23.5.15

കുട്ടികള്‍ക്കായ് ഒരു പുസ്തകം - സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ

പ്രിയപ്പെട്ടവരേ,

കുട്ടികള്‍ക്കായി ഒരു പുസ്തകമെന്ന സ്വപ്നം സഫലമാകുകയാണ്. 'സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ' എന്ന ടൈറ്റിലില്‍ എന്റെ പതിനഞ്ചു ബാലകഥകള്‍ പ്രസിദ്ധീകരിക്കുന്നത് തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എസ്.എസ് ബുക്സ് ആണ്.


ഏതാണ്ട് രണ്ടുവര്‍ഷം മുന്‍പൊരു കൂടിക്കാഴ്ചയില്‍ കുട്ടികള്‍ക്കായ് നല്ല സന്ദേശമുള്ള കഥകള്‍ എഴുതാന്‍ പ്രേരണ നല്‍കിയത് സി.എസ്.എസിന്റെ എഡിറ്ററും സുഹൃത്തുമായ ബെഞ്ചി നെല്ലിക്കാലയാണ്. ബാലപ്രസിദ്ധീകരണങ്ങളിള്‍ വരയുടെ വിസ്മയം തീര്‍ക്കുന്ന കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യൂവിന്റെ ചിത്രങ്ങള്‍ പേജുകള്‍ക്ക് പകിട്ടേകുന്നു. കുട്ടികള്‍ക്ക് പ്രിയങ്കരിയായ മലയാളത്തിന്റെ കഥമുത്തശ്ശി സുമംഗലയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ഒരു തുടക്കക്കാരന്റെ കഥകള്‍ വായിച്ച് അഭിപ്രായം കുറിക്കാന്‍ ഔദാര്യം കാട്ടിയ ആ വലിയ മനസ്സിന് പ്രണാമം.

ബ്ലോഗില്‍ എഴുതി തുടങ്ങിയ കാലം മുതല്‍ 'പുഞ്ചപ്പാടത്തിനു' വെള്ളവും വളവും നല്‍കി പരിപോഷിപ്പിക്കുന്ന ഒരുപാടുപേരുണ്ട്. എല്ലാവരോടുമുള്ള നന്ദിയും സ്നേഹം അറിയിക്കട്ടെ.

സി.എസ്.എസിന്റെ തിരുവല്ല ഷോപ്പില്‍ നിന്ന്‍ നേരിട്ടോ തപാലിലോ നിങ്ങള്‍ക്ക് സ്വന്തമാക്കാം. Phone: 0469 – 2630389, 2634936, mobile: 9847381330
ഇന്ദുലേഖ ബുക്ക്സ്, കേരളാ ബുക്ക്സ് സ്റ്റോര്‍,  ലോഗോസ് ബുക്ക്സ് തുടങ്ങിയ വെബ് സ്റ്റോര്‍ വഴിയും ലഭ്യമാണ്.

 'സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ' കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാനാവും എന്ന് വിശ്വസിക്കട്ടെ. സാധിക്കുന്ന സുഹൃത്തുക്കളെല്ലാം പുസ്തകം വാങ്ങണമെന്നും വായിച്ച് അഭിപ്രായം അറിയിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു.


സ്നേഹപൂര്‍വ്വം,

ജോസ്ലെറ്റ്‌ ജോസഫ്

47 comments:

 1. വളരെ നല്ല കാര്യം.

  ReplyDelete
  Replies
  1. എന്നും പ്രോത്സാഹനം മാത്രം. സ്വന്തം
   അജിത്തേട്ടന്‍

   Delete
 2. അത് നന്നായി ജോസ്‌‌ലെറ്റ്... ഹാർദ്ദവമായ ആശംസകൾ...

  ReplyDelete
  Replies
  1. വളരെ സന്തോഷം വിനുവേട്ടാ..ബ്ലോഗിലെ അതികായരുടെ അനുഗ്രഹം വിലമതിക്കുന്നു.

   Delete
 3. ഇന്ദുലേഖ , കേരള ബുക് മാർട്ട് പോലുള്ള ഓൺലൈൻ സംവിധാനങ്ങളിലൂടെയും പുസ്തകം ലഭിക്കാനുള്ള ഏർപ്പാടുകളുണ്ടെങ്കിൽ വായനക്കാർക്ക് പുസ്തകം കരസ്തമാക്കാൻ എളുപ്പമാവും....

  എല്ലാ നന്മകളും നേരുന്നു

  ReplyDelete
  Replies

  1. തീര്‍ച്ചായും.
   അധികം വൈകാതെ അതിനുള്ള സൗകര്യം ഒരുക്കാമെന്ന് പ്രസാധകര്‍ അറിയിച്ചിട്ടുണ്ട്.

   Delete
 4. നന്നായി ജോസ്.
  ആകര്‍ഷകമായ കവര്‍.

  ReplyDelete
  Replies
  1. എന്നും പ്രോത്സാഹനവും പ്രചോദനവുമായി ഉള്ള ബ്ലോഗിലെ ഗുരുക്കന്മാരോട്... നന്ദി പറയുന്നില്ല റാംജിയെട്ടാ.

   Delete
 5. ഈ 'സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ' നമ്മുടെ
  ബാല്യ സാഹിത്യത്തിന് തീർച്ചയായും ഒരു മുതൽക്കൂട്ടാകും
  ഈ നല്ല കാര്യത്തിന് എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേരുന്നു

  ReplyDelete
  Replies
  1. ഈ വലിയ മനസ്സുകളോട് വലിയ കടപ്പാടുണ്ട് മുരളിയേട്ടാ

   Delete
 6. എല്ലാവിധ ഭാവുകങ്ങളും,ആശംസകളും നേരുന്നു
  തുടര്‍ന്നും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍ സാധിക്കുമാറാകട്ടെ!
  എല്ലാ നന്മകളും......

  ReplyDelete
  Replies
  1. സന്തോഷം തങ്കപ്പന്‍ ചേട്ടാ

   Delete
 7. ആശംസകള്‍... ഒത്തിരി സന്തോഷായിട്ടോ :)

  ReplyDelete
  Replies
  1. ഒത്തിരി നന്ദിയുണ്ട് മുബി...

   Delete
 8. വളരെ സന്തോഷം ജോസെലെറ്റ്. എഴുത്തിന് എന്തെങ്കിലും കടമ നിര്‍വഹിക്കാനുണ്ടെകില്‍ തീര്‍ച്ചയായും അത് കുഞ്ഞുങ്ങളിലാണ് തുടങ്ങേണ്ടത്.

  ReplyDelete
  Replies
  1. കുട്ടികള്‍ക്ക് ഇഷ്ടമാകുമെന്നാണ് പ്രതീക്ഷയും പ്രാര്‍ത്ഥനയും.
   നന്ദി ഉബൈദ്ഭായ്

   Delete
 9. ജോസിന്‍റെ കുട്ടിക്കഥകള്‍ നിലവാരം പുലര്‍ത്തുന്നവയാണ്. എല്ലാ ആശംസകളും

  ReplyDelete
  Replies
  1. എന്നെ ആദ്യം മുതലേ അറിയുന്ന ജോര്‍ജേട്ടന്..വാക്കുകളില്‍ തീരാത്ത നന്ദിയോടെ..

   Delete
 10. ജോസ്, ഞാനൊരു യാത്രയിലായിരുന്നു. ഇന്നാണ് സ്വസ്ഥമായത്. 'സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ' വളരെ മികച്ചൊരു വര്‍ക്ക് ആണ്. അതിന്റെ പ്രൂഫ് കണ്ട സുമംഗല മാഡവും അതിന്റെ പ്രസാധനത്തില്‍ പ്രവര്‍ത്തിച്ച എല്ലാവരും എഴുത്തിന്റെ മികവിനെക്കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. മടുപ്പില്ലാത്ത വിധത്തില്‍ കഥകള്‍ക്കിടയ്ക്ക് ഗുണപാഠം നെയ്തു ചേര്‍ത്തിരിക്കുന്നതാണ് ഓരോ കഥയുടെയും സവിശേഷത. മനുഷ്യത്വമുള്ള ബാലകഥകള്‍ കുട്ടികളുടെ ഹൃദയത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കും, നന്മയുടെ വിത്തുകള്‍ വിതയ്ക്കും. ജോസിന് എല്ലാ വിധ ആശംസകളും... ഇനിയും ഒട്ടേറെ മികച്ച കൃതികള്‍ രചിക്കാന്‍ കഴിയട്ടെ...

  ReplyDelete
  Replies
  1. എല്ലാം അറിയുന്നവന്‍..ബെഞ്ചിയോടു ഞാനെന്ത് പറയാന്‍,,

   Delete
 11. ഭാവുകങ്ങള്‍. അഭിനന്ദനങ്ങള്‍ സോദരാ

  ReplyDelete
  Replies
  1. വളരെ നന്ദി താഹിര്‍

   Delete
 12. ഇത്തരം സൽകർമങ്ങൾ ചെയ്യാൻ സൌമനസ്യവും സേവന സന്നദ്ധതയും കൂടുതൽ പേർക്കുന്റാവട്ടെ സേവനം ഫലപ്രദമാകട്ടെ ഇഹ പര ലോക പുണ്യമായി രേഖപ്പെടുത്തപെടട്ടെ അതിന്നർഹമായവർക്കെല്ലാം ആശിക്കുന്നു ആശംസിക്കുന്നു

  congratulations best wishes

  ReplyDelete
  Replies
  1. ഒക്കെ ഓരോ നിമിത്തങ്ങള്‍..

   Delete
 13. ഒത്തിരി ഒത്തിരി ഒത്തിരി സന്തോഷം...സ്നേഹം

  ReplyDelete
  Replies
  1. വലിയ പ്രോത്സാഹനത്തിന്, നിറഞ്ഞ സ്നേഹത്തിന് ഒക്കെ നന്ദി അന്‍വറിക്ക

   Delete
 14. All the Best Deat Jose.Iniyum varatte more Books from you....

  ReplyDelete
  Replies
  1. ഇന്‍ഷാ അള്ള, വിന്‍സെന്റ് ചേട്ടാ...

   Delete
 15. Replies
  1. നന്ദി ജോസ് ഭായ്

   Delete
 16. ആശംസകൾ ഭായ് . തീർച്ചയായും വാങ്ങിക്കും വായിക്കും .

  ReplyDelete
  Replies
  1. സന്തോഷം സുഹൃത്തേ..

   Delete
 17. തീര്‍ച്ചയായും വാങ്ങാം..ഇവിടെത്തെ കുഞ്ഞാള്‍ക്കും , എനിക്കും അതു പെരുത്തിഷ്ടാകും എന്നു വിചാരിക്കുന്നു

  ReplyDelete
  Replies
  1. ഞാനും അങ്ങനെ വിശ്വസിക്കട്ടെ.

   Delete
 18. ആശംസകൾ. ബാക്കി പുസ്തകം വായിച്ചിട്ട് പറയാം..

  ReplyDelete
  Replies
  1. ഓക്കേ അകബറിക്ക

   Delete
 19. വളരെ നല്ല കാര്യം

  ആശംസകൾ

  ReplyDelete
 20. വളരെ സന്തോഷമായി ജോസലെറ്റ് .... ഒരെണ്ണം വേഗം വാങ്ങുന്നതാണ്... കുട്ടികൾക്ക് സമ്മാനിക്കാൻ നല്ലൊരു പുസ്തകം തന്നെയാവും അത്...!

  ReplyDelete
  Replies
  1. വളരെ സന്തോഷം ചേച്ചീ..
   ക്യാനഡയില്‍ എത്തിക്കാന്‍ എന്താ മാര്‍ഗ്ഗം?

   Delete
 21. വാക്കുകളില്ലാ....ഹ്റ്ദയം നിറഞ്ഞ സന്തൊഷം അറിയിക്കട്ടെ

  ReplyDelete
 22. ആശംസകൾ.... ഇനിയും ഒരുപാട് എഴുതാനാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  ReplyDelete
 23. കോഴിക്കോടും കിട്ടും എന്ന് പ്രതീക്ഷിക്കുന്നു...ആശംസകള്‍

  ReplyDelete
 24. എല്ലാവരോടും നന്ദി.
  ഇന്ദുലേഖ പോലെയുള്ള ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും ബുക്ക്സ് വാങ്ങുമ്പോള്‍ സൂപ്പര്‍ ജംഗിള്‍ റിയാലിറ്റി ഷോ കൂടി കാര്‍ട്ടില്‍ ഉള്‍പെടുത്താന്‍ മറക്കേണ്ട. :)
  ദാ ഇവിടെ ക്ലിക്കിയാല്‍ കിട്ടും.

  ReplyDelete
 25. "പുഞ്ചപ്പാടം" ബ്ലോഗിലെ കഥകൾ വായിച്ചിട്ടില്ല. ഓരോ ബ്ലോഗുകളും പരിചയമായി വരുന്നേയുള്ളൂ.മലയാളം ബ്ലോഗ്ഗറിൽ " ജോസ് ലെറ്റ്‌ ജോസഫ്‌ .. തിരുവല്ല " കാണുമ്പോൾ ശ്രദ്ധിച്ചിട്ടുണ്ട്. ബുക്ക്‌ ഇറക്കുന്നു എന്ന് കണ്ടപ്പോൾ വായിക്കണം ന്നു കരുതി. ഡീ സീ ബുക്സിൽ കിട്ടും ന്നാണ് കരുതിയത്‌. ജോസ് തന്നെ സീ എസ് എസ് ബുക്സിൽ കിട്ടുംന്ന് പറഞ്ഞപ്പോൾ ആ ബുക്ക്‌ ഷോപ്പ് തൊട്ടടുത്തായിരുന്നിട്ടും എനിക്കറിയില്ലായിരുന്നു. ഞാൻ മറ്റെവിടെയോക്കെയോ പോയി തിരക്കി. അവസാനം കണ്ടുപിടിച്ചു വാങ്ങി.
  അവതാരികയിൽ പറഞ്ഞിരിക്കുന്നത് പോലെ വ്യത്യസ്തമായ കഥകളും ഓരോ കഥകളിലൂടെയും കുട്ടികൾക്ക് ഗുണപാഠങ്ങൾ കൂടി നല്കി അവസാനിപ്പിക്കുന്ന കഥാരചനാരീതി വളരെ മികവു പുലർത്തുന്നു. ഓരോ കഥകളും വേഗം വേഗം വായിച്ചു തീർക്കാൻ തോന്നും. കുട്ടികൾക്ക് ഇത് ഏറെ കൌതുകം ഉണർത്തുമെന്നതിൽ സംശയം ഇല്ല. നല്ല ഒരു വായന നല്കിയതിനു നന്ദി ജോസ് ലെറ്റ്.

  ReplyDelete

Related Posts Plugin for WordPress, Blogger...