10.9.11

സ്വപ്നം കാണുന്നവര്‍

അംബാനിയുടെ പുതിയ വീട്ടില്‍ എഴുപതു ലക്ഷം കരണ്ടു ബില്ല് വന്നു!
ഹമ്മോ! ഞെട്ടിയത് പുള്ളിയല്ല നമ്മളാണ്. 


കേരളത്തിലെ പവര്‍ കേട്ട് കൊണ്ടാണോ  അല്ല. പിന്നെയോ ഇത്രക്ക് ആര്‍ഭാടം വേണോഎന്നോര്‍ത്ത്. ഹല്ലേ....പട്ടിണി പാവങ്ങള്‍ക്കും മാത്രം ജീവിച്ചാല്‍ മതിയോ ഈ നാട്ടില്‍?
"ഒരു  മാസം തട്ടിമുട്ടി പോണേല്‍ ഒരു ഒന്ന് ഒന്നര കോടി രൂപ വേണം" എന്ന സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാറിന്റെ വാക്കുകള്‍ ഈ അവസരത്തില്‍ ഓര്‍ത്തു പോകുകയാണ്.

മലയാളിയുടെ അടിസ്ഥാന ആവശ്യങ്ങളില്‍, ആഗ്രഹങ്ങളില്‍, സ്വപ്നങ്ങളില്‍ ഏറ്റവും മുന്‍പില്‍ സ്വന്തമായി ഒരു വീട് തന്നെ ആകും അല്ലേ?


ടീവിയിലും മാസികകളിലും കാണുന്ന വമ്പന്‍ സൌധങ്ങളില്‍ കണ്ണുടക്കി എന്നെങ്കിലും എനിക്കും ഇതുപോലൊന്ന് സാധിക്കുമോ എന്ന് ആലോചിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ?  
പ്രത്യേകിച്ച്, സാധാരണ ഗള്‍ഫ്‌ മലയാളിയുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ഇടത്തരം മനുഷ്യരുടെയും സ്വപ്‌നങ്ങള്‍ വിലക്കുവാങ്ങി പലരും "മാങ്ങാ എ ഡേ" തേങ്ങ എ ഡേ  എന്ന് കൊതിപ്പിച്ചു. പക്ഷെ കഴിക്കാന്‍ മാത്രം കിട്ടിയില്ല.

മലയാളിയുടെ വീടിനോടുള്ള സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല എന്നാണെനിക്കു തോന്നുന്നത്. വീട് പ്ലാന്‍ ചെയ്യുമ്പോള്‍ മുതല്‍ നിര്‍മാണത്തിന്റെ ഓരോ നിമിഷങ്ങളിലും ഇനിയുമെങ്ങനെ നന്നാക്കാം എന്ന ചിന്ത മാത്രം. പണി പൂര്‍ത്തിയായി താമസം തുടങ്ങിയാലോ തൃപ്തി ആകുമോ? ഇല്ല! മതില് വേണം, പൂന്തോട്ടം വേണം....അങ്ങനെ അങ്ങനെ ഒരിക്കലും തീരാത്ത ആഗ്രഹങ്ങള്‍....,
അടുത്തുള്ളതിനേക്കാള്‍ മികച്ചത്, അല്ലെങ്കില്‍ സ്വന്ത കുടുംബത്തിലെ എല്ലാവരെയുംകാള്‍ നല്ല വീട്. അസ്സൂയക്കും കഷണ്ടിക്കും മരുന്നില്ലതതിനാല്‍, തലയണ മന്ത്രങ്ങള്‍ക്ക് മറു മന്ത്രം ഇല്ലാത്തതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ച് ലോണിന്റെ ആഴങ്ങളിലേക്ക് ഒരു ചാട്ടം!

"തലയ്ക്കു മീതെ ശൂന്യാകാശം താഴെ മരുഭൂമി" എന്ന് പാടിയതിന്റെ അര്‍ഥം ഈ ഗള്‍ഫ്‌ നാട്ടിലിരുന്നുകേള്‍കുമ്പോള്‍ മനസിലാകുന്നുണ്ടേ എന്നെപോലെ പലര്‍ക്കും.


റോഡു പണിയുന്നവര്‍, കുഴിയെടുക്കുന്നവര്‍,  ഒരു ഫ്ലൈറ്റ്  മേലെ പറക്കുമ്പോള്‍ മാത്രം വെയിലില്‍  തണല്‍ തേടുന്ന നമ്മുടെ സഹോദരങ്ങള്‍,.....മലയാളികള്‍, സ്വപ്നം ഉള്ളവര്‍.., 


കഴിഞ്ഞ നാളില്‍ റസല്‍ കൈമായില്‍ ജീവിത പ്രാരാബ്ധങ്ക്ള്‍ക്ക് മുന്‍പില്‍ പകച്ചുനിന്നു  കൊഴിഞ്ഞു വീണുപോയ ഒരു കുടുംബം. ഒരുപുഷ്പതിന്റെ മൂന്നിതളുകള്‍! അവരും സ്വപ്നം കണ്ടിരിരുന്നില്ലേ?     

ഓര്‍ക്കുന്നു........
താഴെ ഭൂമിയും മുകളിലാകാശവും എന്ന് പറഞ്ഞു നടന്ന നാളുകള്‍, റിസല്‍ട് വന്നപ്പോള്‍ പൊട്ടി അല്ലെങ്കില്‍ ഞെട്ടി, വീട്ടിലിരുന്നാല്‍ അമ്മയുടെ വക വേറെ (മോങ്ങാനിരുന്ന നായുടെ തലേല്‍ തേങ്ങ മാതിരി, എരിതീയില്‍ എണ്ണ പോലെ) ബാക്കികൂടി കേള്‍ക്കേണ്ടിവരുമല്ലോ എന്നോര്‍ത്ത് പാതിരവരെ വായനശാലയിലും കളിക്കളത്തിലും, മഞ്ഞത്തും മഴയത്തും കൂട്ടുകാരോടൊപ്പം  ഉത്സവപറമ്പിലും തെണ്ടിനടന്ന നാളുകള്‍.....,.......ഒന്നിനെയും കൂസക്കാതെ, ഭാവി-ഭൂതം, കടക്കാര്‍--,-ബാങ്ക്, ലോണ്‍--വീട്-ജപ്തി..........ഒന്നുമൊന്നും വിദൂരസ്വപ്നങ്ങളില്‍ പോലുമില്ലാഞ്ഞ കാലം! ഓടുന്ന വണ്ടിയില്‍ പിന്നിട്ട പായുന്ന വൃക്ഷങ്ങള്‍ പോലെ ഞാന്‍ കണ്ടു......കലാലയം! കൌമാരം!
.....ഹാ ..എത സുന്ദരമായിരുന്നു ജീവിതം.

ഇന്നിന്റെ വേഗത്തിനൊപ്പമെത്താനാവാതെ കിതച്ചിരിക്കുമ്പോഴും, വിയര്‍പ്പില്‍ ബാക്കിയായോന്നും അവശേഷിക്കുന്നില്ലെന്ന് അറിയുമ്പോഴും, നാളെകള്‍ ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുമ്പോഴും വഴിയില്‍ കിടന്നു വിടപറഞ്ഞ കവി അയ്യപ്പനോടും വെള്ളത്തിലൂടെ വഴിയറിയാതെങ്ങോട്ടോ നീന്തുന്ന വാഴയിലയോടും അസൂയ തോന്നുന്നു. 

3 comments:

 1. സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ കുമാരികളല്ലോ
  എന്നാണല്ലൊ പാടിയത്

  അമ്പാനി പോലെ സ്വപ്നം കാണാം

  ReplyDelete
 2. “വീടില്ലാത്തവനൊരുവനോട്
  വീടിനൊരു പേരിടാനും
  മക്കളില്ലാത്തൊരുവനോട്
  കുട്ടിയ്ക്കൊരു പേരിടാനും
  ചൊല്ലുവേ നീ കൂട്ടുകാരാ
  രണ്ടുമില്ലാത്തൊരുവന്റെ
  നെഞ്ചിലെ തീ കണ്ടുവോ”

  അയ്യപ്പന്റെ കാര്യം പറഞ്ഞപ്പോള്‍ എനിയ്ക്കോര്‍മ്മ വന്നത് ഈ വരികളാണ്..
  ഞങ്ങളുടെ നാട്ടില്‍ ഒരു ഗള്‍ഫുകാരനുണ്ട് വീടുപണിയുക അത് വീണ്ടും പൊളിച്ച് പണിയുക.. ഹഹഹ..

  ReplyDelete

Related Posts Plugin for WordPress, Blogger...