1.8.15

വാണ്ടഡ്


കൈതക്കാടുകളുടെ മറവു പറ്റി ഞാന്‍ ഓടി. വള്ളി പൊട്ടിയ ചെരുപ്പ് വഴിയില്‍ ഉപേക്ഷിച്ചു. കാലില്‍ മുള്ളുകൊണ്ടിട്ടും ഓട്ടം നിര്‍ത്തിയില്ല. പാടം കടന്ന് ചിറയിലൂടെ അരമൈല്‍ ദൂരം പിന്നിട്ടാല്‍ അവര്‍ പറഞ്ഞ സ്ഥലമെത്തും. 

എന്തുവന്നാലും പിടികൊടുക്കരുത്. താങ്കളെ പ്രസ്ഥാനത്തിന് ആവശ്യമുണ്ട്. ഒളിവില്‍ ഇരുന്ന്‍ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ മാത്രം മതി.
കിതപ്പിലും അവരുടെ വാക്കുകള്‍ കരുത്തായി.

മുളംകാടിനരികെ കെട്ടിയിട്ടിരിക്കുന്ന വള്ളം കണ്ടു. കഴുക്കോലെടുത്തു. തുരുത്ത് മെല്ലെ മെല്ലെ അകന്നുപോയി.
പനമ്പിന്റെ വളവരയ്ക്കു മുകളില്‍ മഴയുടെ കലമ്പല്‍ കേട്ടു. രാത്രി കനത്തു.

പുലരിയുടെ നരച്ചവെട്ടം മായും മുന്‍പേ തുഴഞ്ഞടുക്കുന്ന ഒരു ചെറുവള്ളം കണ്ടു. വലിയ തൂക്കുപാത്രം കോതില്‍ ഇറക്കിവെച്ച് വാക്കുരിയാടാതെ വള്ളക്കാരന്‍ പോയി. നല്ല വിശപ്പുണ്ടായിരുന്നു. ആര്‍ത്തിയോടെ കഴിച്ചു. വീണ്ടും ഉറങ്ങി.

പിറ്റേന്നും അതേയാള്‍. ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. ചിലപ്പോള്‍ പൊട്ടനാവാം. അടപ്പു തുറന്നപ്പോള്‍ ദോശയ്ക്ക് മുകളില്‍ മടക്കിവെച്ച കടലാസില്‍ കുറിപ്പ്‌ കണ്ടു.
സ്ഥിതി നിയന്ത്രണാതീതമാണ്. എങ്കിലും നിങ്ങള്‍ സൂക്ഷിക്കണം.

അടുത്ത ദിവസം വള്ളക്കാരനൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു. അവര്‍ ചാക്കുകെട്ടും പാചക സാമഗ്രികളും ഇറക്കി വെച്ചു. അവളും ഇറങ്ങി. കടലാസും പേനയും കൊടുത്തുവിടാന്‍ പിന്നെയും അവര്‍ മറന്നു.

കായലില്‍ നിന്നുയരുന്ന തണുത്ത കാറ്റ്. തേങ്ങാക്കൊത്ത് ഇരകോര്‍ത്ത ചൂണ്ടയില്‍ മീനുകള്‍ കുടുങ്ങി. മുളകരച്ച മീന്‍ കറിയുടെയും വെന്ത ചോറിന്റെയും മോഹിപ്പിക്കുന്ന മണം. അരിച്ചാക്ക് ചികഞ്ഞ് അവള്‍ വാറ്റുചാരായത്തിന്റെ കുപ്പി നീട്ടി. വാഴത്തണ്ടിന്റെ മൂടി കടിച്ചുതുറന്ന് ആര്‍ത്തിയോടെ വായിലേക്ക് കമഴ്ത്തി. ഞരമ്പുകളില്‍ തരിപ്പ്.

വള്ളക്കാരനെ കണികാണാതെയായി. വല്ലപ്പോഴും വരുമ്പോള്‍  മറുകുറിപ്പുകളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.  കൃത്യമായി വര്‍ത്തിക്കുന്ന അനുചരര്‍ ഉണ്ടെങ്കില്‍ ഒരു രാജ്യം തന്നെ ഒളിവില്‍ ഇരുന്നുകൊണ്ട് ഭരിക്കാം. 

നാളെത്ര കഴിഞ്ഞു? കര മാഞ്ഞുപോയി. ചുറ്റും ഓളപ്പരപ്പുകള്‍ മാത്രം. അഴിമുഖത്തേക്കാണോ ഒഴുക്ക്? അരിസാധനങ്ങള്‍ തീര്‍ന്നു. അയാളെവിടെ? വശപ്പ് അസഹ്യമായപ്പോള്‍ വെള്ളംകുടിച്ചു. വിശപ്പടങ്ങുവോളം ഭോഗിച്ചു. ഒടുവില്‍ അവളു ചത്തു. എവിടെയോ കണ്ണികള്‍ മുറിഞ്ഞിട്ടുണ്ടാവാം. കരയ്ക്കടുക്കണം. നിലയില്ലാ കയങ്ങളിലൂടെ ഊന്നി.

കരയില്‍ അപരിചിതര്‍. പോലീസിനു മുന്‍പില്‍ പെടരുത്. ആള്‍ക്കൂട്ടത്തില്‍ നിന്നും അകന്നുമാറി നടന്നു. ചിലര്‍ വെറുപ്പോടെ നോക്കി. താടിയും മുടിയും വല്ലാതെ നീണ്ടിട്ടുണ്ട്. നിരത്തിന് നടുവിലെ കാക്കിക്കുപ്പായക്കാരന്‍ നീണ്ട കാല്‍സറയും വട്ടത്തൊപ്പിയുമാണല്ലോ ധരിച്ചിരിക്കുന്നത്. പോലീസാണോ? അയഞ്ഞ നിക്കറും കൂര്‍ത്ത തൊപ്പിയുമായിരുന്നല്ലോ അവരുടെ വേഷം. 

ഒറ്റക്ക് നടന്നുവരുന്നയാള്‍ക്ക് സഖാവ് കുമാരന്റെ ച്ഛായയുണ്ടോ?  കോഡ് ഓര്‍മ്മകിട്ടുന്നില്ലല്ലോ?

വരുംകാലം വിശപ്പകലും കാലം.

ഒരുരൂപ തുട്ട് ഇട്ടുകൊടുത്ത് അയാള്‍ കടന്നുപോയി.  

അവരൊക്കെ എവിടെയാണ്?

ഉറക്കെ വിളിച്ചു ചോദിച്ചു. ആരും ശ്രദ്ധിക്കുന്നില്ല.

അതാ തൊട്ടുമുന്‍പില്‍ പോലീസ് ജീപ്പ്! ഇടവഴിയാണ്. ഒളിക്കാന്‍ പഴുതുകളില്ല. ഓടിയാല്‍ വെടിവച്ചേക്കാം!
എന്തു വന്നാലും പിടികൊടുക്കരുത്. ബലം പ്രയോഗിച്ച് വിലങ്ങു വെക്കാന്‍ ശ്രമിച്ചാല്‍ കായികമായി നേരിടണം. കഠിനമര്‍ദ്ദനമേറ്റ് പ്രജ്ഞനഷ്ടപ്പെടുമ്പോള്‍ അവര്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കും. അതിനേക്കാള്‍ മരണമാണ് വിപ്ലവകാരിക്ക് അഭികാമ്യം.

പോലീസുകാര്‍ എന്നെ നോക്കുകപോലും ചെയ്യാതെ നടന്നുപോകുകയാണല്ലോ? 
എനിക്കുമേല്‍ അറസ്റ്റു വാറണ്ടില്ലേ?
എന്റെ ഫോട്ടോ ചുവരുകളില്‍ പതിച്ചിട്ടില്ലേ?

എന്റെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ചിട്ടില്ലേ?  

48 comments:

  1. Replies
    1. ചേട്ടോയ്...
      സന്തോഷം. ഓടിയെത്തിയതില്‍. :)

      Delete
  2. ഈ എഴുത്തിന് വിലയിടാൻ കഴിയാത്ര അത്ര വിലക്ക് ഇനാം പ്രഖ്യാപിച്ചിരിക്കുന്നു....
    ആശംസകൾ...

    ReplyDelete
    Replies
    1. അഡ്രസ്സ് തരാം. അത് ഡി.ഡി ആയിട്ട് അയച്ചാല്‍ മതി. ടാങ്ക്യൂ

      Delete
  3. ഹോ.!!!
    ഇന്നത്തെ ആദ്യ ബ്ലോഗ്‌ വായന.
    നന്നായിട്ടുണ്ട്‌.

    ReplyDelete
  4. അന്ധകാരനഴി ഓര്‍മ്മ വന്നു പോസ്റ്റ്‌ വായിച്ചപ്പോള്‍ ... ആശംസകള്‍

    ReplyDelete
    Replies
    1. അതൊരു അസാധ്യ നോവലാണ്‌.

      Delete
  5. ശരിയാണ് ജോസ്,അന്ധകാരനഴി ഓര്‍മ്മ വന്നു.

    ReplyDelete
    Replies
    1. ഉം.
      ആക്ഷേപമായി എഴുതി വന്നതാണ്. എഡിറ്റ്‌ ചെയ്ത് സംഗതി സീരിയസ് ലൈനായിപ്പോയി.
      അടുത്ത ദിവസം വായിച്ച വര്‍ഗീസ്‌ വൈദ്യന്റെ ആത്മ കഥയാണ് എഴുതാനുള്ള സ്പാര്‍ക്ക്. അന്ധകാരനഴി ഞാന്‍ മുന്‍പ് വായിച്ചിട്ടുണ്ട്,

      Delete
  6. കള്ളത്തരം ചെയ്ത് വാണ്ടഡ് ആകുന്നവരെയേ ഇപ്പോള്‍ കാണാനുള്ളു.

    ReplyDelete
  7. എന്തായാലും വാണ്ടഡ് ആയിക്കിട്ടിയാല്‍ മതിയെന്നാ ഇപ്പൊ, എല്ലാ നിലയിലും.

    ReplyDelete
    Replies
    1. @ അജിത്തെട്ടാ , റാംജിയേട്ടാ,
      കഥക്ക് മലയാളത്തിലുള്ള ഒരു പേര് ആലോചിച്ചുനോക്കിയിട്ട് ഉദ്ദേശിക്കുന്ന അര്‍ത്ഥത്തില്‍ ഇണങ്ങും വിധം ഒത്തുവന്നത് 'വാണ്ടഡ്' ആണ്. തനി നാടന്‍ ഭാഷയില്‍ എഴുതിയിട്ട് ഒരു ഇംഗ്ലീഷ് വാക്ക് ഇട്ടത് ഇഷ്ടമില്ലാതെയും പക്ഷേ 'പിടികിട്ടാപുള്ളി' എന്ന പദവുമായി എന്തൊരു അന്തരം ഉണ്ട്.

      പറഞ്ഞത് ശരിയാണ് ഇന്നത്തെ കാലത്ത് ആര്‍ക്കെങ്കിലും വാണ്ടഡ് ആയാല്‍ അത് വലിയ ഭാഗ്യം. ഭാര്യക്കോ മക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ പോലീസിനോ... :)

      Delete
  8. Jose good writing..All the best....

    ReplyDelete
    Replies
    1. വെല്‍ക്കം ബാക്ക് വിന്‍സെന്റ് ചേട്ടാ..

      Delete
  9. Vaayichu

    enikk kaaryam vyakathamaayilla - mukalil aalukal athe patti onnum paranju kaanunnumilla

    chila bhaagangal nalla rasaayittund

    tnx

    ReplyDelete
    Replies
    1. വന്നതിലും വായിച്ചതിലും നന്ദി മദാരി.
      ആള്‍ 'ആര്‍ക്ക് വാണ്ടഡ്' എന്നത് തന്നെ ചോദ്യം?

      Delete
  10. റിയാലിറ്റി ഷോയിലാണ് രണ്ടു ദിവസായിട്ട്... ബ്ലോഗ്‌ അപ്ഡേറ്റ് ശ്രദ്ധിച്ചിരുന്നില്ല... WANTED വായിച്ചപ്പോള്‍ വിജിന്‍ പറഞ്ഞപോലെതന്നെ അന്ധകാരനഴിയാണ് ഓര്‍മ വന്നത്... നന്നായി :)

    ReplyDelete
    Replies
    1. എല്ലാവരും അന്ധകാരത്തില്‍ തടഞ്ഞതുകൊണ്ട്‌ ആ ഫ്ലോ അങ്ങു പോയി. :(

      Delete
  11. സ്ഥിതി നിയന്ത്രണ വിധേയമാണ്. എങ്കിലും നിങ്ങള്‍ സൂക്ഷിക്കണം.... എന്നായിരുന്നില്ലേ വേണ്ടത്????
    വളരെ ഉദ്വോഗത്തോടെയാണ് ഓരോ വരിയും വായിച്ചത്. അവസാനം "പ്ലിംഗ്" ആയിപ്പോയി..
    അയാളെപ്പോലെ.... :-D .
    മികച്ച ആഖ്യാനമെന്ന് പറയാതെ വയ്യ... ജോസ് ലെറ്റ്..!!

    ReplyDelete
    Replies
    1. എങ്ങനായാലും ആളെ പ്ലിങ്ങിക്കണം എന്നെയുണ്ടായിരുന്നുള്ളൂ.. :)

      Delete
  12. ഇവിടെ ഒരു പരിണതപ്രജ്ഞന്‍റെ അപാര പടുത്വം എഴുത്തില്‍ പ്രതിബിംബിക്കുമ്പോള്‍ എന്താണ് ഈയുള്ളവന്‍ കുറിക്കെണ്ടതെന്നതില്‍ കുഴങ്ങുന്നു ....അഭിനന്ദനങ്ങള്‍ എന്ന് മാത്രം പറയട്ടെ !എല്ലാ ആശംസകളും ...... !!

    ReplyDelete
  13. അയാളേക്കാൾ വലിയ വാണ്ടഡ് നാട് ഭരിക്കുമ്പോൾ പാവം ചിത്രത്തിൽ പോലും ഇല്ലാതായി :)

    ചെയ്ത പ്രവർത്തനങ്ങൾ ആര്ക്കും വേണ്ടിയിരുന്നില്ല, അതോ അവിടെ നിന്നും അയാളെ ഒഴിവാക്കിയതും ആയിക്കൂടായ്ക ഇല്ല.

    ReplyDelete
  14. കഥ മൂന്നു ദിവസം മുന്നേ വായിച്ചതാ. ഇന്ന് വീണ്ടും വായിച്ചു. യൌവ്വന കാലത്ത് വിപ്ലവാഗ്നി ചോരയില്‍ പടരുമ്പോള്‍ ഇതിലെ കഥാനായകനേ പോലെ പലരും പ്രസ്ഥാനത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിക്കപ്പെടാറുണ്ട്. മിക്ക വിപ്ലവങ്ങളും ഫാസിസത്തിനും ഭരണ വര്‍ഗ്ഗത്തിനും എതിരാകുമ്പോള്‍ ഇവര്‍ ഭരണകൂടത്തിന്റെ കണ്ണില്‍ കരടാകുകയും തദ്വാര ഒളിവില്‍ പോകേണ്ടി വരികയും യാതനകള്‍ നേരിടേണ്ടി വരികയുമൊക്കെ ചെയ്യാറുണ്ട്. ഏറെ ത്യാഗം സഹിച്ച ഇത്തരം നേതാക്കളെ കാലപ്രയാണത്തില്‍ പ്രസ്ഥാനവും അണികളും സ്വന്തം മണ്ണും ഓര്‍മ്മിക്കുന്നു പോലും ഇല്ലെന്ന ഇന്നിന്റെ നേര്‍കാഴ്ച്ച ജോസ് ഒരു കൊച്ചു കഥയിലൂടെ അനാവരണം ചെയ്തു എന്നാണ് എന്റെ വായനയില്‍ ഉരുത്തിരിഞ്ഞത്.

    കഥ ഇഷ്ടമായി.



    ReplyDelete
    Replies
    1. വേണു ഗോപാല്‍ ചേട്ടന്‍ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു ...

      Delete
  15. @ മുഹമ്മദ്കുട്ടി മാഷ്‌,
    @ ജെഫു.
    @ വേണുവേട്ടാ,
    ഒടുവില്‍ കഥ അതുദ്ദേശിച്ച തലത്തില്‍ വായിക്കപ്പെട്ടത്തില്‍ സന്തോഷമുണ്ട്.

    ReplyDelete
  16. വിപ്ലവം എന്നാല്‍ മാറ്റം എന്നാണര്‍ത്ഥം ,ആ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ വിപ്ലവകാരികള്‍ അല്ല ,അത് കൊണ്ട് തന്നെ അവരെ പ്രതി വിപ്ലവകാരികള്‍ എന്നെ വിളിക്കാനാവൂ ..ഈ കഥയിലും ഒരു പ്രതിവിപ്ലവകാരിയെ മാത്രമേ ദര്‍ശിക്കാനാവുന്നുള്ളൂ /വേണു വേട്ടന്‍ പറഞ്ഞ തലത്തിലേക്ക് കഥ എത്തിയോ എന്നു എനിക്കു സംശയമുണ്ട് ..(ഞാനും ഒരു മൂരാച്ചി ആയത് കൊണ്ട് തോന്നുന്നതാവാം )

    ReplyDelete
  17. ആർക്ക് വേണം ഇന്ന് വീര്യം പോയ വിപ്ലവം..
    വല്ല മത തീവ്രവാദിയോ , ഭീകരാനോ ആയി പ്രഖ്യാപിച്ചാൽ
    പണം , പെരുമ , പദവി , പെണ്ണ് ...ഹൌ ‘പ’ കാരങ്ങളുടെ ഒരു ഘോഷ
    യാത്രയായിരിക്കും ആ വാണ്ടഡ് സ്ഥാനമാനത്തിന്...!

    ReplyDelete
  18. രണ്ടു രീതിയില്‍ കഥയെ കാണാമെന്നു തോന്നുന്നു. ആക്ഷേപമായിട്ടും ഉപക്ഷേപമായിട്ടും..

    ഒരാള്‍ ഒളിവിലായിരിക്കണമെങ്കില്‍, അയാളെ തേടിക്കൊണ്ടിരിക്കുന്ന മറ്റൊരാളെങ്കിലും ഒളിവില്‍ അല്ലായിരിക്കണം.. ഇന്നിപ്പോള്‍ എല്ലാവരും ഒളിവിലാണ്. പിടിക്കപ്പെടാനുള്ള വ്യഗ്രതയോടെ..

    ReplyDelete
  19. @ സിയാഫ്,
    @ മുരളിയേട്ടന്‍,
    @ ഡോ: മനോജ്‌,

    ഒരു വിപ്ലവകാരി എങ്ങനെയായിരിക്കണം എന്ന വിലയിരുത്തലല്ല. അയാളുടെ അവസ്ഥകളിലൂടെയല്ലേ കഥ കടന്നുപോകുന്നത്? മനോജ്‌ പറഞ്ഞപോലെ വ്യക്തികളിലെ വിപ്ലവാഭിമുഖ്യത്തിന് ആനുപാതികമായി കഥയെ ആക്ഷേപമോ ഉപേക്ഷേപമോ കരുതേണ്ടി വരും. ഏതായാലും നല്ല വായനയ്ക്ക് നന്ദി.

    ReplyDelete
  20. വേണുഗോപാൽജിയും മുരളിഭായിയും പറഞ്ഞത് സത്യം... എന്ത് ചെയ്യാം... കാലം അങ്ങനെയായിപ്പോയി...

    ആശംസകൾ ജോസ്‌ലെറ്റ്...

    ReplyDelete
    Replies
    1. ഇവിടെ എത്തിയതില്‍ സന്തോഷം.
      നന്ദി വിനുവേട്ടാ,

      Delete
  21. വിലയിടാത്ത തലയുള്ള ഒരു ഒളിവുകാരന്റെ നൊമ്പരം ! എന്റെ ആശംസകൾ :)

    ReplyDelete
    Replies
    1. അദ്ദന്നെ.
      താങ്ക്യൂ :)

      Delete
  22. തലമുറകള്‍ക്ക് പിന്നില്‍, വിപ്ലവകാരിയുടെ ത്യാഗത്തിനു മൂല്യമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അവരുടെ ത്യാഗത്തെ അത്ര വിലകുറച്ചുകാണാന്‍ കഴിയില്ല.

    ReplyDelete
  23. യൂ ആർ മോസ്റ്റ്‌ വാണ്ടെഡു്

    ReplyDelete
    Replies
    1. സസ്നേഹം. അന്‍വറിക്ക. :)

      Delete
  24. Replies
    1. വായിച്ചതില്‍ വളരെ സന്തോഷം മാഷേ...

      Delete
  25. തുടക്കത്തിൽ സന്തോഷ് കുമാറിന്റെ അന്ധകാരനഴി യെ അനുസ്മരിപ്പിച്ചു. എന്നാൽ കഥഗതി മാറിമറിഞ്ഞ അ ട്വിസ്റ്റ് ശരിക്കും നന്നായി.......

    ReplyDelete
  26. "യൌവ്വന കാലത്ത് വിപ്ലവാഗ്നി ചോരയില്‍ പടരുമ്പോള്‍ ഇതിലെ കഥാനായകനേ പോലെ പലരും പ്രസ്ഥാനത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിക്കപ്പെടാറുണ്ട്. മിക്ക വിപ്ലവങ്ങളും ഫാസിസത്തിനും ഭരണ വര്‍ഗ്ഗത്തിനും എതിരാകുമ്പോള്‍ ഇവര്‍ ഭരണകൂടത്തിന്റെ കണ്ണില്‍ കരടാകുകയും തദ്വാര ഒളിവില്‍ പോകേണ്ടി വരികയും യാതനകള്‍ നേരിടേണ്ടി വരികയുമൊക്കെ ചെയ്യാറുണ്ട്. ഏറെ ത്യാഗം സഹിച്ച ഇത്തരം നേതാക്കളെ കാലപ്രയാണത്തില്‍ പ്രസ്ഥാനവും അണികളും സ്വന്തം മണ്ണും ഓര്‍മ്മിക്കുന്നു പോലും ഇല്ലെന്ന ഇന്നിന്റെ നേര്‍കാഴ്ച്ച ജോസ് ഒരു കൊച്ചു കഥയിലൂടെ അനാവരണം ചെയ്തു എന്നാണ് എന്റെ വായനയില്‍ ഉരുത്തിരിഞ്ഞത്. "

    വേണു ഗോപാല്‍ ചേട്ടന്‍ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു ..ഇതിൽ കൂടുതല്‍ എന്ത് പറയാന്‍ ...നല്ല കഥ

    ReplyDelete

Related Posts Plugin for WordPress, Blogger...