6.5.12

കരിക്കിന്‍വെള്ളം

എതിരേ വന്ന ബോട്ടിന്‍റെ ഓളത്തില്‍ ചുരുളന്‍ വള്ളമൊന്ന്‍ ഇളകിയാടി.


 "കണ്ണ് കാണത്തില്ലേ ഈ കഴുവേറടാമോന്‍മ്മാര്‍ക്ക്...&(#@$*!@" 




യമഹാ എന്‍ജിന്‍ ഘടിപ്പിച്ച വള്ളത്തിന്‍റെ ഡ്രൈവര്‍-കം-ഓണര്‍ തൊമ്മി വിളിച്ച പുളിച്ച തെറിയുടെ ബാക്കി ആ ഇരമ്പലില്‍ മുങ്ങിപ്പോയി! കേരളാ സ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്ടിന്റെ പഴകി പായല് പിടിച്ച ജലയാനമാണെങ്കിലും പാവപ്പെട്ട കൊതുമ്പു വള്ളക്കാരെ മുക്കി, തോട്ടു മാടിയിടിച്ച്‌, കടവില്‍ തുണിയുലച്ചുക്കൊണ്ടിരിക്കുന്ന തരുണീമണികളുടെ ഉടുതുണി പോലും നനച്ച്, ഊറിച്ചിരിച്ചു പായുന്ന ബോട്ടിന്‍റെ ലാസ്കര്‍-സ്രാങ്ക് മക്കള്‍ക്ക്‌ പതിവായി ഇതുപോലെ വല്ലതും കേട്ടില്ലെങ്കില്‍ വയറ്റീന്നു പോകില്ലെന്നായിട്ടുണ്ട്! 


വള്ളത്തിന്‍റെ വക്കില്‍ അള്ളിപ്പിടിച്ചിരുന്ന ചാണ്ടി അളിയന്‍റെ മുഖത്തേയ്ക്ക് ഒളികണ്ണിട്ടു നോക്കി. ഇല്ല! ഒരു തമാശ കേട്ടാലോന്നും കുലുങ്ങാത്ത മിലിട്ടറി ഗൌരവം. പോരാഞ്ഞിട്ടു താന്‍ ഒപ്പമുള്ളപ്പോള്‍ എക്സ്ട്രാ ഫിറ്റ് ചെയ്ത ജവാന്‍റെ മസിലുപിടുത്തം. ആ ഉലച്ചിലില്‍, പൊതിച്ച് കൂട്ടിയിട്ടിരുന്ന തെങ്ങാക്കൂട്ടം "കുടുകുടാ" ചിരിച്ചു. വാഴക്കുല വലത്തോട്ടോന്നു ചെരിഞ്ഞു. അരിച്ചാക്ക് അരയിഞ്ചു തെന്നി. പെട്ടി, കുട്ട, പുസ്തക പ്രമാണങ്ങളില്‍ വെള്ളം സ്വല്പം തെറിച്ചു. അത്രമാത്രം! 


ചാണ്ടിയുടെ പെങ്ങള്‍ വാടക വീട്ടിലേയ്ക്ക് മാറുകയാണ്‌. അതിനു മുന്നോടിയായുള്ള ഷിഫ്ട്ടിംഗ് പരിപാടിയാണ് ഉറ്റ സുഹൃത്ത് തൊമ്മിയോടും അളിയനോടുമൊപ്പം നടത്തിക്കൊണ്ടിരിക്കുന്നത്. 


തൊമ്മിയുടെ വാക്കില്‍ പറഞ്ഞാല്‍ അളിയന്റെ ഗൌരവത്തില്‍ അല്‍പസ്വല്‍പം കാര്യമില്ലാതില്ല. 


"എടാ പുല്ലേ...നിന്‍റെ അളിയന്‍റെ സ്ഥാനത്ത് ഞാനാണെങ്കില്‍ ഇതൊന്നുമല്ലായിരുന്നു പുകില്! പെണ്ണ് കെട്ടിക്കഴിഞ്ഞാല്‍ സ്വല്പം കശപിശയോക്കെ എല്ലാ വീട്ടിലും സാധാരണമാ. എന്നും വച്ച് കെട്ടും കിടക്കയുമെടുത്തു സ്വന്തം വീട്ടിലോട്ടു കെട്ടിയെടുക്കുകയല്ല വേണ്ടത്. അമ്മായിയമ്മയ്ക്ക് വിവരവും വിദ്യാഭ്യാസവും ഇല്ലെങ്കില്‍ പോട്ടെ. അവള് പഠിച്ചവളല്ലേ? ഈ പഞ്ചായത്തില്‍ തന്നെ മോശമില്ലാത്ത ജോലിയുമുണ്ട്. അല്പസ്വല്പം ക്ഷമയും വിട്ടുവീഴച്ചയും ഒക്കെ വേണ്ടേടാ? ചുമ്മാതാണോ ചായകുടിക്കും പോലെ ഇന്നു ഡൈവേര്സ് അങ്ങ് പെരുകിയത്? തന്തയ്ക്കും തള്ളക്കും സ്വല്പം കാശും കൂടിയുണ്ടെങ്കില്‍, "നീയെന്തിന്നാ വല്ലവരുടെയും ആട്ടുംതുപ്പും കൊള്ളുന്നത്‌ ഇങ്ങു പോരെടീ മോളേ" എന്നും പറഞ്ഞ് ഒരു കുടുംബം അങ്ങ് മടക്കി പെട്ടിയിലാക്കി കൊടുക്കുകയും ചെയ്യും! നിന്‍റെ വീട്ടില്‍ ഈ കാലമത്രയും നിന്നിട്ടും ഓരോ ലീവിനും അയാള് കെട്ടിയവളെയും കുട്ടികളെയും കാണാന്‍ വരുന്നതു തന്നെ അതിശയം!"


കരിക്കിന്‍ വെള്ളത്തില്‍ നേര്‍ത്തലിഞ്ഞ്, ഉള്ളുതുറക്കുന്ന പല സ്വകാര്യ സായാഹ്നങ്ങളിലും പഠിപ്പില്ലാത്ത അവന്‍ പറയുന്നത് താന്‍ പാടെ തള്ളിക്കളഞ്ഞിട്ടില്ല. ഉടപ്പിറന്നോളായി ഒരുവളെയുള്ളൂ. കുഞ്ഞും നാളിലെ മുതല്‍ കുടുംബത്തെ നെഞ്ചോട്‌ അടുപ്പിച്ചു പിടിക്കുന്നവനാണ് താന്‍.  അതുകൊണ്ടാണ് പ്രീഡിഗ്രീക്ക് പഠിക്കുന്ന കാലത്ത്തന്നേ തന്നേക്കാള്‍ പതിനഞ്ചു വയസു മൂത്ത അളിയനെ സ്വകാര്യമായി ഉപദേശിച്ചു കത്തെഴുതിയത്. പള്ളീലച്ചന്മാരും പല ബന്ധുക്കളും ശ്രമിച്ചിട്ടും ചുളിയാത്ത അദ്ദേഹത്തിന്റെ ആത്മാഭിമാനം അതോടെ പാടെ അഴിഞ്ഞുവീണു. പീക്കിരിപ്പയ്യനാല്‍ ക്ഷതമേറ്റ പൌരുഷം വീണ്ടും പ്രതികാരം തീര്‍ത്തത് പെങ്ങളോടാണ്. 


ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ചില തള്ളമാര്‍ ടി.വി സീരിയലിലെ അമ്മായിയമ്മമാരെ വെല്ലുന്ന പ്രകടനം നടത്തിക്കൊണ്ടേയിരിക്കുന്നു. എങ്കിലും കെട്ടിച്ചു വിട്ടതിനുശേഷം ബാധ്യത തീര്‍ന്നെന്നു വരുത്തി, തിരിഞ്ഞു നോക്കാതെ കയ്യൊഴിഞ്ഞ്, ഒക്കെ വിധിയെന്നു കരുതി സമാധാനിക്കാന്‍ ഉപദേശിക്കുന്ന പെണ്ണുവീട്ടുകാര്‍ പൊലിച്ചു കളയുന്ന അനേകം സ്ത്രീ ജന്മങ്ങള്‍ക്കും കുരുന്നു ജീവനുകള്‍ക്കും തന്‍റെ കുടുംബം ഒരു അപവാദമാണ്. അങ്ങനെ തിരികെവന്നാല്‍ കയറിക്കിടക്കാന്‍ ഒരു കൂര കൊടുത്തിരുന്നെങ്കില്‍ ഈ ലോകത്ത് എത്രയെത്ര ആത്മഹത്യകള്‍ തടയാമായിരുന്നു! കരിന്തിരി കത്തിതീര്‍ത്ത നല്ല നാളുകള്‍ക്കൊടുവില്‍ ദാ ഇന്ന് ഈ മനുഷ്യന്‍ മനസ്സുമാറി തന്‍റെ വീട്ടിലെത്തി പെങ്ങളെയും കുട്ടികളെയും വിളിച്ചിറക്കി പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കാന്‍ വാടക വീട്ടിലേയ്ക്ക് താമസം മാറുന്നു!! 
ഇതു തന്നെയല്ലേ വര്‍ഷങ്ങള്‍ക്കു മുന്‍പ് താനും പറഞ്ഞത്‌? അപ്പോള്‍ ആര്‍ക്കാണ് തെറ്റിയത്?


ഓളങ്ങളുടെ ഇളക്കത്തോടൊപ്പം ഓര്‍മ്മകളും തെല്ലോന്നുലഞ്ഞു ശാന്തമായി. തളംകെട്ടിനിന്ന മൌനത്തിനു വിരാമവിട്ടുകൊണ്ട് തൊമ്മി ഇളന്തെങ്ങിന്‍റെ രണ്ടു തേങ്ങാ ചിരട്ടക്കണ്ണ്‍ തുളച്ച് ചാണ്ടിക്കും അളിയനും നേരെ നീട്ടിപ്പറഞ്ഞു. 


"ഇതങ്ങോട്ടു പിടിക്ക്. എന്നിട്ടു പഴയതൊക്കെ അങ്ങ് മറക്ക്. പ്രായമായോരൊക്കെ നാളെ വടിയാകാനുള്ളതാ. നമ്മള് പിന്നേം നെടുംതൂണായി ഒന്നിച്ചു നില്‍ക്കേണ്ടവരാ....."


അപ്രതീക്ഷിതമായൊരു ഇളനീര്‍ രുചി നുകര്‍ന്ന അളിയന്‍റെ പുകക്കറ മറച്ച ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. തൊമ്മി ഉറ്റ സുഹൃത്തിനെ നോക്കി കണ്ണിറുക്കി. തെങ്ങയ്ക്കുള്ളില്‍ നുഴഞ്ഞു കയറിയ മറ്റൊരു ജവാന്‍!! ചാണ്ടിക്ക് അവന്‍റെ അവസരോചിതമായ ഇടപെടലില്‍ അഭിമാനം തോന്നി. സാധാരണ ഇത്തരത്തിലുള്ള ജലയാത്രകളില്‍ വീര്യം പകരാന്‍ തോട്ടിലെ വാട്ടവെള്ളമാണ് തുണയാകാറ്.


 മൂന്നു തേങ്ങകള്‍ കൂട്ടിമുട്ടി! "ചിയേര്സ്" വിളികലുയര്‍ന്നു!!
 "മുള്ളിനെ മുള്ളു കൊണ്ടെടുക്കുക" എന്നപോലെ മിലിട്ടിറി അളിയനെ അവന്‍ മിലിട്ടറി കുപ്പിയിലിറക്കിയിരിക്കുന്നു.!! 


നാലാമത്തെ തേങ്ങാ കൈമാറുമ്പോള്‍ അളിയനും അളിയനും തോളുരുമിയിരിക്കുന്നത് കണ്ട് തൊമ്മി, ഇത്രയും കാലം ഈ തേങ്ങകളൊക്കെ എവിടെയായിരുന്നു എന്നോര്‍ത്ത് "എന്തതിശയമേ ദൈവത്തിന്‍ സ്നേഹം" എന്നാര്‍ത്തു പാടി.....
              *******
മൂടല്‍ മഞ്ഞുരുകിയ ആ മഹാസുദിനത്തിനു പിറ്റേന്ന് പുലര്‍ച്ചെ പുതിയ വീട്ടില്‍  തേങ്ങാപ്പീരയിട്ട പുട്ടടിച്ച ചാണ്ടിയുടെ പെങ്ങളും കുട്ടികളും പതിവില്ലാതെ പൊട്ടിച്ചിരിച്ചു. ആ ചിരി ഇന്നും തുടരുന്നു.......


              *ശുഭം!*

61 comments:

  1. ജോസൂ..അവര് തേങ്ങാ മുട്ടിച്ച് ചിയേര്‍സ് പറഞ്ഞു..നമുക്ക് ഒരു ചായ കുടിച്ചു ചീയേര്‍സ് പറഞ്ഞാലോ..അല്ലേലും ചില പിണക്കങ്ങള്‍ ഉണ്ടാകുന്നത് ഇണങ്ങുമ്പോള്‍ ഒരു വല്ലാത്ത സുഖം കിട്ടാന്‍ വേണ്ടിയാണ്...ആശംസകള്‍..

    ReplyDelete
    Replies
    1. അതിനു നമുക്ക് ആദ്യം ഒന്നു പിണങ്ങണ്ടേ പ്രവീണേ? :)

      Delete
  2. നല്ല രസമുണ്ടിച്ചായോ. പക്ഷെ ആ സ്വതസിദ്ധമായ ആ ഹാസ്യങ്ങളുടെ കുറവ് നല്ലവണ്ണം അറിയുന്നുണ്ട്. പക്ഷെ ആ നാടൻ സംഭാഷണങ്ങൾ ഒരു പരിധി വരെ അതിനെ മേയ്ക്ക് അപ്പ് ചെയ്തു. വെള്ളമടിച്ചാൽ ഏതു നാട്ടുകാരായാലും ഏത് ജോലിക്കാരായാലും ഇങ്ങനേയൊക്കെയാ. അതങ്ങിനെയല്ലേ വരൂ അല്ലേ ? ആശംസകൾ.

    ReplyDelete
  3. 'മിലിട്ടറി'കൊണ്ട് അളിയന്മാരെ വീഴ്ത്താം, മിലിട്ടറിയിലുള്ള ആങ്ങളമാരുണ്ടെങ്കിലും അളിയൻ വീഴും ;)

    ReplyDelete
  4. ചിയേര്സ്.. :)

    ReplyDelete
    Replies
    1. @മനേഷ്,
      @ബെഞ്ചാലി,
      @കാദു,
      ശെടാ, ഞാന്‍ എന്തെങ്കിലും സീരിയസ് ആയി എഴുതാമെന്ന് വച്ചാലും സമ്മതിക്കീലേ.....
      നന്ദി....

      Delete
  5. തെങ്ങയിലേക്ക് അബ്സോര്ബ് ചെയ്യപ്പെട്ട മിലിട്ടറി, തെങ്ങാപ്പീരായിലൂടെ പുട്ടിലേക്കും തുടര്‍ന്നു തേങ്ങാപ്പീരയിട്ട പുട്ടടിച്ച പോട്ടിചിരിയിലേക്കും പടര്‍ന്നു എന്ന് അനുമാനിക്കാം ഇല്ലേ....

    ജോസ്ലെട്ടില്‍ നിന്ന് വ്യത്യസ്തമായ ഒരു രചന. അതിനും കുട്ടനാടിന്റെ ചൂരും ചൂടുമുണ്ട്.....

    ReplyDelete
  6. തേങ്ങ അങ്ങനെ ഫെവിക്കോള്‍ ആയി എന്ന് വിശ്വസിക്കാം. അതോ തേങ്ങയുടെ തൊണ്ട് തൊണ്ടയില്‍ കുരുങ്ങി അളിയന്‍ വടിയായോ? ആ സന്തോഷത്ത്തിലാണോ ആര്‍ത്തു ചിരി?

    ReplyDelete
    Replies
    1. ആരിഫ്ജി,
      ഈ ഒടുക്കത്തെ ബുദ്ധി ഇതെഴുതിയപ്പോള്‍ എനിക്ക് വന്നില്ലല്ലോ എന്നോര്‍ത്തപ്പോഴാ സങ്കടം! സംഗതി മുകളില്‍ പ്രദീപ്‌ മാഷ്‌ പറഞ്ഞത് തന്നെ.!!

      Delete
  7. കുട്ടനാടന്‍ പശ്ചാത്തലത്തില്‍ ഒരു തേങ്ങാ കഥയോ?...പക്ഷെ സത്യം പറഞ്ഞാല്‍..പഴേയ്‌ ഗുമ്മു കിട്ടിയില്ലാ...അതെന്നെ

    ReplyDelete
    Replies
    1. "ദോശയുണ്ടാക്കിയ കഥ" പോലെ തേങ്ങയില്‍ ആവാഹിച്ച്‌ ഒരെണ്ണം ഒന്നു പ്രയോഗിച്ചു നോക്കിയതാ ഇമ്തി. രുചികള്‍ക്ക് ഒരു വെറൈറ്റി ഒക്കെ വേണ്ടേ?

      Delete
  8. ചില പിണക്കങ്ങള്‍ ഇങ്ങിനെ സുഖമുള്ള ഇണക്കങ്ങള്‍ക്ക് വേണ്ടിയുള്ളതാവും ല്ലേ...
    നര്‍മത്തില്‍പ്പൊതിഞ്ഞ മൂല്യമുള്ള കഥ.

    ReplyDelete
    Replies
    1. ദാ...
      ഇവിടെ കഥാകാരന്‍ തൃപ്തനാണ്.
      നന്ദി കുഞ്ഞൂസ് :)

      Delete
  9. അല്ലെങ്കിലും വെള്ളമടിക്കുമ്പോളാണ് ആത്മാര്‍ത്ഥത കൂടുന്നത്.

    ReplyDelete
  10. തൊമ്മി കീ..... ആദ്യം തന്നെ ആ തെറി വേണ്ടായിരുന്നു.... സിമ്പിളൻ കഥ

    ReplyDelete
    Replies
    1. @റാംജി,
      അനുഭവം ഗുരു :)
      @സുമേഷ്‌,
      അത് തെറിയായി തോന്നിയോ? നാട്ടുഭാഷയില്‍ നിരുപദ്രവകരമായ ഒരു സ്നേഹശാസന എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ! :)

      Delete
  11. പുട്ടടിച്ച ചാണ്ടിയുടെ പെങ്ങളും കുട്ടികളും പതിവില്ലാതെ പൊട്ടിച്ചിരിച്ചു. ആ ചിരി ഇന്നും തുടരുന്നു.......ഹ ഹ ഹ ആ ചിരി ഇന്നും തുടരുന്നത് ആരോഗ്യത്തിനു ഹാനികരമാണേ....കൊള്ളാം മോനേ എഴുത്ത്. പിന്നെ കുട്ടനാടിന്റെ രുചി എഴുത്തിലും ആസ്വദിച്ചു. നന്നായിരിക്കുന്നു.. ആശംസകൾ...

    ReplyDelete
    Replies
    1. കുട്ടനാടിനെ എന്നെക്കൊണ്ട് ആവുന്ന രീതിയിലൊക്കെ പല രൂപത്തിലും ഭാവത്തിലും പ്രതിഭലിപ്പിക്കാനുള്ള ശ്രമമല്ലേ ഉഷചേച്ചി....ഇതൊക്കെ!
      ഇഷ്ടമായത്തില്‍ സന്തോഷം! :)

      Delete
  12. ശുഭപര്യവസായി ആയ കഥകള്‍ വായിക്കുന്നത് ഇഷ്ടമാണ്. ഇതും ഇഷ്ടപ്പെട്ടു

    ReplyDelete
  13. "മൂടല്‍മഞ്ഞുരുകിയ ആ മഹാസുദിനത്തില്‍ പിറ്റേന്ന് പുലര്‍ച്ചെ പുതിയ വീട്ടില്‍
    തേങ്ങാപ്പീരയിട്ട പുട്ടടിച്ച ചാണ്ടിയുടെ പെങ്ങളും കുട്ടികളും പതിവില്ലാതെ
    പൊട്ടിച്ചിരിച്ചു.
    ആ ചിരി ഇന്നും തുടരുന്നു..........."
    തുടരട്ടെ തുടരട്ടെ ആഹ്ലാദം നിറയുന്ന ആ ചിരി എന്നെന്നും നിലനില്‍ക്കട്ടെ!
    ആശംസകളോടെ

    ReplyDelete
  14. വെള്ളത്തിനു രക്തതേക്കാൾ കട്ടിയില്ല എന്നു ആരാ പറഞ്ഞേ..കുടുംബം മുഴുവൻ ചിയേഴ്സടിച്ചില്ലെ..

    ReplyDelete
  15. ഇത്രയും കാലം ഈ തേങ്ങകളൊക്കെ എവിടെയായിരുന്നു എന്നോര്‍ത്ത് "എന്തതിശയമേ ദൈവത്തിന്‍ സ്നേഹം" എന്നാര്‍ത്തു പാടി

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. @അജിത്ത്,
      @സി.വി.ടി.,
      @ജെഫ്ഫു,
      @ഫൌസിയ,
      നന്ദി കഥയുടെ സാരാംശം ഗ്രഹിച്ച് നിരൂപണം നടത്തിയതില്‍ :)

      Delete
  16. ജോസിന്റെ 'സ്വാഭാവികമായ' ഒരു രചന... ഇഷ്ടമായി.
    നല്ല സൃഷ്ടികള്‍ 'ഉണ്ടാക്കുകയല്ല' 'ഉണ്ടാവുകയാണ്' എന്നതിന് നല്ലൊരു ഉദാഹരണം.

    ReplyDelete
    Replies
    1. നന്ദി അനിലേട്ടാ ഈ പ്രചോദനത്തിന്!
      സ്വന്തം ശൈലിയില്‍ എന്തെങ്കിലും എഴുതി അത് മറ്റുള്ളവര്‍ക്ക് ഇഷ്ടമായി എന്ന് കേള്‍ക്കുന്നത് അതിലേറെ സന്തോഷകരമാണ്.

      Delete
  17. എന്നാ എന്റെ വകയും ചിയേര്‍സ്....അളിയന്മാരയാല്‍ ഇങ്ങനെ വേണം...ഇവരെ ഇരട്ട പെറ്റതാണോ !!

    ReplyDelete
    Replies
    1. അല്ല അമ്മ തന്നെയാ പെറ്റത് :)
      ഈ ദുബൈലൊക്കെ എങ്ങനാവോ?

      Delete
    2. ഞാന്‍ കരുതി ടെസ്റ്റ്‌ ട്യൂബ് ശിശുക്കള്‍ ആണെന്ന് :-)

      Delete
  18. ചിന്തിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ നര്‍മത്തില്‍ ചാലിച്ച് നിസ്സാരമായി പറഞ്ഞു...

    "ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ചില തള്ളമാര്‍ ടി.വി സീരിയലിലെ അമ്മായിയമ്മമാരെ വെല്ലുന്ന പ്രകടനം നടത്തിക്കൊണ്ടേയിരിക്കുന്നു. എങ്കിലും കെട്ടിച്ചു വിട്ടതിനുശേഷം ബാധ്യത തീര്‍ന്നെന്നു വരുത്തി, തിരിഞ്ഞു നോക്കാതെ കയ്യൊഴിഞ്ഞ്, ഒക്കെ വിധിയെന്നു കരുതി സമാധാനിക്കാന്‍ ഉപദേശിക്കുന്ന പെണ്ണുവീട്ടുകാര്‍ പൊലിച്ചു കളയുന്ന അനേകം സ്ത്രീ ജന്മങ്ങള്‍ക്കും കുരുന്നു ജീവനുകള്‍ക്കും തന്‍റെ കുടുംബം ഒരു അപവാദമാണ്. അങ്ങനെ തിരികെവന്നാല്‍ കയറിക്കിടക്കാന്‍ ഒരു കൂര കൊടുത്തിരുന്നെങ്കില്‍ ഈ ലോകത്ത് എത്രയെത്ര ആത്മഹത്യകള്‍ തടയാമായിരുന്നു! "

    "ഇതങ്ങോട്ടു പിടിക്ക്. എന്നിട്ടു പഴയതൊക്കെ അങ്ങ് മറക്ക്. പ്രായമായോരൊക്കെ നാളെ വടിയാകാനുള്ളതാ. നമ്മള് പിന്നേം നെടുംതൂണായി ഒന്നിച്ചു നില്‍ക്കേണ്ടവരാ....."

    ഇത് രണ്ടും കലക്കി.. :)

    ReplyDelete
    Replies
    1. നന്ദി ഫിറോസ്‌,
      ഇത്രയും പറയാന്‍ വേണ്ടിയല്ലേ ഞാന്‍ ഈ പെടാപ്പാടൊക്കെ പെട്ടത്.

      Delete
  19. അപ്രതീക്ഷിതമായൊരു ഇളനീര്‍ രുചി നുകര്‍ന്ന അളിയന്‍റെ പുകക്കറ മറച്ച ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. തൊമ്മി ഉറ്റ സുഹൃത്തിനെ നോക്കി കണ്ണിറുക്കി. തെങ്ങയ്ക്കുള്ളില്‍ നുഴഞ്ഞു കയറിയ മറ്റൊരു ജവാന്‍!! ചാണ്ടിക്ക് അവന്‍റെ അവസരോചിതമായ ഇടപെടലില്‍ അഭിമാനം തോന്നി. സാധാരണ ഇത്തരത്തിലുള്ള ജലയാത്രകളില്‍ വീര്യം പകരാന്‍ തോട്ടിലെ വാട്ടവെള്ളമാണ് തുണയാകാറ്.

    ജോസ് ... താന്കള്‍ ആണ് യഥാര്‍ത്ഥ കുട്ടനാട്ടുകാരന്‍ ..
    പ്രദീപ്‌ മാഷ്‌ പറഞ്ഞ പോലെ കുട്ടനാടിന്റെ ചൂരും ചൂടും ഈ എഴുത്തില്‍ ആദ്യന്ത്യം തെളിഞ്ഞു കാണാം.
    സാരമായ അനുഭവങ്ങള്‍ കൈമുതലായുള്ള ഒരാള്‍ക്ക്‌ ആശയം തിരയേണ്ട കാര്യമില്ല എന്ന് ജോസിന്റെ ഓരോ പോസ്റ്റും വിളിച്ചു പറയുന്നു. ഇതും നന്നായി പറഞ്ഞു. ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി വേണുവേട്ടാ...
      തെറ്റില്ലാതെ എഴുതി എന്ന് കൂടി പറയണം :)

      Delete
    2. അക്ഷര തെറ്റില്ലാതെ എഴുതിയ ഒരു പോസ്റ്റ്‌ വായിച്ചു കഴിഞ്ഞു നീ തെറ്റില്ലാതെ എഴുതി എന്ന് പറയുന്നതില്‍ ഒരു അഭംഗി ഇല്ലേ ??? തെറ്റുകള്‍ ചൂണ്ടികാട്ടുക .. അതാണെ ഒരു നല്ല വായനക്കാരന്റെ ധര്‍മ്മം !!
      ലേബല്‍ -- കിടക്കട്ടെ തിരിച്ചും ഒരു പണി !!!!

      Delete
    3. കുഞ്ഞിലെ മുതലേ നല്ല തല്ലുകൊണ്ടാ വളന്നത് വേണുവേട്ടാ,
      സ്നേഹമുള്ളവരല്ലേ തിരുത്തിതരുകൊള്ളൂ!! അതുകൊണ്ടല്ലേ ഞാന്‍ ഈ സ്നേഹമുള്ള അടികള്‍ ചോദിച്ചു മേടിക്കുന്നത് :)

      Delete
  20. കുട്ടനാടിന്‍റെ നന്മയുള്ള നല്ലൊരു പോസ്റ്റ്.. അവതരണത്തിന്‍റെ സ്വാഭാവികത ഏറെ ഇഷ്ടായി.

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. സത്യം പറഞ്ഞാല്‍...കവി എന്താണ് ഉദ്ദേശിച്ചതെന്നു എനിക്കങ്ങട് മനസിലായില്ല

    ReplyDelete
  23. ആശംസകൾ ഭായി

    ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന   ചില  കാര്യങ്ങൾ ഇതിലൂടെ പറഞ്ഞു

    ReplyDelete
  24. Replies
    1. @ഇലഞ്ഞിപ്പൂക്കള്‍,
      @സാദിക്ക്‌,
      @ഷാജു,
      @ജ്വാല,
      വായിച്ച് അഭിപ്രായം രേഖപ്പെടുത്താനുള്ള സൗമനസ്യം കാട്ടിയത്തില്‍ നന്ദി അറിയിക്കട്ടെ!

      Delete
  25. കുട്ട നാടിന്‍റെ കാര്യം പറയുമ്പം പിന്നെ തേങ്ങയില്ലാതെ എന്തൂട്ട് തേങ്ങ്യ ഒള്ളെ
    ഡാ ജോസ് ഇമ്മക്ക് ഒന്ന് മുട്ടിക്കണ്ടേ

    ReplyDelete
  26. പലപ്പോഴും പറഞ്ഞത് തന്നെ എനിയ്ക്കു പറയാനുള്ളൂ ,
    അത് പ്രദീപ്‌ മാഷും വേണുവേട്ടനും പറഞ്ഞത് തന്നെ
    നിന്റെ ഈ കുട്ടനാടിന്റെ ചൂരും ചേലും കാണുമ്പോ നിന്നോട് " ഐ ലുബ് യു " തോന്നുന്നെടാ

    ReplyDelete
  27. എനിക്ക് "ചിയേര്സ്" പറഞ്ഞു പരിചയം ഇല്ല.... എന്നാലും വായിച്ചപോള്‍ അച്ചായനോട് ഒന്ന് പറഞ്ഞാലോ എന്ന് തോന്നി ഞാനും പറയട്ടെ "ചിയേര്സ്" .. നന്നായിട്ടുണ്ട് ആശംസയോടെ ...

    ReplyDelete
  28. കുട്ടനാടിന്റെ നിഷ്കളങ്കത ശൈലിയിലും ,കഥയിലും കണ്ടു ..പിണങ്ങി ഇണങ്ങിയാല്‍ സ്നേഹം കൂടും അത് എല്ലായിടത്തും ഒരുപോലെ യാണ് അല്ലെ :) എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  29. ജോസെലേറ്റിന്‍റെ നല്ലൊരു പോസ്റ്റ്.പക്ഷേ ആ "പിന്‍വിളി" പോലൊരെണ്ണം ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    ReplyDelete
  30. വെള്ളമടിയുടെ മുന്നില്‍ തല കുനിക്കുന്നവര്‍... ആദര്‍ശവും അഭിപ്രായങ്ങളും മാറ്റിവെച്ച്‌ ഒന്നാകുന്ന അസുലഭ മുഹൂര്‍ത്തത്തില്‍ ഞാനും പങ്ക്‌ ചേരുന്നു. ചിയേഴ്സ്‌ ആശംസകള്‍

    ReplyDelete
  31. @കൊമ്പന്‍
    @അഷ്‌റഫ്‌,
    @ഷുക്കൂര്‍,
    @മയില്‍പ്പീലി ഷാജി,
    @ജോര്‍ജ് വെട്ടത്താന്‍,
    @മോഹിയുദ്ധീന്‍,

    വായിച്ച് അഭിപ്രായം പറഞ്ഞതില്‍ ആദ്യമേ നന്ദി അറിയിക്കട്ടെ!

    എല്ലാരും ചിയേര്സ് അടിച്ചു ബിവറേജസ്‌ കോര്‍പ്പറേഷന്റെ വരുമാനം കൂട്ടേണ്ട, ആരോഗ്യത്തിനും അതാ നല്ലത്. :)

    പിന്നെ, നല്ല പല ചിന്തകളും ഞാന്‍ പങ്കു വച്ചിരുന്നു. എങ്കിലും ആ തേങ്ങയില്‍ തട്ടി ഒക്കെ ഉടഞ്ഞുപോയി. മിക്കവരിലും നര്‍മ്മം മാത്രമേ ഏശിയുള്ളൂ.

    കഥ കുട്ടനാടിനെ കൂട്ട്പിടിച്ചുള്ളതായതുകൊണ്ട് "സ്വഭാവികമായത്" എന്ന നല്ല സര്‍ട്ടിഫിക്കറ്റ് എനിക്ക് പതിച്ചു കിട്ടി! അതിലും ഒത്തിരി സന്തോഷം!

    ReplyDelete
  32. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ എഴുതാന്‍ ഇപ്പോള്‍ ഒരാളെയുള്ളൂ..
    അത് പുഞ്ചപ്പാടം ആണ്.. ഞാനും പറയുന്നു ഒരു ചിയേര്സ്

    ReplyDelete
  33. കായല്‍,ഷാപ്പിലെ കള്ള്,തേങ്ങ,ഷാപ്പിലെ കറി,വള്ളംകളി,പുഞ്ചപ്പാടം...ഇപ്പയിതാ കരിക്കും.. ജോസൂട്ടി താന്‍ മ്മൊറ്ത്തറ്യത്തമായും ചില്ലറയായും ബ്ലോഗിനെ അങ്ങ് കുട്ടനാട് വല്‍ക്കരിക്കൊ?

    ReplyDelete
  34. കുട്ടനാടും ഒരു നാടല്ലേ ഷബീറെ

    ReplyDelete
  35. ചിയേർസ് ഇല്ലാതെ എന്ത് കുട്ടനാട്.. ചിയേർസ്..
    നന്നായി പറഞ്ഞു..

    ReplyDelete
  36. @ഇസ്മായില്‍,
    @ഷബീര്‍,
    @വെട്ടെത്താന്‍ ജോര്‍ജ്ചേട്ടാ,
    @ആയിരത്തില്‍ ഒരു ചേട്ടന്‍,

    തകഴി ശിവശങ്കരപ്പിള്ളയുടെയൊക്കെ ഹാര്‍ഡ്‌-കോര്‍ ഫാന്‍സ്‌ ആരെങ്കിലും ഈ പറഞ്ഞതൊക്കെ കേട്ടാല്‍ എന്നെ തല്ലിക്കൊല്ലാതെ വിടുമോ ആവോ?
    എന്റെ ബ്ലോഗനാര്‍ കാവിലമ്മേ!!

    ReplyDelete
  37. സുപ്രഭാതം...
    മണ്ണിന്റെ മണവും...കരിക്കിൻ വെള്ളം കുളിർമയും...മനോഹര എഴുത്തും..
    സന്തോഷം നൽകിയ വായന..അഭിനന്ദനങ്ങൾ ട്ടൊ..!

    ReplyDelete
  38. പ്രിയപ്പെട്ട ജോസ്, ,
    കുട്ടനാട് വളരെ പ്രിയപ്പെട്ടതാകാന്‍ കാരണം തികച്ചും വ്യക്തിപരം. ഈ നാടിനെ കുറിച്ച് എഴുതുമ്പോള്‍, വാക്കുകള്‍ക്ക് എന്ത് ചാരുത. വളരെ മനോഹരമായി,കായല്പരപ്പിലെ ഓളങ്ങള്‍ പോലെ, എഴുതിയ ഈ പോസ്റ്റിനു, കുട്ടനാട്ടുകാര, അഭിനന്ദനങ്ങള്‍!
    ഒരു കുളിര്‍കാറ്റു ഇപ്പോള്‍ ഫീല്‍ ചെയ്യുന്നു.
    സസ്നേഹം,
    അനു

    ReplyDelete
  39. കൊള്ളാം...
    കുട്ടനാടന്‍ കഥകള്‍ ഇനിയും പുഞ്ചപാടത്ത്‌ വിളയട്ടെ...
    ആശംസകള്‍...

    ReplyDelete
  40. നല്ല പോസ്റ്റ്‌, കൊക്കകൊളയെയും പെപ്സിയും നാട് കടത്തി നമ്മുടെ ഇളനീര്‍ പിടിച്ചടക്കട്ടെ കമ്പോളം എല്ലാവരും ഒത്തു ചേരുകില്‍ നടക്കുമിത്

    ReplyDelete
  41. കുട്ടനാടിന്റെ സ്പന്ദനങ്ങളിലൂടെ കുറെ തിരിച്ചരിവുകൾ..അല്ലെ ഭായ്

    ReplyDelete
  42. അപ്പൊ എല്ലാം " കോമ്പ്ലിമെന്റ്സ് " ആയി ല്ലേ...?

    ReplyDelete
  43. nannaayittund. aashamsakal @PRAVAAHINY

    ReplyDelete
  44. കൊള്ളാം...
    കുട്ടനാടന്‍ കഥകള്‍ ഇനിയും .......
    ആശംസകള്‍..

    ReplyDelete

Related Posts Plugin for WordPress, Blogger...