19.4.15

അപൂര്‍ണ്ണം

പൂര്‍ത്തിയാക്കിയ രചനകളുടെ ബാഹുല്യം കൊണ്ട് എന്റെ എഴുത്തുമേശ നിറഞ്ഞു. എന്തു വിലകൊടുത്തും അന്ന് ‘കുന്നുംപുറത്തെ’ കാണേണ്ടതായിരുന്നു എന്ന വിചാരം എന്നെ വേട്ടയാടി.

ഏറെ പ്രതീക്ഷകളോടെയാണ് സാഹിത്യ സമിതിയുടെ പുരസ്കാരദാന ചടങ്ങിന് പോയത്. സര്‍ഗ്ഗാത്മകത പതഞ്ഞു പൊങ്ങിയപ്പോഴാണ് ഞങ്ങളില്‍ ‘മസ്സില്‍’ രൂപപ്പെട്ടത്. മനോമുകുളങ്ങളില്‍ പൊരിഞ്ഞ മലരെല്ലാം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ വിഫലമായി. നോക്കൂ.. എന്നെപ്പോലെ മനസിനെ വറചട്ടിയോട് ഉപമിക്കാന്‍ തക്ക പ്രതിഭാധനരായ ഒരാള്‍പോലും സമിതിയിലില്ല. എന്നിട്ടെന്തേ എവിടെയും പ്രതിഭാശാലികള്‍ തഴയപ്പെടുന്നു? സമിതികളിലും സാഹിത്യ സംഘങ്ങളിലും അവരുടെ ആശയങ്ങള്‍ അടിച്ചുമാറ്റപ്പെടുന്നു. അതറിയണമെങ്കില്‍ ‘ജെ.ജെ.കൊതുമ്പ്’ എന്ന തൂലികാ നാമം എനിക്ക് സ്വീകരിക്കേണ്ടി വന്നതിനെക്കുറിച്ച് വിശദീകരിക്കേണ്ടിയിരിക്കുന്നു.

എഴുത്തുകാര്‍ക്കിടയിലെ ‘കൂര്‍മ്മബുധികളായായ ചില കുറുക്കന്‍മാര്‍’ അതുല്യപ്രതിഭകള്‍ക്ക് ലഹരി നല്‍കി അവരുടെ ആശയങ്ങള്‍ ചോര്‍ത്തിയെടുക്കുന്നു. കൂര്‍മ്മവും കുറുക്കനും എന്ന് മുകളില് എഴുതിയ വരി നിങ്ങള്‍ ശ്രദ്ധിച്ചോ? സമാനാര്‍ത്ഥം ധ്വനിപ്പിക്കാന്‍ ശേഷിയുള്ള ഈ രണ്ടു ജീവികളെയും ഒരു വരിയില്‍ സമന്വയിപ്പിച്ചത് ശരിയല്ലെന്ന് വി.സി മൂസ വാദിച്ചേക്കാം. വെറും സെയില്‍സ്മാനായ അയാള്‍ക്ക് നിരൂപകന്റെ കുപ്പായം ചേരില്ലന്ന് അറിയാത്തത്‌ അയാളുടെ കുറ്റം. ഏതായാലും ഞാനെഴുതിയത് എഴുതിയത് തന്നെ.

ഗൃഹാതുരതയുടെ അകക്കാമ്പ് ഒളിപ്പിച്ച അപൂര്‍വ്വമായൊരു തൂലികാനാമത്തെക്കുറിച്ച് വാരാന്ത്യ സമ്മേളനത്തില്‍ ഞാന്‍ വാചാലനായത്തിന്റെ അടുത്ത ആഴ്ചയാണ് ‘കെ.എന്‍ കുലാഞ്ഞില്‍’ എന്ന പേരില്‍ കരുണാകരന്‍ നായരുടെ കവിത അച്ചടിച്ചുവന്നത്. കേരളം എന്ന വാക്കിന് ആധാരമായ കേരം, അതായത് ഒരു തേങ്ങാക്കുലയെ ചുട്ട മുതല്‍ പരിപോഷിപ്പിച്ച് ഉന്നതമായ നിലയില്‍ എത്തിച്ച് പിന്‍വാങ്ങുന്ന ‘കുലാഞ്ഞില്‍’ പോലെയാണ് സൃഷ്ടികര്‍മ്മം നടത്തി കഥാവശേഷരാകുന്ന ഓരോ സാഹിത്യകാരനുമെന്നാണ് ഞാന്‍ സമര്‍ത്ഥിച്ചത്. ആശയ ദാരിദ്ര്യമുള്ള ഇത്തരം മോഷ്ടാക്കളുടെ മുന്‍പില്‍ തോറ്റു പിന്മാറാതെ പിറ്റേന്നു തന്നെ ഞാന്‍ ‘ജെ.ജെ. കൊതുമ്പ്’ എന്ന തൂലികാനാമം സ്വീകരിച്ചു. തെങ്ങിന്‍ പൂക്കുല അപ്പാടെ പൊതിഞ്ഞു സൂക്ഷിക്കുന്ന കൊതുമ്പാണല്ലോ ഏതായാലും കുലാഞ്ഞിലിനേക്കാള്‍ ശ്രേഷ്ഠന്. ഇത്തരം ഉപമ-അലങ്കാരങ്ങള്‍ ഒന്നും വശമില്ലാത്ത നിര്‍ദോഷിയായ എന്റെ പത്നിയോട് ‘സാഹിത്യത്തില്‍ കരുണാകരന്റെ അച്ഛനാണ് ഞാന്‍’ എന്ന് ലളിത വ്യാഖാനം ചെയ്യണ്ടിവന്നതില്‍ നിന്നും എന്റെ ഗതികേട് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. നിരക്ഷരരായ ഒരു പറ്റം ജനങ്ങള്‍ക്കിടയില്‍ കുപ്പയിലെ മാണിക്യം പോലെ ഞാന്‍ ശോഭകെട്ടു കിടക്കുന്നു.

തുടക്കത്തില്‍ പ്രതിപാദിച്ച വിഷയത്തിലേക്ക് വരാം. എഴുതുമ്പോള്‍ പ്രധാനാശയത്തില്‍ നിന്നു വഴുതിപ്പോകുക, വലിച്ചുവാരി എഴുതുക എന്നതൊക്കെയാണ് എന്റെ കഥകളുടെ പ്രധാന പോരായ്മകളെന്ന് അസൂയാലുക്കളായ വിമര്‍ശകര്‍ പറയാറുണ്ട്‌. സമിതിയിലെ നിരൂപകരെന്നു സ്വയം അഹങ്കരിക്കുന്ന വി.എം കോശി, പി.പൊന്നപ്പന്‍, വി.സി മൂസ തുടങ്ങിയവരെ ഞാന്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. ഉള്ളിലെ ആശയ തള്ളലിന്റെ പാരമ്യത്തിലാണ് വാക്കുകള്‍ പ്രവഹിക്കുക എന്ന് ഈ വിഡ്ഢികള്‍ക്കറിവില്ലല്ലോ. വോള്‍ക്കാനൊ തടുത്തു നിര്‍ത്താന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ‘ആയിരം വരികള്‍ വായിച്ചേ ഒരു വാക്കെഴുതാവൂ പോലും! അത് കൈ വിറയ്ക്കുന്നവരോട് പോയി പറയൂ. വികാരവിക്ഷോഭത്തില്‍ വീണ്ടും ഞാന്‍ കാടുകയകറുകയാണോ? ഏയ് അല്ല.

‘മസ്സില്‍’ സാഹിത്യ സമിതിയുടെ പ്രഥമ അവാര്‍ഡിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞു വന്നത്. പ്രമുഖ കഥാകൃത്തും ‘ഉള്ളറ’യുടെ എഡിറ്ററുമായ ശ്രീ.കുന്നുംപുറത്തിന് അവാര്‍ഡ് നല്‍കാം എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ആ തീരുമാനത്തില്‍ സന്തുഷ്ടരായി നിഗൂഡമന്ദസ്മിതങ്ങളാല്‍ ഞങ്ങള്‍ മനക്കോട്ടകള്‍ മെനഞ്ഞു. സമിതിയില്‍ കെ.എന്‍ കുലാഞ്ഞില്‍ ഒഴികെ ആരുടേയും സൃഷ്ടികള്‍ ഇന്നേവരെ വെളിച്ചം കണ്ടിട്ടില്ല. കുന്നുംപുറത്തിനെ പ്രീണിപ്പിച്ചാല്‍ മോഹങ്ങള്‍ സഫലമാകും!

അവാര്‍ഡ്തുക, വിസാ, വിമാനകൂലി, താമസം, സമ്മേളനവേദി ഇത്യാദി ചിലവുകള്‍ തുല്യമായി വീതിച്ചു. എങ്കിലും പുരസ്കാര വിവരം കഥാകൃത്തിനെ നേരിട്ട് വിളിച്ചറിയിക്കാന്‍ നറുക്കുവീണതും കുറുക്കനായ കുലാഞ്ഞിലിന് തന്നെ. നറുക്കിടാന്‍ ഉപയോഗിച്ച കുറികള്‍ എഴുതിയുണ്ടാക്കിയ വി.എം. കോശി തലേന്ന് നായരുടെ സ്ത്കാരത്തില്‍ പങ്കെടുത്തതിന് എന്റെ പക്കല്‍ തെളിവുകളുണ്ട്. എങ്കിലും നിയമസഭയിലെപ്പോലെ അതെല്ലാം വിളിച്ചുകൂവുക സാഹിത്യകാരന്മാര്‍ക്ക് ഭൂഷണമല്ലല്ലോ.

‘മസ്സില്‍’ എന്നുകേട്ടപ്പോള്‍ കുന്നുംപുറം ഒന്ന് വിരണ്ടുവെന്നും ‘മരുപ്പാടം സാഹിത്യ സമിതി ഇന്‍ ലണ്ടന്‍’ എന്ന വിശദീകരണം അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയെന്നും ‘ലണ്ടനിലും മരുഭൂമിയോ?’ എന്നു സംശയഭാവത്തില്‍ ചോദിച്ചെപ്പോള്‍ ഉചിതമായ വ്യാഖാനത്തിലൂടെ താനത് ലഘൂകരിച്ചെന്നും ശ്രീ.കുലാഞ്ഞില്‍ വീരവാദം നടത്തുകയുണ്ടായി. ഒന്നു നിങ്ങള്‍ക്കറിയുമോ, നാടുവിട്ട് ഗള്‍ഫില്‍ ജോലി ചെയ്ത് ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്ന ഞാനുള്‍പെട്ട മൂന്നംഗങ്ങളുടെ കടുംപിടുത്തംകൊണ്ടു മാത്രമാണ് അര്‍ത്ഥവത്തായ ഈ പേര് സമിതിക്ക് കൈവന്നത്. എന്തൊക്കെയായാലും വന്ന വഴി ആരും മറക്കരുത്.

അവാര്‍ഡ്ദാന ചടങ്ങുകള്‍ മംഗളകരമായി പരിസമാപിച്ചെങ്കിലും ഉദ്ദേശലക്ഷ്യങ്ങള്‍ നേടുന്നതില്‍ സമിതി പരാജയപ്പെട്ടുവെന്ന് പറയേണ്ടിയിരിക്കുന്നു. സത്യം തുറന്നുപറയാന്‍ ആരും ധൈര്യം കാണിക്കുകയില്ലെന്ന തിരിച്ചറിവില്‍ ഞാനതവിടെ വെളിവാക്കുന്നു. പിള്ളേരോടും പിച്ചക്കാരോടും പോലും ലോക ക്ലാസിക്കുകളെകുറിച്ച് വാചാലനാകുന്ന നിരൂപകന്‍ പി.പൊന്നപ്പന്‍, ഉത്തരവും കഴുക്കോലും എന്തെന്നറിയാതെ ഉത്തരാധുനികം വിളമ്പുന്ന വി.എം കോശി, ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്ന ഒരു കഥാകൃത്തിനെയും വിമര്‍ശിക്കാന്‍ ധൈര്യപ്പെടാത്ത വി.സി മൂസ എന്നിവരൊന്നും അന്ന് വായ് തുറന്നില്ല. പുരസ്കാരം സ്വീകരിച്ചുകൊണ്ട് ശ്രീ.കുന്നുംപുറം നടത്തിയ പ്രഭാഷണത്തിനു ശേഷം അവരൊക്കെ അസ്തപ്രജ്ഞരായി ഇരുന്നുപോയി.

‘ഉത്തമ സാഹിത്യ സൃഷ്ടികളുടെ കാമ്പ് കണ്ടെത്തിയ അവാര്‍ഡ് കമ്മറ്റിക്ക് അഭിനന്ദനങ്ങള്‍. ഈ വൈകിയ വേളയിലെങ്കിലും ഈയുള്ളവനെ ആദരിക്കാന്‍ ഔദാര്യം കാട്ടിയ സാഹിത്യ സദസിനു മുന്‍പില്‍ ഞാന്‍ നമ്രശിരസ്കനാകുന്നു. അംഗീകാരങ്ങള്‍ അതര്‍ഹിക്കുന്നവരെ തേടിയെത്തും എന്നെനിക്കുറപ്പായിരുന്നു. എങ്കിലും ഒന്ന് ചോദിക്കട്ടെ, ഒന്നിനോടും കമിറ്റ്മെന്റ് ഇല്ലാത്ത ഈ തലമുറക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണ്? എങ്ങനെയും പ്രശസ്തി നേടുക, അതിനായി പണവും സ്വാധീനവും ഉപയോഗിക്കുക, പ്രീണനം നടത്തുക, അതുമല്ലെങ്കില്‍ ഭീഷണിപ്പെടുത്തുക ഒക്കെ ഇന്നിന്റെ ചാപല്യങ്ങളായി മാറിയിരിക്കുന്നു. ആ കപടത തിരിച്ചറിയപ്പെടെണ്ടതുണ്ട്. അത്തരം മൂഡശിരസുകള്‍ തകര്‍ക്കപ്പെടെണ്ടതുണ്ട്. ഈ അവാര്‍ഡ് അവര്‍ക്കൊരു മുന്നറിയിപ്പാണ്.’

നിറഞ്ഞ കൈയ്യടികള്‍. കുന്നുംപുറം പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണെന്ന് നന്നായി ഓര്‍ക്കുന്നു. അതുവരെ അധ്യക്ഷ കസേരയില്‍ ഞെളിഞ്ഞിരുന്ന കെ.എന്‍ കുലാഞ്ഞില്‍ മോഹഭംഗത്താല്‍ ഒന്നാടിയുലയുന്നത് ഞാന്‍ കണ്ടു. പൊതു സമക്ഷം പ്രാഗത്ഭ്യം വെളിവാക്കാന്‍ എനിക്ക് കൈവന്ന ആദ്യ അസുലഭാവസരം. കണ്ണാടിക്കു മുന്‍പില്‍ നിന്ന് അഭ്യസിച്ച, അന്‍പത്തൊന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള കൃതജ്ഞതാപ്രസംഗത്തിലെ വരികള്‍ ഞാനറിയാതെ വിഴുങ്ങിപ്പോയി.

അന്ന് വൈകിട്ട് ഹോട്ടലില്‍ സന്ദര്‍ശക ബാഹുല്യമേതുമില്ലാതെ സുന്ദരമായുറങ്ങിയ ശ്രീ.കുന്നിന്‍പുറം പുലര്‍ച്ചെ വിമാനത്തില്‍ നാട്ടിലേക്ക് പറന്നു. ആശാഭംഗം സംഭവിച്ച അനേകരില്‍ എന്നോളം നിരാശരായി മറ്റാരുണ്ട്?
***

‘ഓക്കേ. ദാറ്റ്‌സ്‌ ആള്‍.’

ഡിയര്‍ ഒഫീസേര്‍സ്, ജീവന്‍ ജോര്‍ജ് എന്ന വ്യക്തിയുടെ ഡയറിക്കുറിപ്പാണ് ഇത്. ജെ.ജെ. കൊതുമ്പ് എന്ന പേരില്‍ അയാള്‍ എന്തൊക്കെയോ എഴുതിപ്പോന്നിരുന്നുവെന്ന് ഭാര്യയുടെ മൊഴിയിലുണ്ട്. കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ട ഇയാള്‍ ‘ഉള്ളറ’ എന്ന മാസിക പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും ചാടിയാണ് ആത്മഹത്യ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി നമ്മള്‍ കണ്ടെടുക്കുന്ന പല കുറിപ്പുകളേയും പോലെ ഫയല്‍ ക്ലോസ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ അപ്രസക്തമാകുന്ന ഒന്നാണ് ഇതും. ക്രിമിനല്‍ ഇന്വേസ്ടിഗേറ്റീവ് സ്റ്റുഡന്റ്സ്റ് എന്ന നിലയില്‍ നിസ്സാരമെന്നു കരുതുന്ന കേസുകള്‍ പോലും പല ആംഗിളില്‍ വിശകലനം ചെയ്യേണ്ടതുണ്ട്. ഉദാഹരണം, ഈ കുറിപ്പില്‍ ശ്രീ.കുന്നുംപുറത്തിന്റെ പ്രസംഗം എന്ന് ചേര്‍ത്തിരിക്കുന്ന ഭാഗം ശ്രദ്ധിക്കുക. പ്രസംഗത്തിനു ശേഷം പലരും അസ്വസ്ഥത പ്രകടിപ്പിച്ചു എന്ന് പരാമര്‍ശമുണ്ട്. ‘ശിരസ് തകര്‍ക്കണം’, ‘ഇതൊരു മുന്നറിയിപ്പാണ്’ എന്നൊക്കെ സംസാരിച്ച കുന്നുംപുറത്തെ എന്തുകൊണ്ട് നമുക്ക് സംശയിച്ചുകൂടാ? എഴുത്തുകാരില്‍ കൂര്‍മ്മബുദ്ധികളായ ക്രിമിനലുകള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ എന്തുകൊണ്ട് ഇവര്‍ പ്രകാരം ചിന്തിക്കുന്നു?

ലെറ്റ്‌സ് ഡു സം അസംഷന്‍സ്. നിങ്ങളുടെ കണ്ക്ലൂഷന്‍സ് ഒരു ബ്രീഫ് റിപ്പോര്‍ട്ട് ആയി ഇന്ന് തന്നെ സബ്മിറ്റ് ചെയ്യൂ. നാളെയും നമ്മള്‍ ഇതേ സ്വഭാവമുള്ള കേസുകളിലൂടെയാവും സഞ്ചരിക്കുക. ദാറ്റ്‌ ആള്‍സോ ആന്‍ ഇന്ട്രസ്ടിംഗ് സബ്ജെക്റ്റ്. കക്ഷിയും സാഹിത്യകാരന്‍ തന്നെ. ദി വണ്‍ ആന്‍ഡ്‌ ഒണ്ലി ദസ്തേവിസ്കി.

താങ്ക്സ്, ആന്‍ഡ്‌ സീ യു ഇന്‍ ദി നെക്സ്റ്റ് സെഷന്‍'

--- END ---

(ഇ-മഷി മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)

53 comments:

 1. ഹഹ തകര്‍ത്ത് മോനെ ;) ഒരു സേഫ്റ്റിക്ക് വേണ്ടി ....കഥയും കഥാപാത്രവും സാങ്കല്‍പ്പികം എന്ന് ഒരു മുന്നറിയിപ്പ് ബോര്‍ഡ് കൂടി വെക്കാമായിരുന്നു ... കൊട്ട് കൊള്ളേണ്ടവര്‍ക്ക് കൊള്ളും..

  ReplyDelete
  Replies
  1. ആദ്യമേ പറയട്ടെ, ആരെയും ഉദ്ദേശിച്ച് എഴുതിയതല്ല.
   ആ തെറ്റിദ്ധാരണയില്‍ വായനയുടെ ദിശ മാറാതിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വെറുമൊരു ആക്ഷേപഹാസ്യത്തിനും അപ്പുറം അംഗീകരിക്കപ്പെടാത്ത എഴുത്തുകാരന്റെ മനോനിലയില്‍ നിന്നു വായിക്കാന്‍ അപേക്ഷ.

   Delete
 2. നല്ല എഴുത്ത് ... മനോഹരമായ അവതരണം , ഭസ്തേവിസ്ക്കിയെ കൂട്ടുപിടിച്ചു ആർക്കൊക്കെയാണി കൊട്ടെന്നു മനസ്സിലായില്ലാ ....

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. കൊള്ളാം.. ഇ മഷിയിൽ ഇത് കണ്ടാണോ ഗ്രൂപ്പിലെ കലഹങ്ങളുണ്ടായതെന്ന് ആദ്യം ചിന്തിച്ചത്. പിന്നെ ആണ് മനസിലായത് അത് വേ ഇത് റേ എന്ന്.. എഴുത്തുകാരിൽ കൂർമ്മ ബുദ്ധികളായ ക്രിമിനലുകൾ ഉണ്ടോ? പിന്നില്ലാതെ ദാ കണ്ടില്ലേ?? :P ലാറ്റിനമേരിക്കൻ കഥകളുടെ എഴുത്ത് ശൈലി പോലെ തോന്നി.

  ReplyDelete
  Replies
  1. ഫൈസലിനും മാനവനും നല്‍കിയ കമെന്റ് തന്നെ ഉത്തരം റെനി.
   അപൂര്‍ണ്ണമാകുന്ന ചിലത്
   അച്ചടിക്കപ്പെടാതെ പോകുന്ന അക്ഷരങ്ങള്‍ക്കും അറിയപ്പെടാത്ത എഴുത്തുകാര്‍ക്കും പ്രണാമം.

   Delete
 5. വായിച്ചു
  സുഖമുള്ള എഴുത്താണ് - ബോരില്ലാത്ത ആവർത്തനമില്ലാത്ത
  വിഷയത്തിലേക്ക് ഞാൻ വരില്ല - അത് ചര്ച്ചക്കു വഴിയാകും.
  കുറിക്കു കൊള്ളുന്ന കുത്തുകൾ - നർമ്മത്തിൽ എഴുതാനുള്ള കഴിവിന് അഭിനന്ദനങ്ങൾ

  ReplyDelete
  Replies
  1. ആളുകള്‍ പല വിധത്തില്‍ വായിക്കുന്നു. കഥയെ വിലയിരുത്തിയതില്‍ സന്തോഷം.

   Delete
 6. ജോസൂട്ട്യെ...തുടക്കം മുതൽ ഞാൻ ഓടുകയായിരുന്നു..നോണ്‍ സ്റ്റോപ്പ്‌ ഓട്ടം..നന്നായി ട്ടോ..ആക്ഷേപ ഹാസ്യം..

  ReplyDelete
  Replies
  1. സന്തോഷം അക്ബറിക്ക ഒരു ഇടവേളക്ക് ശേഷം ബ്ലോഗില്‍ സജീവമായത്തില്‍

   Delete
 7. ഇവിടുത്തെ എഴുത്തിന്‍റെ സൗന്ദര്യത്തെക്കുറിച്ചു പറയേണ്ടതില്ലല്ലോ .......ദു;ഖത്തോടെ പറയട്ടെ ക്ക്യൊന്നും തിരിഞ്ഞില്ല ...എന്താണ് സംഭവം ?

  ReplyDelete
  Replies
  1. ഈ അടുത്തായി ഫേസ്ബുക്ക് ചര്‍ച്ചകളില്‍ ബ്ലോഗ്‌ കഥകളുടെ നിലവാരമില്ലായ്മ പ്രതിപാദിക്കപ്പെട്ടതുകൊണ്ട് വായനക്കാര്‍ക്ക് ഉണ്ടായ തെറ്റിദ്ധാരണയാണ് അത്തരം കമെന്റുകള്‍ക്ക് ആധാരം. 'അതുക്കും വളരെ മുന്‍പേ' മാസികക്ക് വേണ്ടി എഴുതിയ കഥയാണ് ഇത് എന്ന് ആദ്യമേ ഞാന്‍ പരാമര്‍ശിച്ചിട്ടുണ്ട്.

   Delete
 8. എഴുത്തുകാരില്‍ കൂര്‍മ്മബുദ്ധികളായ ക്രിമിനലുകള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ എന്തുകൊണ്ട് ഇവര്‍ പ്രകാരം ചിന്തിക്കുന്നു?
  -ജോസേ...നല്ല 'കഥ'യായി....

  ReplyDelete
  Replies
  1. വിരല്‍ ചൂണ്ടിയാല്‍ അതില്‍ മൂന്നെണ്ണം പിന്നോട്ടാണേ മനോജ്‌ ഭായ്... :)

   Delete
 9. ഒറ്റവായനകൊണ്ട് കഥയെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ എനിക്കായില്ല. ഇനിയും വായിക്കേണ്ടിയിരിക്കുന്നു. വായന ‘അപൂര്‍ണ്ണം’.

  ReplyDelete
  Replies
  1. അത്രയ്ക്കൊന്നും ഇല്ലന്നേ..ഇലഞ്ഞി

   Delete
 10. ജോസിനെ വളരെക്കാലമായി വായിക്കുന്ന ആളെന്ന നിലയിൽ കൈയ്യടക്കത്തിന്റേയും, ശൈലിയുടേയും ഗ്രാഫ് ഉയരുന്നത് തൊട്ടറിയാൻ കഴിയുന്നു. സൂക്ഷ്മമായ വായനയുടേയും, ചിന്തയുടേയും ഗുണങ്ങൾ ജോസിന്റെ ശൈലിയിൽ പ്രതിഫലിക്കുന്നു എന്നാണ് എന്റെ വിലയിരുത്തൽ

  - നിലവാരമുള്ള രചന..........

  ReplyDelete
  Replies
  1. വെറും നേരമ്പോക്കിനായി എന്തെങ്കിലും ഒക്കെ എഴുതിക്കൊണ്ടിരുന്ന ഒരാളെ ഗൌരവമായി ചിന്തിപ്പിക്കുവാന്‍ ചില വായനക്കാര്‍ക്ക് കഴിയും. നല്ല വായനക്കാരനെ ബഹുമാനിക്കാനുള്ള ഒരു മനസ്ഥിതി എഴുതുന്നയാള്‍ക്ക് വേണം എന്നു മാത്രം. ഈ കാലയളവിനുള്ളില്‍ എന്റെ എഴുത്തുകളില്‍ ഗുണപരമായ മാറ്റം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് മാഷിനും അവകാശപ്പെട്ടതാണ് എന്ന് നന്ദിയോടെ പറയട്ടെ.

   Delete
 11. അമ്മോ...
  ആകെ കറങ്ങി..
  മനസ്സിലാവാന്‍ രണ്ട് തവണ വായിക്കേണ്ടി വന്നു.... :)
  Keep move

  ReplyDelete
  Replies
  1. :)
   എന്നാലും ക്ഷമയോടെ വായിച്ചല്ലോ..അതില്‍ സന്തോഷം.

   Delete
 12. ആക്ഷേപഹാസ്യം അസ്സലായി.
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി തങ്കപ്പന്‍ ചേട്ടാ..

   Delete
 13. എഴുതുന്നവര്‍ക്ക് ഒരു ദോഷമുണ്ട്. എല്ലാം വലിയ സ്വയംപൊക്കികളാണ്. ഒരു നാഴി വേറൊന്നില്‍ ഇറങ്ങുകയുമില്ല. ജോസ്,പാവം ആരെയും ഉദ്ദേശിച്ച് എഴുതിയതാവില്ല. പക്ഷേ കൊള്ളെണ്ടിടത്തെല്ലാം കൊള്ളുന്നുണ്ടാവണം.ഞാന്‍ പക്ഷേ മാവിലായിക്കാരനാണ്.

  ReplyDelete
  Replies
  1. കലാകാരന്മാര്‍ക്കിടയിലാണ് അസൂയ ഏറ്റവും കൂടുതല്‍ എന്ന് കേട്ടിട്ടില്ലേ ജോര്‍ജേട്ടാ. പെരുന്തച്ചന്‍ തുടങ്ങി, പാമുക്കിന്റെ 'ചുവപ്പാണ് എന്റെ പേര്' നോവലിലെ ചിത്രകാരന്മാര്‍ വരെ ഉദാഹരണം. അപ്ലം സ്വയം പൊങ്ങികള്‍ക്കേ ഈ ഫീല്‍ഡില്‍ നില നില്‍പ്പുള്ളൂ എന്നത് നഗ്നസത്യം അല്ലെങ്കില്‍ നമ്മുടെ നായക കഥാപാത്രത്തെ പോലെ വിഷാദരോഗത്തിലോ മദ്യത്തിലോ ഓടുങ്ങത്തെയുളൂ.

   Delete
 14. പ്രത്യേകമായി ആരെയും ഉദ്ദേശിക്കാതെ പല സത്യങ്ങളും വിളിച്ചു പറയുമ്പോള്‍ അത് എന്നെയാണോ അല്ലെങ്കില്‍ അവനെയായിരിക്കുമോ എന്ന് തോന്നുന്നത് ആ സാത്യങ്ങളിലെ ശരി എത്രത്തോളം വ്യാപിച്ചു കിടക്കുന്നു എന്നതിന്റെ നല്ല ഉദാഹരണമാണ്.
  നന്നായി ജോസേ.

  ReplyDelete
  Replies
  1. അതുതന്നെ!
   ലോകാവസാനത്തോളം അത് അങ്ങനെ ആയിരിക്കുകയും ചെയ്യും.
   നന്ദി റാംജിയേട്ടാ

   Delete
 15. കുന്നും‌പുറം സംശയനിഴലിലാണ്. ആരുടെയോ കറുത്ത കൈകളുണ്ടെന്ന് ഞാന്‍ ബലമായീ സംശയിക്കുന്നു

  ReplyDelete
  Replies
  1. നിലവാരമില്ലാത്ത ആ കൃതി പ്രസിദ്ധീകരിക്കണം എന്ന് നിരന്തരമായി ശല്യം ചെയ്തതിനാല്‍ തലയ്ക്ക് അടിച്ച് താഴേക്ക് തള്ളിയിട്ടതാണ് എന്ന് മനസിലാക്കാനുള്ള ബുദ്ധി ഷെര്‍ലക് ഹോംസിന്റെ മൈന്‍ഡ് ഉള്ള അജിത്തെട്ടന് മാത്രമേ സാധിച്ചിട്ടുള്ളൂ. ഐ അം പ്രൌഡ് ഓഫ് യു മൈ ബോയ്‌. :)

   Delete
 16. ഇത് ഞാന്‍ മനസ്സിലാക്കണമെങ്കില്‍ കഥാപാത്രങ്ങളുമായി ഒരു ദീര്‍ഘനേര സംഭാഷണത്തില്‍ ഏര്‍പ്പെടെണ്ടി വരും...
  ഇതിപ്പോ ഫ്ലാറ്റ് മാറിക്കേറിയ അവസ്ഥയാ.......

  ReplyDelete
  Replies
  1. തുടര്‍ച്ചയായി കുട്ടിക്കഥകള്‍ എഴുതികൊണ്ടിരുന്നതില്‍ നിന്നൊരു ബ്രേക്ക് എനിക്കും വേണം എന്ന് തോന്നി അനിയാ. എന്ത് ചെയ്യാന്‍..!
   :) നന്ദി

   Delete
 17. ഈ കുലഞ്ഞിലും കൊതുമ്പും കോഞ്ഞാട്ടയുമോന്നും എനിക്ക് മനസ്സിലാകുന്നില്ല. എന്റെ ഒരു ഗതി കേട..:(

  ReplyDelete
  Replies
  1. പണ്ടേ ചെത്ത്‌ തെങ്ങിൽ ഒരു നോട്ടം ഉണ്ടായിരുന്നകൊണ്ട്‌ ചൊട്ടയയും മാട്ടവും എനിക്കെന്റെ ചങ്കുപോലെയാ. തന്മൂലം കുട്ടനാട്ടുകാർക്ക്‌ അതു വിട്ടൊരു ഉപമ ആലോചിക്ക വയ്യ!
   കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള നമ്മുടെ വായനക്കാർക്ക്‌ 'കുലാഞ്ഞില്‍' എന്ന വാക്ക്‌ സുപരിചിതമാണോ എന്ന സംശയം ഉണ്ടായിരുന്നു. അതെടുത്തു പെരുമാറുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. സംശയമുള്ളവര്‍ സേര്‍ച്ച്‌ ചെയ്തു കണ്ടുപിടിക്കുകയോ അതെ പറ്റി ചിന്തിക്കുകയോ ചെയുന്നതും നല്ലതല്ലേ.

   Delete
 18. കുറച്ച് മനസ്സിരുത്തി വായിക്കേണ്ടി വന്നു. പക്ഷേ, അത് ലാഭമായി. ഇനി ഈ പരിസരത്ത് ഇടക്കൊക്കെ ഞാൻ ചുറ്റിക്കറങ്ങും, പരിഭവിക്കരുത് :)

  ReplyDelete
  Replies
  1. സന്തോഷം!
   ഇങ്ങനെ പറഞ്ഞിട്ട് പോകുന്നവരെ പിന്നെ ഈ ഏരിയായില്‍ കാണാറില്ല. :)

   Delete
 19. വളരെ രസകരമായി എഴുതി..ആക്ഷേപഹാസ്യം .. അതിതാണ്..ഇങ്ങിനെയാണ്‌..

  ReplyDelete
  Replies
  1. വളരെ സന്തോഷം മുഹമ്മദ്‌ മാഷേ..

   Delete
 20. കൂര്‍മ്മബുദ്ധികളായ ക്രിമിനലുകളില്‍ പലരും എഴുത്തുകാരാണോ..? എന്താ അങ്ങനെ?

  കഥ കൊള്ളാട്ടാ.. കൊട്ടും.. :)

  ReplyDelete
  Replies
  1. സോറി, കത്തിയും കൈക്കോട്ടും കൈകാര്യം ചെയ്യുന്ന നിങ്ങളെ മറന്നു.
   നന്ദി ഡോക്ടര്‍.

   Delete
 21. ഓഫീസേഴ്സ്, അടുത്ത സെഷൻ തുടങ്ങാം. ആരെയും വിടണ്ട. ആരും സംശയത്തിന് അതീതരല്ല.

  ReplyDelete
  Replies
  1. അതെ, കേസ് ഡയറി റീ ഓപ്പണ്‍ ചെയ്യണം. അറിയപ്പെടാതെ മണ്മറഞ്ഞു പോയ കഥാകൃത്തിന്റെ പ്രതിഭ ലോകം അറിയണം. അതാണ്‌ നമുക്ക് വേണ്ടത്.
   നന്ദി പ്രദീപ്‌ നന്ദനം

   Delete
 22. Replies
  1. തിരച്ചിലാന്‍ തടിയൂരി..... ഓടി :)

   Delete
 23. Not waiting for next session... i want to read the old sessions....!!! ;-) :-P

  ReplyDelete
  Replies
  1. വായിച്ചതിലും അഭിപ്രായം എഴുതിയതിലും നന്ദി സുഹൃത്തേ.

   Delete
 24. നീ കുട്ടികളി മാറ്റി വല്യ കളി വീണ്ടും തുടങ്ങിയിട്ട് ഇവിടെ വരാം എന്ന് കരുതി ഇരുന്നതാ ഞാൻ .

  ഇത് ഇത്തിരി രസമുള്ള കൂടിയ കളിയായി ജോസ് . എനിക്കിഷ്ടായി ഈ പറഞ്ഞ രീതി .

  ReplyDelete
  Replies
  1. ബ്ലോഗ്‌ വീണ്ടും സജീവമായി തുടങ്ങി ചെറുവാടി...
   മടി കളഞ്ഞ് നീ വാ...നമുക്ക് ഉഷാറാക്കാം.
   നന്ദി ഇവിടെ വന്നതില്‍.

   Delete
 25. കലക്കീട്ടാ ഭായ്
  കൊള്ളേണ്ടവർക്ക് കൊള്ളുന്ന
  രീതിയിൽ കൊട്ടണമെങ്ങിൽ ഇങ്ങിനെ
  കൊട്ടണം, അതും നല്ല ആക്ഷേപ ഹാസ്യത്തിൽ
  കൂടിയാകുമ്പോൾ കൊട്ട് കിട്ടിയവർക്കും കുഴപ്പമുണ്ടാകില്ല

  ReplyDelete
 26. വോള്‍ക്കാനയെ തടുത്തു നിര്‍ത്താന്‍ ആരെക്കൊണ്ടും സാധിക്കില്ല. ഇഷ്ടമായി രചന.

  ReplyDelete
 27. നല്ല കഥ... നല്ല അവതരണം.. ഇനി ഇപ്പോൾ ഇതിലുള്ള ബാക്കി പോസ്റ്റുകളും വായിച്ചിട്ട് തന്നെ കാര്യം... :)

  ReplyDelete
 28. ഈയിടെ വായന മാത്രമേയുള്ളൂ. എഴുത്തൊക്കെ നിർത്തി . ഇത് പോലുള്ള ഉയർന്ന നിലവാരം പുലർത്തുന്ന മിടുക്കരായ എഴുത്തുകാരുടെ ഇടയിൽ എന്ത് എഴുതാൻ...

  അസൂയ തോന്നുന്ന എഴുത്ത്....keep it up

  ReplyDelete

Related Posts Plugin for WordPress, Blogger...