9.12.11

ഇവന്‍ ബൂലോകം കീഴടക്കിയവന്‍!ലോകോത്തര ബ്ലോഗന്‍!

"കൊല്ലം കണ്ടവനില്ലം വേണ്ട
കൊച്ചി കണ്ടവനച്ചി വേണ്ട
കമന്റ്‌ കിട്ടിയാലിവയോന്നും വേണ്ട"
ഹാവൂ! എങ്ങനെ തുടങ്ങനമെന്നറിയില്ല...... സന്തോഷം കൊണ്ടേനിക്കിരിക്കാന്‍ വയ്യ!
ഇതെഴുതി തീര്‍ക്കാന്‍ ‍ വെമ്പുന്ന കയ്യുടെ നെട്ടോട്ടം കാരണം കസേരയുടെ ഒരറ്റത്ത് റബര്‍ ബാണ്ട് ഇട്ടു കയ്യോടു കൂട്ടിക്കെട്ടിയാണ് കയ്യഷരം നിയന്ത്രിക്കുന്നത്‌. കാരണമറിയെണ്ടേ? പറയാം.........


ഇത്ര നാളത്തെ കാത്തിരുപ്പിനും നേര്‍ച്ചകാഴ്ച്ചകള്‍ക്കും ഒടുവില്‍ ആറ്റു നോറ്റിരുന്നു കിട്ടിയ കുട്ടിയെപ്പോലെ എന്റെ ബ്ലോഗ്‌ പോസ്റ്റില്‍ ആദ്യത്തെ  കമന്റ്റ് വീണിരിക്കുന്നു!
ഈ അസുലഭ മുഹൂര്‍ത്തത്തെ എങ്ങനെ വിവരിക്കനമെന്നറിയില്ല! ബ്ലോഗില്‍ അത് കണ്ട നിമിഷത്തില്‍ എന്‍റെ മുഖത്തു വിരിഞ്ഞ പൊന്‍ പ്രകാശം വര്‍ണ്ണനകള്‍ക്ക് അതീതമാണ്. നേരിട്ട് കാണണമെങ്കില്‍ പൂരപ്പറമ്പില്‍ വെടിക്കെട്ടുകാണാന്‍ മേലോട്ട് നോക്കി നില്‍ക്കുന്നവന്‍റെ മുഖത്തേക്ക് നോക്കൂ...ഹായ് ! നിലാത്തിരി വിടര്‍ന്നു .........വായ്‌ അടയ്ക്കാം.


ആ ചിത്രം സങ്കല്‍പ്പിക്കാനാവും വിധം നിങ്ങള്ക്ക് ഭാവന ഉണ്ടോ എന്നുപോലും ഞാന്‍ സംശയിക്കുന്നു. ഈ നേട്ടങ്ങള്‍ക്കൊക്കെ പിന്നില്‍ കദനത്തിന്റെ (അപാര തൊലിക്കട്ടിയുടെ) ഒരു വലിയ കഥയുണ്ട്.‍ അത് മുഴുവന്‍ കേട്ടെ പറ്റൂ .....കേള്‍ക്കാതെ "വിടില്ല .... ഞാന്‍ വിടില്ല ....പെണ്ണെ ...( സോറി , മനസൊന്നു പാളി.... ഈ ദിലീപിന്റെ ഒരു കാര്യം......ഇത്രയോക്കെയായിട്ടും....കള്ളന്‍, ക്രിസ്ത്യന്‍ ബ്രദേര്സിന്‍റെ പഴയ കുപ്പി അടുത്തിരിക്കുന്ന കണ്ടപ്പോള്‍ ഓര്‍ത്തതാ)


ഈ ബ്ലോഗെഴുത്ത് ഇത്ര സങ്കീര്‍ണ്ണമായ ഒരു പ്രതിഭാസമാണെന്ന് മുന്‍പ് ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ ഇതിനു മുതിരില്ലായിരുന്നു. എങ്കിലും ഏത് പ്രതിഭയും ഒരുദിവസം വെളിച്ചത്തു വരും എന്നും, അന്ഗീകരിക്കപ്പെടും എന്നതും ഞാന്‍ വിസ്മരിക്കുന്നില്ല. ഇന്നു കൊടിമുടി കീഴടക്കി നില്‍ക്കുന്ന എന്‍റെ "നേട്ടത്തിലെക്കുള്ള പാത" ഒരു പുസ്തകമായി ഇറക്കുന്നതിനു മുന്‍പേ അത് നിങ്ങളോട് പറയാന്‍ ഞാന്‍ വെമ്പുകയാണ്. ആശയങ്ങള്‍ ഉള്ളില്‍ ഗര്ഭംധരിച്ച് അതെഴുതിതീര്‍ക്കാന്‍ പ്രസവ വേദനയാലെന്നപോലെ ഉണ്ണാനും ഉറങ്ങാനുമാകാതെ ഞാന്‍ അനുഭവിച്ച വേദന! കീബോര്‍ഡ് എവിടെ എന്നലറിക്കരഞ്ഞു, പെത്തെഡീന്‍ കിട്ടാത്തവനെപ്പോലെ പൊട്ടിക്കരഞ്ഞു കട്ടിലില്‍ കിടന്നു ഞെളിപിരി കൊള്ളുന്ന ആ അവസ്ഥ അനുഭവിച്ഛവര്‍ക്കെ അറിയൂ!


ആദ്യമൊക്കെ എന്നിലെ ഈ മാറ്റം ഭാര്യ അറിഞ്ഞിരുന്നില്ല. അവളുറങ്ങുമ്പോള്‍ ഞാനെഴുനേറ്റു എങ്ങോട്ടാ പോണതെന്ന് കാണുന്നവരെ. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി കീബോര്‍ഡില്‍ തലകുത്തി നില്‍ക്കുന്ന എന്നെക്കണ്ട് അയ്യേ!........ ഇതിയാനു വേറെ പണിയോന്നുമില്ലേ....എന്ന് അവള്‍ പുശ്ചിച്ചത് ഞാന്‍ കാര്യമാക്കിയില്ല. പിന്നീടുള്ള എന്‍റെ ദിനരാത്രങ്ങള്‍ ........വിവരിക്കാന്‍ തന്നെ ഭയമാകുന്നു.


കക്കൂസ് സാഹിത്യമെന്നു പലരോടൊപ്പം അവളും പറഞ്ഞിട്ടും, അത് രണ്ടും ഉപേക്ഷിച്ച് ( കക്കൂസും, കുളിമുറിയും) ഞാന്‍ ഹൃദയത്തില്‍ ചാലിച്ചെടുത്തു മോണിട്ടറില്‍ പറ്റിച്ചുവച്ച എന്‍റെ രചനകള്‍! ഓരോ ദിവസവും ബ്ലോഗില്‍ ആള്‍ കയറുന്നതും കമന്‍റ് ഇടുന്നതും സ്വപ്നം കണ്ട്‌, ഒടുക്കം മനസ് തകര്‍ന്നു വ്യാകുല മാതാവിന്റെ മുന്നില്‍ വിങ്ങിപ്പോട്ടി, കത്തിച്ചു തള്ളിയ മെഴുകിതിരി കൂടുകള്‍ക്ക് കണക്കില്ല. അത് കൊണ്ട്‌ വീട് നിറഞ്ഞതിനും അവളുടെ വക തെറി! എന്തിന് മുല്ലപ്പെരിയരിലെയ്ക്ക് ഒരു തീര്‍ഥയാത്ര പോയാലോ എന്ന് പോലും ആലോചിച്ചു. (ആ പരുപാടി ഡ്രോപ്പ് ചെയ്തു) ആഴ്ച്ചക്കൊന്നു മാത്രം മനസാ ധ്യാനിച്ചിരുന്ന പറശിനിക്കടവ് മുത്തപ്പനെ പൂര്‍വാധികം ശക്തിയോടെ ദിനവുംഞാന്‍ ധ്യാനിച്ചു.(ചീയെര്സ്‌!.......സോറി പിന്നെയും മനസ് പാളി.. )


മാനസിക പീഡനത്തിന്‍റെ നാളകള്‍ ഞാന്‍ തരണം ചെയ്തത് (ശാരീരിക പീഡനം എനിക്കു പുത്തരിയല്ല, അവള്‍ കരോട്ടെ ബ്രൌണ്‍ ബെല്ട്ടാണ്) സ്വന്തം സൃഷ്ടികള്‍ ആവത്തിച്ചാവര്‍ത്തിച്ചു വായിച്ചുകൊണ്ടാണ്. അപ്പോഴും ഇപ്പോഴും ഞാന്‍ തറപ്പിച്ച് പറയുന്നു ഈ അറിവിന്‍റെ വെളിച്ചം വീശുന്ന മഹത് വചനങ്ങള്‍ ഒരിക്കല്‍പോലും വായിക്കാത്തവര്‍ക്ക് ആയുസില്‍ പകുതി എന്നെ നഷ്ടപ്പെട്ടുകഴിഞ്ഞു. പലതും പറയരുതാത്തതാണ് എന്നാലും ബ്ലോഗരോടും, ആരാധകരോടും കള്ളം പറയെരുതെന്നാനെല്ലോ പ്രമാണം. പകലത്തെ കിളക്കല്‍ (ഓഫീസില്‍) കഴിഞ്ഞു രാത്രിയില്‍ ക്ഷീണം പോലും മറന്നു, ഉറങ്ങാനെന്ന വ്യാജേന കിടന്ന്, ഭാര്യയുടെ കൂര്‍ക്കംവലിക്ക് കാതോര്‍ത്ത്, പതിയെ ഉണര്ന്നെണിറ്റു പതിവ് പണി തുടങ്ങും. എങ്കിലും ചില കാര്യങ്ങള്‍ നമ്മുടെ ശക്തിക്കതീതമാണല്ലോ..... വിഷമസന്ധികളില്‍ മാത്രം ഒന്നിനു മുറ്റത്തിറങ്ങി തിരിച്ചു കയറുമ്പോള്‍ പാരഗന്‍ ചെരുപ്പിനടിയില്‍ പറ്റിപ്പിടിച്ച മണല്‍ത്തരികള്‍ തറയിലുരഞ്ഞു "കിരു കിര " ശബ്ദം കേള്‍ക്കാതിരിക്കാന്‍, വള്ളി ചെരുപ്പുകള്‍ കക്ഷത്തില്‍ തിരുകി, വാതിലിന്‍റെ ഞരക്കം മറയ്ക്കാന്‍, ശ്വാസം ആഞ്ഞു വലിച്ചു തിരികെ കംപുട്ടരിന്‍റെ മുന്നിലേക്ക്‌ ഞാന്‍ പണിപ്പെട്ട് എത്തുന്നത് ഇപ്പോഴും ഒരു ചങ്കിടിപ്പോടെയെ എനിക്കോര്‍ക്കാന്‍ കഴിയൂ ...


 "ഞാനൊന്ന് തുമ്മിയിരുന്നെങ്കില്‍? ഒന്നുറക്കെ ചുമച്ചിരുന്നെങ്ങില്‍? നിദ്രയുടെ ആലസ്യത്തില്‍നിന്നു അവള്‍ ഉണര്ന്നെനെ!" ( ഓ.. പിന്നെയും പാളി..... ഡയലോഗ്... സോറി...ഹിറ്റ്ലറും പിന്നെ എം .ജി സോമനും) ഇച്ഛാശക്തി എന്നു പറയുന്ന എന്തോ ഒരു സാധനമില്ലായിരുന്നേല്‍ പണി അതോടെ തീര്‍ന്നേനെ. ഇതെഴുതാന്‍ ഞാന്‍ ബാക്കിയാകുമായിരുന്നില്ല.


അങ്ങനെയോക്കെയാണ് എന്‍റെ പ്രിയ അഭ്യുദയകാംക്ഷികളെ ഞാന്‍ വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി ചവിട്ടി തള്ളി എവിടെ എത്തിനില്‍ക്കുന്നത്‌. എനിക്കുതോന്നുന്നു ഈ വെല്ലുവിളികള്‍ക്ക് മുന്നില്‍ ബാരക്ക് ഒബാമയുടെ ജീവിതമോ ആടുജീവിതത്തിലെ നജീബിന്റെ വേദനയോ ഒരു കിഴി തൂക്കം താഴെയേ വരൂ. എന്‍റെ വളര്‍ച്ചക്ക്‌ കാരണഭൂതരായാ നിങ്ങളയെല്ലാം ഒരു തുറന്ന റോള്‍സ് റോയ്സില്‍, ബൂലോകം മൊത്തം കറങ്ങി അഭിവാദ്യം ചെയ്തു കൃതഞ്ജത അര്‍പ്പിക്കണമെന്നു അതിയായ ആഗ്രഹമുണ്ട്.( ബൂലോകത്തില്‍ റെന്‍റ് എ കാര്‍ കിട്ടുമോ ആവോ?) പക്ഷെ അടുത്ത "കൂതറ"സൃഷ്ടിയുടെ പണിപ്പുരയിലാകയാല്‍ മെസ്തരിയുടെ നിര്‍ദേശപ്രകാരം തല്‍ക്കാലം യാത്ര ഒഴിവാക്കുന്നു.(കൂതറ എന്നാ വാക്കിന് "പ്രകാശിക്കുന്നവന്‍" എന്നും വീട്ടിലിരിക്കുന്ന നിഘണ്ടുവില്‍ അര്‍ത്ഥമുണ്ട്.) എങ്കിലും ആദ്യമായി കിട്ടിയ പ്രണയ ലേഖനം പോലെ ആ കമന്റിന്‍റെ ഒന്‍പതു കോപ്പി ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഒരികല്‍ കൂടി നിങ്ങള്‍ക്ക്‌ നന്ദിയുടെ ഒരായിരം നറുമലരുകള്‍....
ജയ്‌ ബൂലോകം


വാല്‍ക്കഷ്ണം: വീട്ടില്‍നിന്നും അമ്മ വിളിച്ചിരുന്നു. അച്ഛന് പതിവില്ലാതെ തുമ്മല്‍ ലേശം കലശലായതായി അറിയിച്ചു. എന്‍റെ പ്രിയ വയാനക്കാര്‍ പെറ്റ തള്ളയെ യോര്‍ത്ത് പ്രായത്തെ എങ്കിലും മാനിക്കുമെന്നു കരുതുന്നു. (സന്തോഷ്‌ പണ്ഡിറ്റിന്റെ ഫാദരിനു ഇതൊന്നും കാണേണ്ടി വന്നിട്ടില്ല.)

ബന്ധപ്പെട്ട പോസ്റ്റ്‌: വാട്ട്‌ ആന്‍ ഐഡിയ ബ്ലോഗര്‍ജി

22 comments:

  1. ഒരു കമന്‍റില്‍പ്പോലും ഒരു വിഷയം കാണുന്ന, അത് നര്‍മ്മത്തില്‍ പൊതിഞ്ഞു അവതരിപ്പിക്കുന്ന താങ്കളുടെ കഴിവില്‍, സത്യം പറഞ്ഞാല്‍ അസൂയ ആണ് തോന്നുന്നത്.
    എല്ലാവിധ ആശംസകളും.

    ReplyDelete
  2. you have got very good humor sense.. i enjoyed each and every moments while reading this blog.. good job.. keep it up.... :)

    ReplyDelete
  3. കമന്റ് ഒരു വിഷയമാക്കി ഒരു പോസ്റ്റ്‌, അല്ലേ?
    ഹാസ്യം വഴങ്ങുന്നുണ്ട്. അക്ഷരത്തെറ്റുകള്‍ അങ്ങിങ്ങായി കാണുന്നത് വായനാസുഖം കുറയ്ക്കുന്നു. എഡിറ്റ്‌ ചെയ്തു പോസ്റ്റ്‌ ചെയ്യുക.
    (കമന്റില്‍ വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കിയില്ലെങ്കില്‍ ഇനിയും കമന്റുകള്‍ വരുന്നത് കുറയും)

    ReplyDelete
  4. ഹൊ എന്റെ ബ്ലോഗറേ സമ്മതിക്കണം
    സമ്പവം രസായി

    ReplyDelete
  5. നന്നായി പറഞ്ഞു ..
    ഹാസ്യം വഴങ്ങുന്നുണ്ട് , തുടര്‍ന്നെഴുതൂ .....
    ഞെളി വിരി കൊള്ളുകയല്ല. ഞെളി പിരി കൊള്ളുകയാണ് ടോ ..
    ആശംസകള്‍

    ReplyDelete
  6. @വേണുഗോപാല്‍ജി ഞാന്‍ തെറ്റു തിരുത്തിയിട്ടുണ്ട്. നന്ദി. ശരിക്കും വായനക്കാരനോടുള്ള ഒരു കടപ്പാട് ഇതിലുണ്ട്,വയിക്കനാളില്ലാതത്തിന്റെ ദുഖമുണ്ട്,ഇതു തന്‍റെ പ്രതിഭയുടെ കുറവാണ് എന്ന കുറ്റബോധമുണ്ട്.നന്ദിപ്രകാശനം ഹാസ്യത്തിലൂടെ പറഞ്ഞത്, അത് പള്ളിലച്ചന്റെ പ്രസംഗം പോലെ ഔപചാരികം ആകാതിരിക്കാനാണ്.

    ReplyDelete
  7. ഹാസ്യം വഴങ്ങുന്നുണ്ട് കെട്ടോ..
    എന്തായാലും എന്റെ "ഇതൊരു ബ്ലോഗ്ഗാണോ ഡോക്ടര്‍?" വായിക്കാന്‍ ക്ഷണിക്കുന്നു..
    പുതു ബ്ലോഗ്ഗറുടെ പാരവശ്യങ്ങള്‍ ഇവിടെ കാണാം!
    http://entevara.blogspot.com/2010/05/blog-post_3984.html

    ReplyDelete
  8. yethoru yezhuthukaaranteyum aveshavum ithu thanne
    aa spandanangal ivide nannaayi avatharippichu
    kollaam ketto

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. @നൌഷാദ് ഭായി,
    ഇവിടൊന്നു വന്നു കാണുമ്പോള്‍ തന്നെ മനസ് നിറയുന്നു. ഞാന്‍ തങ്ങളുടെ "വരകളുടെ" ഒരു മുടിഞ്ഞ ആരാധകനാണ് കേട്ടോ. അത് ഞാന്‍ "എമ്പണ്ടേ" വായിച്ചതാ.......:)

    @ഫിലിപ്പെട്ടാ,
    യാഥാര്‍ത്ഥ്യവുമായി ചേര്‍ത്തെഴുതുമ്പോള്‍ ഒരു ആത്മസംതൃപ്തിയുണ്ട്. പിന്നെ ആദ്യത്തെപ്പോലെ കമെന്റിനും ഫോല്ലോവേര്സിനും വേണ്ടിയുള്ള കാത്തിരിപ്പ്‌ കുറഞ്ഞിട്ടുണ്ട് :)
    വേദനകള്‍ നര്‍മത്തില്‍ ചേര്‍ക്കുമ്പോള്‍ വായിക്കുന്നവനെ സെന്ടിയടിപ്പിക്കാതെ, ബോറടിപ്പിക്കാതെ അങ്ങ് പറഞ്ഞുവിടാമല്ലോ :)
    നന്ദി.

    ReplyDelete
  11. അവള് കരാട്ടെയായത് കൊണ്ട് കമന്റിടാനും പേടി തോന്നുന്നു..നന്നായി ചേരുന്ന നര്‍മ്മം തീര്‍ത്തും ആനുകാലികം..ആശംസകള്‍

    ReplyDelete
  12. എന്നെ പ്രാര്‍ത്ഥിച്ചാല്‍ മതി നിറയെ കമന്റ്സ് കിട്ടും

    ReplyDelete
  13. കലക്കി കലക്കി കലക്കി
    ഉറപ്പായും അച്ഛനും അമ്മയും ഇന്ന് തുമ്മും
    കൂടെ ചേട്ടനും
    കാരണം അത്ര നന്നായിട്ടുണ്ട്...
    ആദ്യത്തെ കമന്റ്‌ കിട്ടുന്നവന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്
    ഒരു പോസ്റ്റ്‌ ഇട്ടു ഈച്ചയാട്ടി ആദ്യമൊക്കെ ഞാന്‍ ഇരുന്നിട്ടുണ്ട്...
    ഇപ്പൊ വഴിപടൊക്കെ നടത്തി നാലഞ്ചു പേര്‍ വരുന്നുണ്ട്...
    അതും ഏറ്റില്ലെങ്കില്‍ കൂടോത്രം.. കൊട്ടേഷന്‍ .. ആ വഴികളൊക്കെ നോക്കും

    ReplyDelete
  14. ആക്ഷേപമെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ സത്യം പറഞ്ഞിരിക്കുന്നു.
    ആ കഴിവിന് നല്‍കട്ടെ ഭാവുകങ്ങള്‍

    ReplyDelete
  15. ഈ പോസ്റ്റ് ആദ്യം കണ്ടിരുന്നെങ്കില്‍ ഒന്ന് കൂടെ ഉഷാറായി കമന്റാമായിരുന്നു ... രണ്ടു ദിവസമായി ഈ പാടത്ത് "ഊര്‍ച്ച" തുടങ്ങിയിട്ട് ..നേരത്തെ പലതും വായിച്ചു പോയിരുന്നുവെങ്കിലും ബ്ലോഗ്‌ ഇന്നും ഇന്നലെയുമായി ഒരിക്കല്‍ കൂടി വായിച്ചു.. വായനയുടെ അടയാളപ്പെടുത്തലും സത്യ സന്ധമായ അഭിപ്രായങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു .. എഴുത്തിന്റെ നിലവാരവും എഴുത്തുകാരന്റെ പ്രാഗത്ഭ്യവും അല്ല എന്റെ പ്രതികരണങ്ങള്‍ .. വായനക്കിടയില്‍ എനിയ്ക്കു ഫീല്‍ ചെയ്ത കാര്യങ്ങള്‍ മാത്രമാണ് ......... ഇനിയും വായിക്കാന്‍ ചില പോസ്റ്റുകള്‍ കൂടി ബാക്കിയുണ്ട് .. ഇന്ഷ അല്ല - സമയം പോലേ മറ്റൊരിക്കല്‍
    എല്ലാ വിധ സ്നേഹാശംസകളും നേരുന്നു ..

    ReplyDelete
  16. "എഴുത്തിന്റെ നിലവാരവും എഴുത്തുകാരന്റെ പ്രാഗത്ഭ്യവും അല്ല എന്റെ പ്രതികരണങ്ങള്‍ .. വായനക്കിടയില്‍ എനിയ്ക്കു ഫീല്‍ ചെയ്ത കാര്യങ്ങള്‍ മാത്രമാണ് ...."
    എന്നത് തെറ്റായി മനസ്സിലാക്കരുത് ... ഉദ്ദേശിച്ചത് കഥയായാലും കവിതയായാലും രചനകളെ വിലയിരുത്താന്‍ മാത്രമുള്ള ജ്ഞാനം എനിയ്ക്കു ഇല്ലാ എന്ന് മാത്രമാണ് .

    ReplyDelete
  17. I too had been through all the stages for getting comments in my blogs (well, the stages still persist).

    Finally out of frustration, I wrote this blog post, which incidently fetched me the maximum comments.

    ReplyDelete
  18. ഈ അറിവിന്‍റെ വെളിച്ചം വീശുന്ന മഹത് വചനങ്ങള്‍ ഇപ്പോള് വായിച്ചകൊണ്ട് എനിക്കെന്ടെ ആയുസ്സിന്ടെപകുതി തിരിച്ചു കിട്ടി... :D
    ജോസെലെറ്റ്‌ ജീ യുടെ ആദ്യമായി വായിക്കുന്ന പോസ്റ്റ്‌ ആണിത് എന്തായാലും ബാക്കി മഹത് വചനങ്ങള്‍ കൂടി വായിച്ച് ഞാനൊരു ചിരജ്ഞീവി ആകാന് തീരുമാനിച്ചു...
    ജോസെലെറ്റ്‌ ജീ ക്ക് എന്ടെ ഭാവുകങ്ങള്...

    ReplyDelete
  19. ഫലിതമായാലും സത്യമാണ്.ഒരു തുടക്കത്തില്‍ എല്ലാവരും കടന്നുപോകുന്ന അനുഭവങ്ങള്‍.

    ഭാവുകങ്ങള്‍.

    ReplyDelete

Related Posts Plugin for WordPress, Blogger...