താഴെ ഇന്‍റര്‍ലോക്ക് പതിച്ച പാത വക്കിലൂടെ ഉല്ലാസപൂര്‍വ്വം മൊബൈലില്‍ സല്ലപിച്ചു നീങ്ങുന്ന ചെറുപ്പക്കാരന്‍ ഇന്നും കൃത്യ സമയത്തുതന്നെ!
എല്ലാ പ്രവര്‍ത്തി ദിവസവും ഇഴഞ്ഞുനീങ്ങുന്ന വൈകുന്നേരങ്ങളില്‍ എട്ടാം നിലയിലെ ഓഫീസ് കസേരയുടെ മടുപ്പിക്കുന്ന ചൂട് വലിച്ചെറിഞ്ഞ്, ആവിപറക്കുന്ന ഒരു കപ്പ് ടര്‍ക്കിഷ് കാപ്പിയുടെയും ചുണ്ടോടു ചേര്‍ന്നെരിഞ്ഞു തീരുന്ന മാള്‍ബറോ സിഗരറ്റിന്‍റെയും ചവര്‍പ്പ് ഒരുപോലെ ആസ്വദിച്ച്, ബാല്‍ക്കണിയെ പൊതിഞ്ഞു സംരക്ഷിച്ചിരിക്കുന്ന ചില്ലു ജാലകത്തിലൂടെ താഴെ ഒഴുകുന്ന നിരത്തുകളെ നിരീക്ഷിക്കുക എന്‍റെ ഇഷ്ടവിനോദമാണ്. അലാറമില്ലാത്ത, പ്രോഗ്രാമിംഗ് ചെയ്യാത്ത എന്നിലെ യാന്ത്രികത ആ കൃത്യത്തില്‍ ഇന്നേവരെ വിലോപം വരുത്തിയിട്ടില്ല. പ്രസ്തുത ദിനചര്യയുടെ നാഴികകള്‍ക്ക് പോലും തെല്ലും മാറ്റമില്ല എന്നതാണ് അത്യത്ഭുതം!!
ഇത് ഒരു രോഗമാണോ അതോ സിദ്ധിയാണോ എന്നൊന്നും ആലോചിച്ചു ഞാന്‍ തലപുകയാറില്ല. താഴെ കടന്നുപോകുന്ന വഴിയാത്രികരുടെ മനോവിചാരങ്ങളും മൊബൈല്‍ സന്ദേശങ്ങളും അന്തരീക്ഷത്തില്‍ ഈയാംപാറ്റകളെ പോലെ പാറിനടക്കുന്നു. ഏകാന്ത സഞ്ചാരികളുടെ മുഖഭാവം നോക്കി വായിക്കുക എനിക്കേറ്റം ഇഷ്ടമുള്ള സംഗതിയാണ്. വിരഹ വേദനയുള്ളവര്‍, വ്യാധികളെക്കുറിച്ച് ആധിയുള്ളവര്‍, സാമ്പത്തിക പരാധീനതയുടെ ഭീതിയിലകപ്പെട്ടവര്‍, പൂര്‍ത്തിയാക്കാനാവാതെ ശേഷിച്ച ജോലി ഭാരത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍.. തുടങ്ങി പലരുമുണ്ട്. അവരുടെ ചിന്തകള്‍ പ്രാണികളെപ്പോലെ തലക്കു ചുറ്റും വട്ടമിട്ടു പറക്കുന്നത് എനിക്കു കാണാം. എന്നിലെ "ദീര്‍ഘദൃഷ്ടി" ചൂഴ്ന്നിറങ്ങി കഴിഞ്ഞ കുറേക്കാലമായി തോന്നലുകളുടെ ലബോറട്ടറിയില്‍ പരീക്ഷണവിധേയനായ ഈ ചെറുപ്പക്കാരനെക്കുറിച്ചുള്ള അനാലിസിസ് ഞാന്‍ നിങ്ങളോട് പങ്കുവെയ്ക്കാം.
അഞ്ചുമണിക്കായി അക്ഷമനായി കാത്തിരുന്ന്, വാതിലുകള്‍ തള്ളിത്തുറന്ന് പുറത്തേക്ക് പ്രസരിപ്പോടെ നടന്നടുക്കുന്ന അയാള്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത് ഒരു പെണ്കുട്ടിയോടാണ് എന്നത് തീര്‍ച്ച. കഴിഞ്ഞ ഒരാഴച്ചകൊണ്ട് അയാളില്‍ വന്ന പ്രകടമായ മാറ്റവും അതുതന്നെയാണ്. രണ്ടു വാരം മുന്‍പുള്ള മുഴുവന്‍ പ്രവര്‍ത്തി ദിനങ്ങളിലും നിരത്തില്‍നിന്ന് അയാള്‍ അപ്രത്യക്ഷനായത് നാട്ടില്‍ പോയിരുന്നതിനാലാവാം. അവിടെയുള്ള ഏതോ പെണ്‍കുട്ടിയുമായി വിവാഹനിശ്ചയം നടക്കുകയോ പ്രേമബന്ധത്തില്‍ അകപ്പെടുകയോ ചെയ്തിരിക്കണം. മാന്യമായി വസ്ത്രധാരണം ചെയ്ത ചെറുപ്പകാരന്റെ പ്രായവും പക്വമായ പെരുമാറ്റവും മുഖഭാവവുമെല്ലാം വെറും ഒരാഴ്ച പ്രായമായ പ്രണയപരവശനായ കാമുകനേക്കാള്‍ പ്രതിശ്രുത വധുവിനോട് പ്രതിപക്ഷ ബഹുമാനത്തോടെ സല്ലപിക്കുന്ന വരനോട് താദാത്മ്യപ്പെട്ടിരുന്നു. ഈയൊരു ജീവിതാവസ്ഥയിലൂടെ കടന്നുപോയവര്‍ക്ക് ഇനി മുന്നോട്ട് ഊഹിക്കുവാന്‍ എന്‍റെ അനാലിസിസിന്‍റെ ആവശ്യമില്ല.
ജരാനരകളോട് സന്ധിചെയ്ത ഈ നാല്പതുകളിലും പന്ത്രണ്ടു വര്ഷം പിന്നോക്കം നടന്ന് പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കാന്‍ പ്രതീക്ഷയോടെ കാത്തിരുന്ന എന്നിലെ പ്രതിശ്രുത വരനെ ഞാന്‍ മറന്നിട്ടില്ല. പ്രേമം എന്ന വാക്കിനോട് സമൂഹത്തിന് അന്നുമിന്നും പിന്തിരിപ്പന്‍ മനോഭാവമാണെങ്കിലും വിവാഹത്തിനു തൊട്ടുമുന്പെങ്കിലും കടുത്ത പ്രണയവിരോധികളും കഠിനഹൃദയരും ഇണക്ക് അനുയോജ്യമായ അച്ചിലേക്ക് മെഴുകുപോലെ വാര്‍ന്നൊഴുകി രൂപാന്തരപ്പെടുന്നന്നത് സുഖമുള്ളൊരു കാഴ്ചയാണ്.
എങ്കിലും വിവാഹാനന്തര പ്രണയത്തേക്കാള്‍ തീഷ്ണതയും ജിജ്ഞാസയും കമിതാക്കള്‍ക്കാണോ? അത് ഒരു ഗര്‍ഭിണിയുടെ പ്രതീക്ഷാവഹമായ കാത്തിരിപ്പിനോടും അതിനുശേഷമുള്ള ജീവിതാവസ്ഥയോടും തുലനം ചെയ്യുംപോലെയാണ്..!,!
ആ ചെറുപ്പക്കാരനെ വിട്ട് അല്‍പനേരം ഞാന്‍ നിങ്ങളിലേക്ക് ചൂഴ്ന്നിറങ്ങട്ടെ സുഹൃത്തേ.......?
ഒരു സുന്ദരസുദിനത്തില്‍ പ്രിയപ്പെട്ടൊരു കൂട്ട് കണ്ടെത്തിയതോടെ നിങ്ങളിലെയും ക്രിയാത്മകത ഉണര്‍ന്നില്ലേ?
വിഷാദം വലിച്ചെറിഞ്ഞ് തെളിമയാര്‍ന്ന തുറിച്ച കണ്ണുകളോടെ ഇതുവരെ കാണാത്ത ലോകത്തിന്‍റെ സൌന്ദര്യം നിങ്ങള്‍ ഉറ്റുനോക്കിയില്ലേ?
ഒരു പെണ്‍കുട്ടിയുടെ കാല്‍കീഴില്‍ മുട്ടുകുത്തി നമ്രശിരസ്കനായി കയ്യില്‍ നീട്ടിപ്പിടിച്ച ചുവന്ന റോസാപ്പൂവ് നല്കുമ്പോള്‍ യുവാവേ, ഇന്നലെവരെ കൂടെയുണ്ടായിരുന്ന നിന്‍റെ "നീയെന്ന ഭാവം" ഊര്‍ന്നുവീണത് എവിടെയാണ്?
വിഷാദത്തിന്റെയും ഏകാന്തതയുടെയും മൂകമായ തടവറകളിലിരുന്നവര്‍ മണിക്കൂറുകള്‍ നിമിഷാര്‍ദ്ധങ്ങളാക്കി എന്തിനെപ്പറ്റിയാണ് ഇത്ര വാചാലരാകുന്നത്?
കലയും കാമവും ഉള്‍പടെ അറിഞ്ഞതും അറിയാത്തതുമായ ആഗോള വിഷയങ്ങളില്‍ സംവദിച്ചു തീര്‍ക്കാന്‍ ഇനി ഏത് ബാക്കിയുണ്ട്?
ഓഫീസില്‍നിന്ന് തിടുക്കത്തില്‍ പുറത്തേക്കിറങ്ങാന്‍, മറ്റുള്ളവരില്‍ നിന്നകന്ന്‍ സ്വകാര്യതയിലേക്ക് ഊളയിടാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്താണ്?
ഉറക്കമുണരുമ്പോള്‍ മുതല്‍ ഇരവോളം പറഞ്ഞു പഴകിയിട്ടും വിട്ടുപോകാതിരിക്കാന്‍ ഫോണില്‍ തലപ്പത്ത് വീണ്ടും കടിച്ചു തൂങ്ങിക്കിടക്കുന്ന നിങ്ങളിലെ സംസാരപ്രിയം എന്നാണു തുടങ്ങിയത്?
ജീവിതത്തെയും ഭാവിയെയും കുടുംബത്തെയും കുട്ടികളെയും കുറിച്ച് എന്തൊക്കെ നിറമാര്‍ന്ന സ്വപ്നങ്ങളാണ് നിങ്ങള്‍ നെയ്തുകൂട്ടിയത്?
പ്രണയം അങ്ങനെയാണ്!! പെയ്തൊഴിയാത്ത മഴയില്‍ കുടചൂടി ചുറ്റുമുള്ളതൊന്നും ഗൌനിക്കാതെ കുളിരിന്‍റെ കൈപിടിച്ച് നടന്നുപോകുന്നവരെപ്പോലെ............................
എന്‍റെ ദൃഷ്ടികള്‍ അപ്പോഴും ഋജുവായൊരു രേഖപോലെ ആ ചെറുപ്പക്കാരനെ പിന്തുടര്‍ന്നിരുന്നു. നാലുവരിപ്പാതയുടെ സിഗ്നലില്‍ റോഡിനു കുറുകെ കൊറിയിട്ടിരിക്കുന്ന സീബ്രാലൈനിനു മദ്ധ്യത്തില്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ട് പരിസരം മറന്ന് അയാള്‍ എങ്ങോട്ടാണ് പോകുന്നത്!!?
ഏയ്!, സുഹൃത്തേ.....കാല്‍നട യാത്രക്കാര്‍ക്കുള്ള സിഗ്നല്‍ ഇപ്പോള്‍ ചുവപ്പാണ് വേഗം!! വേഗം!! ഒരല്പം ശ്രദ്ധിക്കൂ........നിങ്ങളുടെ സുവര്‍ണ്ണ സ്വപ്നങ്ങള്‍ കോര്‍ത്ത ചരടിന്‍റെ ഒരറ്റം അങ്ങ് അകലെയാണ്.
"പാഞ്ഞടുക്കുന്നു പതിനായിരം അക്ഷൌഹിണിപ്പട അവര്‍ എന്‍നേര്‍ക്ക് അമ്പുകള്‍ തൊടുക്കുന്നു" കവിതയിലെ വരികള്‍ മുന്‍പെങ്ങോ കണ്ടൊരു ഹോളിവുഡ് ചിത്രത്തിലെ അവസാനരംഗം പോലെ കണ്മുന്‍പില്‍ കാണുകയാണോ?!!
പച്ചവെളിച്ചം തെളിഞ്ഞ സിഗ്നലില്‍നിന്നും അണപൊട്ടിയ വെള്ളംപോലെ ഒഴുകി വരുന്ന വാഹനങ്ങള്‍!,! ഈശ്വരാ!!!!!
മൂന്നു കരണം മറിഞ്ഞ് മേല്‍പോട്ടുയര്‍ന്ന എന്തോ ഒന്ന് മുഖമടിച്ചു റോഡിലേക്ക് വീഴുന്നത് കണ്ടു ഞാന്‍ കണ്ണുകള്‍ മുറുക്കിയടച്ചു! വിരലുകള്‍ക്കിടയിലിരുന്ന് എരിഞ്ഞുതീര്‍ന്ന സിഗരറ്റിന്റെ ചൂട് അറിയാനാവാത്തവിധം ഉള്ളം പൊള്ളിയിരുന്നു!!
കാതുകളില്‍ നിര്‍ത്താത്ത ഹോണടി ശബ്ദം ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു.........
സ്വപ്നസഞ്ചാരം എല്ലാവരിലും കാണും .സ്വപ്‌നങ്ങള്‍ ഇല്ലെങ്കില്‍ എന്തു ജീവിതം !ഈ കഥയുടെ ക്ലൈമാക്സ് ദു:ഖകരമെങ്കിലും നാല്ലൊരു സന്ദേശം ചൂണ്ടുന്ന കഥയായി.അഭിനന്ദനങ്ങള്‍ !
ReplyDeleteനന്ദി മാഷേ......
Deleteആദ്യമെയെത്തി വായിച്ചതിലും, അഭിപ്രായത്തിനും.
റോഡില്‍ മൊബൈല്‍ഫോണും ചെവിയില്‍ വെച്ചു നടക്കുന്നവരെ കാണുമ്പോഴൊക്കെ.................
ReplyDeleteചിലപ്പോള്‍ ഒഴിവാക്കാനായി എന്ന് വരില്ല. കഥാപാത്രങ്ങള്‍ നമ്മളാണ്.
Deleteനന്ദി അഹമ്മദ് ജി.
അഴകാർന്ന ഭാഷയിൽ ഹൃദ്യമായി അവതരിപ്പിച്ചു. ഒരു ഞെട്ടലിൽ കൊണ്ടെത്തിച്ച് പിന്മാറി. എല്ലാം മറക്കുന്ന പ്രണയം. ഒരു പക്ഷേ, ഇതിന് മറ്റൊരു അർത്ഥതലം കൂടിയുണ്ടോ? - പരിസരവും, കാലവും, ദിശകളും മറന്നുള്ള പ്രണയം ദുരന്തത്തിലെത്തുമെന്ന്...? എന്തായാലും ഇന്നത്തെ 'മൊബൈൽ ജീവിതം' ഉയർത്തുന്ന അപകട സാധ്യതകൾ ഓർക്കാൻ ഈ രചന പ്രേരിപ്പിക്കുന്നു. വളരെ നന്നായി. അഭിനന്ദനങ്ങൾ.
ReplyDeleteമൊബൈല്‍ ദുരന്തങ്ങള്‍. സംസാരത്തില്‍ മയങ്ങി പരിസര ബോധം കൈവിടുന്നവര്‍. നന്നായി പറഞ്ഞു. നല്ല ഭാഷ. അഭിനന്ദനങ്ങൾ
ReplyDeleteവളരെ ഹൃദയഭേടകം ആയ ഒരു പോസ്റ്റ് .ഒരിക്കല്‍ അങ്ങനെ മൊബൈലില്‍ സംസാരിച്ചു കൊണ്ടിരിക്കെ വണ്ടിയിടിച്ചു മരിച്ച യുവതിയുടെ ഭര്‍ത്താവ് അതെ സ്ഥലത്ത് വന്നു ആത്മഹത്യാ ചെയ്ത വാര്‍ത്ത മനസ്സ് തകര്‍ത്തിരുന്നുഭര്‍ത്താവ് ആയിരുന്നു ആ സമയത്ത് അവളുമായി സംസാരിച്ചിരുന്നത് അയാള്‍ക്ക് ആ കുറ്റബോധം സഹിക്കാനാവാത്ത വാര്‍ത്ത ഏറെ വേദനിപ്പിച്ചിരുന്നു .അതെ മാനസികാവസ്ഥ സൃഷ്ടിച്ചു ജോസ് .നന്നായി എഴുതി
ReplyDeleteഇപ്രാവശ്യം അല്പ്പം തത്വ ചിന്തയില്‍ തുടങ്ങി ദുരന്തത്തില്‍ അവസാനിപ്പിച്ചു.ഇടക്ക് ഓസ്ക്കാര്‍ വൈല്‍ഡിന്‍റെ കഥയിലെ രംഗവും വന്നു.നന്നായി.
ReplyDeleteസ്വപ്ന സഞ്ചാരികൾക്കൊരു മുന്നറിയിപ്പ്..
ReplyDeleteഇത്തരം പോസ്റ്റുകളും അത്യാവശ്യമാണു...നന്ദി ട്ടൊ...!
ഇക്കാലത്ത് അത്യാവശ്യമായി മാറിയ കാര്യമാണ് മൊബൈല്‍ ഫോണ്‍. പക്ഷെ ഉപയോഗിക്കുന്നത് സൂക്ഷ്മതയോടെ അല്ലെങ്കില്‍ ജീവന്‍ തന്നെ നഷ്ട്ടപെട്ടെക്കാം. ഇത് പോലെ. മുംബയില്‍ റെയില്‍വേ ട്രാക്കില്‍ സംഗീതം ഇരു ചെവികളിലേക്കും കുത്തി കയറ്റി പുറംതിരിഞ്ഞു നടന്ന ഒരു യുവാവിന്റെ ദുര്യോഗത്തിനു ഞാന്‍ സാക്ഷിയായതാണ്. അതിനു ശേഷം മക്കള്‍ ചെവിയില്‍ ഇത് കുത്തി കയറ്റി പുറത്തു പോകുമ്പോള്‍ മനസ്സില്‍ തീ ആണ്.
ReplyDeleteഎല്ലാര്‍ക്കും ഒരു ഓര്‍മ്മപെടുത്തല്‍ എന്ന നിലക്ക് പങ്കു വെച്ച ഈ കൊച്ചു കഥ അതിന്റെ ഭാഷയിലും ആഖ്യാനത്തിലും മികവ് പുലര്‍ത്തി. അവസാനത്തെ ആ കാഴ്ച വിവരിച്ച വരികളില്‍ ഞാനും ഒന്ന് കണ്‍ചിമ്മിയെങ്കില്‍ അത് കഥയുടെയും കഥാകാരന്റെയും വിജയം.
ആശംസകള്‍ ജോസ്
പലപ്പോഴും മനസ്സില്‍ പറഞ്ഞിട്ടുണ്ട് ഈ ഒരു വാചകം
ReplyDeleteഏയ്!, സുഹൃത്തേ.....കാല്‍നട യാത്രക്കാര്‍ക്കുള്ള സിഗ്നല്‍ ഇപ്പോള്‍ ചുവപ്പാണ് വേഗം!! വേഗം!! ഒരല്പം ശ്രദ്ധിക്കൂ........നിങ്ങളുടെ സുവര്‍ണ്ണ സ്വപ്നങ്ങള്‍ കോര്‍ത്ത ചരടിന്‍റെ ഒരറ്റം അങ്ങ് അകലെയാണ്.
മൊബൈലില്‍ എല്ലാം മറന്ന് തന്റെ പ്രിയപ്പെട്ടവരോട് സംസാരിച്ചു കൊണ്ട് ജീവിതത്തില്‍ നിന്ന് മാഞ്ഞു പോകുന്ന ഒരു അവസ്ഥ , അത് ഒരു കൊച്ചു കഥയുടെ രൂപത്തില്‍ വളരെ ഹൃദയഭേദകമായി എഴുതി വെച്ചപ്പോള്‍ അറിയാതെ മനസ്സില്‍ ഒരു ഭയം അനുഭവപ്പെടുന്നു .
മൊബൈലിലൂടെ "ജീവിക്കുന്ന " എല്ലാവരും പ്രത്യകിച്ചു പ്രവാസികള്‍ വായിക്കേണ്ടതാണ് ഈ കഥ .
പ്രിയ സ്നേഹിതന് ആശംസകള്‍
@ പി. വിജയകുമാര്‍,
Delete@ ശ്രീജിത്ത്,
@ സിയാഫ്,
@ ജോര്‍ജ്ജ് ചേട്ടാ,
@ വര്‍ഷിണി ടീച്ചര്‍,
@ വേണുവേട്ടാ,
@ അഷ്‌റഫ്
ആദ്യമേ വായനക്കും വിലയിരുത്തലുകള്‍ക്കും നന്ദി അറിയിക്കട്ടെ.
കഥ എന്നതിനേക്കാള്‍ ഉപരി.....
2006-ല്‍ ദുബായ് DNATA സിഗ്നലില്‍ എനിക്ക് ഉണ്ടായ സമാനമായ അനുഭവവും(ദൈവകൃപയാല്‍ അപകടം പിണഞ്ഞില്ല.) പിന്നീടോരിക്കല്‍ ദുബൈയില്‍തന്നെ റോഡ് മുറിച്ചുകടന്ന കൊട്ടും ടയ്യും കെട്ടിയ ഒരു ചെറുപ്പക്കാരന്‍ അവസാനരംഗത്തിലെ പോലെ......പറന്ന്‍ ഉയരുന്നതിനു നിസ്സഹായനായി സാക്ഷിയാകേണ്ടി വന്നതും എന്നെ വല്ലാതെ ഉലച്ചിട്ടുണ്ട്.
ചില ചിന്തകളും അനുഭവങ്ങളും ചേര്‍ത്തു വച്ചപ്പോള്‍ കഥയായി എന്നൊരു തോന്നലും എനിക്കില്ല. എല്ലാവരും എന്നും നന്നായിരിക്കട്ടെ. നന്മകള്‍ നേരുന്നു.
സ്വപ്ന സഞ്ചാരികള്‍ എന്ന പേര് കണ്ടപ്പോള്‍ ഇങ്ങനെ ഒരു കഥയാകുമെന്നു കരുതിയില്ല ! ജോസിന്റെ പതിവ് കഥകളില്‍ നിന്നും വ്യത്യസ്തമായ ഒരു ആഖ്യാന ശൈലി ഈ കഥയില്‍ പിന്തുടര്‍ന്നത് കൊണ്ട് ഒരു സിനിമയില്‍ എന്ന പോലെ ക്ലൈമാക്സ് രംഗം മനസ്സില്‍ കാണാന്‍ കഴിഞ്ഞു. ഈ നല്ല കഥയ്ക്ക് അഭിനന്ദനങ്ങള്‍ സുഹൃത്തേ!
ReplyDelete"അടുക്കിവെച്ചിരിക്കുന്ന ചത്വരളെല്ലാം ഉയര പരിധി നിഷ്കര്‍ഷിക്കപ്പെട്ടവയാകയാല്‍"," ചതുരങ്ങള്‍ എന്നാണോ ഉദ്ദേശിച്ചത് ?
ഷജീര്‍,
Deleteകെട്ടിടം എന്നര്‍ത്ഥംവരുന്ന വാക്കാണ് ചത്വരം.
ഹ്മ്മ്മ്മ്മ് രാവിലെ തന്നെ കരയിപ്പിക്കരുത്....
ReplyDeleteനന്നായെഴുതി ജോസാ..... നമ്മക്കു പിന്നെ അങ്ങനെ ആരോടും സംസാരിക്കാൻ ഇല്ലാത്തോണ്ട് രക്ഷപെട്ട്. അല്ലെങ്കിൽ തന്നെ സ്വപ്ന സഞ്ചാരമാണു....
സ്വപ്നങ്ങള്‍ വേണം!! അതില്ലാത്ത ജീവിതം വിരസമല്ലേ......പിന്നെ സ്വപ്നത്തിന്റെ ചിറകിലേറി മലര്‍പ്പൊടിക്കാരിയുടെ അവസ്ഥ പോലെയും ആവരുത്.
Deleteആഞ്ഞുപിടിച്ചാല്‍ എവിടെങ്കിലും തടയും സുമേഷേ.........
കഥയിലൂടെ നല്ല സന്ദേശം നല്‍കി ജോസ്... എത്രയെത്ര അപകടങ്ങളാണ് മൊബൈല്‍കാരണം നടക്കുന്നത് ദിവസവും. പല കമ്പനികളുടേയും സെയില്‍സില്‍ വര്‍ക്ക്ചെയ്യുന്നവര്‍ ബൈക്കിലും കാറിലും ഫോണില്‍ സംസാരിച്ച് പോകുന്നത് ഭയപ്പെടുത്താറുണ്ട്. ഓരോ ഫോണിനും ഡ്രൈവിംഗ് നിര്‍ത്തിവെക്കുന്നത് അവര്‍ക്ക് പ്രായോഗികവുമാകില്ല.
ReplyDeleteശരിയാണ് ഷബീര്‍,
Deleteഡ്രൈവര്‍മ്മാരുടെ കാര്യം കഷ്ടമാണ്. സമയത്ത് എത്തിയില്ലെങ്കിലും അല്ലെങ്കിലും ഓഫീസില്‍ നിന്നുള്ള നിയന്തണം മുഴുവന്‍ ഫോണില്‍ കൂടിയല്ലേ..... ഷൌട്ടിംഗ്, പ്രഷര്‍, പോരാഞ്ഞിട്ട് ട്രാഫിക് ഫൈനും!!!
വളരെ നന്ദി ഇവിടെ സമയം ചിലവോഴിച്ചതിന്.
എല്ലാ പ്രവര്‍ത്തി ദിവസവും ഇഴഞ്ഞുനീങ്ങുന്ന വൈകുന്നേരങ്ങളില്‍ എട്ടാം നിലയിലെ ഓഫീസ് കസേരയുടെ മടുപ്പിക്കുന്ന ചൂട് വലിച്ചെറിഞ്ഞ്, ആവിപറക്കുന്ന ഒരു കപ്പ് ടര്‍ക്കിഷ് കാപ്പിയുടെയും ചുണ്ടോടു ചേര്‍ന്നെരിഞ്ഞു തീരുന്ന മാള്‍ബറോ സിഗരറ്റിന്‍റെയും ചവര്‍പ്പ് ഒരുപോലെ ആസ്വദിച്ച്, ബാല്‍ക്കണിയെ പൊതിഞ്ഞു സംരക്ഷിച്ചിരിക്കുന്ന ചില്ലു ജാലകത്തിലൂടെ താഴെ ഒഴുകുന്ന നിരത്തുകളെ നിരീക്ഷിക്കുക എന്‍റെ ഇഷ്ടവിനോദമാണ്.
ReplyDeleteഇച്ചായാ ഈ വരികളിൽ ഒരെഴുത്തുകാരനിലേക്ക് പതിയെ നടന്നടുക്കുന്നതിന്റെ ഒരു ത്വര ഒതുങ്ങിക്കിടക്കുന്നു, എന്ന് വായനക്കാരിലേക്കെത്തുന്നുണ്ട്. വളരെ നല്ല്തായി അനുഭവപ്പെട്ടു. നല്ലത്.
ഞാനീ കഥയെ കുറിച്ച് പറഞ്ഞാൽ വിഷമം തോന്നരുത്,എഴുതാൻ വിഷയങ്ങളൊന്നുമില്ലാത്ത ഒരു അവസ്ഥയിൽ എന്തേലുമൊക്കെ എഴുതണമല്ലോ എന്ന ചിന്തകൾ കാരണം എഴുതി പോസ്റ്റിയതായേ എനിക്ക് തോന്നുന്നുള്ളൂ. അങ്ങനെ ഒരു ചിന്ത വരാൻ കാരണം,ഇച്ചായന്റെ എഴുത്തിലെ ഭംഗിയുടെ കുറവോ ഒന്നുമല്ല ട്ടോ. പക്ഷെ ഇച്ചായന്റെ കഥകൾ തുടർച്ചയായി വായിച്ചു വരുന്ന ആളെന്ന നിലയ്ക്ക്,ഇതിലെന്തോ ഒരു കുറവ് അനുഭവപ്പെടുന്നുണ്ട്.!
ഇച്ചായനെ എനിക്കറിയാം,ഇങ്ങനെയൊക്കെ പറഞ്ഞാലും, ഒരു ഗംഭീര കഥയുമായി ഇച്ചായൻ വരും,ഉറപ്പുണ്ട്. കാത്തിരിക്കുന്നു.
ആശംസകൾ.
ഇല്ല മനേഷ്,
Deleteഒരു കഥയായി പരിണമിക്കുമോ എന്ന് വലിയ ഉറപ്പില്ലാതെ നര്‍മ്മം പൊതിയാതെ ചില ചിന്തകള്‍ എഴുതണം എന്ന് കരുതിതന്നെയാണ് ഈ പോസ്റ്റ്....,
വളരെ നന്ദി വായനക്കും തുറന്ന അഭിപ്രായങ്ങള്‍ക്കും.
ഒരു കാല്പനികതയും അലസമായ
ReplyDeleteകുറെ ചിന്തകളും ചേര്‍ത്ത മനോഹരം
ആയ എഴുത്ത്....അഭിനന്ദങ്ങള്‍..
ഇന്നത്തെ ജീവിത രീതികളുടെ വ്യക്തം
ആയ ചിത്രം ഒരു നല്ല ആശയത്തിലൂടെ എഴുതി
എങ്കിലും കഥ എന്ന നിലയില്‍ അതിന്റെ ആദ്യ ഭാഗവും
അവസാന ഭാഗവും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഒരു കഠിന പ്രയത്നം
കഥാകൃത്ത് ചെയ്യുന്നു..വായനക്കാരനും അല്‍പ സമയം വേണ്ടി
വരുന്നു ആ ഒറ്റ വരി ക്ലൈമാക്സുമായി ഒത്തു പോവാന്‍ എന്ന് തോന്നുന്നു..
ആശംസകള്‍ ജോസ്...
വിലയിരുത്തല്‍ വളരെ സത്യമാണ്.
Deleteഇടയിലുള്ള ഭാഗം ഒഴിവാക്കിയാല്‍ എനിക്ക് വായനക്കാരോട് ചിന്തകള്‍ പങ്കുവെക്കാന്‍ ആവുമോ? ആക്സിഡന്റ്റ് പോലെ അപ്രതീക്ഷിതമായ ഒരു അന്ത്യത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തിയത്.
നന്ദി വിന്‍സെന്റ്.
സ്വപ്ന ജീവികള്‍ക്കൊരു മുന്നറിയിപ്പ്.തുടക്കവും ഒടുക്കവും കൊള്ളാം .പക്ഷെ നടുവില്‍ എന്തോ മിസ്സ് ആയില്ലേ?എന്റെ സംശയമാണ് :) ഇതില്‍ പറഞ്ഞ കുറെ കാര്യങ്ങള്‍ നമ്മുടെ ജീവിതത്തിലെ നേര്‍ക്കാഴച്ചകള്‍ ആണ്.തമാശയല്ലാത്ത എഴുത്തും വഴങ്ങും എന്ന് തെളിയിച്ചു ജോസ് ..
ReplyDeleteജോസ് ജി, ഭാഷ ഗംഭീരം , എഴുതിയ രീതിയും നന്നായിരിക്കുന്നു, പക്ഷെ എന്തോ ഒരു കുറവ് എവിടെയോ ഫീല്‍ ചെയ്തു, ഒരു പക്ഷെ എന്റെ പ്രശ്നമായിരിക്കും ,മനു പറഞ്ഞ പോലെ, എഴുതാന്‍ വേണ്ടി എഴുതിയതു പോലെ തോന്നി, കൂടുതല്‍ റ്റെക്നിക്കല്‍ ആയി എഴുതാന്‍ ശ്രമിക്കുമ്പോള്‍ പലപോഴും വാക്കുകളുടെ ഹൃദയ ബന്ധം മുറിയാന്‍ അവസരം കൂടും. ഇതിലും നല്ല മികവു പുലര്‍ത്തുന്ന ഒരുപാടു പോസ്റ്റുകള്‍ ജോസിന്റെ ബ്ലോഗില്‍ വായിച്ചതു കൊണ്ട്, കൂടുതല്‍ നല്ല സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു. എന്നുവച്ച് ഈ പോസ്റ്റ് ഒട്ടും മോശമായിട്ടില്ല കേട്ടോ ,പക്ഷെ കൂടുതല്‍ പ്രതീക്ഷിക്കുന്നു,ക്ഷമികണം എന്റെ തോന്നലിന്റെ പ്രശ്നമായിരിക്കും ,ആശംസകള്‍ !!!
ReplyDelete@ അനാമിക, ജോമോന്‍,
Deleteകഥയുടെ ഇടയില്‍ ചോദ്യങ്ങളായ ഇത്തരം ചിന്തകളാണ് എനിക്ക് കൂടുതലായും വായനക്കാരോട് പങ്കുവക്കാനുണ്ടായിരുന്നത്. ആദ്യാവസാനം ഈ ചെറുപ്പക്കാരനെ വായനക്കാരുടെ കണ്ണില്‍ നിര്‍ത്തി മരണത്തിലേക്ക് നടത്തിക്കൊണ്ടു പോക്കാതിരിക്കാനാണ് മനപ്പൂര്‍വ്വം ശ്രദ്ധതിരിച്ചത്. അത് രസംകൊല്ലിയായത്തില്‍ ക്ഷമിക്കണം.
നന്ദി നല്ല വിലയിരുത്തലുകള്‍ക്ക്.
സ്വപ്നസഞ്ചാരികള്‍ക്കൊരു മുന്നറിയിപ്പ് !
ReplyDeleteനല്ലപോസ്റ്റ്...അഭിനന്ദനങ്ങള്‍..
സുന്ദരമായ എഴുത്തും നല്ല അവതരണവും. ഫോണില്‍ സംസാരിക്കുമ്പോള്‍ പലരും ഭൂമിയിലല്ല എന്ന പ്രതീതിയാണു. റോഡില്‍ കൂടി ഫോണ്‍ ചെയ്ത് മതി മറന്നുപോകുന്നവര്‍ അപകടത്തില്‍ പെട്ടില്ലങ്കിലേയുള്ളൂ അതിശയം..
ReplyDeleteഇച്ചായാ വേറിട്ടൊരു എഴുത്താണല്ലോ ?നന്നായിട്ടുണ്ട്.ഞാന്‍ ദേരയില്‍ ആയത് കൊണ്ട് സ്ഥിരം കാണുന്ന കാഴ്ചയാണ് ഇതില്‍.ഞാനും ആലോചിക്കാറുണ്ട് മിക്കവാറും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടു പോക്കുന്നത്..
ReplyDeleteവളരെ നല്ലൊരു മുന്നറിയിപ്പ് നല്‍കുന്നുണ്ട് ഈ കഥ..
ReplyDelete
ReplyDeleteഇന്നിന്റെ ഒരു നേര്‍കാഴ്ച കഥയായപ്പോള്‍ ...മനോഹരമായ എഴുത്ത്..
തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ താളം.. നല്ല വായന സമ്മാനിച്ചു..
ആശംസകള്‍..
ജോസെലൈറ്റ് ...എന്ത് മനോഹരമായാണ് ഒരു കഥ പറഞ്ഞിരിക്കുന്നത്. ആ ക്ലൈമാക്സില്‍ മാത്രമല്ല കഥ. ഒരു ദിവസത്തെ ..അല്ലെങ്കില്‍ ഒരാളെ..ഒരു സമൂഹത്തെ..നാടിനെ എല്ലാം മാറി നിന്ന് ഒരാള്‍ നിരീക്ഷണം നടത്തുന്ന പോലെ.
ReplyDeleteഅയാള്‍ പറയുന്നത്. എന്ത് മനോഹരമായ ഭാഷയില്‍ ആണ് അയാള്‍ (കഥാകാരന്‍ ) അത് പറഞ്ഞു തരുന്നത്.
അഭിനന്ദനങ്ങള്‍
നല്ല കഥ ജോസെലെറ്റ്.., സ്വപ്നങ്ങളില്‍ മുങ്ങി വര്‍ത്തമാനത്തെ മറന്ന ഒരാളെ ഒരു മികച്ച സന്ദേശത്തിന്‍റെ അകമ്പടിയോടെ അവതരിപ്പിച്ചു.
ReplyDeleteമറ്റുള്ളവരുടെ മനോ വിചാരങ്ങളിലൂടെ ഒഴുകിയെത്തുന്ന കഥ, പ്രണയത്തിന്റെ അസുലഭ നിമിഷങ്ങളെ ആവാഹിച്ചു അത് ഒരു ദുരന്തത്തിലേക്ക് എത്തിച്ചപ്പോള്‍ ഒരു നൊമ്പരം, മൊബൈലിന്റെ അങ്ങേത്തലയ്ക്കലിലെ പ്രണയാതുരമായ ശബ്ദവീചികളില്‍ പരിസരം മറക്കുന്ന യുവതയുടെ നേര്‍ക്കാഴ്ച, നല്ല അവതരണം, ഭാവുകങ്ങള്‍
ReplyDeleteആദ്യമേ ആശംസകള്‍ ഈ കഥക്ക്. മുന്നില്‍ കണ്ട അനുഭവം വീണ്ടുമൊരിക്കല്‍ കൂടി മനസ്സില്‍ തെളിഞ്ഞു. നന്നായി അവതരിപ്പിക്കുകയും ചെയ്തു.
ReplyDeleteദൈവമേ ഫ്രീ ആയിട്ട് കാണാന്‍ പറ്റുന്ന ഒരു സാധനമാണ് സ്വപ്നം..അപ്പൊ അതിലും അപകടം പതിയിരിക്കുന്നുണ്ടല്ലേ..
ReplyDeleteനന്നായിട്ടുണ്ട് ജോസലൈറ്റ്. ഡ്രൈവ് ചെയ്യുമ്പോള്‍ മാത്രമല്ല, നടക്കുമ്പോള്‍ പോലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വളരെ അപകടകരമാണ്, പ്രത്യേകിച്ച് വയസ്സായവര്‍ . മൊബൈലില്‍ മെസ്സേജ് ചെയ്തും, ഗെയിം കളിച്ചുമൊക്കെ റോഡില്‍ നടക്കുന്നതും ഒഴിവാക്കേണ്ടതാണ്, നിയമപ്രകാരം തന്നെ നിരോധിക്കെണ്ടതുമാണ്.
ReplyDeleteഓരോ പ്രത്യേക തരം കഥാ നായകന്മാരാണ് നമ്മൾ എല്ലാവരും ,അത് പല സമയങ്ങളിലും,
ReplyDeleteപശ്ചാതല വിവരണം അടിപൊളി
ഒരു നല്ല മെസ്സേജിം
ആശംസകളും
പതിവ് ശൈലിയില്‍ നിന്നും മാറിയ എഴുത്ത്.
ReplyDeleteനന്നായിരിക്കുന്നു
മനുഷ്യന്റെ ഇപ്പോഴത്തെ കുതിപ്പിലെ ശ്രദ്ധയില്ലായമകള്‍
അല്ലെങ്കില്‍ സമയമില്ലായ്മ വരുത്തുന്ന
അപകടങ്ങള്‍
നല്ലൊരു സന്ദേശമുള്ള കഥ നന്നായി അവതരിപ്പിച്ചു കൃഷിക്കാരാ...
ReplyDeleteഅവസാനം ഒരു ഞെട്ടല്‍ സൃഷ്ടിക്കാനായി.. ഇടക്കൊന്നു വഴി മാറിയത് ആ ഞെട്ടല്‍ വായനക്കാര്‍ക്ക് നല്‍കാന്‍ ആണ് എന്ന് മനസ്സിലായി. പക്ഷെ അത് വിരസത നല്‍കി.. പക്ഷെ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞു.. ആശയം വളരെ പ്രാധാന്യം ഉള്ളതാണ്
ReplyDeleteകൊള്ളാം സ്വപ്ന സഞ്ചാരികള്... വല്ലാത്തൊരു ഞെട്ടലുളവാക്കിയ ഒടുക്കം സുന്ദരമായി...
ReplyDeleteഎന്തോ എവിടെയോ ഒരു പന്തികേട് അനുഭവപ്പെട്ടത് പോലെ ഒരു തോന്നല്‍ ഒരു പക്ഷെ സ്വപ്നക്കഥയിലെ ഒരു വെറും തോന്നല്‍ മാത്രമായിരിക്കാം എങ്കിലും ഒരു വലിച്ചു നീട്ടല്‍ അനുഭവപ്പെട്ടത് പോലെ ജോസ്, വായനക്കാര്‍ തിരക്കുള്ളവരാനെ ഇനിയും അവരുടെ ക്ഷമയെ പരീക്ഷിക്കല്ലേ !!! കുറേക്കൂടി ചുരുക്കിപ്പറയാന്‍ ശ്രമിക്കുക. മെയിലില്‍ intimation കിട്ടിയില്ല ഫ്ബിയില്‍ നിന്നും ഇവിടെയെത്തി,വീണ്ടും എഴുതുക അറിയിക്കുക/ ആശംസകള്‍
ReplyDelete@ ശശിയേട്ടാ(വില്ലേജ് മാന്‍),)
ReplyDelete@ ശ്രീക്കുട്ടന്‍,
@ വെള്ളികുളങ്ങരക്കാരന്‍
@ അരുണ്‍,
@ കാദു
@ മന്‍സൂര്‍,
@ ആരിഫ്ജി
@ ജ്വാല,
@ ജെഫ്ഫു,
@ വസീം,
@ റോഷന്‍,
@ ഷാജു,
@ റാംജി ചേട്ടാ,
@ അബ്സര്‍ ഡോക്ടര്‍,
@ നിസാര്‍,
@ റെയ്നി ഡ്രീംസ്,
വായനക്കും അഭിപ്രായങ്ങള്‍ക്കും പ്രിയ സുഹൃത്തക്കളോട് നന്ദിയറിയിക്കട്ടെ.
മുകളില്‍ പറഞ്ഞ പോലെ നേരില്‍ അനുഭവിച്ച രണ്ടു സംഭവങ്ങളാണ് എഴുത്തിന് ആധാരം.
കഥാകാരന്‍ എന്ന നിലയിലെ പോരായ്മ അംഗീകരിച്ചു കൊണ്ടുതന്നെ അതിനോട് ബന്ധപ്പെടുത്തി ചില ചിന്തകള്‍ പങ്കുവെക്കാനാണ് ശ്രമിച്ചത്.
നന്നായി തഴക്കം വന്ന എഴുത്തിന്‍റെ മിന്നലോളികള്‍ കാണുവാന്‍ കഴിയുന്നു ഈ പോസ്റ്റില്‍. ചിന്തകള്‍ ആഴതിലല്ലെങ്കിലും ചിന്തിപ്പിക്കുന്നു. പിന്നെ ക്ലൈമാക്സിലെ അപകടത്തില്‍ ആ യുവാവ് മരിക്കാതെ രക്ഷപ്പെട്ടു എന്ന് വിശ്വസിക്കാന്‍ പ്രയാസപ്പെട്ടു ശ്രമിക്കുന്നു. മരണം ചിലപ്പോള്‍ നല്ലതല്ല..!
ReplyDeleteപകല്‍ കിനാവും കണ്ടു റോഡിലൂടെ മൊബൈല്‍ ലിലൂടെ കിന്നാരം പറഞ്ഞു മതിമറന്നു ലോകത്തോട് വിട പറഞ്ഞവരുടെ ഓര്‍മ്മക് ഇനി വിട പറയാന്‍ പോകുന്നവര്‍ക്ക് നല്ലൊരു മുന്നറിയിപ്പ് നന്നായി ജോസ്
ReplyDelete"എല്ലാ പ്രവര്‍ത്തി ദിവസവും ഇഴഞ്ഞുനീങ്ങുന്ന വൈകുന്നേരങ്ങളില്‍ എട്ടാം നിലയിലെ ഓഫീസ് കസേരയുടെ മടുപ്പിക്കുന്ന ചൂട് വലിച്ചെറിഞ്ഞ്, ആവിപറക്കുന്ന ഒരു കപ്പ് ടര്‍ക്കിഷ് കാപ്പിയുടെയും ചുണ്ടോടു ചേര്‍ന്നെരിഞ്ഞു തീരുന്ന മാള്‍ബറോ സിഗരറ്റിന്‍റെയും ചവര്‍പ്പ് ഒരുപോലെ ആസ്വദിച്ച്, ബാല്‍ക്കണിയെ പൊതിഞ്ഞു സംരക്ഷിച്ചിരിക്കുന്ന ചില്ലു ജാലകത്തിലൂടെ താഴെ ഒഴുകുന്ന നിരത്തുകളെ നിരീക്ഷിക്കുക എന്‍റെ ഇഷ്ടവിനോദമാണ്. അലാറമില്ലാത്ത, പ്രോഗ്രാമിംഗ് ചെയ്യാത്ത എന്നിലെ യാന്ത്രികത ആ കൃത്യത്തില്‍ ഇന്നേവരെ വിലോപം വരുത്തിയിട്ടില്ല. പ്രസ്തുത ദിനചര്യയുടെ നാഴികകള്‍ക്ക് പോലും തെല്ലും മാറ്റമില്ല എന്നതാണ് അത്യത്ഭുതം!! " ഇത് വായിച്ചപ്പോള്‍ എന്‍റെ ദിനചര്യയോട് സാമ്യമുള്ളത് പോലെ തോന്നി. മാള്‍ബോറോ ഒഴികെ. സ്വപ്നസഞ്ചാരിക്ക് ഇങ്ങനെയൊരു ക്ലൈമാക്സ് പ്രതീക്ഷിച്ചില്ല. ഒരു നല്ല രചന. ആശംസകള്‍.
ReplyDeleteസ്വപ്നസഞ്ചാരം ഇഷ്ട്ടപെട്ടു ആശംസകള്‍....
ReplyDelete@ അംജത്,
Delete@ കൊമ്പന്‍,
@ അറേബ്യന്‍ എക്സ്പ്രസ്,
@ കാത്തി,
ഈ വരവിനും വായനക്കും നല്ല അഭിപ്രായങ്ങള്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കുന്നു.
സ്വപ്നസഞ്ചാരങ്ങൾ.....
ReplyDeleteനല്ലൊരു സന്ദേശവും വരികൾക്കിടയിൽ വായിക്കാം....
ജോസിന്റെ ഭാഷ കൂടുതൽ പക്വതയാർജിച്ചിരിക്കുന്നു.
പ്രദീപ്മാഷേ,
Deleteകഥയെഴുത്തിന്റെ ഗുരുക്കരില്‍ നിന്നും വളരെ പ്രചോദനം പകരുന്ന വാക്കുകള്‍.,!! എന്നാലാവും വിധം ഇനിയും നന്നാക്കാന്‍ ശ്രമിക്കാം.
സ്നേഹബഹുമാനങ്ങള്‍ അറിയിക്കുന്നു.
Really good!!! Simple but great message !!
ReplyDeleteപ്രണയത്തിന്റെ വശ്യതയില്‍ നിന്ന് ഇത്ര വേഗം ആ സ്വപ്നം ഇടിഞ്ഞില്ലാതെ ആവും എന്ന് ഞാന്‍ അറിഞ്ഞില്ല... ഇത് നടന്നത് ആണോ?? മനസിനെ പിടിച്ചിരുത്തി അവസാനം എന്‍റെ മനസ്സ് ഉലഞ്ഞു.
ReplyDelete
ReplyDeleteപ്രണയം അങ്ങനെയാണ്!! പെയ്തൊഴിയാത്ത മഴയില്‍ കുടചൂടി ചുറ്റുമുള്ളതൊന്നും ഗൌനിക്കാതെ കുളിരിന്‍റെ കൈപിടിച്ച് നടന്നുപോകുന്നവരെപ്പോലെ.
ഞാന്‍ ഈ വഴി ആദിയമായിട്ടാണ് കഥ വായിച്ചു നല്ല സന്ദേശം ഉണ്ട് ഈ മൊബൈല്‍ സംസാരത്തില്‍ മയങ്ങി പരിസര ബോധം കൈവിടുന്നവര്‍. ., നല്ല ഭാഷ അഭിനന്ദനങ്ങൾ
@ ഷബീര്‍
Delete@ വിഗ്നേഷ്
@ ശാഹിദ,
വളെരെ നന്ദി വായനക്കും, അഭിപ്രായങ്ങള്‍ക്കും
കഥയ്ക്കു പകരം ഒരനുഭമായി തന്നെ പകർത്തിയിരുന്നെങ്കിൽ ഹൃദ്യമാവുമായിരുന്നു..
ReplyDeleteകഥയായി കാണുമ്പോൾ, കഥാകൃത്ത് ഇടയ്ക്ക് കാടു കയറി പോയി എന്നാണു തോന്നുന്നത്..
കഥാന്ത്യത്തിലെത്താന്‍ ആകാംഷപൂണ്ട വായനക്കാര്‍ക്ക് അങ്ങനെയൊരു വിരസത അനുഭവപ്പെടാം എന്ന മനോജിന്റെ നിരീക്ഷണം ശരിയാണ്. കഥയെന്ന ലേബല്‍ അല്ലായിരുന്നെങ്കില്‍ മറ്റു പല അര്‍ത്ഥതലങ്ങളിലേക്കും കൂടി വായനക്കാര്‍ കടന്നേനെ...
Deleteവളരെയധികം നന്ദി, ചിന്തനീയമായ ഈ അഭിപ്രായങ്ങള്‍ക്ക്
ReplyDeleteജോസ് ഇന്നലെ ഞാന്‍ ഇവിടൊരു കമന്റിട്ടിരുന്നു, അതെന്തേ ഡിലീറ്റ് ആയതോ അല്ല ആരെങ്കിലും അടിച്ചു മാറ്റിയതോ, എന്തായാലും കമന്റു കോപ്പികള്‍ സൂക്ഷിച്ചു വെക്കുക പതിവുള്ളതിനാല്‍ അതിവിടെ വീണ്ടും വീശുന്നു, ഇതെങ്കിലും അവിടെതുമെന്ന പ്രതീക്ഷയോടെ
സ്വന്തം ഫി...............
ഇതായിരുന്നു കമന്റു:
എന്തോ എവിടെയോ ഒരു പന്തികേട് അനുഭവപ്പെട്ടത് പോലെ ഒരു തോന്നല്‍ ഒരു പക്ഷെ സ്വപ്ന ക്കഥ യിലെ ഒരു വെറും തോന്നല്‍ മാത്രമായിരിക്കാം എങ്കിലും ഒരു വലിച്ചു നീട്ടല്‍ അനുഭവപ്പെട്ടത് പോലെ ജോസ് വായനക്കാര്‍ തിരക്കുള്ളവരാനെ ഇനിയും അവരുടെ ക്ഷമയെ പരീക്ഷിക്കല്ലേ !!! കുറേക്കൂടി ചുരുക്കിപ്പറയാന്‍ ശ്രമിക്കുക. മെയിലില്‍ intimation കിട്ടിയില്ല ഫ്ബിയില്‍ നിന്നും ഇവിടെയെത്തി,വീണ്ടും എഴുതുക അറിയിക്കുക/ ആശംസകള്‍
ഫിലിപ്പെട്ടാ,
Deleteതന്റെ മനസിലുള്ളത് മുഴുവനായും പ്രതിഫലിക്കുമ്പോഴല്ലേ എഴുത്തുകാരന് സംതൃപ്തിയുണ്ടാവുനത്. സ്വീകരിക്കപ്പെടുന്നതും തള്ളപ്പെടുന്നതും അതിനു ശേഷമല്ലേ? വായനക്കാരുടെ ക്ഷമയോര്‍ത്തു ഞാന്‍ ടെന്‍ഷന്‍ അടിക്കാറില്ല. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വായന ഉപേക്ഷിച്ചു പോകാനുള്ള സ്വാതന്ത്യം ഉണ്ടല്ലോ... :)
ഉള്ളു തുറന്നുള്ള അഭിപ്രായത്തിന് ഉള്ളം നിറഞ്ഞ നന്ദി. :)
>>>പ്രണയം അങ്ങനെയാണ്!! പെയ്തൊഴിയാത്ത മഴയില്‍ കുടചൂടി ചുറ്റുമുള്ളതൊന്നും ഗൌനിക്കാതെ കുളിരിന്‍റെ കൈപിടിച്ച് നടന്നുപോകുന്നവരെപ്പോലെ............................ >>>
ReplyDeleteനല്ല പോസ്റ്റ്, ജോസൂട്ടാ!
വായനക്കാരില്‍ ഭൂരിഭാഗം ആക്സിഡന്‍റിലേക്കും, അത് വഴിയുള്ള മെസേജിലേക്കും ആകൃഷ്ടരായത് ഒരു പോരായ്മയായി തോന്നി. എഴുത്തുകാരന്റെ നിരീക്ഷണവും,ചിന്തകളും, വിശകലനവും രസകരമായിരുന്നു. വായനക്കാരനെ അത് മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. അതില്‍ നിന്ന്‍ ഫോക്കസ് ന്ഷ്ടപ്പെടുത്താതെ ചെറുപ്പക്കാരനെ കുറച്ചു ദൂരം വെറുതെ നടത്തിയാല്‍ മതിയായിരുന്നോ?
ഞാന്‍ ഉദേശിച്ചത് മനസിലായില്ലെങ്കില്‍, ചാറ്റില്‍ വിശദീകരിക്കാം..
എങ്കിലും, പോസ്റ്റ് ഒട്ടും മോശമല്ല..
അഭിനന്ദനങ്ങള്‍!
ബിജുവേട്ടാ വളരെ കൃത്യമായ നിരീക്ഷണം!!!.
Deleteഭൂരിഭാഗം വായനക്കാരും ക്ലൈമാക്സിലേക്ക് മാത്രം കൊണ്സന്ട്രെട്ടു ചെയ്തു എന്നത് അല്പം നിരാശയേകി. അത് മറ്റൊരു തരത്തില്‍ അവസാനിപ്പിച്ചിരുന്നെങ്കില്‍ ചിന്തകള്‍ പങ്കു വെക്കപ്പെടുമെങ്കിലും ആ പഞ്ച് നഷ്ടപ്പെട്ടേനെ എന്ന് എനിക്ക് തോന്നുന്നു.
വളരെ നന്ദി,
കഥയുടെ അവസാനം വായനക്കാരന് ഒരു മെസ്സേജു നല്‍കുന്ന പോസ്റ്റ്. നന്നായി തന്നെ പറഞ്ഞിട്ടുണ്ട് .
ReplyDeleteആശംസകള്‍ ജോസ്
നല്ല പോസ്റ്റ് ,നല്ല ബോധവല്‍ക്കരണം !പിന്നെ .........ഈ മാല്‍ബെരോ സിഗരെറ്റ് ...................Smoking is injurious to health ..........ha...ha...haaaa...........!
ReplyDeleteസൂക്ഷിച്ചാല്‍ ദുഖിക്കേണ്ട
ReplyDeleteവരാന്‍ വൈകിയതില്‍ ക്ഷമിക്കണം ..
ReplyDeleteഒരു സംശയം .. കഥയോ സത്യമോ ?
എന്തായാലും ചില പാഠങ്ങള്‍ ഉള്‍ക്കൊല്ലേണ്ടത് തന്നെ
വരാന്‍ വൈകി...വായിച്ചു ഞടുങ്ങിയിരിക്കുകയാണു. അതുകൊണ്ട് ഒന്നും പറയാതെ പോകുന്നു.
ReplyDeleteപുഞ്ചപ്പാടത്ത് എത്താന്‍ കുറെ വൈകി ...:(
ReplyDeleteമൊബൈല്‍കാരണം ഒരുപാട് അപകടങ്ങള്‍ നടക്കുന്നുണ്ട് ഇപ്പോള്‍ ...നല്ല ഒരു സന്ദേശം നല്‍കുന്ന പോസ്റ്റ്
"പ്രണയം അങ്ങനെയാണ്!! പെയ്തൊഴിയാത്ത മഴയില്‍ കുടചൂടി ചുറ്റുമുള്ളതൊന്നും ഗൌനിക്കാതെ കുളിരിന്‍റെ കൈപിടിച്ച് നടന്നുപോകുന്നവരെപ്പോലെ....." പ്രണയം അപ്പോള്‍ ഇങ്ങനെയാണ് ല്ലേ ജോസേ..:)
ഇതൊരു പാഠമാണ് കണ്‍ മുന്നില്‍ നൂറു വട്ടം കാണിച്ചു കൊടുത്തിട്ടും പഠിക്കാത്ത പാഠം... ഉള്ളില്‍ മനക്കോട്ടകള്‍ കെട്ടി നടക്കുമ്പോള്‍ .. ആദ്യം പുറമെയൊരു മതില്‍ കെട്ടു കൂടെ കെട്ടുന്നത് നന്നായിരിക്കും .. ഇല്ല്ലെങ്കില്‍ കോട്ട തകരും... :))))
ReplyDeleteഎഴുത്ത് നന്നായി ജോസ്ലെറ്റ് ജീ ..ആശംസകള്‍...
മിക്ക്കവര്കും സംഭവിക്കുന്ന ഒരു കാര്യം ....നന്നായിട്ടുണ്ട് ........
ReplyDeleteനല്ലൊരു സന്ദേശം...
ReplyDeleteമൊബൈലിലൂടെ സംസാരിച്ചു കിണറ്റില്‍ ചാടിയവരെയും ,ട്രെയിന്‍ കട്ടവേച്ചവരെയും വളരെ വിനയപൂര്‍വ്വം ഈ നിമിഷം അനുസ്മരിക്കുന്നു....
ReplyDeleteനല്ല അവതരണമാണെന്ന് പറയേണ്ടകാര്യമില്ല...ഇഷ്ടമായി !
ആശംസകളോടെ...
അസ്രുസ്.
.....
....
...
..ads by google! :
ഞാനെയ്...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
http://asrusworld.blogspot.com/
http://asrusstories.blogspot.com/
മൊബൈല്‍ കാരണം ഒരുപാട് അപകടങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട് . അതിന് ഒരു ഉദാഹരണം..
ReplyDeleteക്ലൈമാക്സിലെത്തുന്നതിന് മുമ്പുള്ള കഥപറച്ചില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലയെന്ന് തോന്നുന്നു കമന്റുകള്‍ വായിക്കുമ്പോള്‍. വളരെ നന്നായി എഴുതി
ReplyDelete@ ഇസ്മയില്‍,
ReplyDelete@ സാദിക്ക്,
@ ജിമ്മിച്ചന്‍,
@ കൊച്ചുമോള്‍,
@ മിനി,
@ ഷലീര്‍,
@ മലര്‍വാടി,
@ കലചേച്ചി,
@ കാരകാടന്‍,
@ അസൃസ്,
@ സുനി,
@ അജിത്തെട്ടന്‍,
വളരെ നന്ദി പ്രിയ സുഹൃത്തുക്കളെ, പുഞ്ചാപ്പാടത്തെത്തിയതിനും അഭിപ്രായം പങ്കുവച്ചതിനും.
This comment has been removed by the author.
Deletekurach anubhavangalum pinne avideyum ivideyum kandathum bakki anandamaya bhavanuyum cherkkunna orassal Basheeriyan saili feel cheyyunnu pala kadhakalilenna pole ithilum.
ReplyDeleteഒരു ഗുണപാഠം ., നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ആശംസകൾ..
ReplyDelete