(കവര്‍) |
പുഞ്ചപ്പാടം ബ്ലോഗിലെ വായനക്കാര്‍ക്ക് ഈ കഥകളെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ല. എന്തെഴുതിയാലും ആദ്യം വായിക്കാന്‍ ഓടിയെത്തുന്നവരോടുള്ള അടുപ്പം, കമെന്റുകള്‍ക്കായുള്ള കാത്തിരിപ്പ് ഒക്കെ നമ്മെ ഔപചാരികതയില്ലാതെ അടുപ്പിച്ചു. വാക്കുകള്‍ക്ക് അതീതമായ ഇത്തരം അനുഭൂതികളാണല്ലോ ബ്ലോഗിന്റെ രസതന്ത്രം. എഴുതുവാന്‍ പ്രോത്സാഹിപ്പിക്കുകയും എന്നാല്‍ എഴുത്ത് നേരമ്പോക്കല്ലെന്ന് പഠിപ്പിക്കുകയും ചെയ്ത ഗുരുക്കന്മാര്‍ ഇവിടെയുണ്ട്.
പല കാലങ്ങളില്‍ പലയിനം വിത്ത് ഈ പാടശേഖരത്ത് ഞാന്‍ പരീക്ഷിച്ചിട്ടുണ്ട്. അതില്‍നിന്നും തിരഞ്ഞുപിടിച്ച് വിളവെടുത്തതാണ് ആദ്യ പുസ്തകം 'സൂപ്പര്‍ ജംഗിള്‍ റിയാലിറ്റി ഷോ'. ഇനി ചിരിയുടെ വിത്തുകളില്‍ വിളഞ്ഞു പകമായവ പതിര് പാറ്റി ചാക്കിലാക്കുകയാണ്, 'പുഞ്ചപ്പാടം കഥകള്‍' എന്ന ലേബലില്‍.
പറഞ്ഞും കേട്ടും അനുഭവിച്ചുമറിഞ്ഞ പലതുമാണല്ലോ പിന്നീട് കഥകളായി പരിണമിക്കുക. എസ്.കെ യുടെ ഒരു ദേശത്തിന്റെ കഥ വായിച്ചപ്പോഴാണ് ഇങ്ങനെ പലരെയും എനിക്കറിയാമെന്ന് തിരിച്ചരിഞ്ഞത്. അങ്ങനെ നാട്ടുകാരും കൂട്ടുകാരുമായവര്‍ എന്റെ കഥാപാത്രങ്ങളായിത്തീര്‍ന്നു. അനുഭവങ്ങളില്‍ 10% മായം ചേര്‍ത്ത് നിര്‍മ്മിച്ചവയാണ് 'പുഞ്ചപ്പാടം കഥകള്‍.'
വര: ഇസഹാക്ക് നിലമ്പൂര്‍ |
'സൂപ്പര്‍ ജംഗിള്‍ റിയാലിറ്റി ഷോ' ഇരുകൈകളും നീട്ടി സ്വീകരിച്ച വായനക്കാര്‍ക്ക് കെട്ടിലും മട്ടിലും വ്യത്യസ്തതയോടെ ഒരുക്കിയ ഈ പുസ്തകവും ഇഷ്ടപ്പെടും എന്നുതന്നെയാണ് പ്രതീക്ഷ. പുസ്തകം പ്രസിദ്ധീകരിക്കാന്‍ തയ്യാറായ ഡി.സി-കറന്റ് ബുക്ക്സിനും ഒപ്പം നിന്ന സുഹൃത്തുക്കള്‍ക്കും നന്ദി അറിയിച്ചു കൊള്ളട്ടെ. കേരളത്തിലെ എല്ലാ ഡി.സി ബുക്ക്സ്ടാളുകളിലും 'പുഞ്ചപ്പാടം കഥകള്‍' വിതരണത്തിന് എത്തിയിട്ടുണ്ട്.
സന്തോഷം തോന്നുന്നുണ്ട്. അടുത്ത അവധിക്ക്, അല്ലെങ്കിൽ ആരെങ്കിലും നാട്ടിൽ നിന്ന് വരുമ്പോൾ പുഞ്ചപ്പാടം കഥകൾ തീർച്ചയായും വാങ്ങും
ReplyDeleteഎന്റെ പുസ്തകങ്ങള്‍ ആദ്യം തരേണ്ട വ്യക്തി അജിത്തെട്ടനാണ് എന്ന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്.
Deleteഅതും നേരിട്ട്. എന്താ വഴി?
'സൂപ്പര്‍ ജംഗിള്‍ റിയാലിറ്റി ഷോ'
ReplyDeleteഞാൻ ഈ അടുത്താണ് വായിച്ചത്.ഇഷ്ടമായി
സന്തോഷം ഷാഹിദ്, ഇത് തികച്ചും വ്യത്യസ്തമായിരിക്കും. സൂപ്പര്‍ ജംഗിളുമായി താരതമ്യം ചെയ്യാനാവില്ല.
Deleteപുതിയ പുസ്തകത്തിനു ആശംസകൾ :)
ReplyDeleteഒരായിരം ആശംസകൾ ജോസ്‌ലെറ്റ്... (എന്റെ മാവ് എന്നാണ് പൂക്കുക ആവോ...!)
ReplyDeleteവായിക്കാന്‍ ഓടിയെത്തുന്നവരോടുള്ള അടുപ്പം,
ReplyDeleteകമെന്റുകള്‍ക്കായുള്ള കാത്തിരിപ്പ് ഒക്കെ നമ്മെ
ഔപചാരികതയില്ലാതെ അടുപ്പിച്ചു. വാക്കുകള്‍ക്ക്
അതീതമായ ഇത്തരം അനുഭൂതികളാണല്ലോ ബ്ലോഗിന്റെ
രസതന്ത്രം.ഈ രസതന്ത്രത്തിൽ നിന്നും ഉറവിയെടുത്ത ഊർജ്ജം
‘പുഞ്ചപ്പാടത്ത് കഥകളായി’ തനി ഒരു ഊർജ്ജതന്ത്രമായി മാറിയതിന്
അഭിനന്ദനങ്ങൾ ...
പിന്നെ എനിക്കൊരു ബുക്ക് ഒപ്പിട്ട് തന്നെ വേണം...
അതാണെന്റെ സുലാൻ ...
ഹൃദയംനിറഞ്ഞ ആശംസകള്‍
ReplyDeleteഎല്ലാ ആശംസകളും........
ReplyDeleteഅഭിനന്ദനങള്‍ .കൂടെ കച്ചവടം പൊടി പൊടിക്കട്ടെ എന്നോരാശംസയും
ReplyDeleteഎന്റെ നാട്ടിൽ നിന്നും ഇങ്ങനെ ഒരു കഥാകൃത്ത് ഉയർന്നു വരുമ്പോൾ എടത്വാക്കാരൻ എന്ന നിലയിൽ എനിക്കും അഭിമാനം. തീർച്ചയായും വാങ്ങി വായിക്കും. ജോസ് ലെറ്റിൽ നിന്നും കൂടുതൽ സൃഷ്ടികൾ പ്രതീക്ഷിക്കുന്നു.
ReplyDeleteആശംസകൾ, അഭിനന്ദനങ്ങൾ
പ്രിൻസ് പേരങ്ങാട്ട്, എടത്വാ.
എന്റെ നാട്ടിൽ നിന്നും ഇങ്ങനെ ഒരു കഥാകൃത്ത് ഉയർന്നു വരുമ്പോൾ എടത്വാക്കാരൻ എന്ന നിലയിൽ എനിക്കും അഭിമാനം. തീർച്ചയായും വാങ്ങി വായിക്കും. ജോസ് ലെറ്റിൽ നിന്നും കൂടുതൽ സൃഷ്ടികൾ പ്രതീക്ഷിക്കുന്നു.
ReplyDeleteആശംസകൾ, അഭിനന്ദനങ്ങൾ
പ്രിൻസ് പേരങ്ങാട്ട്, എടത്വാ.