I
കാടിനെ ആശ്രയിച്ചാണ് അവര്‍ ജീവിച്ചു പോന്നത്. അപൂര്‍വങ്ങളായ അനേകം കഴിവുകള്‍ നാണിയമ്മയ്ക്കുണ്ടായിരുന്നു. ഈട്ടിയും ചന്ദന മുട്ടികളും കൊണ്ട് അവര്‍ മനോഹരമായ ശില്പങ്ങള്‍ തീര്‍ത്തു. ഈറ്റയും ചൂരലും കൊണ്ട് കുട്ടകളും വട്ടികളുമുണ്ടാക്കി. അതെല്ലാം ദൂരെയുള്ള പട്ടണത്തില്‍ കൊണ്ടുപോയി വിറ്റ് പട്ടിണികൂടാതെ കഴിഞ്ഞുപോന്നു.
പാവങ്ങളാണെങ്കിലും പ്രിയമുള്ളതെല്ലാം നല്‍കിയാണ് മകന്‍ വേലുവിനെ നാണിയമ്മ വളര്‍ത്തിയത്.
അത്ര രുചികരമായി ആഹാരം പാകം ചെയ്യാന്‍ മറ്റാര്‍ക്കുമാവില്ലായിരുന്നു. മലയും കാടും അരുവിയും കടന്നു യാത്ര പോകുന്നിടത്തെല്ലാം നാണിയമ്മ വേലുവിനെയും കൂടെ കൂട്ടി. തളരുമ്പോള്‍ കഥകള്‍ പറഞ്ഞു കൊടുത്തു. പാലു കുടിക്കാതെ വാശി പിടിക്കുമ്പോള്‍ പാട്ടുകള്‍ പാടി അവനെ പാട്ടിലാക്കി.
മധുര ശബ്ദത്തിലുള്ള നാണിയമ്മയുടെ പാട്ടു കേള്‍ക്കാന്‍ ഇലകള്‍ കാതോര്‍ക്കും. അപ്പോള്‍ കാറ്റ് നിശ്ചലമാകും. കുയിലുകള്‍ നാണിച്ചു തല താഴ്ത്തും.
II
ഒരിക്കല്‍ യാത്ര കഴിഞ്ഞെത്തിയ വേലുവിന്‍റെ കൂടെ ഒരു യുവതിയുമുണ്ടായിരുന്നു. അവളുടെ പേര് കാളി എന്നായിരുന്നു. ഊരേത് എന്നറിയില്ലെങ്കിലും തനിക്കൊരു കൂട്ടായി കാളിയെ കിട്ടിയതില്‍ നാണിയമ്മക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. വൈകാതെ നാണിയമ്മ അവളെ വേലുവിനു വിവാഹം ചെയ്തു കൊടുത്തു.
നിത്യവൃത്തിക്കായി പാവം നാണിയമ്മയും വേലുവും വിശ്രമമില്ലാതെ അദ്ധ്വാനിച്ചു. പക്ഷേ വേലുവിന്റെ ഭാര്യ കാളി ഒരു ദുഷ്ടയായിരുന്നു. കരകൌശല വിദ്യകള്‍ ഓരോന്നും നാണിയമ്മയില്‍നിന്നും തന്ത്രപൂര്‍വ്വം പഠിച്ചെടുത്തതോടെ അവളുടെ മട്ടുമാറി. വേലു വീട്ടിലില്ലാത്തപ്പോള്‍ കാളി അമ്മയെ ദ്രോഹിക്കാന്‍ തുടങ്ങി. കഠിനമായ ജോലികള്‍ ചെയ്യിപ്പിച്ചു. മകന്‍റെ മനസ്സു നോവാതിരിക്കാന്‍ നാണിയമ്മ ഒന്നും മിണ്ടിയില്ല. വേദന പുറത്തു കാട്ടിയില്ല. അങ്ങനെയിരിക്കെ ഒരുദിവസം കാളിയുടെ ക്രൂരത സഹിക്കവയ്യാതായ നാണിയമ്മ വീടുവിട്ട് എങ്ങോപോയി!
മൂന്ന് ദിവസത്തിനുശേഷം വേലു വീട്ടിലെത്തിയപ്പോള്‍ കാളി സങ്കടം നടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു.
"ഞാനും അമ്മയും ഈറ്റ വെട്ടാന്‍ കാട്ടില്‍ പോയപ്പോള്‍ കൂറ്റനൊരു പുലി ചാടിവീണു. അമ്മയെ അത് കടിച്ചെടുത്തുകൊണ്ട് കാട്ടിലേക്ക് പോയി. ഞാന്‍ ജീവനുംകൊണ്ട് ഓടി രക്ഷപെട്ടു!"
പാവം വേലു. അയാള്‍ ആ വലിയ നുണ വിശ്വസിച്ചു. പ്രിയപ്പെട്ട അമ്മയെ പുലി തിന്നു എന്നറിഞ്ഞു നെഞ്ചുപൊട്ടി കരഞ്ഞു. ഉണ്ണാതെ, ഉറങ്ങാതെ കുറെ ദിവസങ്ങള്‍.......പക്ഷേ ഭയങ്കരിയായ കാളി ഉള്ളാലെ സന്തോഷിച്ചു.
III
വീടുവിട്ട നാണിയമ്മ കണ്ണീരൊഴുക്കി കാട്ടിലൂടെ നടന്നു. ലക്ഷ്യമില്ലാത്ത അലച്ചിലിന് ഒടുവില്‍ അവര്‍ക്ക് വിശന്നു. വലിയൊരു വൃക്ഷത്തിനു താഴെയെത്തിയപ്പോള്‍ അവശയായ ആ സ്ത്രീ നിന്നു. ഇനി ഒട്ടും നടക്കാന്‍ വയ്യ. മരത്തില്‍ നിറയെ പഴുത്ത പഴങ്ങളുണ്ട്. അതുവരെ കണ്ടിട്ടില്ലാത്ത തരം കനികള്‍. ഉയരത്തിലായതിനാല്‍ പറിക്കുവാന്‍ നിര്‍വ്വാഹമില്ല. അവര്‍ ഫലം നിറഞ്ഞ കൊമ്പിലേക്ക് ദയനീയമായി നോക്കി. വിശപ്പിനാല്‍ ഹൃദയം അറിയാതെ മന്ത്രിച്ചു.
പെട്ടന്ന് ഒരു പഴം നിലത്ത് വീണു! അത്യധികം ആശ്ചര്യ ത്തോടും അതിലേറെ കൊതിയോടും അവര്‍ പഴം കയ്യിലെടുത്തു. ഒരു പരീക്ഷണമെന്നോണം നാണിയമ്മ മരത്തോട് വീണ്ടും പഴം ആവശ്യപ്പെട്ടു. ഒരു ഫലം കൂടി നല്‍കപ്പെട്ടു. പഴം കഴിച്ചു കഴിഞ്ഞപ്പോള്‍ ദാഹവും ക്ഷീണവും പോയ്മറഞ്ഞു. എന്തെന്നില്ലാത്ത ഉന്മേഷം തോന്നി. അത്ഭുതമെന്നോണം ആ വൃദ്ധയുടെ നരച്ച തലമുടിയിഴകള്‍ ഓരോന്നായി കറുത്തുവന്നു. മീനിന്‍റെ ചെതുമ്പല്‍ പോലെ ചുക്കിച്ചുളിഞ്ഞിരുന്ന തൊലി മിനുസമുള്ളതായി മാറി.തെല്ലു നേരം കൊണ്ട് ജരാനരകള്‍ വിട്ടകന്ന് താനൊരു യുവതിയെപ്പോലെ പ്രസരിപ്പുള്ളവളായെന്ന് നാണിയമ്മക്ക് തോന്നി.
അവര്‍ വീണ്ടും നടന്നു. ചുറ്റും കാതോര്‍ത്തപ്പോള്‍ കാടിന്‍റെ മര്‍മ്മരം കേട്ടു. പക്ഷികളും മൃഗങ്ങളും സംസാരിക്കുന്നു...! അവയുടെ ഭാഷ തനിക്ക് തിരിച്ചറിയാനാകുന്നുവെന്ന് നാണിയമ്മക്ക് മനസിലായി. പെട്ടന്നതാ തൊട്ടു മുന്നിലൊരു ഒറ്റയാന്‍...! പകച്ചുപോയ നാണിയമ്മയുടെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി. പക്ഷേ ആന ശാന്തനായി വഴിമാറിക്കൊടുത്തു. നടവഴിയില്‍ ഉഗ്രവിഷമുള്ള പാമ്പുകള്‍ അവരുടെ കാല്‍ക്കീഴിലൂടെ ശല്യമുണ്ടാക്കാതെ കടന്നുപോയി. മാനുകള്‍ സ്നേഹഭാവത്തില്‍ തൊട്ടുരുമി നടന്നു. ഒടുവില്‍ നേരമിരുട്ടിയപ്പോള്‍ മുന്‍പില്‍ കണ്ടൊരു ഗുഹയില്‍ അന്തിയുറങ്ങി.
ഉണര്‍ന്നപ്പോള്‍ തനിക്കു ചുറ്റും സിംഹക്കുട്ടികള്‍ കളിക്കുന്നത് അവര്‍ കണ്ടു. ഗുഹാ മുഖത്തിന് ഇരുവശവും രണ്ടു സിംഹങ്ങള്‍ കാവല്‍ നില്‍ക്കുന്നു. അവ നാണിയമ്മയെ കണ്ടപ്പോള്‍ മുന്‍കാലുകള്‍ മടക്കി പൂച്ചയെപ്പോലെ പതുങ്ങി നിലത്തിരുന്നു.
IV
അമ്മ പോയതോടെ വേലുവിന്റെ കുടിലില്‍ അശാന്തി നിറഞ്ഞു. അയാളുടെ കച്ചവടം അടിക്കടി ക്ഷയിച്ചുകൊണ്ടിരിരുന്നു. കാളി മെനയുന്ന കുട്ടകള്‍ക്കും വട്ടികള്‍ക്കും നാണിയമ്മയുടെ കരവിരുതോ ശില്പങ്ങള്‍ക്കു ചാരുതയോ ഇല്ല്ലായിരുന്നു. അതൊന്നും ആളുകളെ ആകര്‍ഷിച്ചില്ല. മൂന്നോ നാലോ ദിവസങ്ങള്‍ കൊണ്ട് വിറ്റു തീരുന്ന സാധനങ്ങള്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും കൂടയില്‍ ബാക്കിയായി. ഒന്നും വില്‍ക്കാതെ വെറുംകയ്യോടെ മടങ്ങിവരുമ്പോള്‍ കാളി വേലുവിനോട് കയര്‍ക്കുക പതിവായി. ഭാര്യയുടെ ഭീഷണി ഭയന്ന്‍ വീട്ടിലെത്താതെ ആഴ്ചകളോളം അയാള്‍ അലഞ്ഞു നടന്നു.
അങ്ങനെയിരിക്കെ ദൂര ദേശങ്ങളില്‍ കച്ചവടം നടത്തുന്നൊരു വ്യാപാരി കാട്ടുപാതയില്‍ വഴിതെറ്റി വേലുവിന്റെ കുടിലിലെത്തി. കാളി പുറത്തെവിടെയോ പോയിരുന്നു. കാലില്‍ മുറിവ് പറ്റിയ കുതിരയുമായി ഏറെ ദൂരം നടന്നതിനാല്‍ അയാളും കുതിരയും നന്നേ ക്ഷീണിച്ചിരുന്നു. അനുവാദം ചോദിക്കാതെ ആളൊഴിഞ്ഞ വീട്ടില്‍ പ്രവേശിച്ച അയാള്‍ കുതിരക്ക് വേണ്ട ശുശ്രൂഷകള്‍ ചെയ്തശേഷം ക്ഷീണത്താല്‍ പുറത്തെ വള്ളികട്ടിലില്‍ കിടന്നുറങ്ങിപ്പോയി. വീട്ടിലെത്തിയ കാളി അപരിചിതനെ കണ്ട് അമ്പരന്നെങ്കിലും വേലു കൂടെയില്ലാത്തതിനാല്‍ വിളിച്ചുണര്‍ത്താന്‍ ധൈര്യപ്പെട്ടില്ല. ഉറക്കമുണര്‍ന്നപ്പോള്‍ വ്യാപാരി കാളിയോട് ക്ഷമാപണം നടത്തിയ ശേഷം പത്ത് വെള്ളി നാണയങ്ങള്‍ സമ്മാനമായി നല്‍കി. അത് കണ്ട് അവളുടെ കണ്ണുകള്‍ തിളങ്ങി. ജീവിതത്തില്‍ ആദ്യമായാണ് അത്രയും പണം അവള്‍ ഒന്നിച്ചു കാണുന്നത്. നിനച്ചിരിക്കാതെ കൈവന്ന സൌഭാഗ്യം ദുഷ്ടയായ ആ സ്ത്രീയില്‍ ദുരാഗ്രഹത്തിന്റെ വിത്ത് മുളപ്പിച്ചു.
സംഭവിച്ചതൊന്നും അവള്‍ വേലുവിനെ അറിയിച്ചില്ല. കിട്ടിയ പണം രഹസ്യമായി ഒളിപ്പിച്ചു. വിരളമായി മാത്രം അതുവഴി കടന്നു പോകുന്ന യാത്രക്കാര്‍ക്കായി വനപാതയില്‍ കാത്തു നിലക്കാന്‍ തുടങ്ങി. വഴി വക്കിലെ മരത്തില്‍ സത്രത്തിലേക്കുള്ള ദിശ സൂചിപ്പിക്കുന്ന ചൂണ്ടു പലകകള്‍ തറച്ചു. വിശ്രമ സങ്കേതം തേടി എത്തുന്നവരില്‍ നിന്നും കൊള്ളപ്പലിശക്കാരിയെപ്പോലെ വെള്ളിനാണയങ്ങള്‍ ചോദിച്ചു വാങ്ങി.
പാവം വേലു! ഓരോ തവണയും കച്ചവടം കഴിഞ്ഞ് തളര്‍ന്നു വീട്ടിലെത്തുമ്പോഴും വിശ്രമിക്കാന്‍ അനുവദിക്കാതെ സാധനങ്ങള്‍ കൂടയില്‍ നിറച്ച് വീണ്ടും വീണ്ടും കാളി അയാളെ പറഞ്ഞയച്ചു. അയാള്‍ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടവനെ പോലെയായി. എന്നാല്‍ നാള്‍ക്കുനാള്‍ കാളിയുടെ സമ്പത്ത് വര്‍ധിച്ചുവന്നു.
.പാവം വേലു! ഓരോ തവണയും കച്ചവടം കഴിഞ്ഞ് തളര്‍ന്നു വീട്ടിലെത്തുമ്പോഴും വിശ്രമിക്കാന്‍ അനുവദിക്കാതെ സാധനങ്ങള്‍ കൂടയില്‍ നിറച്ച് വീണ്ടും വീണ്ടും കാളി അയാളെ പറഞ്ഞയച്ചു. അയാള്‍ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടവനെ പോലെയായി. എന്നാല്‍ നാള്‍ക്കുനാള്‍ കാളിയുടെ സമ്പത്ത് വര്‍ധിച്ചുവന്നു.
V
കാടിന്‍റെ സകല കോണുകളും പരിചിതയായ നാണിയമ്മ എല്ലാം കേട്ട ശേഷം നിലത്തുനിന്നും ഒരു കരിയിലയെടുത്തു. അത് ഉള്ളം കയ്യില്‍ ചുരുട്ടിപ്പിടിച്ച് കണ്ണുകളടച്ചു ധ്യാനിച്ചു. കൈ തുറന്നപ്പോള്‍ ഇലയില്‍ ചില രേഖകള്‍ തെളിഞ്ഞു വന്നു. അതില്‍ സൂചിപ്പിച്ചിരിക്കുന്ന വഴിയിലൂടെ സഞ്ചരിക്കാന്‍ കര്‍ഷകനോട് ആവശ്യപ്പെട്ടു. ആ മാര്‍ഗ്ഗരേഖകള് അയാളെ കാനന മധ്യത്തിലെ തെളിനീര്‍ ചോലയിലേക്കു നയിച്ചു. ചൊലയ്ക്കരികില്‍ അയാള്‍ തന്‍റെ ആടുകളെ കണ്ടെത്തി. ഉടന്‍ തന്നെ കരിയിലയിലെ രേഖകള്‍ മാഞ്ഞുപോയി.
പട്ടണത്തില്‍ കണ്ടു മുട്ടിയവരോടെല്ലാം കാട്ടിലെ അത്ഭുസിദ്ധിയുള്ള സ്ത്രീയെയും വിസ്മയകരമായ കാഴ്ചകളേയും കുറിച്ച് അയാള്‍ വര്‍ണ്ണിച്ചു. പലരും വിശ്വസിച്ചില്ല. കണ്ടു വിശ്വസിക്കുവാന്‍ കാട്ടിലേക്ക് പോകുവാന്‍ പലര്‍ക്കും ഭയമായിരുന്നു. ആ കര്‍ഷകന് പോലും ഒരിക്കല്‍കൂടി അവിടെ എത്തിപ്പെടുവാനുള്ള വഴി അറിയില്ലായിരുന്നു!
VI
വേലു സാധനങ്ങള്‍ നിറച്ച കൂടെയും തലയിലേന്തി പട്ടണത്തിലൂടെ അലഞ്ഞു. ആരും അവയൊന്നും വാങ്ങിയില്ല. നിരാശനായി ചന്തയുടെ ഒഴിഞ്ഞ കോണില്‍ ഇരിക്കുമ്പോള്‍ വിശന്നു വലഞ്ഞൊരു പെണ്‍കുട്ടി അയാളോട് ഭിക്ഷ യാചിച്ചു. മടിശീല ശൂന്യമായിരുന്നെങ്കിലും ആ കുരുന്നു ബാലികയോട് അയാള്‍ക്ക് അനുകമ്പ തോന്നി. അവള്‍ ആരോരുമില്ലാത്തവളായിരുന്നു. പണ്ട് കാളിയെ വേലു കണ്ടുമുട്ടിയതും ഇതേ സ്ഥലത്തു വെച്ചായിരുന്നു. മക്കളില്ലാത്തതു കൊണ്ടാവാം കാളി തന്നോട് നിര്‍ദയമായി പെരുമാറുന്നത് എന്ന് പലപ്പോഴും അയാള്‍ക്ക് തോന്നിയിരുന്നു. ആ പെണ്‍കുട്ടിയോട് അയാള്‍ക്ക് ഒരു മകളോടുള്ള വാത്സല്യം തോന്നി. കാളിക്കും അവളെ കാണുമ്പോള്‍ സന്തോഷമാകും എന്നുകരുതി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ വേലു തീരുമാനിച്ചു.
യാത്രാമധ്യേ രണ്ടു വഴിപോക്കര്‍ കാട്ടിലെ അത്ഭുത സിദ്ധിയുള്ള സ്ത്രീയെ പറ്റി പറയുന്നത് വേലു ശ്രദ്ധിച്ചു. അയാള്‍ക്ക് അവരെക്കുറിച്ചറിയാന്‍ ജിജ്ഞാസ തോന്നി. പക്ഷെ യാത്രികര്‍ക്ക് അവിടെയെത്താനുള്ള വഴി തിട്ടമില്ലായിരുന്നു.
വേലു പെണ്‍കുട്ടിയോടൊപ്പം വീട്ടിലെത്തി. പക്ഷെ അയാളുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായാണ് എല്ലാം സംഭവിച്ചത്. കച്ചവടത്തില്‍ പണമൊന്നും കിട്ടിയില്ല എന്നറിഞ്ഞപ്പോഴേ കാളിയുടെ മട്ടുമാറി. വേലുതന്നെ തനിക്കൊരു ഒരു ശല്യമായി തീര്‍ന്നിരിക്കെ ഒപ്പമൊരു പെണ്‍കുട്ടിയെയും കൂട്ടി വന്നത് അവളുടെ കോപം ഇരട്ടിപ്പിച്ചു. ഇരുവരെയും ആട്ടിപ്പുറത്താക്കി അവള്‍ വാതിലടച്ചു.
കാളിയുടെ തനിസ്വരൂപം അന്നാണ് വേലു ശരിക്കും കണ്ടത്. പക്ഷേ ലോലഹൃദയനായ അയാള്‍ക്ക് പ്രതികരിക്കാന്‍ പോലും കഴിഞ്ഞില്ല. പെണ്‍കുട്ടിയുമായി എങ്ങോട്ടുപോകും എന്നറിയാതെ ഹൃദയവ്യഥയോടെ നില്‍ക്കുമ്പോഴാണ് അയാള്‍ കാട്ടിലെ സിദ്ധയെക്കുറിച്ചോര്‍ത്തത്. കുട്ടിക്കാലംതൊട്ടേ കാടും മലയും താണ്ടി വഴികള്‍ പരിചിതമായതിനാല്‍ യാത്രികര്‍ പറഞ്ഞ അടയാളം വെച്ച് വനത്തിനുള്ളിലെ സ്ത്രീയുടെ താവളം തേടി യാത്രയായി.
അന്ന് വൈകുന്നേരം വിശ്രമ സങ്കേതം തേടി മൂന്ന് സഞ്ചാരികള്‍ വേലുവിന്റെ കുടിലിലെത്തി. മൂന്നുപേരെ ഒന്നിച്ചു കണ്ടപ്പോഴേ കിട്ടാന്പോകുന്ന വെള്ളി നാണയങ്ങളുടെ തിളക്കമോര്‍ത്ത് കാളിയുടെ ഉള്ളം തുടിച്ചു. നിര്‍ഭാഗ്യവശാല്‍ നാളേറെയായി ആ വീടിനെ നിരീക്ഷിക്കുകയും കാളിയുടെ അളവില്ലാത്ത സമ്പാദ്യം സൂക്ഷിക്കുന്ന സ്ഥലം മനസിലാക്കുകയും ചെയ്ത കൊള്ളക്കാരായിരുന്നു അവര്‍.
കാട്ടിലൂടെ വളരെ ദൂരം യാത്രചെയ്ത വേലുവും ബാലികയും ഒടുവില്‍ നാണിയമ്മ വസിക്കുന്ന ഗുഹ കണ്ടെത്തി. ഒറ്റ നോട്ടത്തിലേ സ്വന്തം മകനെ നാണിയമ്മ തിരിച്ചറിഞ്ഞു. ഓടിയെത്തി അവനെ ആശ്ലേഷിക്കാന്‍ ആ മാതൃഹൃദയം തുടിച്ചു. പക്ഷേ ജരാനരകള്‍ അകന്ന് തേജസ്സാര്‍ന്ന ആ സ്ത്രീയെ തിരിച്ചറിയാന്‍ വേലുവിനു കഴിഞ്ഞില്ല. മകനെ ഒന്നു പരീക്ഷിക്കുവാന്‍ നാണിയമ്മയും തീരുമാനിച്ചു.
യാത്രാമധ്യേ രണ്ടു വഴിപോക്കര്‍ കാട്ടിലെ അത്ഭുത സിദ്ധിയുള്ള സ്ത്രീയെ പറ്റി പറയുന്നത് വേലു ശ്രദ്ധിച്ചു. അയാള്‍ക്ക് അവരെക്കുറിച്ചറിയാന്‍ ജിജ്ഞാസ തോന്നി. പക്ഷെ യാത്രികര്‍ക്ക് അവിടെയെത്താനുള്ള വഴി തിട്ടമില്ലായിരുന്നു.
വേലു പെണ്‍കുട്ടിയോടൊപ്പം വീട്ടിലെത്തി. പക്ഷെ അയാളുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായാണ് എല്ലാം സംഭവിച്ചത്. കച്ചവടത്തില്‍ പണമൊന്നും കിട്ടിയില്ല എന്നറിഞ്ഞപ്പോഴേ കാളിയുടെ മട്ടുമാറി. വേലുതന്നെ തനിക്കൊരു ഒരു ശല്യമായി തീര്‍ന്നിരിക്കെ ഒപ്പമൊരു പെണ്‍കുട്ടിയെയും കൂട്ടി വന്നത് അവളുടെ കോപം ഇരട്ടിപ്പിച്ചു. ഇരുവരെയും ആട്ടിപ്പുറത്താക്കി അവള്‍ വാതിലടച്ചു.
കാളിയുടെ തനിസ്വരൂപം അന്നാണ് വേലു ശരിക്കും കണ്ടത്. പക്ഷേ ലോലഹൃദയനായ അയാള്‍ക്ക് പ്രതികരിക്കാന്‍ പോലും കഴിഞ്ഞില്ല. പെണ്‍കുട്ടിയുമായി എങ്ങോട്ടുപോകും എന്നറിയാതെ ഹൃദയവ്യഥയോടെ നില്‍ക്കുമ്പോഴാണ് അയാള്‍ കാട്ടിലെ സിദ്ധയെക്കുറിച്ചോര്‍ത്തത്. കുട്ടിക്കാലംതൊട്ടേ കാടും മലയും താണ്ടി വഴികള്‍ പരിചിതമായതിനാല്‍ യാത്രികര്‍ പറഞ്ഞ അടയാളം വെച്ച് വനത്തിനുള്ളിലെ സ്ത്രീയുടെ താവളം തേടി യാത്രയായി.
അന്ന് വൈകുന്നേരം വിശ്രമ സങ്കേതം തേടി മൂന്ന് സഞ്ചാരികള്‍ വേലുവിന്റെ കുടിലിലെത്തി. മൂന്നുപേരെ ഒന്നിച്ചു കണ്ടപ്പോഴേ കിട്ടാന്പോകുന്ന വെള്ളി നാണയങ്ങളുടെ തിളക്കമോര്‍ത്ത് കാളിയുടെ ഉള്ളം തുടിച്ചു. നിര്‍ഭാഗ്യവശാല്‍ നാളേറെയായി ആ വീടിനെ നിരീക്ഷിക്കുകയും കാളിയുടെ അളവില്ലാത്ത സമ്പാദ്യം സൂക്ഷിക്കുന്ന സ്ഥലം മനസിലാക്കുകയും ചെയ്ത കൊള്ളക്കാരായിരുന്നു അവര്‍.
VII
ദു:ഖാര്‍ത്തനായ വേലു ജീവിത കഥയെല്ലാം അവരോടു പറഞ്ഞു. തന്നോട് ചെയ്ത ക്രൂരത കാളി മകനോടും കാട്ടിയെന്ന് നാണിയമ്മയ്ക്ക് മനസിലായി. വേലുവിന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച് "സമാധാനത്തില്‍ പോകുക" എന്ന് അവര്‍ പറഞ്ഞു. ദുര്‍മ്മരണം സംഭവിച്ച തന്റെ അമ്മക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ വീടുവരെ വന്നെങ്കിലേ എല്ലാം നേരെയാകൂ എന്ന് വേലു യാചിച്ചു. അപേക്ഷ തള്ളാനാവാതെ നാണിയമ്മ അവരോടൊപ്പം യാത്രയായി.
വീടിനു മുന്നിലെത്തിയപ്പോള്‍ ഭീകരമായ കാഴ്ചകണ്ട് അവര്‍ ഞെട്ടി. കാളി കൊല്ലപ്പെട്ടിരിക്കുന്നു! വീട് ആരോ കൊള്ളയടിച്ചിരിക്കുന്നു. അത്യാഗ്രഹിയും ക്രൂരയുമായ ആ സ്ത്രീയുടെ മൃതശരീരത്തെ ഭീതിയോടെ നോക്കി എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ നില്‍ക്കുന്ന വേലുവിനോട് നാണിയമ്മക്ക് അലിവുതോന്നി.
കുഞ്ഞു നാളില്‍ കരയുമ്പോള്‍ അവനു വേണ്ടി പാടിയിരുന്ന പാട്ടിന്‍റെ ഈരടികള്‍ അമ്മയില്‍ നിന്നും ഒഴുകി.....
കുഞ്ഞു നാളില്‍ കരയുമ്പോള്‍ അവനു വേണ്ടി പാടിയിരുന്ന പാട്ടിന്‍റെ ഈരടികള്‍ അമ്മയില്‍ നിന്നും ഒഴുകി.....
ഇമ്പമാര്‍ന്ന ആ സ്വരം വേലു തിരിച്ചറിഞ്ഞു.
അമ്മേ...എന്ന് അയാള്‍ ഉറക്കെ വിളിച്ചപ്പോള്‍ നാണിയമ്മയുടെ ദിവ്യമായ രൂപഭാവങ്ങള്‍ അപ്രത്യക്ഷമായി. അവര്‍ വീണ്ടും വേലുവിന്റെ അമ്മയായി മാറി.
തള്ള പക്ഷി കുഞ്ഞുങ്ങളെ എന്ന പോലെ വേലുവിനെയും പെണ്‍കുട്ടിയെയും നാണിയമ്മ നെഞ്ചോട് ചേര്‍ത്തു. പിന്നീടൊരിക്കലും ആ കുടിലില്‍ നിന്നും സന്തോഷം മാഞ്ഞുപോയിട്ടില്ല.
**ശുഭം**
നല്ല കഥ ആദ്യത്തെ വിവരണങ്ങളും മനോഹരമായി കഥയും സന്ദര്ഭങ്ങളും മനോഹരമായി കോർത്തിണക്കി
ReplyDeleteകുട്ടികഥ ഇഷ്ടായിട്ടോ...
ReplyDeleteകുട്ടിക്കഥ ഇഷ്ടായി ,,ഒരല്‍പം നീണ്ടു പോയി എന്നതൊഴിച്ചാല്‍
ReplyDeleteകുട്ടികഥ നീളം അല്പം കൂടിയോ...കൊടുത്ത ചിത്രങ്ങളും മനോഹരം...
ReplyDelete@ ബൈജു,
ReplyDelete@ മുബി,
@ സിയാഫ്,
@ അനീഷ്,
ഒരു തുടര്‍ ചിത്രകഥയായിരുന്നു മനസ്സില്‍. വരക്കാനും എഴുതാനുമുള്ള മടികൊണ്ട് അത് ഈ വിധം പര്യവസാനിച്ചു. ക്ഷമാപൂര്‍വമായ വായനയ്ക്കും അഭിപ്രായത്തിനും വളരെ സന്തോഷം.
ഗുണപാഠമുള്‍കൊള്ളാന്‍ പറ്റിയ നല്ലൊരു ബാലസാഹിത്യം.
ReplyDeleteനന്നായിരിക്കുന്നു കഥ.
ബാലസാഹിത്യ ശാഖയിലേക്ക് നല്ല രചനകള്‍ വരട്ടേ!
ആശംസകള്‍
നന്നായി എഴുതി കേട്ടോ....നീളം കൂടി എന്ന് എനിക്കും തോന്നി...
ReplyDeleteഎന്നെ പോലെ ഉള്ള കുട്ടികൾക്ക് വേണ്ടി ഇനിയും എഴുതു .ആശംസകൾ
ReplyDeleteവായിച്ചു കേൾപ്പിക്കാൻ പറ്റിയ കഥ..ഇഷ്ടായി
ReplyDeletenalla katha. congrats..
ReplyDeleteനല്ല കഥ. ചിത്രകഥയാക്കാന്‍ പറ്റിയത്!
ReplyDeleteലൈനൊന്നു മാറ്റിപ്പിടിച്ചത് കൊള്ളാം. നന്നായിട്ടുണ്ട്
ReplyDeleteമുത്തശ്ശിക്കഥ നന്നായിരിക്കുന്നു ജോസ്. തടസ്സമില്ലാത്ത ഒഴുക്കോടെയുള്ള വായന.
ReplyDeleteനന്നായിട്ടുണ്ട് ജോസ്... ബാലസാഹിത്യത്തിലും ഒരു കൈ നോക്കാം നിനക്ക്..
ReplyDeleteജോസില്‍ നിന്നും വ്യതസ്തമായ ഒരു കഥ. വായിച്ചു വായിച്ചു പോവാന്‍ നല്ല രസം. ചെറുപ്പത്തില്‍ ബാലരമയും പൂമ്പാറ്റയുമൊക്കെ വായിക്കുമ്പോഴുള്ള ഒരു ഫീല്‍ ,നല്ല കഥ ജോസ് .
ReplyDeleteനല്ല കഥ, നല്ല വര :) ആശംസകള്‍
ReplyDeleteഎന്ത് രസമാണ് ഈ കഥ
ReplyDeleteഞാന്‍ ഒരു കുട്ടിയായപോലെ സന്തോഷത്തോടെ വായിച്ചു.
ഇനീം വേണം ഇതുപോലുള്ള കുഞ്ഞിക്കഥ..
വരയും സ്വന്തമാണോ?
നല്ല വലിയ കുട്ടിക്കഥ.. വായിക്കാന്‍ നല്ല രസം...
ReplyDelete@ തങ്കപ്പന്‍ ചേട്ടാ,
ReplyDelete@ മൊഹമ്മദ് നിസാര്‍,
@ ബേസില്‍,
@ വിനോദിനി ടീച്ചര്‍,
@ യാസ്മിന്‍
@ അജിത്തെട്ടാ,
@ ജോര്‍ജ് ചേട്ടാ
@ റാംജി ചേട്ടാ,
@ ഷബീര്‍,
@ ഫൈസല്‍
@ ആര്‍ഷ,
@ നളിന കുമാരി ചേച്ചി,
@ ഡോ:മനോജ്,
ഈ കുട്ടിക്കഥക്ക് നല്‍കിയ വലിയ പ്രോത്സാഹനത്തിന് വളരെ നന്ദി.
കഥ പരമാവധി ചെറുതാക്കാന്‍ ശ്രമിച്ചിരുന്നു. ഇതിലും കുറുക്കിയാല്‍ അതിന്റെ സൌന്ദര്യം നഷ്ടമാകും എന്ന് തോന്നി. അതുകൊണ്ടാണ് വിവിധ പശ്ചാത്തലങ്ങള്‍ പല അധ്യായമായി തിരിച്ചത് . ചേര്‍ത്തിരിക്കുന്ന ചിത്രങ്ങളില്‍ മൂന്നെണ്ണം ഞാന്‍ വരച്ചു. ബാക്കി നെറ്റില്‍ നിന്നും ചൂണ്ടിയത്. :)
കുട്ടിക്കഥ ഇഷ്ടമായി. ദൈര്‍ഘ്യം ഏറിപ്പോയത് പോലെ. കാളി ധനികയാകുന്ന ഭാഗം വേണ്ടിയിരുന്നില്ലെന്ന് തോന്നി. അത് പോലെ അവള്‍ കൊല്ലപ്പെടേണ്ടിയുമിരുന്നില്ല.. തെറ്റ് മനസ്സിലാക്കിയാല്‍ മതിയായിരുന്നു.
ReplyDeleteപഞ്ചതന്ത്രം കഥകൾ പോലെ
ReplyDeleteകുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും
ഒരു മടുപ്പും കൂടാതെ വയിച്ച് രസിക്കാവുന്ന
അസ്സലൊരു ഗുണപാഠമുള്‍കൊള്ളുന്ന കഥയാണിത് കേട്ടൊ ഭായ്.
വി. ജെ. ജെയിംസിന്റെ 'ചോരശാസ്ത്രം' എന്ന നോവലിൽ, ശാസ്ത്രങ്ങളിലെല്ലാം അവഗാഹം നേടിയ ഒരു പ്രൊഫസറെപ്പറ്റിപ്പറയുന്നുണ്ട്. അറിവുകളെല്ലാം സ്വായത്തമാക്കുകയും ക്രമേണ അതിന്റെ നിരർത്ഥകത മനസ്സിലാക്കുകയും ചെയ്ത അദ്ദേഹം അവസാനം കേവലാനന്ദത്തിനായി ബാലപ്രസിദ്ധീകരണങ്ങളിലേക്ക് തിരിച്ചുപോകുന്നതായി വിവരിക്കുന്നു ഒരദ്ധ്യായത്തിൽ. ഏതു മുതിർന്നവരിലുമുള്ള കുട്ടിയെ അഭിസംബോധന ചെയ്യുന്നു ഇക്കഥ.
ReplyDeleteകുട്ടികള്‍ക്ക് വേണ്ടിയുള്ള വലിയ ചെറിയ കഥ ഇത്രയും വലിപ്പത്തില്‍ ആ കുട്ടിത്ത്വം വിട്ടു പോകാതെ എഴുതുക എന്നത് ഒരു കഴിവ് തന്നെയാണ് സമ്മതിച്ചു ഡാ നിന്നെ
ReplyDeleteസംശയിക്കേണ്ട - കുട്ടികൾക്കുവേണ്ടി എഴുതാൻ ജോസിനു കഴിയും....
ReplyDeleteനീണ്ട വായനകൾ കുട്ടികൾക്ക് ഇഷ്ടമാവില്ല - അതുകൊണ്ട് കഴിയുന്നതും നീളം കുറച്ച് എഴുതുന്നതാണ് നല്ലതെന്നു തോന്നുന്നു....
കുട്ടിക്കഥ നീളമല്‍പ്പം കൂടിപ്പോയെങ്കിലും നന്നായിട്ടുണ്ട്. ചിത്രങ്ങളും മനോഹരം..
ReplyDeleteമഹോഹരമായ കഥ. വരകളും നാനായിരിക്കുന്നു.. ബാലരമ വായിക്കുന്ന പോലെ തന്നെ വായിച്ചു തീർത്തു. അഭിനങ്ങനങ്ങൾ ജോസ് ..
ReplyDeleteനല്ല കഥ.
ReplyDeleteകഥയിലെ വില്ലന്‍ കഥാപാത്ര ത്തിനു കാളി എന്ന പേരിട്ടു കഥാകാരന്‍ ഹിന്ദു മത വികാരം വൃണപ്പെടുത്തി. :) :) :)
@ നസീമ
ReplyDelete@ മുരളിയേട്ടന്‍,
@ നാസര്‍,
@ കൊമ്പന്‍,
@ പ്രദീപ് മാഷ്,
@ ശ്രീക്കുട്ടന്‍,
@ ജെഫു,
@ രൂപേഷ്,
മനസിലുണ്ടായിരുന്നത് ഒരു ഫാന്ടസി സിനിമപോലെ നീണ്ട കഥയായിരുന്നു. എഴുത്തിന്റെയോ ബ്ലോഗ് പോസ്ടിന്റെയോ സ്വഭാവം ദൈര്ഖ്യമുള്ള വായനയ്ക്ക് തടസം നിന്നതാകം. കഥ ഇഷ്ടമായതിളും അഭിപ്രായം കുറിച്ച്തിലും വളരെ സന്തോഷം.
നല്ല കഥ,,,നാണിയമ്മയെ ഒത്തിരി ഇഷ്ട്ടപെട്ടു,,,
ReplyDeleteനന്നയി എഴുതി ...അഭിനന്ദനങ്ങൾ ..
ReplyDeleteഇതാണ് എന്റെ ബ്ലോഗ് ...താങ്കൾ വായിക്കുമല്ലോ
http://www.vithakkaran.blogspot.in/
നല്ല കഥ .. ആദ്യം മുത്തശ്ശിക്കഥ എന്ന് പറഞ്ഞു കേട്ടപ്പോൾ ഞാൻ കരുതി എവിടേലും കേട്ട് മറന്ന കഥ ജോസു രണ്ടാമത് മാറ്റി എഴുതിയതാകും എന്ന് . ഇത് പക്ഷെ അങ്ങിനെയല്ല എന്ന് വായനയുടെ പകുതി എത്തിയപ്പോൾ മനസിലായി . ചുരുക്കി പറഞ്ഞാൽ പുഞ്ചപ്പാടം വിഭവ സമൃദ്ധമായി കൊണ്ടിരിക്കുകയാണ് പല ടേസ്റ്റിലുള്ള എഴുത്ത് രീതി കൊണ്ടും ആശയം കൊണ്ടും . ചെറിയ കുട്ടികൾക്ക് വേണ്ടിയുള്ള വായന എന്ന് പ്രഥമാ ദൃഷ്ട്യാ തോന്നുമെങ്കിലും കഥയുടെ വഴിത്തിരിവുകൾ പക്വമായിരുന്നു . ഇഷ്ടായി ഈ കഥ ...
ReplyDeleteഎന്റെ ജോസൂ...നിന്നില്‍ ഒരു ബാല സാഹിത്യകാരന്‍ ഒളിഞ്ഞിരിക്കുന്ന വിവരം അറിഞ്ഞില്ല കുട്ടീ...അറിഞ്ഞില്ല....കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവര്‍ക്കും വായനാ സുഖം നല്‍കുന്ന ശൈലി.. ഒത്തിരി പരീക്ഷണങ്ങള്‍ നടന്നെങ്കിലും കഥയുടെ തനതു രൂപം ഈ ശൈലി തന്നെ.. നീളം കൂടി എന്നെനിക്കഭിപ്രായമില്ല...പിന്നെ നല്ല വരകളും ...മൊഞ്ചുള്ള കഥകള്‍ ഈ പുഞ്ചകര്‍ഷകനില്‍ നിന്ന് ഇനിയും ഉണ്ടാകട്ടെ...ഏതായാലും എന്റെ കുട്ടികളെയും കൂട്ടുകാരുടെ കുട്ടികളെയും പ്രിന്റ് എടുത്തു ഈ കഥ വായിപ്പിക്കാന്‍ തീരുമാനിച്ചു...
ReplyDeleteകുട്ടികള്‍ക്ക് മാത്രമല്ല വലിയവര്‍ക്കും ഇഷ്ടപ്പെടുന്ന കഥ..
ReplyDeleteവരയും നന്നായിട്ടുണ്ട്
@ നീതു,
Delete@ ബിബിന്‍,
@ പ്രവീണ്‍,
@ അന്‍വര്‍ ഭായ്,
@ ഷൈജു,
ഉപദേശങ്ങള്‍ കഥയായി പകരുമ്പോള്‍ പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും സുഖം. എങ്കിലും ഇന്ന്‍ കുട്ടികള്‍ക്കായി എഴുതുവാന്‍ പലര്‍ക്കും താത്പര്യമില്ല. വലിയ കഥകള്‍ എഴുതി കൈയ്യടി വാങ്ങാല്‍ കഴിവുള്ളപ്പോള്‍ എന്തിനു ഞാനീ നേരമ്പോക്കിന് മിനക്കെടണം എന്ന ഒരു തോന്നലാവം ഇതിനു പിന്നില്‍. ഏതായാലും മനസ്സില്‍ അപ്പപ്പോള്‍ തോന്നുന്നതൊക്കെ കുറിച്ചിടാന്‍ ഒരിടം, അവിടെ പതിവ് വായനക്കാര്‍ എങ്ങനെ സ്വീകരിക്കും എന്നതോര്‍ക്കാതെ എഴുതി വിടുന്നത് കൊണ്ടാവാം പുഞ്ചപ്പാടത്ത് ഞാനറിയാതെ തന്നെ ഇത്രെയേറെ വൈവിധ്യങ്ങള്‍ വിളയുന്നത്.
എന്റെ മകള്‍ അസ്നാ അന്‍വര്‍ തയ്യാറാക്കിയ ആസ്വാദന കുറിപ്പ് (ഒരു അഞ്ചാം ക്ലാസ്സ്കാരിയുടെ വിലയിരുത്തല്‍ അതേ പടി )
ReplyDeleteനമ്മള്‍ കുട്ടികള്‍ക്ക് മുത്തശിമാര്‍ പറഞ്ഞു തരുന്ന ഓരോ കഥകളും ഏറെ ഇഷ്ടമാണ്. അവര്‍ പറഞ്ഞു തരുന്ന കഥകളില്‍ ഏറെ ഉപകാരപ്രദമായ ഗുണ പാഠം ഉപദേശം ഇവ ലഭിക്കും. ഞാന്‍ പണ്ടൊരു നാള്‍ "മുത്തശി കഥ" എന്നൊരു പുസ്തകം വായിച്ചു. അതിലെ ഓരോ കഥകളും ഗുണ പാഠങ്ങള്‍ എനിക്ക് പകര്‍ന്നു തന്നു. അതുപോലെ ഈ മുത്തശി കഥ വായിച്ചു. തന്റെ മകനെ ഒരുപാട് സ്നേഹിച്ച ഒരു പാവം മുത്തശിയുടെ കഥ അവരുടെ നല്ല സ്വഭാവം കാരണം മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മരങ്ങള്‍ക്കും അവരെ ഇഷ്ടമായിരുന്നു. അവയെല്ലാം അവരെ സ്നേഹിക്കുകയും ചെയ്തിരുന്നു. ആ അമ്മയും മകനും അടങ്ങുന്ന കുടുംബം വളരെ അധ്വാനിച്ചിട്ടാ നെങ്കിലും ആ കുടുംബത്തെ സന്തോഷത്തോടെ നയിച്ചിരുന്നു. അങ്ങനെ ലളിതമായി ജീവിക്കുന്ന ആ കുടുംബത്തില്‍ ഒരു അഹമ്കാരിയും അത്യാഗ്രഹിയും ആയ സ്ത്രീ വരുന്നതോടെ ആ വീട്ടിലെ ശാന്തിയും സമാധാനവും നഷ്ടപ്പെട്ടു. ആ പാവം മുത്തശിക്ക് വീട് വിട്ടിറങ്ങേണ്ടി വന്നു അവര്‍ കാറ്റില്‍ എത്തി പെട്ടപ്പോള്‍ അവിടത്തെ മൃഗനഗ്ല്‍ അവരെ സ്നേഹിച്ചു. ആ മുത്തശിയുടെ സങ്കടം ദൈവം കേട്ടതാവാം, ഒടുവില്‍ ആ ദുഷ്ട സ്ത്രീ യുടെ കഥ കഴിഞ്ഞു. ഈ കഥയിലൂടെ നമ്മള്‍ കുട്ടികള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാം. അഹങ്കാരം പാടില്ല; അത്യാഗ്രഹം ആപത്തു. അതിനെക്കാളുപരി മൂത്തവരെ സ്നേഹിക്കണം എന്നും കാണാം. കഠിനാധ്വാനത്തിന്റെ വിലയും മനസ്സിലാക്കാം. കുട്ടികള്‍ വായിച്ചിരിക്കേണ്ട ഈ കഥയിലൂടെ, നമ്മള്‍ക്ക് അധ്വാനിച്ചു മുന്നേറാനും ഈ കഥ പ്രേരിപ്പിക്കും.
ഈ കഥയെഴുതാന്‍ സാധിച്ചതില്‍ ഇപ്പോള്‍ വളരെയധികം സന്തോഷവും സംതൃപ്തിയും തോന്നുന്നു. ഒരു കുട്ടി വായിക്കുക, അല്ലെങ്കില്‍ മുതിര്‍ന്ന ഒരാള്‍ അവരെ വായിച്ച് കേള്‍പ്പിക്കുമ്പോള്‍ കൌതുകത്തോടെ കണ്ണുകള്‍ കൂര്‍പ്പിച്ചിരിക്കുന്ന ഫെയറി ടെയ്ല്‍ ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടി എഴുത്തിലെ ന്റെ സങ്കല്‍പ്പമായിരുന്നു. അവള്‍ക്കായാണ് ഞാനീ കഥയെഴുതിയത്. അത് പൂര്‍ത്തീകരിക്കപ്പെട്ടത് അന്‍വര്‍ ഭായിയിലൂടെയും മകളിലൂടെയുമാണ് എന്നതില്‍ അതിസന്തോഷം. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും ആഹാരത്തില്‍ ആവശ്യമുള്ള പ്രോട്ടീന്‍ കുട്ടികള്‍ക്ക് നല്‍കുന്നത് പോലെ, നമ്മള്‍ ആഗ്രഹിക്കും പോലെ നമ്നയുള്ളവരാകാന്‍, മനുഷ്യത്വവും സ്നേഹവും തിരിച്ചറിവുമുള്ളവരാകാനുള്ള പ്രോട്ടീന്‍സ് കഥകളില്‍ ഉള്‍പെടുത്തണം എന്ന് പറയാറുള്ള ബെഞ്ചിയെയും ഓരോ കുട്ടികഥയെഴുതുമ്പോഴും ഓര്‍ക്കും. വളരെ നന്ദി അന്‍വര്‍ ഭായി, അസ്നാമോള്‍.
Deleteനല്ല കഥ .. ആദ്യം മുത്തശ്ശിക്കഥ എന്ന് പറഞ്ഞു കേട്ടപ്പോൾ ഞാൻ കരുതി എവിടേലും കേട്ട് മറന്ന കഥ ജോസു രണ്ടാമത് മാറ്റി എഴുതിയതാകും എന്ന് . ഇത് പക്ഷെ അങ്ങിനെയല്ല എന്ന് വായനയുടെ പകുതി എത്തിയപ്പോൾ മനസിലായി . ചുരുക്കി പറഞ്ഞാൽ പുഞ്ചപ്പാടം വിഭവ സമൃദ്ധമായി കൊണ്ടിരിക്കുകയാണ് പല ടേസ്റ്റിലുള്ള എഴുത്ത് രീതി കൊണ്ടും ആശയം കൊണ്ടും . ചെറിയ കുട്ടികൾക്ക് വേണ്ടിയുള്ള വായന എന്ന് പ്രഥമാ ദൃഷ്ട്യാ തോന്നുമെങ്കിലും കഥയുടെ വഴിത്തിരിവുകൾ പക്വമായിരുന്നു . ഇഷ്ടായി ഈ കഥ ...
ReplyDeleteഎൻറെ ജോസ്സൂട്ടി പുഞ്ചപ്പാടത്തെ കൃഷിയിറക്കു കാണാൻ ഇങ്ങോട്ടേക്കു വരാൻ ഇപ്പോൾ മാത്രമാണ്
ReplyDeleteകഴിഞ്ഞത്. ഈ കുട്ടിക്കഥ കെങ്കേമം ആയിട്ടുണ്ടെന്റെ കഥാകാരാ. അല്പ്പം നീളം കൂടിയ കാര്യം ചിലർ സൂചിപ്പിച്ചെങ്കിലും
അത്രയും നീട്ടിയില്ലെങ്കിലും സംഗതി മുഴുവനും പറയാനും പറ്റില്ലല്ലോ. കുട്ടികള്ക്ക് മാത്രമല്ല ഇന്നത്തെ തലമുറയിലുള്ള എല്ലാവർക്കും ചില പാഠങ്ങൾ ഇവിടെനിന്നും പെറുക്കിയെടുക്കാൻ കഴിയും. എഴുതുക അറിയിക്കുക. എഴുതുമ്പോൾ ഒരു കുറി മെയിലിൽ വിട്ടാൽ വേഗം എത്താൻ കഴിയുമായിരുന്നു. ആശംസകൾ
പിൻ കുറി
അൻവർ ഹുസൈന്റെ മകളുടെ കുറിപ്പും വായിച്ചു
നല്ല ആസ്വാദനം തന്നെ, ആ കുരുന്നിനും ആശംസകൾ
അക്ഷരപ്പിശക് വന്നു. തിരുത്തി. പക്ഷെ, വീണ്ടും അത് വന്നു കേറി അതാ അത് ഡിലീറ്റ് ചെയ്തത് :-)