31.7.12

ഹാന്റില്‍ വിത്ത്‌ കെയര്‍!

ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്; ഇത്തവണയും ഉത്തരമില്ല! ഇന്നേ ദിവസം ഏതാണ്ട് പത്താമത്തെ പരിശ്രമമാണ്. രവിയേട്ടന്‍ മനസ്സില്‍ ഇനി അവനെ പറയാത്ത തെറിയൊന്നും ബാക്കിയില്ല.

വൈകുന്നേരം റൂമിലേയ്ക്ക് ദേഷ്യത്തിനൊപ്പം വണ്ടി പായിക്കുമ്പോള്‍, ആക്സിലേട്ടറില്‍ കാല് വെച്ചപ്പോഴൊക്കെ സംശയങ്ങളുടെയും ബ്രേക്കില്‍ ചവിട്ടിയപ്പോഴൊക്കെ "ഏയ്‌ അവനങ്ങനെ ചെയ്യില്ല" എന്ന ശുഭാപ്തി വിശ്വാസത്തിന്‍റെയും അസന്തുലിതത അയാളില്‍ തങ്ങിനിന്നിരുന്നു. എക്സിക്യൂട്ടിവ് ബാച്ചിലര്‍ തസ്തികയില്‍ റൂമില്‍ ഒരു മലയാളിയെ വെച്ചത് വാടകയുടെ ഭാരം ഭാഗിക്കുവാന്‍ മാത്രമല്ല, വിരസമായ വൈകുന്നേരങ്ങളെയും അവധി ദിവസമായ വെള്ളിയാഴ്ചകളെയും തള്ളിനീക്കാന്‍ ഒരു കൂട്ടിനു കൂടിയാണ്.

"തോമാ" എന്ന് താന്‍ വിളിക്കുന്ന തരുണ്‍ മാത്യൂ കുരിശിങ്കലിനെ കഴിഞ്ഞ പതിനാല് മാസമായി തനിക്കറിയാം. കുറഞ്ഞ ശമ്പളക്കാരനാണെങ്കിലും, ഒരുമാസത്തെ വാടക കുടിശികയാണെങ്കിലും പെട്ടൊന്നൊരു ദിവസം വല്ലോം മോഷ്ടിച്ചുകൊണ്ട് മുങ്ങുവാന്‍ തക്ക നികൃഷ്ടനല്ല. എങ്കിലും ഇതു ഗള്‍ഫാണ്! പലരുടെ അനുഭവങ്ങളും വായിച്ചും കേട്ടുമറിഞ്ഞ കഥകളും ഉള്ളിലൊരു തിരപോലെ തല്ലിയാര്‍ത്തുകൊണ്ട് അലോസരപ്പെടുത്തുന്നു. ട്രാഫിക്ക് സിഗ്നലിലെ ചുവപ്പ് വെളിച്ചം വഴിമാറാന്‍ കാത്തുകിടക്കുന്ന ഇടവേളകളില്‍ സെല്‍ഫോണിന്‍റെ പച്ച ബട്ടണില്‍ വിരലമര്‍ത്തി അക്ഷമനായ രവിയേട്ടന്‍ തുടര്‍ച്ചയായി  പരാജയപ്പെട്ടുകൊണ്ടേയിരുന്നു. പല അത്യാവശ്യ സന്ദര്‍ഭങ്ങളിലും ഫോണില്‍ വിളിക്കുമ്പോള്‍ പ്രതികരിക്കാതിക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അസഹനീയമാണ്. തോമയെ ഇന്നു കാലത്തെ മുതലേ ഇടതടവില്ലാതെ വിളിക്കാന്‍ അതുപോലെ സുപ്രധാനമായ ഒരു സംഗതിയുണ്ട്.

ഒഴിവാക്കാനാവാത്ത ക്ലൈന്റ് മീറ്റിങ്ങിന്‌ അബുദാബിയിലേയ്ക്ക് രാവിലെ പോകുന്നവഴിയാണ് രവിയേട്ടന്‍ അക്കാര്യമോര്‍ത്തത്. കറന്‍റ്‌ ബില്ല് അടയ്ക്കേണ്ട അവസാന തീയതി ഇന്നലെ കഴിഞ്ഞിരിക്കുന്നു! നാളെ വെള്ളിയാഴ്ച; അവധി ദിവസമാണ്. ഈ അമ്പതു ഡിഗ്രി ചൂടില്‍ എ.സി ഇല്ലാതെ ഒരു പകല്‍ കഴിച്ചുകൂട്ടുക ആലോചിക്കാന്‍കൂടി വയ്യ. പുലര്‍ച്ചെ ആറുമണിക്ക് റൂമില്‍ നിന്നും ഇറങ്ങുമ്പോഴും തോമ സുഖ സുഷുപ്തിയിലാണ്. അലംഭാവമല്ല, മറിച്ച് ഉറങ്ങിക്കിടക്കുന്നവനെ ഉണര്‍ത്തേണ്ട, വഴിയെ പറയാം എന്ന ശുദ്ധഗതിയാണ് കാര്യങ്ങള്‍ ഈവിധമെത്തിച്ചത്. പ്രായത്തിന്റെ മൂപ്പും റൂമിന്‍റെ അര്‍ബാബു സ്ഥാനവും രവിയേട്ടനാണെങ്കിലും അവരുടെ സുഹൃത്ബന്ധത്തില്‍ പോറലോ സ്വാതന്ത്ര്യത്തില്‍ വിള്ളലോ ഇന്നലെവരെ ഉണ്ടായിട്ടില്ല.

നല്ലപ്രായം പിന്നിട്ടിട്ടും മക്കളില്ലാതെ പോയത് തോമയോടുള്ള  അദ്ദേഹത്തിന്‍റെ വാത്സല്യം കൂട്ടിയിട്ടേയുള്ളൂ. അവനു ഡ്രൈവിംഗ് ലൈസന്‍സ്‌ എടുക്കുവാനും, ലാപ്ടോപ്പ് വാങ്ങുവാനും മുന്‍കൈ എടുത്തു ധനസഹായം നല്‍കിയതും രവിയേട്ടന്‍ തന്നെയാണ്. പ്രസ്തുത വായ്പ തവണകളായി തന്നുതീര്‍ന്നിട്ടും അധിക കാലമായില്ല. എന്നിട്ടും മലബാറിയുടെ ജന്മസിദ്ധമായ നന്ദില്ലായ്ക കാണിച്ചുവോ? തമാശ, രാക്ഷ്ട്രീയ വാഗ്വാദങ്ങള്‍ എന്നിവയൊഴിച്ചാല്‍ ചെസ്സ് കളി, പുസ്തക പ്രേമം എന്നീ രണ്ടു കാര്യത്തിലേ അവര്‍ തമ്മില്‍ യോജിക്കാതിരുന്നിട്ടുള്ളൂ. അക്ഷരങ്ങളുടെയും ബുദ്ധിയുടെയും തലത്തിലേയ്ക്ക് തോമയെ കൈപിടിച്ച് നയിക്കുവാനുള്ള രവിയേട്ടന്‍റെ ശ്രമം പലപ്പോഴും പാളിപ്പോയിട്ടുണ്ട്. ബാത്ത്‌റൂമിലിരുന്നുള്ള അര്‍ബാബിന്റെ അസമയത്തെ പുസ്തകവായന മൂലം മിക്കവാറും പുറത്തു കാത്തുനിന്ന് ഞെളിപിരികൊണ്ടിട്ടുള്ളതിനാല്‍ പുസ്തകം, പത്രം ഇവ കാണുന്നതേ കക്ഷിക്ക് അലര്‍ജിയായി തീര്‍ന്നു. എങ്കിലും ആള് ഉറങ്ങുന്ന തക്കംനോക്കി ടോയിലെറ്റിന്റെ വാതില്‍ ചെകിട് പൊട്ടുമാറുച്ചത്തില്‍ വലിച്ചടച്ച് നിദ്രാഭംഗം വരുത്തി തോമ പ്രതികാരം ചെയ്യാറുണ്ട് എന്നത് വാസ്തവമാണ്.

വൈകുന്നേരം ഏഴുമണി. റൂമിലെത്തി ലൈറ്റ്‌ സ്വിച്ച് ഓണ്‍ ചെയ്തപ്പോഴേ രവിയേട്ടന് കാര്യം ബോധ്യമായി. ഭയപ്പെട്ടതു തന്നെ; കറന്‍റ് ഡിസ്കണക്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു! ഇരുട്ടില്‍ പരതി അടുക്കളയുടെ വരിപ്പില്‍ നിന്നും സിഗരറ്റ് ലൈറ്റര്‍ കണ്ടെത്തി തിരിതെളിച്ചു. അരണ്ട വെളിച്ചത്തില്‍ കിടപ്പുമുറിലേയ്ക്ക് നടക്കുന്നതിനിടെ എന്തോ കാലില്‍ തടഞ്ഞു. ലോഹത്തകിട് തറയിലുരയുന്ന ശബ്ദം! കുനിഞ്ഞു ശ്രദ്ധിച്ചപ്പോള്‍ കണ്ടു, അതൊരു വാതിലിന്‍റെ കൈപിടിയാണ്. ബാത്ത്ര്‍ൂം ഡോറിലെയ്ക്ക് കണ്ണോടിച്ചു; വീണുകിടക്കുന്നത് അതിന്‍റെ ഹാന്‍ഡിലാണ്‌...!,. ലാപ്ടോപ്പ് ഓണ്‍ ചെയ്തു സ്ക്രീനിന്‍റെ മങ്ങിയ വെളിച്ചത്തില്‍ താല്‍ക്കാലികമായി കൈപിടി തിരികെ പിടിപ്പിച്ചു വാതില്‍ പതിയെ തുറന്നതും ഞെട്ടിപ്പിക്കുന്ന ആ കാഴ്ച കണ്ടു! തറയിലെ ടയില്സില്‍ മുഖമമര്‍ത്തി ഒരു ശവം! അത് തോമയാണ്!!

അപ്രതീക്ഷിത കാഴ്ചകണ്ട് രവിയെട്ടന്‍ ആകെ വിയര്‍ത്തു, നെഞ്ച് ശക്തിയായി മിടിച്ചു! രക്തക്കറകളോ ആഘാതമേറ്റ മറ്റു പാടുകളോ ഒന്നും ശരീരത്തില്‍ പ്രത്യക്ഷമായ്‌ കാണാനില്ല. വാതില്‍ തുറക്കാനാവാതെ ബാത്ത്റൂമിനുള്ളില്‍ കുടുങ്ങിപ്പോയി ശ്വാസം മുട്ടിയതാകുമോ? ഇല്ല; അതിനു സാധ്യതയില്ല, പ്രവര്‍ത്തന രഹിതമെങ്കിലും ഏക്സോസ്റ്റിന്‍റെ ദ്വാരത്തിലൂടെ വായു അകത്തെത്തുന്നുണ്ട്. ബക്കറ്റിലേക്ക് ഇറ്റു വീണുകൊണ്ടിരിക്കുന്ന വെള്ളത്തില്‍ ഒരു കൈ മുക്കി ആ നിര്‍ജീവ വദനത്തില്‍ ഒന്ന് തളിച്ചു.

ഒരു സ്വിച്ചിട്ട മാതിരി ചാടിയെണീറ്റ ശവം; " നായിന്‍റെ മോനേ....%$^&%#. ഒരു നൂറു തവണ ഡോര്‍ ഹാന്‍ഡില്‍ മാറ്റി വെയ്ക്കണം എന്ന് ഞാന്‍ പറഞ്ഞതാ.....അര്‍ബാബ് ആണുപോലും അര്‍ബാബ് ഫൂ.!!" എന്ന് ആട്ടിക്കൊണ്ട് വാതില്‍ തള്ളിത്തുറന്ന് വെളിയിലേയ്ക്ക് പാഞ്ഞു!!! രവിയേട്ടന്‍റെ കാതുകള്‍ മന്ദീഭവിച്ചു പോയെങ്കിലും കണ്ണുകള്‍ മുന്നൂറ്റി പതിനാറ്‌ താളുകള്‍ മറിഞ്ഞ് നിലത്ത് മലര്‍ക്കെ തുറന്നുകിടന്ന ഒരു പുസ്തകത്തില്‍ തറഞ്ഞുനിന്നു. ദേസ്തെവിസ്കിയുടെ "കുറ്റവും ശിക്ഷയും"!!!


                       ******
അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം മിസ്റര്‍ തരുണ്‍ മാത്യൂ കുരിശിങ്കലിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയ രവിയെട്ടന്‍ അയാളുടെ പുതിയ വീട്ടിലെ അത്യാധുനിക സൌകര്യങ്ങളടങ്ങിയ മാസ്റ്റര്‍ബെഡ്‌റൂമിന്‍റെ വിശാലമായ ബാത്ത്റൂം ഭിത്തിയില്‍ നിറഞ്ഞിരിക്കുന്ന ബുക്ക്‌ ഷെല്‍ഫും സ്വര്‍ണ്ണവര്‍ണ്ണമുള്ള ഹെവിഡ്യൂട്ടി ഇറ്റാലിയന്‍ ഡോര്‍ ഹാന്റിലും നോക്കി ആത്മസംതൃപ്തിയും അഭിമാനവും തുടിച്ച മുഖത്തോടെ എന്നോട് പങ്കുവെച്ച പൂര്‍വകാല സ്മരണകളില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരേടാണ് ഈ കഥ. 
                  ******


ആരോ വിളിക്കുന്നു........
"രവിയെട്ടാ വരന്‍ ദക്ഷിണയുമായി കാത്തുനില്‍ക്കുന്നു."! 

66 comments:

  1. ഇഷ്ടപ്പെട്ടൂ..നല്ല രചന..അഭിനന്ദനങ്ങൾ

    ReplyDelete
  2. ഹി..ഹീ.. തരുണ്‍ മാത്യൂ കുരിശിങ്കല് എന്ന തോമ..!

    ReplyDelete
    Replies
    1. ചിരിക്കേണ്ട, ബാത്ത്റൂമില്‍ ഒരു ദിവസം മുഴുവന്‍ കിടന്നവനേ അതിന്റെ വേദനയറിയൂ, :)

      Delete
  3. നല്ല രചന , ആശംസകൾ
    http://ilapozhikkal.co.cc

    ReplyDelete
  4. പേടിപ്പിച്ചല്ലോ....കൊള്ളാം..

    ReplyDelete
  5. ആള്‍ ചത്തോ ഇല്ലയോന്നു നോക്കാതെ 'ശവം' എന്ന് വിളിച്ചതിലെ പന്തികേടോര്‍ത്തു വായിച്ചു വന്നതാ,അപ്പോള്‍ ദേ 'ശവം' ചാടിയെണീക്കുന്നു.കൊള്ളാം,രസമായി.

    ReplyDelete
  6. കഥ കൊള്ളാം.. നന്നായിട്ടുണ്ട്..പക്ഷെ,
    "എന്നിട്ടും മലബാറിയുടെ ജന്മസിദ്ധമായ നന്ദില്ലായ്ക കാണിച്ചുവോ?"
    ഈ വാക്കുകള്‍ തീരെ ഇഷ്ടപ്പെട്ടില്ല.. സാധാരണ മലബാറുകാരാണ് ഏറ്റവും നന്ദിയും സ്നേഹവും ഉള്ളവര്‍ എന്ന സത്യം മറക്കരുത്. ഉം..

    ReplyDelete
    Replies
    1. പ്രിയ ഫിറോസ്‌,
      തെറ്റിദ്ധരിക്കല്ലേ...ഗള്‍ഫില്‍ എല്ലാ മലയാളിയെയും മലബാറി എന്നാണു വിളിക്കുന്നത്‌.,. നന്ദികേട്‌ എന്നവാക്കിനെക്കാള്‍ "പാര" എന്നാണ് ഇവിടെ കൂടുതല്‍ ഇണങ്ങുന്നത്. :)

      Delete
    2. This comment has been removed by the author.

      Delete
  7. എല്ലാ ലൈബ്രറികളും കക്കൂസ് ആക്കി മാറ്റിയ... ഛെ.. അല്ല അല്ല, എല്ലാ കക്കൂസുകളും ഒരു ലൈബ്രറി ആക്കി മാറ്റിയ ആ മഹാനുഭാവന് എന്റെ നല്ല നമസ്കാരം :-)

    ReplyDelete
  8. എഴുത്ത് വളരെ ഇഷ്ടപ്പെട്ടു .പക്ഷെ കക്കൂസ് ലൈബ്രറി ആക്കിയത് മാത്രം ഇഷ്ടപ്പെട്ടില്ല. അയ്യേ..ബുക്കെല്ലാം ഇനി സോപ്പിട്ട് കഴുകേണ്ടേ

    ReplyDelete
    Replies
    1. കക്കൂസുകളുടെ കെട്ടും മട്ടും ഇന്നു മാറിയിരിക്കുന്നു. ഏറ്റം കൂടുതല്‍ ആഡംബരവും പണം ചിലവാക്കുന്നതും ബാത്ത്‌റൂമില്‍ ആണ്. ഡ്രൈ ഏരിയ, വെറ്റ്‌ ഏരിയ എന്നിങ്ങനെ പാര്ടീഷന്‍ ഉള്ളതുകൊണ്ട് വെള്ളം പോലും ബാത്ത്ടബ് കടന്ന് പുറത്തേയ്ക്ക് എത്തില്ല. അതുകൊണ്ട് കക്കൂസ്=വൃത്തിഹീനം എന്ന ധാരണ പൊളിച്ചെഴുതപ്പെട്ടിരിക്കുന്നു.

      സ്വസ്ഥവും സമാധാനവുമായിരിക്കാവുന്ന ഏത് ഇടവും യൂട്ടലിസ് ചെയ്യുക പുതിയ ഇന്റെരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ആണ്. അറ്റാച്ച് ചെയ്തിരിക്കുന്ന ഫോട്ടോ ശ്രദ്ധിക്കുക!

      നന്ദി റോസിലി ചേച്ചി, വായനയ്ക്കും അഭിപ്രായത്തിനും. :)

      Delete
    2. ഇങ്ങെനെയൊന്ന് സെറ്റ് ചെയ്യാൻ എന്തുമാത്രം ചിലവു വരും. പുസ്തകങ്ങൾ റെഡിയാണ്.

      Delete
  9. ഇഷ്ടമയില്ലാന്നു തുറന്നു പറയുന്നു...അടുത്തതിനായി കാത്തിരിക്കുന്നു...

    ReplyDelete
  10. ജോസാ, തന്റെ ശൈലി പണ്ടേ ഇഷ്ടമാണു, ഇതും ഇഷ്ടപ്പെട്ടു, പക്ഷേ വ്യത്യസ്തതക്ക് വേണ്ടി ശ്രമിച്ചത് അത്ര ഫലവത്തായോ എന്നൊരു സംശയം... ഇനീം പോരട്ടെ

    ReplyDelete
  11. ഇത് വായിച്ചപ്പോള്‍ എന്റെ ഒരു സുഹൃത്തിന്റെ കാര്യാ ഓര്‍മ്മ വന്നത്. അവനു കക്കൂസില്‍ പോയാല്‍ എന്തെങ്കിലും വായിക്കാന്‍ കിട്ടിയില്ലെങ്കില്‍ കാര്യം സാധിക്കില്ല. ഒന്നുകില്‍ പത്രം അല്ലെങ്കില്‍ ഏതെന്കിലും പുസ്തകവുമായിട്ടാണ് അവന്‍ കക്കൂസില്‍ പോകാറ്‌.

    -- പ്രതീക്ഷിത കാഴ്ചകണ്ട് രവിയെട്ടന്‍ ആകെ വിയര്‍ത്തു, നെഞ്ച് ശക്തിയായി മിടിച്ചു! --
    "അപ്രതീക്ഷിത കാഴ്ച" എന്നാണോ ഉദ്ദേശിച്ചത്?

    ഏതായാലും അങ്ങനെയെങ്കിലും തോമ നന്നായല്ലോ. എഴുത്ത്‌ വളരെ ഇഷ്ടപ്പെട്ടു. എല്ലാ ഭാവുകളും നേരുന്നു.

    ReplyDelete
    Replies
    1. തിരുത്തിയിട്ടുണ്ട്. നന്ദി സുഹൃത്തേ :)

      Delete
  12. @പ്രിയ സുഹൃത്തുക്കളേ,
    നര്‍മ്മം പ്രതീക്ഷിച്ചവരെ നിരാശരാക്കേണ്ടി വന്നു എന്നതില്‍ ഖേദമുണ്ട്. പല ഡോറുകളുടെയും ഹാന്ടിലും ലോക്കും തമ്മിലുള്ള ഒരു സ്ക്രൂവില്‍ മാത്രമുള്ള കണക്ഷന്‍ നിരീക്ഷിച്ചതില്‍ നിന്നുമാണ് ടോയിലറ്റില്‍ അത് എത്ര അപകടമായ അവസ്ഥയിലേയ്ക്ക് കൊണ്ടുചെന്നെത്തിക്കാം എന്നൊരു സംശയം ഉണര്‍ന്നത്. പൊതുവേ ഇങ്ങനെ അകപ്പെട്ടുപോകുന്ന ഒറ്റപ്പെട്ട സന്ദര്‍ഭങ്ങളില്‍ പുറം ലോകവുമായി ബന്ധപ്പെടാന്‍ ഫോണും കയ്യില്‍ കാണാന്‍ സാധ്യതയില്ല. അങ്ങനെ ഒരാള്‍ക്ക്‌ ഒരു ദിവസം മുഴുവന്‍ നാല് ഭിത്തികള്‍ക്കുള്ളില്‍ തള്ളി നീക്കേണ്ടി വന്നാല്‍??

    ഈ പോസ്റ്റില്‍ ആകെ തമാശ ഒരുവാക്കില്‍ മാത്രമേയുള്ളൂ. :) മുകല്പ്പറഞ്ഞ വിധം ഒന്നാലോചിച്ചുനോക്കൂ.....ചിലപ്പോള്‍ നിങ്ങള്‍ക്കത് പുതിയൊരു അറിവാകം.

    ReplyDelete
  13. കഥ കൊള്ളാം. എന്നാലുമെന്തൊരു വ്യത്യസ്തത..!

    ReplyDelete
  14. പറഞ്ഞ രീതി കലക്കി
    എനിക്ക് ഇഷ്ടായില്ലാ എന്ന് പറയുന്നു

    ReplyDelete
  15. സൌകര്യവും സുഖവും വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ച് ചില കുടുങ്ങലുകളും സ്വാഭാവികമാണ്.

    ReplyDelete
  16. കൊള്ളാം. പുതുമയുള്ള തീമാണ്.
    അതിന് അഭിനന്ദനങ്ങൾ.
    എന്നാൽ പുനർവായനയിലും, എഡിറ്റിംഗിലും കൂടി അല്പം കൂടി മെച്ചപ്പെടുത്താമായിരുന്നെന്നു തോന്നി.

    ReplyDelete
  17. എഴുത്തില്‍ ഒരു വ്യത്യസ്ഥത തോന്നി. അഭിനന്ദനങ്ങള്‍....

    ReplyDelete
  18. ഒരു സ്വിച്ചിട്ട മാതിരി ചാടിയെണീറ്റ ശവം; " നായിന്‍റെ മോനേ....%$^&%#. ഒരു നൂറു തവണ ഡോര്‍ ഹാന്‍ഡില്‍ മാറ്റി വെയ്ക്കണം എന്ന് ഞാന്‍ പറഞ്ഞതാ.....അര്‍ബാബ് ആണുപോലും അര്‍ബാബ് ഫൂ.!!" എന്ന് ആട്ടിക്കൊണ്ട് വാതില്‍ തള്ളിത്തുറന്ന് വെളിയിലേയ്ക്ക് പാഞ്ഞു!!! രവിയേട്ടന്‍റെ കാതുകള്‍ മന്ദീഭവിച്ചു പോയെങ്കിലും കണ്ണുകള്‍ മുന്നൂറ്റി പതിനാറ്‌ താളുകള്‍ മറിഞ്ഞ് നിലത്ത് മലര്‍ക്കെ തുറന്നുകിടന്ന ഒരു പുസ്തകത്തില്‍ തറഞ്ഞുനിന്നു. ദേസ്തെവിസ്കിയുടെ "കുറ്റവും ശിക്ഷയും"!!!

    ഈ പാരഗ്രാഫ് ആവുന്നതു വരേയും വെള്ളമിറക്കാതെയിരുത്തിക്കളഞ്ഞു ഇച്ചായാ,അത്രയ്ക്കും ഉദ്വേഗജനകം.! എനിക്ക് വർണ്ണിക്കാൻ വാക്കുകളില്ല ട്ടോ. അത്രയ്ക്കും ഗംഭീരമാണ് കഥാ കഥന രീതി. ആശംസകൾ ഇച്ചായാ.

    ReplyDelete
  19. ഒറ്റ വാക്കില്‍ ഒതുക്കാന്‍ ആകില്ല .എന്തൊരു രചന ..അഭിനന്ദനങ്ങള്‍ .........ആശംസകള്‍ ,,വീണ്ടും വരാം ///

    ReplyDelete
  20. ഇതിലും വലുത് പ്രതീക്ഷിച്ചതാണ്. ഏതായാലും പുലി പോലെ വന്നത് എലി പോലെ പോയല്ലോ. ആശ്വാസമായി. ഗൗരവമുള്ള ഒരു പ്രമേയമാണ് ഞാന്‍ പ്രതീക്ഷിച്ചത്. ജോസെലെറ്റേ... ശൈലി കൊള്ളാം. തുടരുക.

    ReplyDelete
  21. എല്ലാവരും പറഞ്ഞപോലെ എന്തോ ഒരു......
    വിമ്മിട്ടം പോലെ... ന്നാലും തരക്കെടിലല്യ:))

    ReplyDelete
  22. കോട്ടയത്ത് വൃദ്ധദമ്പതികള്‍ ലോക്ക് കേടായ ബാത്ത് റൂമില്‍ രണ്ടു ദിവസം കഴിഞ്ഞു. (പത്രവാര്‍ത്ത)

    ReplyDelete
  23. ആഹാ സംഭവം കൊള്ളാം മാഷേ , പുണ്യാളനിഷ്ടമായി ആശംസകള്‍

    ReplyDelete
  24. കുറ്റവും ശിക്ഷയും"!!! എനിക്കിഷ്ടമായി

    ReplyDelete
  25. പ്രിയ ജോസ്. താങ്കളുടെ സ്വതസിദ്ധമായ ശൈലി വളരെ ഒഴുക്കുള്ളതാണ് അതാണ്‌ താങ്കള്‍ക്ക് പുതുമയെക്കാള്‍ ചേരുക എന്നാണ് ഈ പഴയ ചിന്താഗതിക്കാരന്റെ അഭിപ്രായം.

    ReplyDelete
  26. താങ്കള്‍ നേരത്തെ എഴുതിക്കൊണ്ടിരുന്ന കഥകള്‍ തന്നെയാണ് ജോസ്ലെറ്റ്‌ നല്ലത് .വ്യത്യസ്തത എന്ന് ഞാന്‍ വിവക്ഷിച്ചത് ഇതല്ല എന്ന് അപ്പോഴേ പറഞ്ഞതാണല്ലോ .വളരെ മനോഹരമായ ശൈലി സ്വന്തമായുള്ള താങ്കള്‍ അത് ഇത്തരം സാഹസങ്ങള്‍ക്ക് വേണ്ടി കളഞ്ഞു കുളിക്കരുത് .വിഷയം നന്നായി കൈകാര്യം ചെയ്തില്ല എന്നല്ല ഞാന്‍ പറഞ്ഞതിനര്‍ത്ഥം .എങ്കിലും ഇത് വേണ്ട .

    ReplyDelete
  27. പഴയപോസ്റ്റുകളെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ ഗ്രാഫ് താഴേക്കു പോയോന്നൊരു സംശയം..കൂടുതല്‍ നല്ല പോസ്റ്റുകള്‍ക്കായി കാത്തുകൊണ്ട് ആശംസകളോടെ.

    ReplyDelete
  28. നന്നായിരിക്കുന്നു .. ഗള്‍ഫുകാരന്റെ ഷെയറിംഗ് അനുഭവങ്ങള്‍ നാട്ടുകാരും മനസ്സിലാക്കും ഉറപ്പ്

    ReplyDelete
  29. നന്നായിട്ടുണ്ട്.. ആശംസകള്‍!

    ReplyDelete
  30. ജോസലേറ്റ് നന്നായി പറഞ്ഞു.താങ്കളുടെ ഇത്തരം രചനകളാണ് എനിക്കു കൂടുതലിഷ്ടം.പുസ്തകങ്ങള്‍ അന്യം നിന്നു പോകുന്ന കാലത്ത് ഒരു പുസ്തക പ്രിയനെക്കുറിച്ചുള്ള ബ്ലോഗ് നന്നായി.

    ReplyDelete
  31. നന്നായി..നന്നായി..തികച്ചും വ്യത്യസ്തമായ എഴുത്ത്..

    ReplyDelete
  32. @ എല്ലാ പ്രിയ സുഹൃത്തുക്കളോടുമായി,
    ഈ പോസ്റ്റ്‌ വായിച്ച പല നല്ല എഴുത്തുകാരും വായനക്കാരും, പുതുമ തേടിയപ്പോള്‍ അതിലൊരു കഥയില്ലാതെ പോയി എന്ന അഭിപ്രായമാണ് പങ്കുവച്ചത്. അതുകൊണ്ട് ഏത് എഴുത്തുകാരനും സ്വതസിദ്ധമായ ശൈലി ഒരു മാറ്റത്തിനുവേണ്ടി പോലും കൈവിടുന്നത് ആത്മസംതൃപ്തിയും ഗുണമേന്മയും നഷ്ടപ്പെടുത്തും എന്നൊരു കണ്ക്ലൂഷനില്‍ എത്താം അല്ലേ? :)

    ReplyDelete
  33. ഇതിനാണ് നമ്മുടെ നാട്ടിന്‍പുറങ്ങളിലെ ടോയ്ലറ്റുകളില്‍ ഹാന്‍ഡിലിന് പകരം കുറ്റീം കൊളുത്തും വയ്ക്കുന്നത്, സ്റ്റൈല്‍ നോക്കാതെ. അതൊക്കെ തന്നെയാ നമുക്ക് നല്ലത്. എന്തായാലും എഴുത്തില്‍ ഒരു വ്യത്യസ്തതയുണ്ട്.
    പിന്നെ, "രവിയെട്ടാ വരന് ദക്ഷിണ വാങ്ങാന്‍ സമയമായി." ഇതില്‍ ഒരു വശപ്പിശകില്ലേ? വരന്‍ ദക്ഷിണ കൊടുക്കുകയല്ലേ ചെയ്യുക?

    ReplyDelete
    Replies
    1. തിരുത്തിയിട്ടുണ്ട്. താങ്ക്സ്.
      ദൈവം സഹായിച്ച്‌ പലരും അവിടെ വരെയെത്താനുള്ള ക്ഷമയില്ലാതെ വിട്ടുപോയത് കൊണ്ട് കണ്ടിട്ടുണ്ടാവില്ല.

      Delete
  34. മിനി.പി.സിAugust 1, 2012 at 10:40 AM

    തോമയും രവിയേട്ടനും ഭാഗ്യവാന്മാരാട്ടോ!ജോസ്‌ലെറ്റിന്‍റെ കഥയിലൂടെ അവരെ ലോകം അറിഞ്ഞില്ലെ!നല്ല അവതരണം .

    ReplyDelete
  35. വ്യത്യസ്തമായ അവതരണം... നന്നായിട്ടുണ്ട്.

    ReplyDelete
  36. ജോസ് ...

    എഴുത്ത് കൊള്ളാം. ശൈലീ മാറ്റം ഗുണം ചെയ്തോ എന്നറിയണമെങ്കില്‍ ഈ വിധം രണ്ടു നാലെണ്ണം എങ്കിലും റിലീസ്‌ ആകണം. ഈ പുതിയ ശ്രമത്തില്‍ ഒരു തെറ്റും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ജോസിന്റെ കഴിഞ്ഞ കഥകളുടെ താളത്തിനൊപ്പം സഞ്ചരിച്ചവര്‍ക്ക് ഈ മാറ്റി ചവിട്ടല്‍ ഉള്‍കൊള്ളാന്‍ അല്‍പ്പം സമയം എടുക്കും. അതാണ്‌ ഞാന്‍ പറഞ്ഞത് ഈ രീതിയില്‍ രണ്ടു നാല് കഥകള്‍ കൂടി വന്നാലേ ആയത് ഗുണം ചെയ്തോ എന്ന് പറയാന്‍ കഴിയൂ .. ആശംസകള്‍

    ReplyDelete
  37. ഞാന്‍ ഇന്നലെ തന്നെ വായിച്ചിരുന്നു. ശൈലി മാറ്റം കൊള്ളാം..പക്ഷെ എനിക്ക് നിന്റെ സ്വത സിദ്ധമായ ശൈലി ആണ് കൂടുതല്‍ ഇഷ്ടം. വേണുവേട്ടന്‍ പറഞ്ഞത് പോലെ മൂന്നാല് പോസ്റ്റുകള്‍ വന്നാല്‍ ഇതും ഇഷ്ടമാകുമായിരിക്കും. ഈ പോസ്റ്റ്‌ എഴുതാന്‍ കുറച്ചു ധൃതി കാണിച്ചത് പോലെ തോന്നി. അപ്പോള്‍ വീണ്ടും കാണാം :-)

    ReplyDelete
  38. വായിച്ചു ,,കഥയും കഥാപാത്രങ്ങളും സാങ്കല്പ്പികമല്ലല്ലോ ല്ലേ ..

    ReplyDelete
  39. ടോയലട്റ്റ് വിശ്രമമുറി പോലെയാക്കിയാല്‍ പിന്നെ, അതിനുള്ളില്‍ പെട്ടാലും അട്ജസ്റ്റ് ചെയ്യാം ഒരു പറ്റ് ഒരിക്കലല്ലേ പറ്റൂ.. :) തോമ നന്നായി:) അഭിനന്ദനങ്ങള്‍ ജോസ്ലെറ്റ്

    ReplyDelete
  40. എല്ലാരും , നല്ല അഭിപ്രായമാണ് പങ്കു വെച്ചത്. പക്ഷെ , എനിക്കെന്തോ നന്നായി തോന്നിയില്ല. ആ ചിലപ്പോള്‍ എന്റെ കുഴപ്പമാകും .

    ReplyDelete
  41. വായിച്ച് തുടങ്ങിയപ്പോളെന്തായെന്നറിയാനുളള ആകാംക്ഷയായിരുന്നു. പക്ഷേ കൊളുത്തിന്‍റെ കാര്യം വായിച്ചപ്പോള്‍ ചിരി നിര്‍ത്താന്‍ പറ്റിയില്ല.

    ReplyDelete
  42. വ്യത്യസ്തമായ അവതരണം കൊള്ളാം ജോസേ ...


    ബാത്രൂമില്‍ അകപ്പെട്ടുപോയ ഒരു മണവാളന്റെ കഥ നേരത്തെ ഞാനും എഴുതിയിട്ടുണ്ട് ട്ടോ ദേ ഇവിടെ ഉണ്ടത് http://kochumolkottarakara.blogspot.in/2011/08/blog-post.html...

    ReplyDelete
  43. ജോസ്, ഇന്നാണ് വായിച്ചത്.

    ഇഷ്ടമായെന്ന് പറഞ്ഞാല്‍ അത് തെറ്റാകും. എന്തൊക്കെയോ പോരായമകള്‍ ഉണ്ട്. ജോസിന് തന്നെ മനസിലാകാവുന്നതെ ഉള്ളൂ. അതുകൊണ്ട് അക്കമിട്ട് നിരത്തുന്നില്ല.

    ReplyDelete
  44. കഥ ഇഷ്ടമായി ...വ്യത്യസ്തതയുണ്ട്....

    ReplyDelete
  45. ജോസേ..നല്ല ഒരു പ്രാവസനുഭവം..ഇതു പൊലെ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്.പരിചയവും ഉണ്ട്.
    രസായിട്ടുണ്ട് ...ട്ടോ..ഇനിയും പോരട്ടെ ട്ടോ...

    ReplyDelete
  46. ജോസേട്ട.... ചേട്ടന്‍റെ കഥകള്‍ വായിക്കാന്‍ വരുന്നത് ചിരിച്ചുചാകാം എന്ന ഒരു പ്രതീക്ഷയും ആയിട്ടാണ്. പക്ഷെ, ഇതില്‍ ആ ചിരി അങ്ങോട്ട്‌ വന്നില്ല പക്ഷെ ഇത് ഒരു ത്രില്ലെര്‍ കണക്കെ വായിച്ചു. കഥ കൊള്ളാം.
    ചേട്ടനെ പോലെ ഉള്ള എഴുത്തുകാരെ പറ്റി അഭിപ്രായം പറയാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല എങ്കിലും ഞാന്‍ ഒരുപാട് പ്രതീക്ഷകളുമായി വന്നതുകൊണ്ടാകാം ഒരു പൂര്‍ണത എനിക്ക് ഫീല്‍ ആയില്ല.

    ReplyDelete
  47. പോസ്റ്റ് വായിച്ചു , വ്യത്യസ്ഥമായി പറഞ്ഞിരിക്കുന്നു.... പക്ഷെ അവസാന പോസ്റ്റുകൾ പതിവ് നിലവാരത്തിലേക്ക് എത്തുന്നില്ല. എങ്കിലും വ്യത്യസ്ഥത പരീക്ഷിക്കുന്നതിന് അഭിനന്ദനങ്ങൾ

    ReplyDelete
  48. ഈ ബാത്ത് റൂമില്‍ ഇരുന്നു പുസ്തകം വായിക്കുന്ന പ്രവണത കുറെ ഏറെ പ്രവാസികള്‍ക്കും ഉണ്ട് അല്ലെ എനിക്കും ഉണ്ട് ഇങ്ങനെ ഒന്ന് രണ്ടു സുഹ്ര്‍ത്തുക്കള്‍ അവരുടെ ബാത്ത് റൂമില്‍ കയറിയാല്‍ കാണാം എം ടിയും പൌലോ കൊയ് ലോയും ഒക്കെ അവിടെ

    ReplyDelete
  49. ജോസ്ലെറ്റിന്‍റെ പുഞ്ചപ്പാടത്തില്‍ ഞാന്‍ ആദ്യമാ.പക്ഷേ , ആദ്യ വായന എന്തോ ഒരു ഇഷ്ടമില്ലായ്മ. മറ്റു കഥകള്‍ കൂടി നോക്കട്ടെ.

    ReplyDelete
  50. നന്നായിട്ടുണ്ട് ട്ടോ.

    ആദ്യം ഇത്തിരി പേടിച്ചെങ്കിലും ആ ഉയര്‍ത്തെഴുന്നേല്‍പ്പ് രസകരം

    ആശംസകള്‍

    ReplyDelete
  51. ഹാന്റിൽ പോയി തറയിൽ ബോധമറ്റു കിടക്കുന്ന തോമയുടെ ചിത്രം തങ്ങി നിൽക്കുന്നു. ഭയമുളവാക്കിയും പിന്നെ ചിരിപ്പിക്കുയും ചെയ്യുന്നു കഥ. അവതരണം നന്നായി. കുറ്റവും ശിക്ഷയും ഇഷ്ടമായി.

    ReplyDelete
  52. നർമ്മം കത്തിയില്ല..
    പരിശോധിച്ചറിയുന്നതിനു മുമ്പ് 'ശവം' എന്നു പറയാമോ ?
    ഡോറിന്റെ പ്രശ്നമായിരുന്നു എന്നുള്ളത് ജോസെലെറ്റിന്റെ വിശദീകരണം കൂടി കണ്ടപ്പോഴാണ് മനസ്സിലായത്..അവിടെയൊരവ്യക്തതയുണ്ട്..

    ReplyDelete
  53. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  54. ജോസ്ലെറ്റ്‌ പറഞ്ഞ ഒരു കൊച്ചനുഭവം എന്നേ ഞാനിതിനെ കാണുന്നുള്ളൂ .. ആ നിലക്ക് രസകരം. പക്ഷെ toiletന്റെ ഭിത്തിയില്‍ പുസ്തകങ്ങളുടെ ചിത്രം. അതങ്ങോട്ട് ഇഷ്ടമായില്ല .. എന്തോ.. സാരമില്ല.. എഴുത്തല്ല. അങ്ങനെ ചെയ്യുന്നത്..

    ReplyDelete
  55. മിക്ക്കവര്കും സംഭവിക്കുന്ന ഒരു കാര്യം ....നന്നായിട്ടുണ്ട് ........

    ReplyDelete

Related Posts Plugin for WordPress, Blogger...