6.12.11

വാട്ട് ആന്‍ ഐഡിയ! ബോഗര്‍ജി

മുല്ലപ്പെരിയാരിലേക്ക് ഒന്ന് പോയാലോ? കഴിഞ്ഞ കുറെ ദിവസങ്ങളായി ഊണില്ല, ഉറക്കമില്ല. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടാതിരുന്നപ്പോളാണ് ഇന്നലത്തെ പത്രം കണ്ടു മനസ്സില്‍ ലഡു പൊട്ടിയത്. ഊണും ഉറക്കവും നഷ്ടപ്പെടാന്‍ നാടിടോടുള്ള സ്നേഹവും ഡാമിനെക്കുരിച്ചുള്ള ഭയാശങ്കയും ജനലക്ഷങ്ങളോടുള്ള ഐക്യദാര്‍ഢ്യവും ആണെന്ന്‌ ധരിച്ചോ? എങ്കില്‍ എന്നെ ആശിര്‍വദിച്ചു അനുഗ്രഹിക്കണം.


പഠിച്ച പണി പത്തൊന്‍പതും നോക്കിയിട്ടും  കൈകിഴച്ചു കീബോര്‍ഡില്‍ അടിക്കുന്ന എന്‍റെ മലയാളം ബ്ലോഗ്‌ വായിക്കാന്‍ മഷിയിട്ടു നോക്കിയിട്ടും ആരെയും കിട്ടുന്നില്ല. പത്രത്തില്‍ പരസ്യം ചെയ്താലോ, അല്ലെങ്കില്‍ റിപ്പോര്‍ട്ടര്‍ ടി വി യിലേക്ക് ഒന്ന് വിളിച്ചുനോക്കിയാലോ എന്നുവരെ ആലോചിച്ച ശേഷമാണ് ഈ കടുത്ത തീരുമാനത്തിലെത്തിയത്. കാണുന്നവരോടൊക്കെ ഞാന്‍ നേരിട്ടും  ഫോണിലൂടെയും ഇമെയില്‍ വഴിയും വിളിച്ചു പറഞ്ഞു. അവരൊന്നും അതെക്കുറിച്ച് മാത്രം പ്രതികരിക്കാതെ നാട്ടുകാര്യവും, വീട്ടുവിശേഷവും പറഞ്ഞു എന്‍റെ കാശുകളഞ്ഞത് മിച്ചം. സന്തത സഹചാരിയായ ഒരേ മനസും രണ്ടു ഹൃദയവുമുള്ള  സുഹൃത്തുപോലും എന്‍റെ ബ്ലോഗില്‍ മെമ്പര്‍ആവുകയോ ഉറക്കമോളിച്ചെഴുതിയ (എന്‍റെ വിലാപരോദനവും ആത്മാംശവും ഉണ്ടെന്നു ഞാന്‍ വീണ്ടുംവീണ്ടും ഊന്നിയൂന്നി പറയുന്നു) ഉപന്യാസങ്ങള്‍ വായിക്കുകയോ ചെയ്തില്ല. കമന്റ്സ് ഇടണമെന്ന് പറയുമ്പോള്‍ പകരം ഇനി ദൈവത്തെയോര്‍ത്ത് നിര്‍ബന്ധിക്കെരുതെന്നും വേണമെങ്കില്‍ ഒരുനേരത്തെ ഊണ് വാങ്ങിത്തരാമെന്ന് പറഞ്ഞ് ഇപ്പോള്‍ എന്‍റെ കണ്‍വേട്ടത്തു പോലും വരാതെ മുങ്ങിനടക്കുകയും ചെയ്യുന്നു.


സംഗത്തി ഞാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട് പക്ഷേ പുറത്തു പറയരുത്‌! എങ്ങുനിന്നോ എത്തിയ ഞാന്‍ മുല്ലപ്പെരിയാറിലെ ആയിരങ്ങളുടെ ഇടയില്‍ ഉപവാസത്തിനിരിക്കുന്നു. പതിയെ ഉച്ചവെയിലില്‍ നേരം ആളുകള്‍ തളരുമ്പോള്‍ ഞാന്‍ പൂര്‍വാധികം ശക്തിയോടെ ഡാം ലക്ഷ്യമാക്കി ഓടും. കൈവിരിയില്‍ കയറിനിന്ന് പെരിയാറിന്‍റെ ആഴങ്ങളിലേക്ക് നോക്കി അവളോടുള്ള പ്രണയം പകപോലെ കണ്ണുകളില്‍ ആവാഹിച്ച്, മധുവിന്‍റെ ഡയലോഗ് മനസ്സില്‍ ഓര്‍ത്ത്‌ " എന്‍റെ സിരയില്‍ ഓടുന്ന രക്തവും നിന്‍റെ സിരയില്‍ ഓടുന്ന രക്തവും രണ്ടും ഒന്നുതന്നെ" എന്ന് അലറിവിളിച്ചു വെള്ളത്തിലേക്ക് ചാടും. ഏതായാലും ആരെങ്ങിലും എന്നെ വെള്ളത്തില്‍നിന്നു പിടിച്ചു കേറ്റുമെന്നും വിവരങ്ങള്‍ ചോദിക്കുമെന്നും അപ്പോള്‍ ഞാന്‍ ദുഫായില്‍ നിന്നുള്ള ബ്ലോഗറാനെന്നും പറഞ്ഞ് പത്രക്കര്‍ക്കുമുന്നില്‍ ഞെളിഞ്ഞിരിക്കും. മറിച്ചെങ്ങാനും സംഭവിച്ചാല്‍?....( കൊതിക്കേണ്ട നീന്തല്‍ പഠിക്കുന്നുണ്ട് മോനേ)


ഒന്നും അതിമോഹമല്ല മോനേ ദിനേശാ...... സന്തോഷ്‌ പണ്ഡിറ്റ്ജിയും, കൊലവെറിയും കുറച്ചൊന്നുമല്ല  എന്നെ പ്രലോഭിപ്പിച്ചത്, ഭൂലോകത്തിന്‍റെ അധിപരായ ബെര്‍ളിയും വള്ളിക്കുന്നും വായിച്ച്‌ എന്നില്‍ അറിയാതുത്ഭവിക്കുന്ന രണ്ടു തുള്ളി കണ്ണീരും ഒരു നെടുവീര്‍പ്പും മറയ്ക്കാന്‍........ഇതെങ്കിലും ചെയ്ത്  ആ "കടി" അങ്ങ് തീര്‍ക്കാന്‍..... എന്നെ അനുവദിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.


ഏതായാലും എന്‍റെ ബ്ലോഗു വായിച്ചില്ലെങ്കിലും ആ ഫോട്ടോ ഒന്നു നോക്കിവച്ചെക്ക്........പത്രത്തില്‍.....ഏതു കോളത്തിലാണാവോ.......ദൈവമേ?


ഇത്രയൊക്കെ ആയിട്ടും ഈ അസൂയക്കും കഷണ്ടിക്കും എന്നാ എങ്കിലും ഒന്നു ചെയ്യാന്‍ ഈ "മുസ്ലിപവര്‍" കാര്‍ക്കെങ്കിലും ഒരു "ശുഷ്കാന്തി" ഇല്ലേ..............?പിന്നീട് ഈ പരിപാടി ഡ്രോപ്പ് ചെയ്തതിനു കാരണം വായിക്കുക : ഇവന്‍ ബൂലോകം കീഴടക്കിയവന്‍!ലോകോത്തര ബ്ലോഗന്‍!

20 comments:

 1. എന്റെ പ്രിയ സുഹൃത്തേ നര്‍മത്തില്‍ ചാലിച്ച ഈ കണ്ണുനീര്‍ തുള്ളികള്‍ക്ക് ഒരു പാട് അര്‍ത്ഥതലങ്ങളുണ്ട്.അതില്‍ മുല്ലപ്പെരിയാര്‍ പ്രശ്നമുണ്ട്.കഷ്ടപ്പെട്ട് കുറിക്കുന്ന വരികള്‍ വായിക്കപ്പെടാതെ പോകുന്ന വിഷമമുണ്ട്.മുല്ലപ്പെരിയാര്‍ ഒരു നാട്ടിന്റെ വ്യഥയല്ലേ?ഈ ബ്ലോഗ് അനുഭവം തുടക്കത്തില്‍ എല്ലാവരും അനുഭവിച്ചിട്ടുണ്ടാവാം...
  ബ്ലോഗ് പോസ്റ്റു facebook-ലും മറ്റും കൊടുക്കുക.ആളുകള്‍ അറിയട്ടെ....മലയാളം ബ്ലോഗ് ഗ്രൂപുണ്ട്.അതില്‍ അംഗമാവുക .അങ്ങിനെയങ്ങിനെ...

  ReplyDelete
  Replies
  1. മാഷേ...............
   ഒക്കെ ഒരു രസത്തിനല്ലേ! :)
   ഞാന്‍ എഴുതിക്കൊന്ടെയിരിക്കും ആരും വന്നില്ലെങ്കിലും വായിച്ചില്ലെങ്കിലും, ആത്മസംതൃപ്തി........സ്വയം പരിഹസിക്കുന്നതും, വിഡ്ഢി എന്ന് കണ്ണാടിയില്‍ നോക്കി വിളിക്കുന്നതും എന്റെ ഒരു ശീലമാണ്.

   Delete
 2. My Dear Joselet,

  Life isn’t just full of happiness, It’s sunsets, it’s love, it’s tears.
  It’s the thoughts of yesterdays memories,
  That can wash away all out fears. We enjoy reading your stories. My Best of wishes to 'PUNJAPAADAM'.

  Anish

  ReplyDelete
  Replies
  1. സ്നേഹം, വാക്കുകളില്‍ നിറയുന്നു സുഹൃത്തേ...........
   നന്ദി

   Delete
 3. Just started reading. Dont give up man. U got sangathi to write. Success is not a single word happening in one day. Its on your way. All the best

  ReplyDelete
  Replies
  1. നന്ദി സുഹൃത്തെ........ഇനിയുംവേണം എനിക്കീ പ്രോത്സാഹനങ്ങള്‍

   Delete
 4. പിന്നെ മറ്റൊരു കാര്യം പറയാന്‍ മറന്നു. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എല്ലാം സ്വയം ചെയ്യണം എന്ന നിര്‍ബന്ധബുദ്ധി ഉള്ളതുകൊണ്ട് ഇതിലെ വരയും എന്‍റെ ഒരു അതിക്രമമാണ് കേട്ടോ....എല്ലാവര്ക്കും നന്ദി

  ReplyDelete
 5. എല്ലാം ശരിയാവും.. :) ആശംസകൾ...

  ReplyDelete
  Replies
  1. അപ്പോള്‍ ഗഹനമായ കാര്യങ്ങള്‍ എഴുതുകയും സരളമായ പോസ്റ്റുകള്‍ വായിച്ചു സന്തോഷിക്കുകയും. കൊള്ളാം ബെന്ജാളി!
   നന്ദി ഈ സ്നേഹ സന്ദര്‍ശനത്തിന്

   Delete
 6. ഹഹഹ..കൊള്ളാം കെട്ടോ..പുഞ്ചപ്പാടം ഇങ്ങനെ നിറയാന്‍ തുടങ്ങട്ടെ!
  ആശംസകള്‍ !

  ReplyDelete
  Replies
  1. നൌഷാദ് ഭായി,
   ഇതൊരു തുടക്കത്തിലെ പോസ്റ്റ്‌ ആയതിനാല്‍ ഒരു പുലി എവിടെത്തിയവിവരം അറിഞ്ഞില്ലല്ലോ........ഒരു ഗര്‍ജനം പ്രതീക്ഷിച്ചു. :)
   നന്ദി

   Delete
 7. അയ്യോ ചാടല്ലേ നീന്താനറിയുമായിരിക്കാം, അതും വെള്ളതിലെത്തിയാലല്ലേ പറ്റൂ, അതിനു മുന്‍പേ വല്ല പാറയിലും തട്ടി തല ചിതറിയാല്‍? അത് പിന്നെ ഹാര്‍ട്ട് അറ്റാക്കായി മാറിയാല്‍? വേണ്ട ഒന്നും വേണ്ട ഇതാ പിടിച്ചോളൂ ഒരു കമന്‍റ്.

  ReplyDelete
  Replies
  1. അല്ലെ.......ആരിഫ്ജി....
   ഈ പോസ്റ്റു ഞാന്‍ അങ്ങ് ഉപേക്ഷിചിട്ടിരിക്കുവാരുന്നു. ഇപ്പോളാ ആളെ കണ്ടത്. അങ്ങയുടെ വിലപ്പെട്ട നിരൂപണങ്ങള്‍ എനിക്ക് വേണം. ഇവിടല്ല :) മറ്റു പോസ്റ്റുകളില്‍. ഒത്തിരി നന്ദിയുണ്ട്.

   Delete
 8. അതെന്തായാലും കൊള്ളാം... ഞാനും വരാമായിരുന്നു കൂടെ

  ReplyDelete
  Replies
  1. മോള് ദുഖിക്കേണ്ടിവരും!
   ഞാന്‍ തനി കുട്ടനാട്ടുകാരനാ.......മുങ്ങുന്നിടത്തു പോങ്ങാത്തവനാ.....വെള്ളത്തിലും വള്ളത്തിലും കിടന്നു വളര്ന്നവനാ.......

   Delete
 9. ആഹാ.. ഒരു കമന്റ്‌ ഇല്ലാ ബ്ലോഗ്ഗറുടെ ആത്മരോഷം.

  ReplyDelete
  Replies
  1. ഇപ്പോള്‍ പിടികിട്ടിയോ?? :) മോനെ മദിരാശി

   Delete
 10. പരാക്രമാത്തോട്‌ കൂടി ആക്രമിക്കൂ...........എങ്കില്‍ ശരിയാവും..

  ReplyDelete
 11. ഈ പോസ്റ്റ് എഴുതിയ കാലത്തെ "അസ്കിതകള്‍ " ഒക്കെ ബോഗിനു മാറിയിട്ടുണ്ടാവും. എങ്കിലും ഒന്ന് രണ്ടു കാര്യങ്ങള്‍ പറയട്ടെ ..
  വ്യത്യസ്തമായ ഒരു ശൈലി കൊണ്ട് ഈ ബ്ലോഗിന് ഒരു പുഞ്ച പാടത്തിന്റെ ആകര്‍ഷണീയത ഉണ്ട്.
  സ്വന്തം നര്‍മ്മവും കര്‍മ്മവും ചേര്‍ത്തുവെക്കുമ്പോള്‍ വായനക്കാരന് ആസ്വാദനം ഉണ്ട്
  ചിലരുടെ മര്മ്മത്തിനു കൊടുക്കുന്ന കൊട്ടുകള്‍ എല്ക്കുന്നും ഉണ്ട് .
  ആക്ഷേപ ഹാസ്യം അധിക്ഷേപ ഹാസ്യമാക്കി മാറ്റാതെ മറ്റുള്ളവരുടെ ന്യൂനതകളെ തന്റെ ബ്ലോഗിലെ കമന്റ്‌ പെട്ടിയിലെ എണ്ണത്തെ വര്‍ധിപ്പിക്കാനുള്ള പോസ്റ്റുകള്‍ ആക്കി മാറ്റാതെ തന്നെ ഈ യാത്ര താങ്കള്‍ക്ക് തുടരാന്‍ കഴിയട്ടെ എന്നും എന്നും ഈ വേറിട്ട ശൈലി കാത്തു സൂക്ഷിക്കാന്‍ കഴിയട്ടെ എന്നും ആശംസിക്കുന്നു .
  ഒരു പാട് നല്ല വായനകള്‍ തന്നതിന് നന്ദി

  ReplyDelete
 12. എല്ലാവര്ക്കും ഒത്തിരിയൊത്തിരി നന്ദി കേട്ടോ.....

  @അഷ്‌റഫ്‌ സല്‍വ,
  ഈ ഒരു കമെന്റ്റ്‌ എനിക്ക് ഒരുപാട് വിലപ്പെട്ടതാണ്. ഇത്രയും കാലത്തെത്തിനിടയില്‍ തമാശയ്ക്കും അക്ഷേപത്തിനുമായി സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലന്ഘിക്കാതെ എഴുതി എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഞാന്‍ എല്ലായിപ്പോഴും പറയുന്നപോലെ എഴുതുന്നെന്കില്‍ അതില്‍ എന്തെങ്കിലും നന്മ. അത്രെയുള്ളൂ.

  ഇനിയും ശ്രദ്ധിക്കാം. വായിക്കുന്ന പല പ്രായക്കാര്‍, വിവിധ ജീവിതന്തസുള്ളവര്‍, എല്ലാവരെയും ഞാന്‍ ബഹുമാനിക്കുന്നു.

  ReplyDelete

Related Posts Plugin for WordPress, Blogger...