"കേരളത്തില്‍ വോളിബോളിന്‍റെ നിറം മങ്ങുന്നു". എന്ന തലക്കെട്ടില്‍ പ്രമുഖ പത്രത്തില്‍ വന്ന ഒരു പംക്തിയിലൂടെ കണ്ണോടിച്ചപ്പോള്‍ ഇന്നു നിറംമങ്ങിയ ഈ കായിക വിനോദത്തിന്‍റെ ഒരാസ്വാദകന്‍ എന്നനിലയില്‍ ഇതേക്കുറിച്ച് എന്നിലും അന്യംനിന്നുപോകുന്ന അഭിമാനത്തില്‍ കുറച്ചുകാര്യങ്ങള്‍ കുറിക്കട്ടെ.
അല്പം ചരിത്രത്തിലൂടെ തുടങ്ങാം. 1895 ഫെബ്രുവരി 9 നാണ് ഈ കളിയുടെ ജനനം.അമേരിക്കല്‍ വില്യം. സി. മോര്‍ഗന്‍ എന്ന കായികാധ്യാപകനാണ് വോളിബോള്‍ എന്ന കായിക വിനോദം ആദ്യമായി ആവിഷ്കരിച്ചു പ്രാവര്‍ത്തികമാക്കിയത്. കാലാന്തരേ നമ്മുടെ കൊച്ചു കേരളത്തില്‍പോലും ഏതു കുഗ്രാമത്തിലും ഒരു ഒരു ചെറു കോര്‍ട്ട് കാണാവുന്നവിധം ഈ കളി ആളുകളുടെ ആത്മാവിലേയ്‌ക്കിറങ്ങി വന്നു. കുട്ടിക്കാലത്ത് ആരുടെയെങ്കിലും കൈവിരലില്‍ തൂങ്ങി, അതിര്‍ത്തി തിരിച്ച മുളങ്കാല്‍ വെച്ചുകെട്ടുകള്‍ക്കുള്ളില്‍ കളിയെ ആള്‍ക്കൂട്ടത്തിന്റെ ആരവത്തിനൊപ്പമാസ്വദിക്കുമ്പോള്‍ കളിക്കാരുടെ അക്കമിട്ട വര്‍ണവസ്ത്രങ്ങളിലും വാങ്ങിത്തരുന്ന കടല മുട്ടായിലും മാത്രമേ മനസ് തങ്ങിനിന്നിരുന്നുള്ളൂ. പിന്നീടെപ്പോഴോ കളിയുടെയാവേശത്തിലേയ്‌ക്കും കളിക്കാരുടെ കരുത്തിലേക്കും ഉള്ളുപതിഞ്ഞ്, കളിയെ സ്നേഹിച്ച്, കളിച്ച്, കളംവിട്ടു മാറിനില്‍ക്കുമ്പോള്‍ മനസ് തെല്ല് അസ്വസ്ഥമാകുന്നു. കേരളത്തിന് കുത്തകയായിരുന്ന ഫുട്ബോള്‍ എന്നേ പടിയിറങ്ങിപ്പോയി. ഒരുനാള്‍ നാം നെഞ്ചിലേറ്റിയ വോളിബോള്‍" എന്ന വാക്കുപോലും ഇന്നു കുട്ടികള്‍ക്ക് അപരിചിതമായിരിക്കുന്നു.
വോളിബോള്‍ കേരളവുമായി കൂട്ടിവായിക്കുമ്പോഴോ ഓര്‍ക്കുമ്പോ ഴോ ജിമ്മി ജോര്‍ജ് എന്ന മിന്നാമിനുങ്ങ് എന്നും മുന്നിലൂടെ പറന്നു പോകാറുണ്ട്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരം കേരളത്തിന്‍റെ സ്വന്തമാണ്. പിന്നീടങ്ങോട്ട് വെള്ളിടിയായ ഒരുപാടു താരങ്ങള്‍ നമുക്കുണ്ടായി. ഇന്നത്തെ തലമുറ പ്രോത്സാഹനമില്ലാത്തതിനാല്‍ തെല്ലു മാറിനില്‍ക്കുന്നു എന്നതാണ് പ്രസ്തുത കൊളമെഴുതിയ ലേഖകന്റെ ദുഃഖം. വിദഗ്ധ വിശകലനത്തിന് ഒരുപാടുപേര്‍, താരങ്ങള്‍, പരിശീലകര്‍. അവര്‍ പറയാത്തതാണ് എനിക്ക് പറയാനുള്ളത്.
ഇന്ത്യയിലുടനീളം ഏതു കായികയിനവുമായിക്കൊള്ളട്ടെ, ഒരു കായിക താരത്തെ ജോലി നല്‍കി ആദരിക്കുന്നതിനു പകരം ഏറ്റവും നല്ല സ്പോന്സര്ഷിപ് നല്‍കുകയും, ആകര്‍ഷകമായ പാരിതോഷികം നല്‍കുകയും ചെയ്താല്‍ എന്തു സംഭവിക്കും? ജോലിയിലൂടെ മാത്രമേ നമുക്ക് ആദരിക്കാനറിയൂ? ഇന്നു വളര്‍ന്നുവരുന്ന താരങ്ങള്‍ പലരും സ്പോര്‍ട്സ് കോട്ടയിലൂടെ തനിക്കിഷ്ടപ്പെട്ട ജോലിയിലെത്തിപ്പെടാന്‍ സ്കൂള്‍ മുതലേ ശ്രമിക്കുന്നവരാണ്. അതിനുള്ള ഒരു പിടിവള്ളിയായി മാത്രം അവര്‍ അതിനെ കാണുന്നുള്ളൂ. കാരണം ഭാവി അതിലില്ല. ഇന്നു പണമാണ് മുഖ്യം. മികച്ച പരിശീലനം, സാഹചര്യം ഇവയോരുക്കാന്‍ സ്പോണ്‍സര്‍ഷിപ്പ് ഇല്ലാതെ കഴിയില്ല എന്ന അവസ്ഥ. അപ്പോള്‍ സര്‍ക്കാര്‍തന്നെ ഒരു മെഡല്‍ നേട്ടത്തിന് പകരം ജോലി വച്ചുനീട്ടിയാല്‍ പിന്നെ അമ്പതു ശതമാനം പേരും അതുവാങ്ങി കളിയെ മറക്കുകയാണ് പതിവ്.
ക്രിക്കറ്റ് തലക്കുപിടിച്ച ജനതയിലെ ഒരു കണ്ണിയാണ് ഞാനും നിങ്ങളും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒട്ടുമിക്ക പ്രമുഖരും ബാങ്കിലോ, റയില്‍വേയിലോ, മറ്റേതെങ്കിലും പ്രശസ്ത സ്ഥാപനത്തില്‍ മാനേജര്‍ റാങ്കിലോ അതിനു മുകളിലോ ഉദ്യോഗസ്ഥരാണ്. കളിക്കുമ്പോഴോ, വിരമിക്കലിനു ശേഷമോ അവരാരെങ്കിലും ആ കസേരയില്‍ ഇരിക്കുമോ? ലോകമാകമാനം നോക്കിയാലോ? ഒരു ഉസൈന്‍ ബോള്‍ട്ടോ, റോജര്‍ ഫെഡററോ, സെബാസ്റ്യന്‍ വെറ്റലോ, സച്ചിനോ, ധോനിയോ, സാനിയയോ ഒരു ഉദ്യോഗത്തില്‍ എന്നെങ്കിലുമിരിക്കുമോ? റിട്ടയര്‍മെന്റ്റ്‌നു ശേഷവും? അവര്‍എത്ര തലമുറക്കധികമായി സമ്പാദിച്ചു സമൂഹത്തില്‍ വിലയുള്ളവരായി ജീവിക്കുന്നു.
കഴിവുള്ളവര്‍ ആദരിക്കപ്പെടുന്നതോടോപ്പം നല്ല സമ്പാദ്യവും നേടുന്നതിന് ഇന്നത്തെ എഴുത്തുകാര്‍ തന്നെ ഉദാഹരണം. പഴയ കാലത്തിനു വിഭിന്നമായി ആരും ജോലി നല്കിയില്ലങ്കിലും കള്ളടിച്ചു വഴിയില്‍ കിടക്കാതെ, ജൂബയും കഞ്ചാവ് ബീഡിയുമില്ലാതെ പൊന്നാടയും, റോയല്‍റ്റിയും വാങ്ങി മാന്യമായി ജീവിക്കുന്നു. കലാകാരന്‍മാരെ നോക്കു.... നല്കിയ സംഭാവനകള്‍ പരിഗണിച്ച് മോഹന്‍ലാലിനു ലെഫ്ടനെന്റ്റ് കേണല്‍ പദവി, റസൂല്‍പൂക്കുട്ടിക്ക് ഓണററി ഡോക്ടറേറ്റ്., ഒരു പ്രൌഡിക്കപ്പുറം സമൂഹത്തിനെ സേവിക്കാന്‍ നല്ല സന്ദേശം നല്‍കാന്‍ അവര്‍ക്ക്കൂടുതല്‍ ഉത്തരവാദിത്വം. ഇതൊക്കെ അംഗികരിക്കാം പക്ഷേ കായികരംഗത്ത് ബഹുദൂരം മുന്നേറാന്‍ പ്രോത്സാഹനമായി ഒരു തുടക്കക്കാരനായ താരത്തിനു ജോലി നല്‍കുന്നത് നല്ല പ്രവണതയാണോ? എന്നിട്ടും ഹോക്കി, അത്ലെറ്റിക്സ് തുടങ്ങിയവ പുതുതലമുറയെ ആകര്‍ഷിക്കാത്തതെന്ത്? മുന്നോട്ടുള്ള പാതയില്‍, കീഴടക്കാനുള്ള പ്രയാണത്തില്‍, കടമ്പയില്തട്ടിവീഴുമ്പോള്‍ വീണ്ടും ശ്രമിക്കാതെ ഉള്‍വലിയാന്‍, അത് ഉതപ്പാവുകയല്ലേ? "ജയിക്കാനായി ജനിച്ചവര്‍, അല്ലെങ്ങില്‍ തോല്‍വി വിജയത്തിന്റെ മുന്നോടിയാവേണ്ട ഒരു വിഭാഗമെങ്കിലും ജോലി വച്ചുനീട്ടുന്ന ശോഭനമായ ഭാവിയില്‍ മനസ്മുങ്ങി തളച്ചിടപ്പെടുകയല്ലേ?
ജീവിതത്തിന്‍റെ കഷ്ടപ്പാടുകള്‍ക്കിടയില്‍ ആരെങ്കിലും ഒരു ജോലി വച്ചുനീട്ടിയിരുന്നെങ്കില്‍ ഒരു കാള്‍ ലൂയിസോ മൈക്ക് ടൈസണോ, ഉണ്ടാവുമായിരുന്നോ ആവോ?...
പ്രിയ സുഹൃത്തേ,ആദ്യമായി എന്റെ ബ്ലോഗില്‍ വന്നു 'ആടുജീവിത'ത്തെ കുറിച്ച് കുറിപ്പിട്ടതിനും പരിചയപ്പെടാന്‍ സാധിച്ചതിലും നന്ദി.ആടുജീവിതത്തിനു ശേഷമുള്ള 'മഞ്ഞവെയില്‍ മരണങ്ങള്‍'വായിച്ചുവോ?ഞാന്‍ വായിച്ചു കൊണ്ടിരിക്കുന്നു.പിന്നെ പ്രിയ സുഹൃത്തിന്റെ 'കായിക ലോകത്തിന്റെ കിതപ്പ്'വായിച്ചു.നന്നായി അവതരിപ്പിച്ചു.ഈ രംഗം എന്റെ 'പരിധിക്ക് പുറത്താണ്'ട്ടോ.അത് കൊണ്ട് തന്നെ ഇതിനെക്കുറിച്ച് അറിവുള്ളവര്‍ പറയട്ടെ എന്ന് വെക്കുന്നു.നന്ദി ട്ടോ ...ഇനിയും ഇവിടെ വരാം.താങ്കള്‍ക്കും സ്വാഗതം.
ReplyDeleteഅധികമാരും ഇടപെടാത്ത വിഷയം, ഇനിയും സ്പോര്‍ട്സ് വാര്ത്തകള്‍ കൊണ്ട് വരാന്‍ ശ്രമിക്കുക
ReplyDeleteബ്ലോഗിന് ഒരു പുതുമ ലഭിക്കും
ഒരു പ്രാവശ്യം കൂടി വായിക്കട്ടെ
ആശംസകള്‍
പോസ്റ്റ് ചിന്ത്യനീയമായത് തന്നെ.
ReplyDeleteഇതിന്റെ കൂടെ ഈ കഥ ഒന്ന് കൂട്ടി വായിക്കുക
really wonderful. As I am a part of your 'Punchappadam' with my marriage, I really love all the blogs. Thank you and keep it up..
ReplyDeleteഞാന്‍ ഒരുകാര്യത്തിലും കേമാനായിരുന്നിട്ടില്ല. സ്പോര്‍ട്സിലും, കലയിലും, പഠനത്തിലും ഒന്നും. എങ്കിലും സ്പോര്‍ട്സിന്റെ ചില മേഖലകളിലൊളൊക്കെ പങ്കെടുക്കുകയും ഒരു പരുധിവരെ അവ ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. എനിക്കറിയാവുന്ന പലരും സ്പോര്‍ട്സ്‌കോട്ടവഴി ഒരു ജോലി സംഘടിപ്പിച്ചു അതോടെ കളമൊഴിയുന്ന കാഴ്ച്ച കണ്ടിട്ടുമുണ്ട്. മൂന്നു സ്ഥാനക്കാരില്‍ ഉള്‍പെടാതെ നാലമാനായിരുന്നതുകൊണ്ട് മാത്രം അവസരം നഷ്ടപ്പെട്ട് എങ്ങും എത്താതെപോയ പലരുടെയും ഭാവികൂടിയല്ലേ ഇവരെപ്പോലെയുള്ളവര്‍ തകര്‍ത്തുകളയുന്നത്.
ReplyDeleteനല്ല വിഷയം. വോളി ബോള്‍ എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു കളിയാണ് എന്നും. എന്നാല്‍ പുതിയ നിയമങ്ങള്‍ വന്നതോടെ ആ കളിയുടെ ഹരം പോയി. ഇന്നും ഗ്രാമങ്ങളില്‍ നടത്തുന്ന മിക്ക ടൂര്‍ണമെന്റുകളും പുതിയ പരിഷ്ക്കാരങ്ങളെ മാറ്റി നിര്‍ത്തി തന്നെയാണ് അധികവും നടത്താറ്.
ReplyDeleteകൊള്ളാം നല്ല വിവരണം
ReplyDeleteനല്ല ഒരു കായിക ഇനം , ക്രിക്റ്റാനാണ് കളിച്ചിരുന്നത് അത് കൊണ്ട് ഈ കളിയെ അറിയാന്‍ ശ്രമിച്ചിട്ടില്ല
ക്രിക്കറ്റിന്റെ അതി പ്രസരത്തില്‍ തകര്‍ന്ന എത്ര നാടന്‍ കായികവിനോദങ്ങളുണ്ട്.....
ReplyDeleteഓടുന്നത് ജോലിക്കായിട്ടാണ്
ReplyDeleteജോലികിട്ടിക്കഴിയുമ്പോള്‍ ഓട്ടം നില്‍ക്കും
നേരത്തെ വായിച്ചിരുന്നു .. ജോലിയോ കൂലിയോ ആയി ജീവിച്ചു പൊയ്ക്കോട്ടേ എന്ന് കരുതി കമന്റാതെ പോയതാണ് ആണ് .ജോസെ നീ പറഞ്ഞ സംഗതി ശരിയാണ് എന്ന് പറയാന്‍ ഇനി മടിക്കുന്നില്ല .വീണ്ടും ഐ ആം പ്രൌഡ് ഓഫ് യൂ ബോയ് ..:))
ReplyDeleteഓര്‍മ്മപ്പെടുത്തലുകള്‍ ഉണ്ടാവുമ്പോള്‍ നടുവീര്‍പ്പ് ഇടാനെ നമുക്ക് കഴിയൂ...
ReplyDeleteഹോളിബോള്‍ എന്നും ഞങ്ങളുടെ ഹരമായിരുന്നു .. :)
ആശംസകളോടെ
@srus..