരുഷരുള്ള നമ്മുടെ കേരളത്തില്‍ പോലും ആളുകള്‍ എത്ര മാറിപ്പോയിരിക്കുന്നു! മതവും രാഷ്ട്രീയവും അഴിക്കാനാവാത്തവണ്ണം കെട്ടുപിണഞ്ഞു കുരുങ്ങിക്കിടക്കുന്നു. മതസൗഹാര്‍ദ്ദവും നിക്ഷ്പക്ഷ രാഷ്ട്രീയവും പ്രസംഗിക്കുന്ന ഏത് പ്രമുഖനും ഉള്ളില്‍ ഒളിപ്പിച്ചുവെച്ച വ്യക്തമായ ജാതി-രാഷ്ട്രീയ വിശ്വാസങ്ങളുണ്ട്. ഇതെഴുതുന്ന നിസ്സാരനായവന്‍ തികഞ്ഞ മതേതര വാദിയാണെന്ന് വിശ്വസിക്കുന്നുവെങ്കില്‍ ഗന്ധര്‍വഗായകന്‍ യേശുദാസിനെയും നിങ്ങള്ക്ക് വിശ്വസിക്കാം! പലരും അണിഞ്ഞിരിക്കുന്ന പുറംകുപ്പായം കാണുവാനാകുന്നില്ല!! എല്ലാറ്റിനെയും മുന്‍വിധിയോടെ സമീപിക്കുമ്പോള്‍ മറ്റുള്ളതൊന്നും നാം ശ്രദ്ധിക്കുന്നില്ല.
കുറച്ചുകൂടെ പച്ചയ്ക്കു പറഞ്ഞാല്‍.......
വഴിവക്കില്‍ മുണ്ടുപോക്കി മൂത്രമൊഴിച്ചുകൊണ്ടിരിക്കുന്ന അപരിചിതന്റെ ട്രൌസറിന്‍റെ നിറം നോക്കി പച്ചയായാല്‍ മുസ്ലീം അല്ലെങ്കില്‍ ലീഗ് എന്നും, ചുവപ്പ് ആയാല്‍ കമ്മ്യൂണിസ്റ്റ് അല്ലെങ്കില്‍ നിരീശ്വരവാദി എന്നും കാവിയായാല്‍ ഹിന്ദു അഥവാ ബി.ജെ.പി. യെന്നും വെള്ളയായാല്‍ ക്രിസ്ത്യാനിയുല്പടെ പലതും കൂടിച്ചേര്‍ന്ന അവിയല്‍പോലത്തെ കോണ്‍ഗ്രസെന്നും അനുമാനിക്കാം! അതല്ല സംഗതി "വിത്തൗട്ട്" ആണെങ്കില്‍ പി.സി. ജോര്‍ജിന്‍റെ കേരളാ കോണ്ഗ്രസ് എന്നോ മലയോര കുടിയേറ്റക്കാരനെന്നോ കണ്ണുമടച്ചു നിര്‍വ്വചിക്കാനുമുള്ള നമ്മുടെ അപാര കഴിവ്!!
"മതം മനുഷ്യനെ മയക്കുന്ന കറുപ്പ്" എന്നു മാര്‍ക്സ്സ് പറഞ്ഞത് തന്‍റെ സിദ്ധാന്തം അരക്കിട്ടുറപ്പിക്കാനാണെങ്കിലും ഇന്നത്തെ ചുറ്റുപാടില്‍ അത് അക്ഷരംപ്രതി ശരിയാണ്! നമ്മുടെ വിശ്വാസം കമ്മ്യൂണിസമല്ലെങ്കില്‍ കൂടി ഇതിനൊക്കെ ഒരു മാറ്റം വേണ്ടേ? ജാതിയുടെ മാത്രം പ്രശ്നത്തില്‍ നാം മനപ്പൂര്‍വ്വം തഴഞ്ഞു കളയുന്ന നല്ല സൗഹൃദങ്ങള്‍ക്കു വേണ്ടിയെങ്കിലും? മതത്തിന്‍റെ വിവിധ തൊഴുത്തുകളില്‍ തടഞ്ഞു നിര്‍ത്തപ്പെട്ട കാലിക്കൂട്ടങ്ങള്‍ക്ക് വിശാലമായ ഒരേ പുല്‍മേടുകളില്‍ മേഞ്ഞുനടന്നുകൂടെന്നുണ്ടോ? ഞാനും നിങ്ങളും അങ്ങനല്ല എന്നൊരു ധാരണയുണ്ടോ? എങ്കില്‍ വരും തലമുറ തീര്‍ച്ചയായും ഈ വാദങ്ങള്‍ ബലപ്പെടുത്തുക തന്നെ ചെയ്യും!!
ആര്‍ക്കും തനിക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ ഇന്ത്യന്‍ ഭരണഘടനയുടെ പൗരാവകാശം അനുവദിക്കുന്നുണ്ട്. എങ്കിലും ജനനം കൊണ്ട് നാമോരോരുത്തരും വ്യത്യസ്ത മതങ്ങളുടെ ഭാഗങ്ങളാക്കപ്പെടുകയാണ്. വോട്ടു ചെയ്യാനും, ലൈസന്‍സ് എടുക്കാനും, വിവാഹം കഴിക്കാനും ഒക്കെ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. അപ്പോള്‍ ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കുന്നതോ? വകതിരിവാകുന്നതിനു മുന്‍പേ അപ്പനപ്പൂപ്പന്മാരായി തുടര്‍ന്നുവന്ന മതത്തിന്‍റെ മുദ്രകുത്തുന്നത് പൗരാവകാശ ലംഘനമാണോ? അതോ അത് ജന്മം കൊടുത്തതിലുള്ള മാതാപിതാക്കളുടെ അവകാശമാണോ? അതുപോട്ടെ, പതിനട്ടു വയസായി
പൗരനായത്തിനു ശേഷം ഇഷ്ടമുള്ള മതത്തിലേയ്ക്ക് ഒന്ന് മാറിയാലോ? അവനെ മതഭ്രാന്തര്‍ ജീവനോടെ വിട്ടാല്‍ തന്നെ വീട്ടുകാരും നാട്ടുകാരും ഭ്രഷ്ട് കല്‍പ്പിക്കും!
അന്യ മതങ്ങളെപ്പറ്റി വ്യക്തമായി പഠിക്കാതെ താന്‍ വിശ്വസിക്കുന്നതാണ് ശ്രേഷ്ഠം എന്ന് ഒരാള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും? അതിന് അവസരമൊരുക്കുകയല്ലേ യഥാര്‍ത്ഥ മതേതര രാജ്യം ചെയ്യേണ്ടത്? പതിനെട്ടു വയസുവരെ പേരില്‍ ഒരു മതത്തിന്‍റെയും വാലു ചേര്‍ക്കാതെ സര്‍ക്കാര്‍ രേഖകളില്‍ (ജനന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, എസ്.എസ്.എല്‍.സി. ബുക്ക്) ജാതി അടയാളപ്പെടുത്താതെ, എല്ലാ മതങ്ങളെയും പറ്റി അറിയുവാന്‍, പഠിക്കുവാന്‍, എല്ലാ ആരാധനാലയങ്ങളും സന്ദര്‍ശിക്കുവാന്‍ ഒക്കെ ഒരാള്‍ക്ക് അവസരം കൊടുത്താല്‍...? അതില്‍നിന്നു താന്‍ കണ്ടെത്തിയ സത്യങ്ങളില്‍ വിശ്വസിച്ചാല്‍...? അന്നുമുതല്‍ തനിക്കിഷ്ടമുള്ള മതം തിരഞ്ഞെടുത്താല്‍....? അവനല്ലേ യഥാര്‍ത്ഥ വിശ്വാസി? അതിലൂടെ കണ്ടെത്തുന്നത് വിശ്വ മാനവികതയുടെ വലിയ പാഠങ്ങളല്ലേ!!
അതായത് മതം ദൈവത്തിലേയ്ക്ക് അല്ലെങ്കില്‍ മോക്ഷത്തിലേയ്ക്ക് എത്താന്‍ വേണ്ട ശരിയായ മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നു. അത് ഒരു വ്യക്തിക്ക് വേണമെങ്കില്‍ ഉള്‍ക്കൊള്ളാം അല്ലെങ്കില്‍ തന്‍റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാം.
എന്‍റെ ഭ്രാന്തിനു ഞാന്‍ കടിഞ്ഞാണിടട്ടെ.
മതം വേണ്ട എന്നാണു ഇതുവരെ പറഞ്ഞെതെന്നു ധരിച്ചെങ്കില്‍ തെറ്റി. എങ്കില്‍ ഈ എഴുത്തുതന്നെ അര്‍ത്ഥശൂന്യമാകും. മതപഠനത്തിലൂടെ ലഭിക്കുന്ന സാന്മാര്‍ഗികതയുടെ ചട്ടക്കൂടുകളാണ് സദാചാരത്തിന്റെ സീമകളില്ലാത്ത അനന്തമായ സ്വാതന്ത്യത്തെക്കാള്‍ നല്ലത് എന്നു ഞാന്‍ വിശ്വസിക്കുന്നു. നാളിതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവുന്ന വസ്തുത മതങ്ങള്‍ ഏറെക്കുറെ നിഷ്പക്ഷമായി ചിന്തിക്കാനും ശരിയെന്നതിനെ ഉള്‍ക്കൊള്ളാനും വ്യക്തിക്ക് സ്വാതത്ര്യം നല്‍കുന്നുണ്ട്. പക്ഷേ കാലാകാലങ്ങളായി എല്ലാ മതങ്ങളും ദുരുപയോഗം ചെയ്യപെട്ടു വരികയാണ്. അത് രണ്ടു തരത്തിലാണ്.
(1). ഒരു ജീവിത മാര്‍ഗമായി
(2). ഒരുവന് മറ്റൊരുവനില്‍ അധീശത്വം സ്ഥാപിച്ചെടുക്കാന്‍.
ഇതു രണ്ടും ഒഴിവാക്കപ്പെടെണ്ടതുണ്ട്. മതത്തെ അതിന്റെ വഴിക്കുവിടുക. ഒരു കുഞ്ഞിന്‍റെ വ്യക്തിത്വ വികാസം വീട്ടില്‍ നിന്ന് തുടങ്ങട്ടെ. തന്നെ ചുറ്റിപ്പറ്റിയുള്ളവര്‍ നയിക്കുന്ന ഉല്‍കൃഷ്ടമായ ജീവിതം കണ്ട് അവന്‍ പറയട്ടെ "ഞാന്‍ ഈ മതത്തിന്‍റെ ഭാഗമായതില്‍ അഭിമാനിയ്ക്കുന്നു എന്ന്".
അല്ലാത്തവര്‍ക്ക് നല്ലത് ഏത് എന്ന് തേടി കണ്ടെത്തുവാന്‍ നാം വിലങ്ങു തടിയാവരുത്! അത്രമാത്രം!
"നടക്കുന്ന വഴിയിലാകെ നാമ്പിടട്ടെ സൗഹൃദങ്ങള്‍
നാടുകള്‍ തന്‍ നാനാത്വത്തില്‍ തെളിയെട്ടെ ഏകത്വം
തത്വങ്ങള്‍ തെളിമയാര്‍ന്നതി ലുറയട്ടെ മനുഷ്യസ്നേഹം
സത്തയെല്ലാമൊന്നല്ലോ മതവുമതുപോല്‍ മനുഷ്യനിണവും."
ജയ് ഭാരത്!
*അനുബന്ധ പോസ്റ്റ്: നഷ്ടസ്വപ്നങ്ങള്‍ (കഥ)

ReplyDeleteഅവിശ്യമുള്ളവര്‍ ആചാരിക്കട്ടെ എന്തിനു ബലം പിടിക്കുന്നു
ചിന്തകള്‍ നല്ലത് തന്നെ മതം എന്നത് അഭിപ്രായം എന്നും
പിന്നെ ഈശ്വര സാക്ഷാല്‍ക്കാരം മതം എന്നും പണ്ഡിതര്‍ പറയുന്നു
അവനവന്റെ വിശ്വാസം രക്ഷിക്കപ്പെടട്ടെ
എല്ലാ മതങ്ങളും ആശയങ്ങളും ജീവിത വ്യവസ്ഥകളും രൂപപ്പെട്ടത് നല്ല നാളെകള്‍ കിനാകണ്ടായിരുന്നിരിക്കണം..
ReplyDeleteപിന്നീടെത്തിപ്പെട്ടവര്‍ തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായതിനെ വികൃതമാക്കി..
നല്ലൊരു പോസ്റ്റ് .. ചിന്തനീയം..
ഭാവുകങ്ങള്‍ നേരുന്നു..
ജോസേ (പേര് അധികം നീട്ടണ്ട എന്ന് വെച്ചു കേട്ടോ) കാലികമായ നല്ലൊരു വിഷയം. പറയാന്‍ ശ്രമിച്ച കാര്യങ്ങളും നന്നായി. പക്ഷേ ഈ കുറിപ്പ് വീണ്ടും വായിച്ചു നോക്കാതെ തിരക്കിട്ട് പോസ്റ്റ് ചെയ്തതുപോലെ തോന്നി. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കിയാലും, വാചകഘടനയിലെ പോരായ്മകള്‍ കൊണ്ടും, ചിഹ്നങ്ങള്‍ വേണ്ടിടത്ത് ഉപയോഗിക്കാത്തതുകൊണ്ടും, ചില വാക്കുകളുടെ എങ്കിലും തെറ്റായ പ്രയോഗത്തിലൂടെയും പലയിടത്തും അര്‍ത്ഥവും ശക്തിയും നഷ്ടപ്പെട്ടിരിക്കുന്നു. നന്നായി എഴുതാന്‍ കഴിയുന്ന ജോസലെറ്റിനു ഒരു നല്ല എഡിറ്റിങ്ങിലൂടെ ഇത് നല്ലൊരു ലേഖനമാക്കി മാറ്റാന്‍ കഴിയും.
ReplyDeleteആശംസകള്‍
അനിലേട്ടാ,
Deleteതിടുക്കം കാട്ടിയത് അബദ്ധമായി. എങ്കിലും ഉടനെതന്നെ താങ്കളുടെ നിരീക്ഷം ലഭിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു. ചൂണ്ടിക്കാട്ടിയവ ഒട്ടുമിക്കവയും പരിഹരിച്ചിട്ടുണ്ട് എന്നുതന്നെയാണ് വിശ്വാസം.
വളരെ നന്ദി!
നന്നായിട്ടുണ്ട്... കലക്കീ ട്ടോ ......നിന്റെ അച്ചായനെ ഞാനൊന്നു കാണുനുണ്ട് ... ഹീ ഹീ
ReplyDeleteജോസൂ..ഇതേ കാര്യം ഞാന്‍ വേറെ രീതിയില്‍ ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഈ പോസ്റ്റ് വായിക്കനിടയാകുന്നത്. ആ പോസ്റ്റിന്റെ ചില പ്രസക്ത ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.
ReplyDeleteഎന്താണ് വര്‍ഗീയത ? ആരാണ് വര്‍ഗീയ വാദി ?
കുറെ കാലമായി കേള്‍ക്കുന്ന രണ്ടു വാക്കുകളാണ് വര്‍ഗീയതയും വര്‍ഗീയവാദിയും. സത്യത്തില്‍ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ തെളിഞ്ഞു വരുന്ന രണ്ടു മുഖങ്ങളുണ്ട്. . ഒന്ന് നെറ്റിയില്‍ ചുവന്ന കുറിയിട്ട് കാവി മുണ്ടുടുത്ത് നില്‍ക്കുന്ന ഒരാളും , മറ്റൊന്ന് താടി നീട്ടി വളര്‍ത്തി മീശ വെട്ടിക്കളഞ്ഞ് തലയില്‍ വെളള തൊപ്പിയിട്ടിരിക്കുന്ന ഒരാളും. അത്, ഒരു ഹിന്ദുവായും മുസ്ലിമായും വേണമെങ്കില്‍ പറയാം. ഭാഗ്യം! ക്രിസ്ത്യാനി ഇതില്‍ എന്തോ പെടുന്നില്ല. ഒരു പക്ഷെ , അയാള്‍ക്ക് തൊടാന്‍ ചുവന്ന കുറിയും കാവി മുണ്ടും പോലെയുള്ള ഒന്നും കിട്ടി കാണില്ല. അല്ലെങ്കില്‍ അയാള്‍ക്ക് താടിയും മീശയും വളരുന്നുണ്ടാകില്ല, വെളള തൊപ്പി പോലെ ഒന്നും കിട്ടി കാണുകയുമില്ല.
ഈയിടെയായിട്ട് എന്താണെന്നറിയില്ല , വര്‍ഗീയവാദികളുടെ എണ്ണം കൂടി കൂടി വരുന്നു എന്ന് പറയപ്പെടുന്നു. . ലീഗിനെ വിമര്‍ശിച്ചാല്‍ , ബി , ജെ. പി എന്ന വാക്ക് പറഞ്ഞാല്‍ , മദനിക്ക് നീതി കിട്ടില്ലേ എന്ന് ചോദിച്ചാല്‍ , ഗുജറാത്തിനെയും മോഡിയേയും, എന്‍ എസ് എസ് - എസ് എന്‍ ഡി പി ക്കാരെ കുറിച്ചു സംസാരിച്ചാല്‍, കമ്മൂനിസ്റ്റ്റ് നേതാക്കന്മാരെ ചോദ്യം ചെയുന്ന രീതിയില്‍ എന്തെങ്കിലും പറഞ്ഞാല്‍ , എല്ലാം നമ്മള്‍ വര്‍ഗീയ വാദികള്‍ ആകുമത്രെ. അയ്യോ..ഞാന്‍ ഇതൊക്കെ കേട്ടു പേടിച്ചു. ഇവരെ കുറിച്ചൊന്നും ഒരക്ഷരം പോലും ഞാന്‍ മിണ്ടിയില്ല. ജനാധിപത്യ മതേതരത്വ ഇന്ത്യയില്‍ എല്ലാം അക്ഷരം പ്രതി അനുസരിക്കാന്‍ നമ്മള്‍ ഇന്ത്യക്കാര്‍ ബാധ്യസ്ഥരാണ് എന്നെനിക്കും തോന്നി. വോട്ട് ചെയ്യാന്‍ പറയുമ്പോള്‍ ഓരോ പാര്‍ട്ടിക്കാര്‍ക്കും അതങ്ങ് ചെയ്തു കൊടുക്കുക എന്നതിലുപരി നമ്മളാര് ഇതൊക്കെ അന്വേഷിക്കാനും ചോദിക്കാനും ?
അമ്പലത്തിലും പള്ളിയിലും പോകുന്നവനെ വര്‍ഗീയവാദിയായി കരുതാനാകില്ല. ആത്മീയം സംസാരിക്കുന്നത് വര്‍ഗീയതയും അല്ല. ഭാരതത്തെ കുറിച്ചു സംസാരിക്കുന്നവന്‍ വര്‍ഗീയവാദിയാണോ? ഭാരതീയം സംസാരിച്ചാല്‍ വര്‍ഗീയത ആകുമോ ? അങ്ങനെയെങ്കില്‍ അപ്പോള്‍ യഥാര്‍ത്ഥ വര്‍ഗീയ വാദികള്‍ ആരാണ് ? എന്താണ് വര്‍ഗീയത ?
ചുവന്ന കുറിയും കാവി മുണ്ടും നീട്ടി വളര്‍ത്തിയ താടിയും വെള്ള തൊപ്പിയും വര്‍ഗീയ വാദികളുടെ മുഖച്ഛായ ആണെന്ന് മറ്റുള്ളവര്‍ക്ക് തോന്നിപോകാന്‍ കാരണം എന്ത് ?
വര്‍ഗീയതയുടെയും വര്‍ഗീയവാദിയുടെയും ചിത്രം ഇങ്ങനെയാണ് നമ്മുടെ മനസ്സില്‍ വരച്ചിടുന്നതെങ്കില്‍ മതേതരത്വത്തിന്റെയും മതേതര വാദിയുടെയും ചിത്രം നമ്മുടെ മനസ്സില്‍ എങ്ങിനെ വരക്കണം ?
പ്രവീണ്‍, സ്വന്തം വാദം മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുമ്പോളുള്ള സ്വാഭാവിക പ്രതിഭാസമാണ്‍”തീവ്രവാദം”!!
Deleteസ്വന്തം ജനവിഭാഗം എന്തു ചെയ്താലും അത് നല്ലയായി കണ്ട് സഹായിക്കുന്നതാണു സ്വജന്‍പക്ഷപാതം അല്ലെങ്കില്‍ വര്‍ഗീയത!! നല്ല ചോദ്യം....
ചുവന്ന കുറിയും കാവി മുണ്ടും നീട്ടി വളര്‍ത്തിയ താടിയും വെള്ള തൊപ്പിയും വര്‍ഗീയ വാദികളുടെ മുഖച്ഛായ ആണെന്ന് മറ്റുള്ളവര്‍ക്ക് തോന്നിപോകാന്‍ കാരണം എന്ത് ?
കാരണമന്നുമില്ല നമ്മുടെ കണ്ണിന്റേയും ബുദ്ധിയുടെയും പ്രശനം.
മത തീവ്രവാദം ഇന്ന് :
Deleteമറ്റു മതത്തെപ്പറ്റി ആഴത്തില്‍ പഠിക്കാത്ത ആര്‍ക്കും അവയെ വിമര്‍ശിക്കാനുള്ള അര്‍ഹതയില്ല. തന്മൂലം താന്‍ വിശ്വസിക്കുന്നത് മാത്രമാണ് ശരി എന്നത് ഒരു മിഥ്യാധാരണയും.
പഠിക്കുന്തോരും സംശയങ്ങള്‍ വര്‍ദ്ധിക്കുന്നു. തനിക്കറിയാവുന്ന, താന്‍ വിശ്വസിക്കുന്ന മതത്തിലെ പോരായ്മകള്‍ തിരിച്ചറിഞ്ഞ് ചൂണ്ടിക്കാട്ടി ആദ്യം സ്വയം നന്നാവണം. സ്വന്തം കുടുംബത്തെ നന്നാക്കണം. അതിനുശേഷം മതി സമൂഹം.
മതം എന്നത് മനുഷ്യ നിര്‍മ്മിതമാണെന്ന തിരിച്ചറിവ്, ഓരോ കാലഘട്ടത്തിലെയും സാമൂഹിക ചുറ്റുപാടുകള്‍ക്ക് അനുസൃനമായി എഴുതപ്പെട്ടത്, അവയുടെ ചട്ടക്കൂടുകള്‍. പഴയതൊന്നു തിരുത്തി അല്ലെങ്കില്‍ അതില്‍ നിന്നും അടര്‍ത്തിയെടുത്താണ് പുതിയ ആശയങ്ങള്‍ പിറവിയെടുത്തതോക്കെയും. അങ്ങനെ കാലപ്പഴക്കംകൊണ്ട് ക്രമത്തില്‍ ഹിന്ദു, ബുദ്ധ, ക്രിസ്ത്യന്‍ മുസ്ലീം മതങ്ങള്‍ ഒന്ന് മറ്റൊന്നിന്റെ തണലില്‍ വളര്‍ന്നതാണ്.
യൂറോപ്പില്‍ ക്രിസ്ത്യാനിക്കും, പാക്കിസ്ഥാന്‍,അഫ്ഗാന്‍, പേര്‍ഷ്യന്‍,ആഫ്രിക്കന്‍-അറബ് രാജ്യങ്ങളില്‍ മുസ്ലീമിനും എന്നപോലെ എല്ലാ രാജ്യത്തും അവരവരുടെ മേല്‍ക്കോയ്മ കാണിക്കാനുള്ള അവസരങ്ങള്‍ മറ്റു മതക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. എങ്കിലും ഇന്ത്യ അതില്‍ എത്രയോ ഭേദമാണ്.
"തീവ്രവാദം" എന്നത് തന്റെ ആശയങ്ങള്‍ അന്ധമായി വിശ്വസിച്ച് അത് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമല്ലേ? ഒരു വ്യക്തിയുടെ ഉദേശലക്‌ഷ്യം വ്യക്തമായി മനുസിലാക്കാതെ എന്‍റെ ജാതിയില്‍പ്പെട്ടവനായതില്‍ അവന്റെ ചെയ്തികളെ അന്ധമായി പിന്താങ്ങുംബോഴാനു വര്‍ഗീയത ഉണ്ടാവുന്നത്.
അയല്‍ രാജ്യങ്ങളെ ഭീതിയോടെ കാണുന്ന, തങ്ങള്‍ സ്ഥാനഭ്രഷ്ടരാക്കപ്പെടുമെന്ന സ്വേച്ഛാധിപതികളുടെ ഭീതിയാല്‍ രഹസ്യമായി അമേരിക്കയ്ക്ക് ചെല്ലും, ചിലവും കൊടുത്ത്, തങ്ങളുടെ മണ്ണിലും കടലിലും സൈനിക താവളങ്ങള്‍ നല്‍കി, പ്രത്യുപകാരമായി പണവും പെട്രോളുംകൊടുത്ത് ആയുധങ്ങള്‍ വിലയ്ക്ക് വാങ്ങി പല ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയുടെ ആയുധ കച്ചവടത്തിനെ പ്രോത്സാഹിപ്പിക്കുന്നു. അത് ഭൂരിഭാഗം ജനങ്ങളില്‍ അമേരിക്ക മുസ്ലീം വിരുദ്ധമാണ് എന്ന് ധരിക്കുകയും പല സംഘടനകളും നേരിട്ട് യുദ്ധത്തിനു ഇറങ്ങുകയും ചെയ്തു. "അച്ഛന്‍ ഇച്ചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്" എന്നപോലെ ലോകപോലിസ് എങ്ങും പുതിയ സദാം ഹുസൈന്മാരെയും ബിന്‍ലാദന്‍മാരെയും തെടിക്കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ പെട്രോള്‍ കോര്പെരെട്ടുകള്‍ സര്‍ക്കാരിനെ നിയന്തിക്കുന്ന പോലെ അവിടെ ആയുധ കച്ചവട ലോബി അമേരിക്കന്‍ ഭരണകൂടം താങ്ങുന്നിടത്തോളം കാലം കാര്യങ്ങള്‍ ഇങ്ങനൊക്കെ തന്നെയേ പോകു.
അധികാര മോഹികള്‍ക്ക് കസേര വേണമെങ്കില്‍ ലോകത്ത് യുദ്ധം വേണം. കച്ചവടം നടക്കണം. അത് ഒരു രാജ്യത്തിനോ വ്യക്തിക്കോ, മതത്തിനോ എതിരായാലും മതി. ഈയൊരു ആഫ്ടര്‍ എഫ്ഫെക്റ്റ് ആണ് ലോകമെമ്പാടും വ്യാപിച്ചത്.
ഇന്നു മുസ്ലീമുകള്‍ തീവ്രവാദികളായി മുദ്രകുത്തപ്പെടുന്നു. നാളെ ഇറാന്‍ ലോകഭീഷനിയായാല്‍ ക്രിസ്ത്യാനി തീവ്രവാദിയാകും, പാക്കിസ്ഥാന്‍ ലോകപോലീസായാല്‍ ഹിന്ദു തീവ്രവാദിയാകും. !!
മതം എന്നതിനു അഭിപ്രായം എന്നുകൂടി അര്‍ത്ഥമുള്ളതിനാല്‍ ഇപ്പറഞ്ഞതെല്ലാം സാധൂകരണമുള്ളതാകുന്നു. മതങ്ങള്‍ എന്തിനു എന്നു ചോദിക്കുന്നതിനു മുമ്പ് മതങ്ങള്‍ എന്താണ് എന്നത് വ്യക്തമായി നമ്മള്‍ അറിയണം. ഓരോ മതത്തേയും കുറിച്ച് കൂടുതലറിയുമ്പോള്‍ മതം എന്നതിന്റെ അര്‍ത്ഥവ്യാപ്തി നമ്മള്‍ തിരിച്ചറിഞ്ഞുതുടങ്ങും. ഒരു മതവും അന്യനെ വേദനിപ്പിക്കണമെന്ന്‍ പറഞ്ഞിട്ടില്ല. ഒരു മതവും അക്രമം നടത്തണമെന്ന്‍ പറഞ്ഞിട്ടില്ല..ഒരു മതവും പരസ്പ്പരം സ്നേഹിക്കരുതെന്ന്‍ പറഞ്ഞിട്ടില്ല...വിശാലമായ അര്‍ഥങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന മതങ്ങളില്‍ വിശ്വസികുന്ന,ജീവവായുപോലെ കരുതുന്നവര്‍ സത്യത്തില്‍ എന്താണു ചെയ്യുന്നത്. മതങ്ങള്‍ എന്തു പറഞ്ഞിട്ടുണ്ടോ അതിനു നേര്‍വിപരീതമായതു ചെയ്യുന്നു. ഇതില്‍ നിന്നും മനസ്സിലാകുന്നത് ഒരു വിശ്വാസിയും മതത്തെക്കുറിച്ച് പഠിച്ചിട്ടല്ല വാചാലനാകുന്നതെന്നല്ലേ..പഠിപ്പിച്ചു കൊടുക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവര്‍ തങ്ങളുടെ നിലനില്‍പ്പിനുവേണ്ടിയുള്ളവ പഠിപ്പിച്ചുകൊടുക്കുന്നു. എല്ലാവരും ആദര്‍ശങ്ങള്‍ പ്രസംഗിക്കുന്നു..പ്രവര്‍ത്തിക്കുന്നില്ല..ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു എന്നു പഠിച്ചിടത്ത് ഇന്നത്തെക്കുട്ടികള്‍ ആ വാചകത്തില്‍ അവസാനഭാഗത്തുള്ളത് മാറ്റി ഒരു മനുഷ്യന് എന്ന്‍ പഠിക്കുന്നു..ഏകോദരസഹോദരങ്ങളെപ്പോലെ എല്ലാവരും ചേര്‍ന്ന്‍ വാഴുന്ന ഒരു ഭാരതം ഞാന്‍ സ്വപ്നം കാണുന്നു...ഒരിക്കലും സംഭവ്യമല്ലാത്ത സ്വപ്നം മാത്രം
ReplyDeleteപ്രസക്തമായ ലേഖനം. അഭിപ്രായം പറയാനുള്ള നോളേജ് ഇല്ല..
ReplyDeleteമതത്തിന്‍റെ അതിര്‍വരമ്പുകള്‍ ഇല്ലാതെ മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു അവസ്ഥ സംജാതമാവട്ടെ....
പോസ്റ്റ് ഇഷ്ടായി
ReplyDeleteനമ്മൾ മനുഷ്യാനകുമ്പോൾ എന്തിനാ ഒരു മതം, പക്ഷെ മനുഷ്യൻ തന്നെയാകണം
എനിക്കെന്‍റെ മതമനുസരിച്ച് ജീവിക്കുന്നതില്‍ യാതൊരു പ്രശ്നവുമില്ലെങ്കില്‍ ഞാനെന്തിന് മറ്റുള്ള മതങ്ങളെ ദൂഷ്യം പറയണം? സഹകരനാത്മകമായ സഹവര്‍ത്തിത്വത്തിലൂടെ സമാധാനം കൈവരിക്കാവുന്നതെ ഉള്ളൂ. അഭിനന്ദങ്ങള്‍ ജോസെലെറ്റ് ഒപ്പം നന്ദിയും
ReplyDeleteമത സാമുദായിക താല്പര്യങ്ങളാണ് ഇന്ന് മിക്ക സംഘടനകളെയും, പുരോഗമന പ്രസ്ഥാനങ്ങളെ പോലും നയിച്ച് കൊണ്ടിരിക്കുന്നത്.സാമുദായിക താല്പര്യങ്ങള്‍ക്ക് അനുസൃതമായി സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുന്നതില്‍ അഗ്രഗണ്യരാണ് ഇന്നത്തെ രാഷ്ട്രീയ നേതാക്കള്‍ ,വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവനും, വര്‍ഗീയതക്കു വേണ്ടി സമരം ചെയ്യുന്നവനും, വര്‍ഗീയതക്കു വേണ്ടി മരിച്ചു വീഴുന്നവനും എന്നില്‍ പെട്ടവനല്ല എന്ന മുഹമ്മദ് നബി (സ) യുടെ പ്രഖ്യാപനം ഏറ്റെടുക്കാന്‍ മുസ്ലിമിന് പോലും കഴിയാതെ പോവുന്നു.മതദര്‍ശനങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ മതനേതാക്കളില്‍ നിന്നും ആഹ്വാനങ്ങള്‍ പിന്‍പറ്റുന്നവരായി ഓരോ സമൂഹവും മാറിക്കൊണ്ടിരിക്കുന്നു.. ഈ പുഴുക്കുത്തുകള്‍ കൊണ്ട് മതവും, ദര്‍ശനങ്ങളും ഒക്കെ മലീമസമായിക്കൊണ്ടിരിക്കുന്നു. ഇവിടെയാണ് ഈ ലേഖനത്തിന്റെ പ്രസക്തി... ജോസലൈറ്റ് നന്നായി പറഞ്ഞു
ReplyDeleteപ്രതീക്ഷച്ച പോലെ നന്നായി.....ഈ ചോദ്യം അതിലേറെ പ്രസകതം....“അന്യ മതങ്ങളെപ്പറ്റി വ്യക്തമായി പഠിക്കാതെ താന്‍ വിശ്വസിക്കുന്നതാണ് ശ്രേഷ്ഠം എന്ന് ഒരാള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും? അതിന് അവസരമോരുക്കുന്നതല്ലേ യഥാര്‍ത്ഥ മതേതര രാജ്യം ചെയ്യേണ്ടത്?“
ReplyDeleteമതങ്ങള്‍ മനുഷ്യനെ മയക്കുന്ന കറുപ്പാകുന്നത് പൌരൊഹിത്ത്യം എന്ന “നാറിയ“ വിഭാഗത്തെ അന്ധമായി പിന്തുണക്കുമ്പോള്‍ മാത്രമാണു....നന്ദി
മതം അല്ല പ്രശ്നങ്ങളുടെ കാരണം.
ReplyDeleteമതം കൈകാര്യം ചെയ്യുന്നവര്‍ ആണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്.
മതം എന്ത് എന്നറിയാതെ അതിനെ വില്‍പ്പന ചരക്കാക്കാന്‍ ശ്രമിക്കുന്നു.
അതില്‍ രാഷ്ട്രീയക്കാര്‍ കൈകടത്തല്‍ കൂടി ചെയ്യുന്നതോടെ മതത്തിന്റെ പേരില്‍ ഉള്ള അപകടം തുടങ്ങുന്നു...
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ ഇരകളായി നമ്മള്‍ ഇന്നും തുടരുന്നു...
ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഇട്ടിരുന്നു....
അതിന്റെ ലിങ്ക്....
മതമില്ലാത്ത മതസൗഹൃദം അഥവാ ചിക്കന്‍ ചേര്‍ക്കാത്ത ചിക്കന്‍ ബിരിയാണി....
മതത്തെ ശരിക്ക് പഠിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യാത്തവര്‍ക്ക് മാത്രമേ മതത്തെ മനുഷ്യനെ മയക്കുന്ന കറുപ്പായി തോന്നികയുള്ളൂ.....
മതം എന്തെന്ന് ശരിക്കും മനസ്സിലാക്കാതെ മതത്തെ വെച്ച് കോപ്രായം കാണിക്കുന്നവര്‍ കാണിക്കുന്നത് കണ്ടു ഇതാണ് മതം എന്ന് തെറ്റിദ്ധരിച്ചതാണ് മാര്‍ക്സിനെ പോലെ ഉള്ളവര്‍ക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് !!!
ഈ വിഷയം അവതരിപ്പിച്ചത് നന്നായി...
ആശംസകള്‍...
അബ്സാര്‍ ഭായി,
Delete"മതത്തെ കൈകാര്യം ചെയ്യുന്നവര്‍" എന്നു പറഞ്ഞാല്‍ പുരോഹിത വര്‍ഗ്ഗം മാത്രമല്ല, വിശ്വാസികള്മുണ്ട്. ഓതിക്കൊടുക്കുന്നതെന്തും അന്ധമായി സ്വീകരിച്ച് തല്ലാനും കൊല്ലാനും നടക്കുന്നവര്‍ പലരും വിദ്യാഭാസത്തില്‍ പിന്നോക്കം നില്‍ക്കുന്നവരല്ല. അതാണ് മതാന്ധത! മറ്റുള്ളവയുടെ സത്ത ഗ്രഹിക്കാന്‍ പോലും സഹിഷ്ണത കാണിക്കാത്തവര്‍.
പിന്നെ, മാര്‍ക്സിന്റെ സാമ്പത്തിക ശാസ്ത്രം മാത്രമേ ഇന്നു കാലത്തെ അതിജീവിച്ചും നിലനില്‍ക്കുന്നുള്ളൂ. പല സിദ്ധാന്തങ്ങളിലും എനിക്ക് വിശ്വാസവുമില്ല. പറഞ്ഞത് മാര്‍ക്സ് ആയാലും മഹാതമജി ആയാലും ആ വാചകം അര്‍ത്ഥവത്താണ്. അത് മാത്രമേ ഞാന്‍ കടമെടുത്തിട്ടുള്ളൂ!
താങ്കള്‍ ഡോക്ടരേറ്റ് എടുത്ത "മതേതരത്വം" എന്ന വിഷയത്തില്‍ ഞാനും ഒന്ന് കൈവച്ചു നോക്കി! :)
സന്തോഷം!
ഒരു പാടു കാര്യങ്ങള്‍ വളരെ വിശദമായി തന്നെ ജോസ് പറഞ്ഞു, ജോസിന്റെ ചിന്തകള്‍ ഇനിയും ഒരു പാടു പേര്‍ വായിക്കട്ടെ എന്നാശംസിക്കുന്നു.
ReplyDelete"മതം ദൈവത്തിലേയ്ക്ക് അല്ലെങ്കില്‍ മോക്ഷത്തിലേയ്ക്ക് എത്താന്‍ വേണ്ട ശരിയായ മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നു. അത് ഒരു വ്യക്തിക്ക് വേണമെങ്കില്‍ ഉള്‍ക്കൊള്ളാം അല്ലെങ്കില്‍ തന്‍റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാം"...
മനുഷ്യന് മുമ്പില്‍ രണ്ടു വഴികളുണ്ട്, ഒന്നു ദൈവം കാണിച്ചു തന്ന സത്യത്തിന്റെ വഴി, മറ്റൊന്ന് അസത്യത്തിന്റ വഴി ഇതിലേത് തിരഞ്ഞടുക്കാനുമുള്ള വിവേചനാധികാരവും മനുഷ്യന് ദൈവം നല്‍കിയിട്ടുമുണ്ട് ...ഇത് രണ്ടിന്റെയും അനന്തര ഫലം വ്യക്തമായി അവന്‍ പഠിപ്പിക്കുകയും ചെയ്തു ....
പരസ്പരം കലഹിക്കാന്‍ ഒരു മതവും അനുവാദം നല്‍കുന്നില്ല ജോസ് പറഞ്ഞത് പോലെ കലഹങ്ങള്‍ നടക്കുന്നതും മതത്തെ ദുരുപയോഗം ചെയ്യുന്നതും മതത്തെ ഒരു ജീവിത മാര്‍ഗമായി മനുഷ്യന്‍ തിരഞ്ഞെടുക്കുമ്പോഴാണ്, ജോസ് ഇവിടെ ചൂണ്ടിക്കാണിച്ചതും അല്ലാത്തതുമായ ഒട്ടേറെ കാരണങ്ങള്‍ ഉണ്ടങ്കിലും പ്രധാനമായും ഇത് തന്നെയാണ് ...
നല്ല എഴുത്ത് ജോസ് ....ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ
ഒന്നും മനസ്സിലാക്കാതെ അന്ധമായ പിന്തുണയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതിന് കാരണമാകുന്നത് എന്ന് തോന്നുന്നു. മതങ്ങളെ കൈകാര്യം ചെയ്യുന്നവര്‍, സ്വന്തം കാര്യങ്ങള്‍ക്ക് മതങ്ങളെ ചേര്‍ത്ത് നിര്‍ത്താന്‍ കാണിച്ച സൂത്രം, തക്കത്തിനനുസരിച്ച് മതങ്ങളിലെ മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താന്‍ ശ്രമിച്ച ചതി തിരിച്ചറിയാന്‍ പെട്ടെന്ന് കഴിയാതെ വന്നതാണ്. മനുഷ്യന്റെ സുഖലോലുപതക്ക് ആക്കം കൂടിയതിന് എളുപ്പം പരിഹാരം കണ്ടെത്താനുള്ള വഴിയായി മതത്തിന്റെ പുറത്ത് ചവുട്ടിക്കയറിയവരും ധാരാളമാണ്. മതത്തിനെ പലവിധത്തിലും സ്വന്തം കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയവരെ തിരിച്ചറിയാന്‍ അതാത് മതവിഭാഗത്തിലെ മനുഷ്യര്‍ ശ്രമിക്കാതെയിരുന്നാല്‍ ഈ വൈര്യം കൂടുമെന്നാണ് പറയാന്‍ കഴിയുക.
ReplyDeleteലേഖനം നന്നായി.
മനുഷ്യന്‍ മതങ്ങളെ സ്യഷ്ടിച്ചു...
ReplyDeleteമതങ്ങള്‍ ദൈവങ്ങളെ സ്യഷ്ടിച്ചു...
മതങ്ങളും ദൈവങ്ങളും ചേര്‍ന്ന് മണ്ണു പങ്കു വച്ചൂ.... മനസ്സ് പങ്ക് വച്ചൂ
അങ്ങനല്ലേ ? കുഞ്ഞുന്നാളില്‍ പ്രാര്‍ത്ഥിക്കുമ്പോ എല്ലാ ദൈവങ്ങളും മനസ്സില്‍ വരുമായിരുന്നു..
എല്ലാമൊന്നെന്നും തത്വമസിയെന്നും പഠിച്ചിട്ടും, നമ്മളിന്നും ഭകതികച്ചവടക്കാരുടെ പുറകേ പോകുന്നു.. അവര്‍ നമ്മെ ഭിന്നിപ്പിച്ച് ഭരിക്കുന്നു...
നല്ല കുറിപ്പ്
ഇന്നത്തെ കാലത്ത് ചിലരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കനുസരിച്ച് വിഭാജിക്കപ്പെടുകയാണ് പാവം മനുഷ്യ ജന്മങ്ങള്‍.....നല്ലൊരു പോസ്റ്റ് കാലോചിതം ആശംസകള്‍ കേട്ടാ അതെന്നെ
ReplyDeleteഎന്തിനു മതത്തിന്റെ പേരില്‍ മനുഷ്യന്‍ തല്ലുകൂടണം ...!
ReplyDeleteമതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി ...!!
ഇതു ഭ്രാന്താണെങ്കില്‍...
ReplyDeleteഞാന്‍ ഒരു ഭ്രാന്തന്‍ ആണ്...
അത്ര മാത്രം...
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
Delete'' .(ഭ്രാന്തമായതെന്ന് വായനക്കു ശേഷം നിങ്ങള്‍ മറുപടി പറയും) ''
Deleteഇത് താങ്കളുടെ വാക്കുകള്‍..
പ്രിയ സുഹൃത്തെ...
ഞാനും നിങ്ങള്‍ പറഞ്ഞ പോലെ ചിന്തിക്കുന്ന ഒരാളാണ്..
പറഞ്ഞ കാര്യങ്ങളോടു യോജിക്കുകയും ചെയ്യുന്നു..
ഇങ്ങനെ ചിന്തിക്കുന്നതു ഭ്രാന്താണെങ്കില്‍ എന്നാണു മുകളിലെ കമന്റില്‍ ഉദ്ദേശിച്ചത്...
അത് തെറ്റിദ്ധാരണ ഉണ്ടാകുന്നു...എന്ന് തോന്നിയത് കൊണ്ടാണ്..ഈ കമന്റ്..
ക്ഷമിക്കുമല്ലോ..
സ്നേഹത്തോടെ...
ഹ..ഹ!!
Deleteപ്രിയ കാദു.....
എന്തിനാണ് ക്ഷമാപണം? ഇവിടെ ആര്‍ക്കാണ് കാദുവിനെ അറിയാത്തത്! കമെന്റ്റ് ചെറിയൊരു വാക്കില്‍ ഒതുക്കിയത് കൊണ്ടുള്ള പ്രശ്നമാ..:) ഇനി വെറുതെ അങ്ങ് പോകാതെ ഒന്നരപ്പുറം കമെന്റ്റ് എഴുതണമെന്ന് മനസിലായില്ലേ???
ഏതായാലും നന്നായി പ്രിയ സുഹൃത്തേ...മറ്റാര്‍ക്കും വായിച്ചു വെറുതെ തെറ്റിധാരണ ഉളവാക്കാത്തവണ്ണം വീണ്ടും വന്നു വിശദീകരണം നല്‍കിയതിന്!
എന്നാല്‍ അതിശയമാം വിധം ഇന്നു വര്‍ഗീയത എല്ലാ മേഖലയിലും കരുത്താര്‍ജിച്ചു.. athe. correct. njaanum athisayikkukayaanu..
ReplyDeletenalla lekhanam. nannayi paranju.
മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വല്ലാത്ത ആശയക്കുഴപ്പമുണ്ടാക്കുന്നു.
ReplyDeleteമതങ്ങള്‍ അതിന്റെ തത്വസംഹിതകളിലൂടെ മുന്നോട്ടു വെക്കുന്ന സന്ദേശങ്ങളില്‍ അടങ്ങിയിരിക്കുന്നത് മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു സഹായകരമാവുന്ന ചേരുവകളാണ്. എന്നാല്‍ പ്രയോഗത്തിന്റെ തലത്തില്‍ മതനേതാക്കള്‍ പോലും എടുക്കുന്ന നിലപാടുകളില്‍ മാനവവിരുദ്ധമായ ആശയങ്ങള്‍ കടന്നുവരുമ്പോള്‍ മതങ്ങള്‍ നല്‍കുന്ന സന്ദേശങ്ങളെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാവുന്നു.
മനുഷ്യര്‍ക്കിടയിലുള്ള തരംതിരുവുകളില്‍ നിന്നും നിലനില്‍പ്പിനായുള്ള കൂട്ടായ്മകള്‍ രൂപപ്പെടുകയും,വര്‍ഗപരമായ അത്തരം കൂട്ടായ്മകലിലേക്ക് നുഴഞ്ഞു കയറിയ സ്ഥാപിത താല്‍പര്യക്കാര്‍ ഇത്തരം കൂടായ്മകളെ മതങ്ങളാക്കി മാറ്റുകയും ചെയ്തു. മതങ്ങളെ ഹൈജാക്ക് ചെയ്ത പുരോഹിത വര്‍ഗം അവരുടേതായ തത്വസംഹിതകളിലൂടെ മതത്തിലും,അതിന്റെ അനുയായികളിലും ആധിപത്യം സ്ഥാപിച്ചെടുത്തു.
മനുഷ്യനെ വസ്തുനിഷ്ടമായ അവന്റെ ഭൌതികസാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍വ്വചിക്കാതെ, ആത്മീയമായ മാനങ്ങളിലൂടെ നിര്‍വചിക്കുന്ന മതങ്ങളുടെ സമീപനത്തിലൂടെ മാനവരാശിയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാവാതെ പോവുന്നു.
ചുരുക്കത്തില്‍ മതങ്ങള്‍ മാനവരാശിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ല എന്ന് മാത്രമല്ല , അവ പുതിയ സംഘര്‍ഷങ്ങള്‍ക്ക് നിദാനം ആവുകയും ചെയ്യുന്നു.....
ഇത്തരം ചിന്തകള്‍ മനസ്സില്‍ മതനിരാസ്സമോ, മതസ്വീകരണമോ മാനവരാശിക്ക് എന്താണ് കരണീയം എന്ന ചോദ്യതിനുമുമ്പില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്
പിറക്കുന്ന ഇടമാണ് മതവും വര്‍ഗ്ഗവുമൊക്കെ തീരുമാനിക്കുന്നത്.അത്രയേ ഉള്ളൂ എന്നു മനസ്സിലാക്കിയാല്‍ ഊറ്റം കൊള്ളാനും വെറുക്കാനും ഒന്നുമില്ലെന്നും മനസ്സിലാവും.കല്യാണത്തിനും,ചത്താല്‍ കുഴിച്ചിടാനും പിന്നെ പിരിവുകൊടുക്കാനും മാത്രമേ മതം ആവശ്യമുള്ളൂ.മറ്റുള്ളവരുമായുള്ള നിരന്തര സമ്പര്‍ക്കമാണ് മതദ്വേഷം കുറക്കാനുള്ള എളുപ്പവഴി.(കേരളം മതത്തിന്റെയും ജാതിയുടെയും കാര്യത്തില്‍ പണ്ട് ഇതിലും ചീഞ്ഞ ഇടമായിരുന്നു)
ReplyDeleteമതം മനുഷ്യനെ മയക്കുന്ന കറുപ്പ്........... ഒരുപാട് എഴുതണമെന്നുണ്ട്...... അതുകൊണ്ട് തന്നെ ലേഖനത്തിനു ആശംസകല് നേർന്ന് കൊണ്ട് തൽക്കാലം വിട...
ReplyDeleteമതത്തെ പരിധികളില്‍ മാത്രം നിറുത്തി നല്ല ഒരു മനുഷ്യനായി ജീവിക്കാന്‍ ശ്രമിച്ചാല്‍ ഈ തമ്മില്‍ തല്ലോ അതിനു പിറകെ നടക്കുന്ന മറ്റു സ്പര്‍ദ്ധകളോ ഒരു പരിധി വരെ ഇല്ലാതാവും എന്ന് വേണം കരുതാന്‍. പക്ഷെ ആ വഴിക്ക് ചിന്തിക്കാന്‍ ആരും മിനക്കെടില്ല എന്നതാണ് ഏറ്റവും ദൌര്‍ഭാഗ്യകരം.
ReplyDeleteഈ പോസ്റ്റ് ശ്രീ അനില്‍കുമാര്‍ പറഞ്ഞപോലെ അല്‍പ്പം തിടുക്കം കൂട്ടി പോസ്റ്റ് ചെയ്തോ എന്ന് എനിക്കും തോന്നി. ആയതിനാല്‍ അക്ഷര തെറ്റുകള്‍ ശ്രദ്ധിച്ചില്ല ( അര്‍ദ്ധവിരാമം എന്നെഴുതെണ്ടയിടത്തു അര്‍ത്ഥവിരാമം എന്നെഴുതി കണ്ടു..)
ജോസിനെ പോലെ നല്ലവണ്ണം എഴുതുന്ന ഒരാള്‍ ഇനി ശ്രദ്ധ കുറവ് കൊണ്ട് ഇത്തരം തെറ്റുകള്‍ വരുത്തി വെച്ച് കൂടാ ...
ആശംസകള്‍
തിടുക്കം! തിടുക്കം !
Deleteപോസ്റ്റ് എഴുതി തീര്‍ന്നാല്‍, ഒരു കൊച്ചുകുട്ടി താന്‍ വരച്ച ചിത്രം മറുള്ളവരെ കാണിക്കാന്‍ വ്യഗ്രത കാട്ടുന്നതുപോലെയുള്ള.........എന്‍റെയീ തിടുക്കം!
ഞാന്‍ ഒന്നൂടെ എഡിറ്റു ചെയ്തു വേണുവേട്ടാ,
ഈ സ്നേഹോപദേശമല്ലേ എന്‍റെ എനര്‍ജി ബൂസ്ടര്‍ :)
മനുഷ്യനാണ് എല്ലാറ്റിന്റെയും മാനദണ്ഡം. നല്ല മനുഷ്യനായിത്തീരുകയാണ് ഏറ്റവും വലിയ ധര്‍മ്മം. എല്ലാ മതങ്ങളുടെയും ഉദ്ദേശവും ഇത് തന്നെ. പരസ്പരം കലഹിക്കാന്‍ ഒരു മതവും അനുവദിക്കുന്നില്ല. എല്ലാവരും മത തത്വങ്ങള്‍ അനുസരിക്കുന്ന നല്ല വിശ്വാസികള്‍ ആയിരുന്നു എങ്കില്‍ ഒരിക്കലും മണ്ണില്‍ അസമാധാനവും അശാന്തിയും ഉണ്ടാകുകയില്ല.
ReplyDeleteനിര്‍ഭാഗ്യവശാല്‍ മതം ചിലര്‍ക്ക് "മദം" ആയി മാറി അവര്‍ മതങ്ങളുടെ വിശാല മാനവികതയെ ചോദ്യം ചെയ്യുന്നു. ഈ നല്ല ചിന്തകള്‍ക്ക് ഒരായിരം നന്ദി ജോസ്.
ഈ വിഷയത്തില്‍ ഒരു ചെറിയ പോസ്റ്റ് ഇവിടെ വായിക്കാം
മത വിശ്വാസത്തില്‍ മനുഷ്യാവകാശങ്ങള്‍ കാണാതെ പോകുന്നവര്‍ക്ക് മതമെന്നത് ഒരു പേരിനു മാത്രം. സ്നേഹിക്കാനും, പരിഗണിക്കാനും പഠിപ്പിച്ച തത്വ സംഹിതകളില്‍ മനുഷ്യ കരങ്ങള്‍ വിഷം നിറക്കുമ്പോള്‍ അതിനുത്തരവാദി മതമല്ല, മനുഷ്യന്റെ ചീഞ്ഞു നാറിയ ചിന്താഗതിയല്ലേ. മനുഷ്യനെ സംസ്കരിക്കുന്നതില്‍ മതത്തിന്റെ പങ്കു കണ്ടില്ലെന്നു വെക്കാനാവില്ല. പക്ഷെ അതൊരു കറുപ്പാകുന്നത് സ്വന്തമെന്നതിലേക്ക് ചുരുങ്ങുമ്പോള്‍ മാത്രമാണ്. മതമില്ലാത്ത്തവര്‍ വെളുപ്പിക്കാന്‍ നോക്കിയ ചിന്തകളിലും മതചിന്തകള്‍ ഇടം നേടിയിട്ടില്ലേ.. പ്രശനം മതമല്ല അതിന്റെ ദുരുപയോഗമാണ്.
ReplyDeleteജോസേ.. ചിന്തിക്കാന്‍ വക നല്‍കുന്ന പോസ്റ്റ്.. അഭിനന്ദനങ്ങള്‍..
കാലികപ്രസക്തിയുള്ള വിഷയം നന്നായി അവതരിപ്പിച്ചു.
ReplyDeleteഎഴുത്തിന്‍റെ വേഗത വായനയില്‍ അനുഭവവേദ്യമായി.
താങ്കളുടെ ദര്‍ശനങ്ങളോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു,
"കാലാകാലങ്ങളായി എല്ലാ മതങ്ങളും ദുരൂപയോഗം
ചെയ്യപ്പെട്ടുവരികയാണ്.അതു രണ്ടുതരത്തിലാണ്.
1)ഒരു ജീവിതമാര്‍ഗ്ഗമായി
2)ഒരുവന് മറ്റൊരുവനില്‍ അധീശത്വം സ്ഥാപിച്ചെടുക്കാന്‍.
തീര്‍ച്ചയായും...
ഇന്ന് സൌഹാദ്ദങ്ങള്‍ മതത്തിന്‍റെയും,ജാതിയുടെയും തുരുത്തുകളായി മാറുകയാണ്.
മതത്തിന്‍റെ വിശാലമായ വീക്ഷണവും,ദര്‍ശനവും ദര്‍ശിക്കാതെ അത് ദുരൂപയോഗം
ചെയ്യുന്നതാണ് കഷ്ടം!
"പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമര്‍ന്നിടേണം.
ഒരു മതമന്യനു നിന്ദ്യമൊന്നിലോതും
കരുവപരന്‍റെ കണക്കിനൂനമാകും;
ധരയിലിതിന്‍റെ രഹസ്യമൊന്നുതാനെ-
ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം.
പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതാലൊടുങ്ങുവീല;
പരമതവാദിയിതോര്‍ത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധിവേണം.
ഒരുമതമാകുവതിന്നുരപ്പതെല്ലാ-
വരുമിതു വാദികളാരുമോര്‍ക്കുവീല;
പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-
രറിയുമിതിന്‍റെ രഹസ്യമിങ്ങശേഷം."
ശ്രീനാരായണഗുരു
ആശംസകളോടെ
This comment has been removed by the author.
ReplyDeleteവളരെ നന്നായി എഴുതി ........ആനുകാലിക പ്രസക്തി ഉള്ള ഒറ്‌െ ലേഖനം .....എല്ലാ ഇന്ദ്യാകാരും ഇത് പോലെ ചിന്തിചിരുന്നെങ്ങില്‍ എന്ന് ആശിക്കുന്നു ..........ഒരു സൌഹൃദത്തിന്റെ ഇടയിലും മതം കടന്നു വരാന്‍ പാടില്ല ....ഇല്ലങ്കില്‍ അങ്ങനെ ചിന്തിക്കുക പോലും ചെയ്യരുത് ....മതത്തെ വച്ചുള്ള മുതലെടുപ്പ് ഈ കാലഘട്ടത്തില്‍ കൂടി വരുന്നു ,അതിനു ഏറ്റവും വളകൂരുള്ള മണ്ണാണ് നമ്മുടെ ഈ കൊച്ചു കേരളം എന്ന് പിന്നെയും പിന്നെയും സ്വാമിമാരും ,ഉസ്താടന്മാരും ,പാതിരിമാരും വീണ്ടും വീണ്ടും തെളിയിക്കുന്നു ....മതത്തിന്റെ പേരിലുള്ള മുതലെടുപ്പ് കാണുമ്പോള്‍ ശരിക്കും വിഷമം തോന്നുന്നു ..യുവ തലമുറയെങ്കിലും ഇങ്ങനെ ചിന്തിക്കാതെ ...അയ്യപ്പനും ബാബറും പോലുള്ള നല്ല ആത്മ ബന്ധങ്ങള്‍ ഇവിടെ ഉണ്ടാവട്ടെ എന്നും ആശിക്കുന്നു .......
ReplyDeleteമുനീര്‍ ദുബായ് ..MUNEER KUMBLE DUBAI
മതം സ്വന്തം ആവശ്യങ്ങള്‍ക്കും അനാവശ്യങ്ങള്‍ക്കും ആയുധമാക്കുന്നിടത്താണ് പ്രശ്നങ്ങളുടെ തുടക്കം, മതമെന്നത് ഇഹലോക വാസത്തിന് ശേഷം മോക്ഷം നേടാനുള്ള വിധിവിലക്കുകള്‍ പഠിപ്പിക്കുന്ന ജീവിത രീതിയാണ്. അതില്‍ വെള്ളം ചേര്‍ത്ത് സ്വന്തം കാര്യങ്ങള്‍ക്ക് ദുരുപയോഗ്ഗം ചെയ്ത് തുടങ്ങിയപ്പോഴാണ് ഇന്ന് കാണുന്ന പ്രശ്നങ്ങളെല്ലാം തല പൊന്തിയത്. ഏതൊരു മതവും മാനവിക സംസ്ക്കരണത്തിനുള്ളതാണ്...
ReplyDeleteപ്രസക്തവും ചിന്തനീയവുമായ ലേഖനം
ReplyDeleteഇവിടെ മതം എന്ന് പറഞ്ഞു തുള്ളുന്ന കോമരങ്ങള്‍ യഥാര്‍ഥത്തില്‍ ഒറിജിനല്‍ നിരീശ്വര വാദികളും കപട ഈശ്വര വാദികളും ആണ് എന്ന് നാം ഓരോരുത്തരും തിരിച്ചറിയണം
മതത്തെ കുറിച്ചറിഞ്ഞ ഒരുത്തനും അന്ന്യന്റെ മേല്‍ കുതിര കയറാന്‍ നില്‍ക്കില്ല വിഭാഗീയത നടക്കില്ല ഞാന്‍ നില്‍ക്കുന്ന (?) ഇസ്ലാം മതത്തില്‍ ഏറ്റവും വല്യ മതത്തിന്റെ അടിമ ആവണം എങ്കില്‍ മടിക്കു ത്തു നിറയെ കാശ് മതി സ്വന്തം അമ്മക്ക് വരെ ഗര്‍ഭം ഉണ്ടാക്കിയാലും നോപ്രോബ്ലം പണമാണ് ഇതെല്ലാം ഇവിടെ നടത്തുന്നത്
'സംഘടിച്ച് ശക്തരാവുക,വിദ്യ കൊണ്ട് പ്രബുദ്ധരാവുക.' എന്ന് നമ്മുടെ യുഗപുരുഷൻ പറഞ്ഞിട്ടുണ്ട്.
ReplyDelete'ബുദ്ധം ശരണം ഗഛാമി, സംഘം ശരണം ഗഛാമി, ധർമ്മം ശരണം ഗഛാമി' എന്ന് ബുദ്ധനും പറഞ്ഞിട്ടുണ്ട്. ഈ ശ്രേഷ്ഠമായ വാക്കുകളിൽ പോലും, ജാതീയതയുടേയും മതപരവുമായ ചിന്തകൾ വളർത്തുന്ന ആളുകൾക്ക് എന്താണ് അലങ്കോലമാക്കാൻ കഴിയാത്തത് ? മനുഷ്യരോട് മുഴുവൻ, ഒന്നിച്ച് നിന്ന് പോരാടാനും വിദ്യാഭ്യാസം നേടി പ്രബുദ്ധരാവാനുമാണ് ഗുരുദേവൻ പറഞ്ഞത്. അതെല്ലാം ജാതിമത ചിന്തകൾക്കതീതരായ 'ഈഴവർ' എന്ന ധർമ്മ പരിപാലനക്കാരോടാണ് പറഞ്ഞത് എന്ന് കാരണം അതിൽ ധർമ്മത്തെ കുറിച്ച് പ്രത്യേകം പറയേണ്ടി വന്നില്ല. ഇപ്പോൾ ആ ഈഴവർ പോലും ഒരു ജാതിയായി മാറി !
ബുദ്ധൻ 'ബുദ്ധം ശരണം ഗച്ഛാമി' എന്ന് പറഞ്ഞത് ബോധിവൃക്ഷത്തിന്റെ ചുവട്ടിൽ നിന്ന് തനിക്ക് ബോധോദയം ഉണ്ടായ പോലെ വിദ്യ കൊണ്ട് ജനങ്ങൾ പ്രബുദ്ധരാവാൻ ഉദ്ധേശിച്ചായിരുന്നു, അതവസാനം എന്തായി ?
'ബുദ്ധ ഭഗവാൻ' തന്നെ ശരണം എന്നാക്കി അദ്ദേഹത്തിന്റെ പിൻ ഗാമികൾ ! അത്രയ്ക്ക് നന്നു നമ്മുടെ നാട്. നല്ല എഴുത്ത് ഇച്ചായോ ആശംസകൾ.
നല്ലൊരു പോസ്റ്റ് ജോസെലൈറ്റ് .
ReplyDeleteസത്യത്തില്‍ സ്നേഹവും നന്മയും എല്ലാ മതത്തിലും ഉണ്ട്. ആവസ്യങ്ങള്‍ക്ക് മാത്രം മതത്തെ കൂട്ട് പിടിക്കുക, അല്ലെങ്കില്‍ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തി എടുക്കുകയോക്കെ ചെയ്യുന്നവര്‍ ആണ് പ്രശ്നക്കാരും.
എനിക്കുറപ്പുണ്ട്, മതം എന്‍റെ സ്നേഹത്തെയോ സൌഹൃദത്തെയോ നിരര്‍ത്ഥകമായി സ്വാദീനിക്കുകയില്ലെന്ന്.
നല്ല ലേഖനം . ആശംസകള്‍
നമ്മള്‍ വീണ്ടും ഭ്രാന്താലയത്തിന്‍റ ഉള്ളറകളിലേക്ക് ഊളിയിട്ടിറങ്ങുകയാണ്.എല്ലായിടവും ജാതിയാണ്..ലീഗിനിത്ര..നായര്‍ക്കിത്ര..ഈഴവനിത്ര..ക്രിസ്ത്യാനിക്കിത്ര എന്ന് വിഭജിക്കുകയല്ലേ.. ജാതിയില്ലാത്ത രാഷ്ട്രീയ പാര്‍ട്ടി ആണെന്നു പറഞ്ഞാലും. അതിലും വീതം വെയ്ക്കുമ്പോള്‍ ഒരു പരസ്പരധാരണ പണ്ടുതൊട്ടേ ഉണ്ട്.
ReplyDeleteനല്ല ലേഖനത്തിന് അഭിനന്ദനങ്ങള്‍
പ്രിയപ്പെട്ടവരേ.....
ReplyDeleteഈ പോസ്റ്റിന്റെ കമെറ്സിലൂടെ കണ്ണോടിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായത്, ബൂ-ലോക സഞ്ചാരത്തിനിടെ വൈവിധ്യങ്ങളായ വായനയിലൂടെയും എഴുത്തിലൂടെയും അരിച്ചെടുക്കപ്പെട്ട നമ്മുടെ ചിന്തകള്‍ പലതും സമാന്തരമായി സഞ്ചരിക്കുന്നു എന്നാണ്. ഇവിടെ ആരെയും അസഹിഷ്ണുക്കളായോ മതഭ്രാന്തരായോ കാണുവാന്‍ കഴിഞ്ഞില്ല! അതിനര്‍ത്ഥം നിരന്തരമായ അക്ഷരങ്ങളോടോത്തുള്ള സഹവാസത്തിലൂടെ ഉള്ളില്‍ നന്മ നിറഞ്ഞു നില്‍ക്കുന്നു എന്നാണ്. അതുകൊണ്ട് പുതിയ തലമുറയ്ക്ക്, നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നന്നേ ചെറുപ്പത്തിലെ വായിക്കാന്‍ പുസ്തകങ്ങളും കഥകളും നല്‍കാം. നാടിന്‍റെ നന്മ്മയും മണ്ണിന്റെ മണവും അതിലൂടെ പകര്‍ന്നു നല്‍കാം.. തീര്‍ച്ചയായും അവര്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ വളര്‍ന്നു നല്ലവരാകും.!
എല്ലാ മനുഷ്യരിലും ആരാധനാ വികാരമുണ്ട്. അതിനെ തൃപ്തിപ്പെടുത്താന്‍ നിര്ബ ന്ധിതരുമാണ്. അതിനാല്‍, എവിടെയെങ്കിലും അതര്പ്പിലക്കുന്നു. യഥാര്ഥു ഏകദൈവവിശ്വാസികള്‍ അവനെ മാത്രം ആരാധിക്കുന്നു. മറ്റൊന്നിനെയും അതിരുവിട്ട് ആദരിക്കുകയോ ആരാധിക്കുകയോ ചെയ്യരുതെന്ന് ശഠിക്കുന്നു. ദൈവത്തെ ആരാധിക്കാന്‍ സാധിക്കാത്തവര്‍ കല്ലിനെയോ കല്ലറയെയോ മരത്തെയോ മരത്തൂണിനെയോ നേതാവിനെയോ നേതാവിന്റെ ചിത്രത്തെയോ പ്രതിമയെയോ ആരാധിക്കുന്നു. മറ്റൊന്നിനെയും ആരാധിക്കുന്നില്ലെങ്കില്‍ സ്വന്തം ദേഹേച്ഛയെയെങ്കിലും മഹത്വവത്കരിച്ച് തന്റെ ആരാധനാ വികാരത്തെ തൃപ്തിപ്പെടുത്തുന്നു. അതിനാലാണ് പ്രശസ്ത സോവിയറ്റ് സാഹിത്യകാരന്‍ ദസ്തയേവ്സ്കി ഇങ്ങനെ പറഞ്ഞത്: 'ദൈവത്തെ കൂടാതെ ജീവിക്കുക ദുഷ്കരംതന്നെ. ആരാധിക്കാതെ ജീവിക്കാന്‍ മനുഷ്യന് സാധ്യമല്ല. അതവന് അസഹനീയമായിരിക്കും... ദൈവത്തെ ഉപേക്ഷിക്കുന്നവന്‍ മരംകൊണ്ടോ സ്വര്ണംാകൊണ്ടോ നിര്മിേച്ച പ്രതിമയുടെ മുന്നില്‍ മുട്ടുകുത്തുന്നു. അവരെല്ലാം വിഗ്രഹാരാധകരാണ്; നാസ്തികരല്ല. അങ്ങനെയാണവരെ വിളിക്കേണ്ടതും.'
ReplyDeleteചിലര്‍ ബോഡി വേസ്റ്റുകളെ ആരാധിക്കുന്നു. വേറെച്ചിലര്‍ വേസ്റ്റ് ബോഡികളെയും. രക്തസാക്ഷി മണ്ഡപങ്ങളില്‍ പുഷ്പാര്ച്ചകന നടത്തുന്നവരും അവിടങ്ങളില്നിാന്ന് വിളക്ക് കൊളുത്തി പ്രയാണം നടത്തുന്നവരും അതിലൂടെ തങ്ങളുടെ ആരാധനാ വികാരത്തെ തൃപ്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത്തരം ആരാധനാ വസ്തുക്കളെ പവിത്രമായി കരുതുന്നു. അത് സംരക്ഷിക്കാന്‍ ജീവന്‍ വരെ ബലിയര്പ്പിരക്കാന്‍ തയാറാവുന്നു. തങ്ങളുടെ നേതാവിന്റെ പ്രതിമ തകര്ക്കു ന്നതോ രക്തസാക്ഷി മണ്ഡപങ്ങള്‍ മലിനമാക്കുന്നതോ അംഗീകരിക്കാനോ സഹിക്കാനോ അവയുടെ അനുയായികള്ക്ക് സാധ്യമല്ല. എന്നല്ല; അവരുടെ ഫോട്ടോകള്‍ കത്തിക്കുന്നതുപോലും സഹ്യമല്ല. അവയൊക്കെ വെറും കല്ലുകളും മരക്കഷണങ്ങളും കടലാസുതുണ്ടുകളുമല്ലേയെന്ന ചോദ്യമൊന്നും ഒട്ടും പ്രസക്തമല്ല. എല്ലാ ചോദ്യംചെയ്യലും യുക്തിചിന്തകളും അവിടെ അവസാനിക്കുന്നു.
ജോസലെറ്റ്..ഗൌരവമുള്ള ഒരു വായന , നന്ദി.
ReplyDelete"മതസഹിഷ്ണുത ഒരു വ്യാജപദമാണ്. സഹിഷ്ണുത ഇല്ലാത്ത ഒരു സാധനത്തെയാണ് മതം എന്നു പറയുന്നത്." എം.എന്‍.വിജയനെ ഓര്‍ത്തുപോയതാണ്.
ReplyDeleteമതമല്ല മതമല്ല മതമല്ല പ്രശ്നം.. എരിയുന്ന പൊരിയുന്ന വയറാണ് പ്രശ്നം.. :)
ReplyDeleteകണ്ടില്ല ഈ പോസ്റ്റ് വന്നത്,അതാ വൈകിയത്..എന്തായാലും വളരെ നന്നായി ഈ ഓര്‍മ്മപ്പെടുത്തല്‍...
"ഇന്ന് അമേരിക്ക മുസ്ലീം നാമ ധാരികളെ എയര്‍പോര്‍ട്ടില്‍ ഉടുതുണി ഉരിഞ്ഞു പരിശോധിക്കുന്നു! അറബികള്‍ ക്രിസ്ത്യാനികളെ അമേരിക്കയുടെ പ്രതിപുരുഷരായി കാണുന്നു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ നരേന്ദ്രമോഡിയുടെ പ്രേതത്തെ ദു:സ്വപ്നം കാണുന്നു. തീവ്ര ഹിന്ദുക്കളെപ്പോലെ പലര്‍ക്കും മുസ്ലീമെന്നാല്‍ മനസ്സിലോടിയെത്തുക ലാദനും വിമാനവുമാണ്! ക്രിസ്ത്യാനിക്ക് സകല മതസ്ഥനോടും പുശ്ചം! പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന ഭാവം. "
വാക്കുകള്‍ക്ക് വല്ലാത്ത തീക്ഷണത.. കാത്തു സൂക്ഷിക്കുക സഹോദരാ.... :)
This comment has been removed by the author.
ReplyDeleteഈ മതം എന്ന് പറഞ്ഞത് ഒരു ഹലാക്കിന്റെ കുടുക്കായി പോയി ......
ReplyDeleteമതം വിറ്റു സുഭിഷമായി ജീവിക്കുന്ന കുറെ നല്ല മനുഷ്യര്‍ ആണ് സകലമാന കുഴപ്പങ്ങളും ഉണ്ടാക്കുന്നത് അവരെ സമൂഹത്തില്‍ നിന്നും എടുത്തു മാറ്റേണ്ടത് ആരാ... ആരാ...! നമ്മളൊക്കെ തന്നെ , അതൊന്നും ചെയ്യാതെ വാചകം അടിച്ചു ലേഖനം എഴുതി നമ്മളോകെ നടക്കുന്നു ഹും !!
ദേ......ഒരു പുണ്യാളന്‍!!!
Deleteഎങ്കില്‍ പറയാം.......
ഞാന്‍ ഈ അടുത്ത കാലത്തായി ചെയ്യുന്ന പരിപാടിയാണ്.
ക്രിസ്ത്യാനികള്‍ ആരെങ്കിലും ഒരു ചര്‍ച്ചക്കിടെ അന്യമതസ്തനെ പ്രകോപിതനാക്കുന്ന ഒരു കമെന്റ്റ് ഇട്ടാല്‍ അവന്റെ പരിപ്പ് ഞാന്‍ എടുക്കും. അത് ഞാന്‍ തന്നെ ചെയ്യുന്നത് കൊണ്ട് മറ്റുള്ളവനോട് വിരോധം തോന്നില്ല. മിക്കവാറും പത്തി മടക്കി പോകാറാണ് പതിവ്. ഇങ്ങനെയുള്ള വികാര ജീവികളെ ഓരോരുത്തരും പിടിച്ചു കൈകാര്യം ചെയ്യുവാനെന്കില്‍ കുറെയൊക്കെ ബൂ-ലോക തീവ്രവാദികളെ ഒതുക്കാം.
മറ്റു മതത്തില്‍ പെട്ട ഒരാള്‍ വിമര്‍ശിക്കുന്നത് അസഹിഷയുള്ള മനസുകളില്‍ തീ ആളിക്കത്തിക്കുകയെ ഉള്ളൂ. അതുകൊണ്ട് പുന്യാലാച്ചനാനെന്നു പറഞ്ഞു നടക്കാതെ ഇതൊന്നു പരീക്ഷിക്ക്.
പ്രിയ സുഹൃത്തേ ......ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും ....വര്‍ഗീയതയുടെ വിഷ വിത്തുകള്‍ പാകി കൊടുത്തതില്‍ ഇവിടത്തെ രാഷ്ട്രീയക്കാര്‍ക്കും മത മേലധ്യക്ഷന്മാര്‍ക്കും വലിയൊരു പങ്കുള്ളതായി ഞാന്‍ മനസിലാക്കുന്നു . ബാബറി മസ്ജിദ് വിഷയമായിരിക്കാം ഈ അടുത്ത കാലത്ത് ഇന്ത്യയില്‍ വര്‍ഗീയ ശക്തികള്‍ കരുത്താര്‍ജിക്കാന്‍ ഒരു കാരണം .യഥാര്‍ത്ഥത്തില്‍ ഇവര്‍ കരുത്താര്‍ജിച്ചത് ഒരു നല്ല രാഷ്ട്രീയക്കാന്‍ ഇവിടെ ഇല്ലാത്തതു കൊണ്ടാണെന്ന് ഞാന്‍ മനസിലാക്കുന്നു . കുത്തഴിഞ്ഞ രാഷ്ട്രീയ വ്യവസ്ഥിതി കൊണ്ടാണ് വര്‍ഗീയത ഇവിടെ ശക്തി പ്രാപിച്ചത് .മഹാന്മാര്‍ നമുക്ക് പറഞ്ഞു തന്ന വാക്യങ്ങളെല്ലാം പുസ്തകതാളുകളില്‍ ഒതുങ്ങി പോയി .പുതിയ തലമുറയെ മുന്നോട്ടു നയിക്കാന്‍ കഴിവുള്ള നവോഥാന നായകര്‍ ഇല്ലാതെ പോവുന്നതും ,നല്ല ഭരണാധികാരികള്‍ ഇല്ലാതെ വരുന്നതും എല്ലാം ഭാവിയില്‍ മനുഷ്യ മനസാക്ഷിക്ക് ഭീഷണി തന്നെയാണ് .താങ്കള്‍ മുന്നോട്ട് വയ്ക്കുന്ന ആശങ്കകളും ചോദ്യങ്ങളും പ്രസക്തമാണ് . അതുകൊണ്ട് നമുക്ക് കാത്തിരിക്കാം ഒരു നല്ല കാലഘട്ടത്തെ .............
ReplyDeleteഇന്ന് ഞാഞ്ഞൂൽ പാർടി മുതൽ മുഖ്യധാര രാഷ്ട്രീയ പ്രസ്ത്ഥാനക്കാര് വരെ അവന്റെ ആധിപത്യം ഉറപ്പാക്കാൻ വോട്ടർമാരെ (പാവം ജനങ്ങൾ) ജാതി മത വോട്ടർമാരായി വിഘടിക്കുന്നു. സ്ഥാനാർത്ഥി നിർണയം മുതൽ പ്രദേശത്തെ ജനങ്ങളുടെ മതസ്വാധീനം നിർണായകമായ ഘടകമായി നേതാക്കൾ പരിഗണിക്കുന്നു.. മന്ത്രിമാരെ ജാതിയടിസ്ഥാനത്തിൽ പങ്കു വെക്കപ്പെടുന്നു..
ReplyDeleteഒപ്പം മുന്നോക്ക പിന്നോക്ക വിഭാഗങ്ങൾ എന്ന നിലയിൽ ജാതിപറഞ്ഞ് ഓരോ ചേരികളിൽ അണിനിരത്തി സമുദായ നേതാക്കൾ ഒന്നൊന്നായി വിലപേശുന്നു.. പിടിച്ച് നില്പിന് വേണ്ടി ചിലർ വർഗീയ വാദികളെ കൂടെക്കൂട്ടുന്നു.. ഈ നില ഇനിയും കൂടുതൽ ദൗർഭാഗ്യകരമായ അവസ്ഥയിലേക്ക് പോകുകയല്ലാതെ ഇതിനൊക്കെ ഒരു തടയിടാൻ ആർക്കാണ് കഴിയുക..?
പ്രസക്തമായ വിഷയം.. വേണുജിയും അനിൽജിയും ഒക്കെ പറഞ്ഞത് പോലെ എഴുതി പോസ്റ്റിയതിൽ ഒരു ധൃതി അനുഭവപ്പെട്ടു.. ആശംസകൾ..!!
വളരെ നല്ല ഒരു ലേഖനം.
ReplyDeleteനമ്മുടെ രാജ്യത്തെ മൂന്നു പ്രധാന മതങ്ങള്‍.ഹിന്ദു മുസ്ലിം പിന്നെ ക്രിസ്ത്യാനി. ക്രിസ്ത്യാനികള്‍ കേരളത്തില്‍ ആണ് കൂടുതല്‍ ഉള്ളത്.വടക്കെ ഇന്ത്യയില്‍ തുലോം കുറവാണ്.
ഇതില്‍ മൂന്നു മതക്കാരുടെയും പ്രധാന ഗ്രന്ഥങ്ങള്‍ ഭഗവത് ഗീത,ഖുറാന്‍,ബൈബിള്‍.ഈ മൂന്നു ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെ കാറ്റില്‍ പറപ്പിച്ചു കൊണ്ടാണ് ഇപ്പോള്‍ ഈ മൂന്നു മതങ്ങളുടെയും പോക്ക്. അതിന്റെ സ്ഥാപകരെ(ഇതില്‍ ഹിന്ദു മതത്തിന് സ്ഥാപകനില്ലല്ലോ.അത് ഒരു സംസ്കാരമാണ്) തള്ളിക്കളഞ്ഞു ഇപ്പോഴുള്ള മതാധ്യക്ഷന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ ലജ്ജ തോന്നുന്നു. ഈ മൂന്നു മതങ്ങളെയും നയിക്കുന്നവര്‍ തന്നെയാണ് മനുഷ്യരില്‍ സ്പര്‍ധ വളത്തുന്നതില്‍ ഒരു പ്രധാന പങ്കു വഹിച്ചത്. അവരുടെ മേല്‍ക്കോയ്മ അംഗീകരിക്കുവാന്‍ നമ്മുടെ വിവിധ രാഷ്ട്രീയക്കാരും കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.ഫലമോ മതം അതിന്റെ ഉദ്ദേശത്തില്‍ നിന്നും മാറി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.
എത്രയോ നല്ല കാര്യങ്ങളാണ് ഗീതയിലും ഖുറാനിലും ബൈബിളിലും പറഞ്ഞിരിക്കുന്നത്(ഞാന്‍ ദൂരദര്ശനില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭഗവത് ഗീതാ പാരായണം കാണാറുണ്ട്)
ഒരു സംശയം. ദൈവം ഉണ്ടെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ആ ദൈവത്തോടു സംവദിക്കുവാന്‍ നമുക്കെന്തിനാ ഈ ഇട നിലക്കാര്‍.എല്ലാം ദൈവവും മനുഷ്യരും തമ്മില്‍ നേരിട്ടായാല്‍ എന്താ കുഴപ്പം..? ഈ ഇടനിലക്കാരെ ആവശ്യത്തില്‍ അധികം ആശ്രയിക്കുനതല്ലേ സകല കുഴപ്പങ്ങള്‍ക്കും കാരണം..?
കാലോചിതവും അര്‍ത്ഥവത്തായതുമായ ചിന്തകള്‍ക്ക് മുന്നില്‍ പ്രണാമം.
ReplyDeleteഈ ലേഖനം മാത്രമല്ല കമെന്റുബോക്സിലെയും അഭിപ്രായങ്ങള്‍ ശ്രദ്ധേയമാണ് .
വളരെ നല്ല ഒരു ലേഖനം.
ReplyDeleteനമ്മുടെ രാജ്യത്തെ മൂന്നു പ്രധാന മതങ്ങള്‍.ഹിന്ദു മുസ്ലിം പിന്നെ ക്രിസ്ത്യാനി. ക്രിസ്ത്യാനികള്‍ കേരളത്തില്‍ ആണ് കൂടുതല്‍ ഉള്ളത്.വടക്കെ ഇന്ത്യയില്‍ തുലോം കുറവാണ്.
ഇതില്‍ മൂന്നു മതക്കാരുടെയും പ്രധാന ഗ്രന്ഥങ്ങള്‍ ഭഗവത് ഗീത,ഖുറാന്‍,ബൈബിള്‍.ഈ മൂന്നു ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെ കാറ്റില്‍ പറപ്പിച്ചു കൊണ്ടാണ് ഇപ്പോള്‍ ഈ മൂന്നു മതങ്ങളുടെയും പോക്ക്. അതിന്റെ സ്ഥാപകരെ(ഇതില്‍ ഹിന്ദു മതത്തിന് സ്ഥാപകനില്ലല്ലോ.അത് ഒരു സംസ്കാരമാണ്) തള്ളിക്കളഞ്ഞു ഇപ്പോഴുള്ള മതാധ്യക്ഷന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ ലജ്ജ തോന്നുന്നു. ഈ മൂന്നു മതങ്ങളെയും നയിക്കുന്നവര്‍ തന്നെയാണ് മനുഷ്യരില്‍ സ്പര്‍ധ വളത്തുന്നതില്‍ ഒരു പ്രധാന പങ്കു വഹിച്ചത്. അവരുടെ മേല്‍ക്കോയ്മ അംഗീകരിക്കുവാന്‍ നമ്മുടെ വിവിധ രാഷ്ട്രീയക്കാരും കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.ഫലമോ മതം അതിന്റെ ഉദ്ദേശത്തില്‍ നിന്നും മാറി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.
എത്രയോ നല്ല കാര്യങ്ങളാണ് ഗീതയിലും ഖുറാനിലും ബൈബിളിലും പറഞ്ഞിരിക്കുന്നത്(ഞാന്‍ ദൂരദര്ശനില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭഗവത് ഗീതാ പാരായണം കാണാറുണ്ട്)
ഒരു സംശയം. ദൈവം ഉണ്ടെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ആ ദൈവത്തോടു സംവദിക്കുവാന്‍ നമുക്കെന്തിനാ ഈ ഇട നിലക്കാര്‍.എല്ലാം ദൈവവും മനുഷ്യരും തമ്മില്‍ നേരിട്ടായാല്‍ എന്താ കുഴപ്പം..? ഈ ഇടനിലക്കാരെ ആവശ്യത്തില്‍ അധികം ആശ്രയിക്കുനതല്ലേ സകല കുഴപ്പങ്ങള്‍ക്കും കാരണം..?
മതമാണോ മനുഷ്യനാണോ വലുത്...? ഈ ഭ്രാന്തിനൊരവസാനമുണ്ടാകുമോ....? എന്നാണ് സ്നേഹമതം ഇവിടെയുണ്ടാവുക...?
ReplyDeleteലേഖനവും കമന്റുകളും വളരെ നല്ലൊരു ചര്‍ച്ചയായി തീരുന്നു.... ആശംസകൾ..!!
ആദശവും ആശയവും ആമാശത്തോടാവുമ്പോഴാണ് സ്വർത്ഥതയും പ്രശ്നങ്ങളുമുണ്ടാകുന്നത്. ആശയപരമായ വ്യത്യാസങ്ങളില്ലായിരുന്നുവെങ്കിൽ വ്യത്യസ്ഥ മതങ്ങളോ പാർട്ടികളോ ഉണ്ടാകുമായിരുന്നില്ല. ഏതാവട്ടെ ആശയവും ആദർശവുമുള്ളത് വളർന്നുകൊണ്ടിരിക്കും. മനുഷ്യന്റെ ജീവനും അഭിമാനവും പവിത്രമാണ്, അഭിപ്രായവ്യത്യാസങ്ങളുടെ നിറങ്ങളിൽ അവ ഹനിക്കരുത്
ReplyDeleteഈ ബ്ലോഗിനെ കുറിച്ച് ഇരിപ്പിടം പറയുന്നത്
ReplyDeleteMending Wall - by Robert Frost....
ReplyDeletethis poem is what comes to my mind reading the post...
debates can go on...
സത്യത്തില്‍ സ്വന്തം മതം തിരഞ്ഞെടുക്കാനുള്ള പ്രായം വേണമെന്നു എന്നും തോന്നാറുണ്ട്..കാരണം ഓരാളുടെ വിശ്വാസം ഏതു സമയത്തും മാറാകുന്നതാണ്..സമൂഹം ഇതൊന്നും ഒരു തരത്തിലും അംഗീകരിക്കില്ലങ്കിലും ഈ ചിന്തകള്‍ വേണമെങ്കില്‍ ഈ ഭ്രാന്തുകള്‍ നിലനില്‍ക്കുന്ന ചിലരൊക്കെ ഉണ്ടല്ലോഎന്നത് ഒരു നല്ല കാര്യമാണ്..ചര്‍ച്ച ചിലതൊക്കെ നന്നായി , മുഴുവന്‍ വായിചില്ല, വീണ്ടും വരാം..
ReplyDeleteകൊള്ളാം നല്ല വിഷയം, ഇതിനു അഭിപ്രായം പറയാന്‍ ഞാന്‍ ആളെല്ലാ
ReplyDeleteഇതിലെ ഓരോ അക്ഷരവും ഓരോ സാധരനക്കരന്റെയും ചിന്തയാണ് .
ReplyDeleteഅത് വളരെ വ്യകതമായി ,വൃത്തിയായി എഴുതിയിരിക്കുന്നു.
മതത്തെ, മോക്ഷത്തിലെക്കും ദൈവത്തിലേക്കും ശരിയായ മാര്‍ഗത്തിലേക്കും എത്താനുള്ള വഴിയായി തിരഞ്ഞെടുക്കുന്നതിന് പകരം
ലൌകിക സുഖങ്ങള്‍ക്കും തന്‍ പോരിമക്കും ധന സമ്പാദന മാര്‍ഗവും ആക്കിയിട്ടില്ലയിരുന്നു വെങ്കില്‍ മതത്തെ പോലേ സുന്ദരമായ മറ്റെന്തുണ്ട് ?
കാലികപ്രസക്തിയുള്ള ഗൗരവാവഹമായ ചിന്തകൾ പങ്കുവെച്ചതിനു നന്ദി.
ReplyDeleteഇതിന് ഒരു മറുപടി എഴുതാന് പലപ്പോഴും ശ്രമിച്ചു, എന്നാല് പരാജയമായിരുന്നു ഫലം.
ReplyDeleteപിന്നെ ഈ അടുത്ത കാലത്തായി മനസ്സിനെന്തോ വല്ലാത്ത മടുപ്പ് അനുഭവപ്പെടുന്നു.
ഒറ്റ രാത്രി കൊണ്ട് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില് 500 പേജുള്ള പുസ്തകം വരെ വായിച്ച് തള്ളിയ സ്ഥാനത്ത് ഇന്ന് ഒരു പത്രം പോലും മര്യാദക്ക് വായിക്കാന് മനസ്സ് സമ്മതിക്കുന്നില്ല.
തലയിലാണെങ്കിലോ ഇപ്പോള് ഒന്നും കയറുന്നില്ല.
കാരണങ്ങള് വളരെ വ്യക്തം, എന്നാല് പരിഹാരങ്ങളോ അമ്പിളി മാമനേക്കാള് അകലെയും.
മതം എന്ന് വേറ്തിരിക്കപ്പെട്ടിടത്താണ് പ്രശ്നങ്ങളുടെ കാതല് കിടക്കുന്നത്.
മതങ്ങളെന്ന് ഘോഷിക്കപ്പെടുന്നവയെല്ലാം ഒരറ്ത്ഥത്തില് പ്രകൃതിയുടെ ജീവല് രേഖകളാണ്.
പഠനാനവസാനം എനിക്ക് ബോധ്യമായത്, കാലാനുസൃതം ആഗതരായ പ്രകൃതി നിയമ പ്രചാരകരുടെ ദൌത്യനിറ്വ്വഹണാനന്തരം അനുയായികളില് സംഭവിച്ച / സംഭവിക്കുന്ന ഭിന്നതകള് നിമിത്തം പ്രസ്തുത നിയമ സംഹിതകള് വിഘടിക്കപ്പെടുകയും വിഘടന.......
"നടക്കുന്ന വഴിയിലാകെ നാമ്പിടട്ടെ സൗഹൃദങ്ങള്‍
ReplyDeleteനാടുകള്‍ തന്‍ നാനാത്വത്തില്‍ തെളിയെട്ടെ ഏകത്വം
തത്വങ്ങള്‍ തെളിമയാര്‍ന്നതി ലുറയട്ടെ മനുഷ്യസ്നേഹം
സത്തയെല്ലാമൊന്നല്ലോ മതവുമതുപോല്‍ മനുഷ്യനിണവും."
ഉഗ്രൻ വരികൾ.കേട്ടൊ ഭായ്
GOOD
ReplyDelete