15.12.11

യുറീക്കാ! (a+b+c) = അതിമോഹിയായ ദിനേശന്‍



എത്രയൊക്കെ ആലോചിച്ചിട്ടും കറങ്ങിത്തിരിഞ്ഞ് ചിന്തയുടെ കുന്തമുന എന്നിലേയ്ക്കുതന്നെ തിരിഞ്ഞു നില്‍ക്കുന്നു. ഒന്നുകില്‍ എനിക്ക് എന്തോ കുഴപ്പമുണ്ട്. അല്ലെങ്കില്‍ ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു.പത്രത്തിലെന്നും മനസിനെ കുഴപ്പത്തിലാക്കുന്ന ഒരു വിഷയമുണ്ടാവും.


ഇന്നിതാ ശബരിമല സന്നിധാനത്ത് അനുവാദമില്ലാതെ കയറി വാര്ത്തകളില്‍ സ്ഥാനംപിടിച്ച ഒരു ചെറുപ്പക്കാരന്‍.. അതിലെന്തു കുന്തമിരിക്കുന്നു ഇത്ര കണ്‍ഫ്യൂഷന്‍ ആകാന്‍?


റിയാലിറ്റി ഷോകളിലോ, സംവാങ്ങള്‍ക്കിടയിലോ ഉയര്‍‍ന്നുകണ്ട ‍ ഒത്തിരി തലകള്‍ക്കിടയില്‍ ഒന്നായേ എനിക്കാമുഖം ഓര്‍മ്മയുള്ളുവേങ്കിലും, സ്കാനിംഗ്‌ മിഷീനില്‍ കടത്തിവിട്ട ബോഡിപോലെ കണ്ണുകള്‍ ഒന്നു അയാളില്‍ ചൂഴ്ന്നിറങ്ങിയപ്പോള്‍ വെള്ളത്തില്‍ പ്രതിബിംബം പോലെ ഉള്ളില്‍ എന്നെക്കണ്ടു.കൂട്ടത്തില്‍ ഒരേ മനസ്സുള്ള, എങ്ങനെയും നാലാള്‍ക്കു മുന്‍പില്‍ ഒന്നറിയപ്പെടാന്‍ കൊതിയുള്ള ഒരുപാടുപേര്‍!. പ്രശസ്തനാകും വരെ അതിമോഹമെന്നു  തന്നെ വിളിക്കാം. അതിനപ്പുറം അതിനെ ആഗ്രഹമോ, അടങ്ങാത്ത അഭിനിവേശമോ ആയി ആളുകള്‍ വിലയിരുത്തിക്കൊള്ളും. വിവേകമുന്ടെന്നഭിമാനിക്കുന്നവന്‍, ഭൂലോകത്തുള്ള എത്നു വിഷയത്തെയും പറ്റി അഭിപ്രായം പറയുന്നവന്‍, എന്നിട്ടും ഇതു യാദൃശ്ചികമായി സംഭവിച്ചുവെന്ന് വിശ്വസിക്കത്തക്ക ബുദ്ധിശൂന്യത എനിക്കുണ്ട് എന്ന് തോന്നുന്നില്ല. ഇത്രനാള്‍ അണിഞ്ഞിരുന്ന ബുദ്ധിജീവി പരിവേഷം കൊണ്ടു കിട്ടാത്ത പേര് ഒറ്റദിവസംകൊണ്ട്, ഒരേയൊരു വിവാദം കൊണ്ട്  നേടിയെടുക്കുക അത് ഇന്നിന്റെ ട്രെന്‍ഡ് ആയി മാറിയിരിക്കുന്നു. എങ്ങനെ എളുപ്പത്തില്‍ പ്രശസ്തനാകാം? കൈമുതലായി യാതൊരു ഭൂതകാലവും പറയാ നില്ലങ്കിലോ? ഓര്‍മയില്‍ തെളിഞ്ഞു വരുന്നത് കുറച്ചു ദിവസം മുന്‍പ് ഡിസ്കഷന്‍ കോളത്തില്‍ ഒരു സുഹൃത്ത് ഉന്നയിച്ച ചോദ്യമാണ്. കാടുകയറിയ മനസ് പുതിയ സമവാക്ക്യങ്ങള്‍ തേടുകയാണ്.അല്ലെങ്കില്‍ അതിന്പുതിയൊരു നിര്‍വചനം കണ്ടെത്തുകയാണ്.



"ഇന്നുവരെ ആരും സഞ്ചരിക്കാത്ത വഴിയിലൂടൊക്കെ ഞാന്‍ സഞ്ചരിച്ചെന്നു വരാം, ഒരു ഭ്രാന്തനെപ്പോലെ". പേടിക്കേണ്ട.


ചോദ്യത്തിന്റെ പൊരുള്‍ ഇതാണ്. ബഹുപൂരിപക്ഷം പേരും സ്വന്തം ബ്ലോഗില്‍ തങ്ങളെ പറ്റി കുറിച്ചിരിക്കുന്നത് വളരെ നെഗറ്റിവ് ആയാണ്. വഷളന്‍ , കുരുത്തംകെട്ടവന്‍, വിവരമില്ലാത്തവന്‍ എന്നുവേണ്ട തന്നെക്കാള്‍ തലതെറിച്ച വേറൊരാള്‍ ഇല്ല എന്നമട്ടില്‍! അതെന്താ അങ്ങനെ"?
ചോദ്യം ശരിയാണ്. എന്നാല്‍ അന്ന് ഉത്തരമറിയാതെ ഉപേക്ഷിച്ചെങ്കിലും ഇന്ന് ഞാന്‍ പറയുന്നു മുകല്പറഞ്ഞ ചെറുപ്പക്കാരന്,‍ ഇതു ആസൂത്രണം ചെയ്ത നിമിഷം മുതലെയുള്ള അയാളുടെ മനസാണ് ഞാന്‍ ഉള്‍പെടെയുള്ള പ്രസ്തുത  ബഹുപൂരിപക്ഷം കുരുത്തം കേട്ടവന്മാര്‍ക്കും. മനസിലായില്ലേ? വിശദീകരിക്കാം. മൂന്നു വഴികളെയുള്ളൂ ഒന്നുമല്ലാത്തവന് സ്വയം അവരോധിക്കാന്‍.
(a) എല്ലാംതികഞ്ഞവന്‍ എന്നു ഭാവിച്ച്
(b) സ്വാഭാവികമായി ഒരു വെച്ചുകെട്ടുമില്ലാതെ നേരെചൊവ്വെ
(c) സ്വയം പരിഹാസ്യനായി അവതരിക്കുക. (ബഹുഭൂരിപക്ഷത്തെപോലെ)


a) എല്ലാംതികഞ്ഞവന്‍ എന്നു ഭാവിച്ച്
ആമുഖം നല്‍കാന്‍ ചരിത്രമുന്ടെങ്കില്‍, ഉയത്തിക്കട്ടാന്‍ ഫലകങ്ങലോ, ഉന്നത ബിരുടങ്ങാലോ ഉണ്ടെങ്കില്‍. അച്ഛന്റെ ചിതയില്‍നിന്നും കാറ്റില്‍ പറന്നടുത്ത ഒരു നുള്ള്  വെണ്ണീറില്‍  അവശേഷിച്ച വാസന എന്നെ തലോടി കടന്നുപോയി. ഇതാ ഞാന്‍ ഒരു സംഭവമായി ഇന്ന് നിങ്ങാള്‍ക്ക് മുന്‍പില്‍ എന്ന് പറഞ്ഞു രംഗപ്രവേശം ചെയ്യാമായിരുന്നു. പ്രിഥ്വിരാജ് സുകുമാരനെ പോലെ! എന്നിട്ടും കേരളം മൊത്തം അവനെ അഹങ്കാരത്തിനു കയ്യുംകാലും വച്ചവന്‍ എന്ന് വിളിക്കുന്നു. എങ്കില്‍ ഒരു ബ്ലോഗന്‍ അങ്ങനെ അവതരിച്ചാല്‍ അവന്‍റെ പരിപ്പ് നമ്മളെടുക്കൂലെ? മലയാളിയുടെ വായില്‍ നിന്നും നല്ലതുകെള്‍ക്കാന്‍ ബരാക്ക്‌ ഒബാമ പോലും കൊതിക്കുന്നുണ്ടാവും!
(b) സ്വാഭാവികമായി ഒരു വെച്ചുകെട്ടുമില്ലാതെ നേരെചൊവ്വെ
യാതൊന്നും കൊട്ടിഘോഷിക്കാതെ നന്‍മ മാത്രം പറഞ്ഞ മുഹമ്മദ്‌ നബിയെയും, യേശുക്രിസ്തു വിനെ പോലും ആദിമ സമൂഹം പുരികം ചുളിച്ചു നോക്കി. അധിക്ഷേപിച്ചു.അവര്‍ക്കറിയാവുന്ന അപ്പനും അമ്മയുമുള്ളവന്‍, മരപപണിക്കാരന്‍, വെറും സാധാരണക്കാരന്‍. അവര്‍ക്കൊന്നും തത്വജ്ഞാനവും നല്ലതും പ്രസങ്ങിക്കാന്‍ അവകാശമുണ്ടോ? ഇന്നു ഇതു പറയാന്‍ അവകാശം ഇന്നു അനുവദിച്ചുകൊടുത്തിരിക്കുന്നത് അധ്യാപകനോ, മത പണ്ഡിതനോ ആണ്. അത് അവരുടെ കടമയാണ്. ഒരു ബ്ലോഗന്‍ വല്ലോം പറഞ്ഞാല്‍......?? ആലോചിക്കാന്‍ കൂടി വയ്യ.
(c) സ്വയം പരിഹാസ്യനായി അവതരിക്കുക. (ബഹുഭൂരിപക്ഷത്തെപോലെ
മലപോലെ വന്നു എലിപോലെ  മടങ്ങാതിരിക്കാന്‍, ഉച്ചിമണ്ഡലത്തില്‍ വല്ലതുമൊക്കെ ഉള്ളവനാനെന്കില്‍, ഒരു മുന്‍കൂര്‍ ജാമ്യം എടുത്തു എലിയായി വന്നു മലയുമായി പോകാന്‍ പറ്റിയേക്കും. ആദ്യം ഉം..മോശമില്ല, പിന്നെ കൊള്ളം....അവസാനം കലക്കി എന്ന് മലയാളിയെകൊണ്ട് പറയിപ്പിച്ചു മടങ്ങാം.


ഇതൊക്കെ തിരഞ്ഞെടുത്തു ബുദ്ധിമുട്ടാതെ എങ്ങുനിന്നോ പൊട്ടിവീണ ഒരു ഉല്ക്കപോലെ അങ്ങ് അവതരിച്ചാ ലോ? ഭൂതവും ഭാവിയും വര്‍ത്തമാനവും ആരും നോക്കില്ല. ചാരിത്ര്യവും ചരിത്രവും നോക്കില്ല. അതാണ്‌ ഇത്തിരി കുരുട്ടുബുദ്ധിയുള്ളവന്‍ വിവാദങ്ങളെ കൂട്ടുപിടിക്കുന്നത്, ഒരു "പെര്‍ഫെക്റ്റ്‌ ലോന്ചിങ്ങിനായി" അതായത് അവസരോചിതമായ രംഗപ്രവേശം! ബാബാരാംദേവിനെ പോലെ മറ്റുപലരെയും പോലെ നാളെ രാ ഹുല്‍ ഈശ്വര്‍ ഒരു സംഭാവമാകുമോ എന്ന് കാത്തിരുന്നു കാണാം. അയാളുടെ ലക്‌ഷ്യം എന്തുമാകട്ടെ.
 തന്ത്രിക്ക് മാന്ത്രിയാവാണോ? മന്ത്രിക്കു മഹാകവിയാകണോ? അതോ നാടക നടനാകണോ? ആയിക്കോ...ആരുചോദിക്കാന്‍? ഇവിടെ കഷ്ടപ്പെട്ട്‌ സമവാക്യം കണ്ടുപിടിക്കാന്‍ എന്നെപോലെ പണിയില്ലാത്തവര്‍ ഒരുപാടുണ്ട്.
ചുരുക്കത്തില്‍ കയ്യിലിരുപ്പും ഉള്ളിളിരുപ്പും കൊണ്ട്‌,


a+b+c = അഹങ്കാരി+നന്മനിറഞ്ഞവന്‍+കുരുത്തംകെട്ടവന്‍=++അതിമോഹിയായ ദിനേശന്‍

ie. = ബ്ലോഗന്‍  = രാഹുല്‍ ഈശ്വരിനെ പോലുള്ളവര്‍.


വല്ലോം മനസിലായോ? ഇല്ലേല്‍ വിട്ടുകള. തെറിപറഞ്ഞെന്നെ നാറ്റിക്കരുത്.




  

10 comments:

  1. ലവനാണ് ബ്ലോഗര്‍....
    ജ്ജ് സൈക്യാര്‍ട്ടിസ്റ്റ് തന്നെ....!!!
    ------------------------
    ഇഷ്ടപ്പെട്ടു ട്ടോ...
    ചിപ്പി

    ReplyDelete
  2. താങ്കളേപ്പോലുള്ള പുതിയ അഞ്ചാംവർഗ്ഗം കൂടി വളരുന്നുണ്ട്...

    ആശംസകൾ!

    ReplyDelete
  3. സംഗതി ക്ക്കലക്കി..

    അല്ല .. ഈ ബ്ലോഗന്‍ ഇതേത് വിഭാഗത്തില്‍ പെടും..

    ReplyDelete
  4. സഹോദരാ അറിഞ്ഞതിനേക്കാള്‍ അറിയാത്തത് കൂടുതല്‍ പഠിച്ചതിനേക്കാള്‍ പഠിക്കാത്തത് കൂടുതല്‍ അപ്പോള്‍ അവന്‍ എന്തിനു അവനെ പോക്കണം

    ReplyDelete
  5. @കൊമ്പന്‍,അവന്‍റെ പേരുപോലും പ്രതിപാദിക്കാന്‍ തക്കവണ്ണം അയാള്‍ ഒന്നുമല്ല. നമ്മളായിട്ട് ഇല്ലാത്ത ദുഷ്പേര് ഉണ്ടാക്കിക്കൊടുക്കല്ല് എന്ന് ആഗ്രഹം ഉണ്ടായിരുന്നു.എഴുതുന്നതും പറയുന്നതും മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ അതിയായ ആഗ്രഹം ഉണ്ടെങ്കിലും ഉള്ളിലെ ഒന്നുമല്ലാത്തവര്‍ എന്ന ഒരു കോമ്പ്ലെക്സ് മറക്കാന്‍ നമ്മള്‍ പേരില്‍ കൃത്രിമം കാട്ടുന്നു. ഇല്ലെങ്കില്‍ നമ്മള്‍ ഇതുപോലെ ഒരു വാര്‍ത്ത ആയി മാറണം. അല്ലെ? അതാണ് പറയാന്‍ ഉദേശിച്ചത്‌. വെച്ചവെടി മാരിക്കൊണ്ടോ എന്നൊരു സംശയം. :) നന്ദി.

    ReplyDelete
  6. മലയാളിയുടെ വായില്‍ നിന്നും നല്ലതുകെള്‍ക്കാന്‍ ബരാക്ക്‌ ഒബാമ പോലും കൊതിക്കുന്നുണ്ടാവും!

    പറഞ്ഞത്‌ വായനയില്‍ ക്രിത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.

    ReplyDelete
  7. @റാംജി,ബ്ലോഗറാകും മുന്‍പേ മനസിനെ അലട്ടിയിരുന്ന ചോദ്യമാണ് ഇതൊക്കെ പറയാന്‍ നീ ആര്? ഒന്നുമല്ലാത്തവാന്‍ ശ്രദ്ധനേടുന്നത് എങ്ങനെയാണ്? ശരി,ജനനം കൊന്ടുതന്നെ അറിയപ്പെടുന്നവനെ പോലും(പ്രിത്വിരാജ്‌)) ഉദാഹരണം.) അംഗീകരിക്കാന്‍ മനസില്ലാത്ത നമ്മളെ എളുപ്പവഴിയില്‍പ്രശസ്തനാകാന്‍ സമകാലീന സംഭവങ്ങള്‍ പ്രലോഭിപ്പിക്കുന്നു. ഒരു പോസ്റ്റില്‍ ഒരു മെസ്സേജ് കൊടുക്കണം എന്ന് ആഗ്രഹമുല്ലവനാണ് ഞാന്‍..... അതിനാല്‍ പല ആശയങ്ങള്‍ കൂട്ടി വായിക്കുമ്പോള്‍ വന്ന രസതന്ത്ര മില്ലയ്മയാവാം തന്ഗാലെ കുഴക്കിയത്.

    ReplyDelete
  8. എന്തൊക്കെയായാലും എനിയ്ക്കു ശ്രീ രാഹുല്‍ ഈശ്വര്‍ നോട് വല്ലാത്ത ബഹുമാനവും ആദരവും ആണ്. വിശ്വാസപരമായും രാഷ്ട്രീയ മയും അദ്ദേഹത്തോട് വിയോജിക്കുമ്പോള്‍ തന്നെ താന്‍ വിശ്വസിക്കുന്നതും അനുവര്‍ത്തിക്കുന്നതുമായ കാര്യങ്ങള്‍ തുറന്നു പറയാനും വസ്തുനിഷ്ടമായി വിശദീകരിക്കാനും അദേഹം കാണിക്കുന്ന തന്റേടവും ചാനല്‍ ചര്‍ച്ചകളില്‍ മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് ക്ഷണിക്കാനും തന്റെ വിശദീകരണങ്ങള്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന ഭാഷയും ശൈലിയും ...സത്യം പറയാലോ നിക്ക് കക്ഷിയെ പെരുത്തു ഇഷ്ടമാണ് ..

    ReplyDelete

Related Posts Plugin for WordPress, Blogger...