"റാഗിങ്ങ്" എന്നവാക്ക് കാലാകാലങ്ങളായി കേള്‍ക്കുന്നതാണ്. നാളെത്രകഴിഞ്ഞാലും തലമുറയെത്ര മറിഞ്ഞാലും ഈ പ്രതി(ആ)ഭാസത്തിനൊരു മാറ്റമുണ്ടാവുമോഎന്നറിയില്ല. മുന്‍കാലങ്ങളില്‍ പത്രങ്ങളില്‍ മാതം വായിച്ച, ഇന്ന് ചാനലുകളില്‍ കണ്ടറിഞ്ഞ പീഡനങ്ങള്‍........., ചിലത് അങ്ങേയറ്റംവരെയേത്തിയ കൊലപാതകങ്ങള്‍ . അങ്ങനെ പുറംലോകമറിഞ്ഞതും അറിയാതെപോയതുമായ ഒരുപാട് റാഗിങ്ങ് കഥകള്‍......
കേട്ടതത്രെയും ഞെട്ടിപ്പിക്കുന്ന, മനസ് മരവിച്ചുപോകുന്ന സംഭവങ്ങളാണ്. ഏതൊരു മതാപിതാവും തന്‍റെ കുഞ്ഞിനും ഭാവിയില്‍ നേരിടേണ്ടിവന്നേക്കാവുന്ന ഈ ഭയാനകതയെക്കുറിച്ച് ആകുലപ്പെടുന്നുണ്ടാവും. റാഗിങ്ങിന്റെ മനശാസ്ത്രമെന്താണ്? അത് ചെയ്യുന്നവനോട് ആരും അത് ചോദിച്ചുകേട്ടിട്ടില്ല . അല്ലെങ്കില്‍ത്തന്നെ പ്രതിയുടെ വാക്കുകള്‍ ആര് മുഖവിലക്കെടുക്കാന്‍? നാം എപ്പോഴും വേദനയും നഷ്ടവും അനുഭവിക്കുന്നവരുടെ കൂടെയാണ്. അതാണ് വേണ്ടതും. എങ്കിലും ഞാന്‍ പ്രതിപാദിക്കുന്നത് ഇതിന്റെ ഒരു മറുപുറമാണ്. നിങ്ങളെന്നോട് യോജിച്ചാലുമില്ലെങ്കിലും അനുഭവങ്ങലെക്കാള്‍ വലിയൊരു പാഠമില്ല എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു.
എഞ്ചിനീയറിംഗ്, മെഡിക്കല്‍, എന്നല്ല പ്രൊഫഷണല്‍ കോളേജിന്റെ പടികടന്നവരോടോന്നും മുകല്പറഞ്ഞ യാതൊരു മുഖവരയുടെയും ആവശ്യമില്ല. സിനിമ പോലോടിമറഞ്ഞ റീലുകള്‍ കൈകൊണ്ടിത്തിരി പിന്നോട്ടു കറക്കി കോളേജ് ജീവിതത്തിലേയ്ക്കൊന്നു തിരികെയെത്തി നോക്കുകയാണ്.
ഇന്നു ഞാനൊന്ന് മനസുവച്ചാല്‍, പൂവിട്ടു പൂജിച്ചുകൊണ്ടുപോകാന്‍ കേരളത്തിലുടനീളം ആളുകളുണ്ട്. എന്തിന് സ്വയംപര്യാപ്തതയുടെ പര്യായമെന്നവണ്ണം ഒരുനേരം കറിക്കരയ്‌ക്കാനില്ല എന്ന മുറവിളി സ്വന്തം വീട്ടിലെ അടുക്കളയില്‍നിന്നെങ്കിലും കേള്‍ക്കാതെ നോക്കാനെനിക്കറിയാം. തെങ്ങുകയറ്റം പ്രൊഫഷണല്‍ കോളേജില്‍ പഠിപ്പിക്കുന്നുണ്ടോ എന്നെനിക്കറിയില്ല എങ്കിലും ഞാനത് സ്വായത്തമാക്കിയത് റാഗിങ്ങ് എന്ന കലവഴിയാണ്. ഒരു നല്ല വ്യായാമെത്തെക്കാളുപരി കരിക്കിന്‍വെള്ളം ആരോഗ്യത്തിനുത്തമമാണെന്നും ഒറ്റകയറ്റംകൊണ്ട് അനേകര്‍ക്ക് ദാഹശമനമുണ്ടാവുമെന്നും. കരിക്കിടുന്തോരും കായ്ഫലം ഇരട്ടിക്കുമെന്നുമുള്ള ഒരു കര്‍ഷകനും പയറ്റാത്ത ന്യുതന കാര്‍ഷിക വിദ്യ അഭ്യസിച്ചതും അവിടുന്നാണ്.
(വലിഞ്ഞു കയറുമ്പോള്‍ നെഞ്ചിലെ തൊലി ഇത്തിരി തെങ്ങില്‍ പറ്റുമെങ്കിലും കേറുന്ന ദൂരമത്രയും താഴെനിന്നു മുള്ള്കമ്പി ചുറ്റിവിടുകയാണെങ്കില്‍ ഉദ്യമം ഉപേക്ഷിക്കാതെ മുഴുവന്‍ പൂര്‍ത്തിയാക്കാനാവും എന്ന പ്രാക്ടിക്കല്‍ നോളെഡ്ജ് കേരളാ തെങ്ങ് ഗവേഷണ കേന്ദ്രത്തിനോ, കാര്‍ഷിക സര്‍വകലാശാലയ്ക്കോ പേറ്റന്റ് ഒന്നും ആവശ്യപ്പെടാതെതന്നെ പകര്‍ന്നു നല്‍കാന്‍ ഞാന്‍ ഒരുക്കമാണ്.)
നാണം എന്നവാക്കേ എന്‍റെ നിഘണ്ടുവില്‍നിന്നോഴിവാക്കപ്പെട്ടത് ആ കോളേജ് വിദ്യാഭ്യസത്തോടെയാണ്. വെളുപ്പിന് മൂന്നുമണിക്ക് കിടുകിടാ തണുപ്പില്‍ ദിവസവും കുളിച്ച് (അല്ലെങ്കില്‍ കുളിപ്പിക്കും) നടുമുറ്റത്തിനഭിമുഖമായ ഹോസ്റല്‍ ചുറ്റുവരാന്തയില്‍ മുന്പില്‍നില്‍ക്കുന്നവന്റെ തോളില്‍ കൈപിടിച്ച് അന്‍പതോളം പേര്‍ ഒരേ യൂണിഫോമില്‍ (നൂല്‍ബന്ധമില്ലാതെ) ഒന്നായോടിച്ച "ഒന്നാംവര്‍ഷ ട്രെയിന്‍". ......... ഇന്നും ഏതു തണുത്ത വെളുപ്പാന്‍കാലത്തെയും പുല്ലുപോലതിജീവിക്കാന്‍, ദിവസവും കുളിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നു.
എന്തിന്? ഹോസ്റെലിന്റെ എഴുതപ്പെട്ട പത്തുപ്രമാണങ്ങളില്‍ പ്രഥമമായ
പ്രവാസ ജീവിതത്തിലോ?
നാഴികയ്ക്ക് നാല്പതുവട്ടം, തൊട്ടതിനും പിടിച്ചതിനും പ്രതിക്ഷേധസമരവും ഹര്‍ത്താലും അടിച്ചുതകര്‍ക്കലുമൊക്കെ നടത്തുന്ന ഒരു നാടിന്റെ ചോരയായ നാമെല്ലാം "കമ" എന്നൊരക്ഷരം മിണ്ടാതെ, (തന്തയ്ക്കുവിളി കേട്ടാലും മായാത്ത പുഞ്ചിരിയും ഫിറ്റ് ചെയ്ത്) ഒക്കെ കേട്ടില്ലന്നും കണ്ടില്ലന്നും നടിച്ചു നില്‍ക്കുന്നില്ലേ? ആ നിര്‍വികാരതയുടെ ബാലപാഠം ഞാന്‍ അഭ്യസിച്ചത് റാഗിങ്ങ് എന്ന ഗുരുമുഖത്തുനിന്നുമാണ്. എത്ര പ്രകോപനമുണ്ടായാലും പ്രതികരിക്കാതിരിക്കുക.
ഗള്‍ഫിലെ കമ്പനിയില്‍ കണക്കപ്പിള്ളമാരായി കൈവിരലിലെണ്ണുന്ന ഫിനാന്‍സ് മാനെജെര്മാര്‍, ഓസ്ട്രേലിയയില്‍ കുലത്തൊഴിലായ മരപ്പണിചെയ്തു ഇവിടെയും പെന്‍സില്‍ ചെവിയില്‍ നിന്നെടുക്കാന്‍ മറന്നുപോകുന്ന കണ്‍സ്ട്രക്ഷന്‍ മാനെജെര്മാര്‍, ടെക്നിക്കല്‍ സംശയം വല്ലതുമുന്നയിച്ചു ചെന്നാല്‍ ആകെയറിയാവുന്ന "F" കൂട്ടിയ തെറിമാത്രം വിളിച്ചു തടിതപ്പുന്ന വെള്ളക്കാരന്‍ പ്രൊജക്റ്റ് മാനജേര്‍മാര്‍......., (പിന്നെ നമുക്ക് സംശയമേ ഉണ്ടാകാറില്ല) ഇത്യാദി സാധനങ്ങളുടെ കൂടെ വേല ചെയ്യുമ്പോള്‍ കൈത്താങ്ങാവുക കിണറ്റിലിറങ്ങാതെതന്നെ കണ്ടെടുത്ത മറ്റൊരു നെല്ലിപ്പലകയാണ്. അത് ക്ഷമയുടെയാണ്!
ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? "ബ്ലഡി ഫൂള്‍സ്" റാഗിംഗ് എന്ന് പറഞ്ഞു വല്ലവനുമൊക്കെ പറയുന്നതുകേള്‍ക്കാന്‍ വേറെയാളെനോക്കണം എന്ന് നിങ്ങള്‍ മനസ്സില്‍ കരുതുന്നുണ്ടാവാം അല്ലേ? അത്രെയ്ക്ക് സെറ്റപ്പ് ഉള്ളവരാകുമ്പോള്‍ കോളേജിലേയ്ക്ക് പോകുമ്പോള്‍ മക്കളോട് ഇങ്ങനെ പറഞ്ഞു വിട്ടോളൂ,
"എത്ര അടികിട്ടിയാലും ഒരെണ്ണമെങ്കിലും തിരികെക്കൊടുത്തിട്ടെ വരാവൂ. കാശ് എത്രയായാലും വേണ്ടില്ല കൊട്ടേഷന്‍ കൊടുത്ത് അവന്മ്മാരുടെ പരിപ്പ് നമുക്കെടുക്കാം. ഇവിടല്ലെങ്കില്‍ അടുത്തിടത്തു അഡ്മിഷന്‍"" വാങ്ങിച്ചു തരാം."
എന്തായാലും എന്‍റെ അപ്പന് വലിയ സെറ്റപ്പ് ഇല്ലാത്തതുകൊണ്ടും, കഷ്ടപ്പെട്ട് പുഷ്ടിപ്പെടുത്തിയെടുത്ത ഈ ശരീരത്ത് ഒരടി പോയിട്ട് ഇത്തിരി മണ്ണ് വീഴുന്നത് സഹിക്കില്ലാ എന്നറിവുള്ളത്കൊണ്ടും ഉഴപ്പിത്തല്ലിപ്പോകാതെ ഒരു കരപറ്റി കാണണമെന്ന് പുള്ളിക്ക് അതിയായ ആഗ്രഹമുണ്ട് എന്നതിരിച്ചറിവിലും ആദ്യമൊക്കെ അസഹനീയമായിതോന്നിയ ഈ കലാപരിപാടിക്ക് മുകളില്‍ പറഞ്ഞപോലെ ഞാനങ്ങു സ്വമനസാലെ വിധേയപ്പെടുകയായിരുന്നു.
ഗള്‍ഫില്‍ നിന്നും ആടുജീവിതംപോലൊരു "ഫ്ലാറ്റ്ജീവിതവും" കഴിഞ്ഞു "കെന്‍റക്കി ബോയ്സിനെ" ഉന്നത വിദ്യാഭ്യാസത്തിനായി സ്വന്തം നാട്ടിലെ ഏറ്റവും പേരുകേട്ട പ്രൊഫെഷണല്‍ കോളേജില്‍ NRI കോട്ടയില്‍ അഡ്മിഷനും തരപ്പെടുത്തി കൊണ്ടുചെന്നാക്കുമ്പോള്‍ വലിയ സംഭവമായി കൊണ്ടുനടക്കുന്ന നമ്മുടെ സ്റാന്‍ഡാര്‍ട്, സ്ടാറ്റ്സ് ഇതൊക്കെ മാനിച്ചു പെരുമാറാന്‍ അവിടുള്ളത് "ഒരേ കുലയില്‍"" വിളഞ്ഞ മാങ്ങയോ തേങ്ങയോ ഒന്നുമല്ല, ചിലത് കേടുവന്നതും വവ്വാല്‍ ചപ്പിയതും ആവാം എന്ന സാമാന്യബോധം ഉണ്ടാവുന്നത് നല്ലതാണ്.
ഈയുള്ളവന്‍ അംഗങ്ങള്‍ അധികമുള്ള ഒരു പഴയ തലമുറ ഫാമിലിയിലെ അവസാനകണ്ണിയായതുകൊണ്ട് പിടിച്ചുനിന്നത്പോലെ "ഒറ്റപ്പറങ്ങാണ്ടിയോ", ഇരട്ടയോ അറ്റകൈക്ക് "ട്രിപ്പില്‍സ്" എണ്ണം മാത്രമുള്ള ഇന്നത്തെ "ന്യൂക്ലിയര്‍ ബേബീസിന്" ഇതിനു കഴിയണമെന്നില്ല. ചോദിക്കുന്നതിനു മുന്‍പേ നിറവേറ്റിക്കൊടുക്കപ്പെടുന്ന ആഗ്രഹങ്ങള്‍..., പിടിവാശിക്ക് മുന്‍പില്‍ മറുവാശി കാണിക്കാതെ ആവശ്യപ്പെടുന്നതൊക്കെ നല്‍കുന്ന മാതാപിതാക്കള്‍.., അവരുടെ മക്കള്‍ക്ക് സഹിഷ്ണത, ക്ഷമ ഇതൊക്കെ എന്തെന്നറിയിയുമോ "പൂവര്‍ ഗയ്സ്!"
റാഗിങ്ങിന്റെ പൊതുവെയുള്ള മനശാസ്ത്രം എന്തെന്ന് വച്ചാല്‍.............;.......
സീനിയര്‍ കൂട്ടത്തില്‍ കേമനാണെന്ന് സ്വയം നടിക്കുന്ന ഒരുവനായിരിക്കുമല്ലോ നേതാവ്. കൂട്ടുകാരുടെ മുന്നില്‍ ഒന്ന് ഞെളിയണം. അതിനായി ഇറക്കുന്ന "വിരട്ടിഫിക്കെഷന്‍സ്" ഫലിക്കുന്നില്ല എന്ന് വരുമ്പോഴാണ് സംഗതി സീരിയസ്സാകുന്നത്. പൊതുവേ അല്പം ഗ്ലാമാറുള്ള "കുണ്ടന്മാരോട്" ഉള്ള അസൂയ, കാശിന്റെ നെഗളിപ്പിറക്കുന്നവനെ ചെറുതായോന്ന് നിലക്കുനിര്‍ത്തുക, കട്ടിമീശയുള്ളവനെ ചെമ്മാച്ചനാക്കി വിടുക, മസിലുപിടിക്കുന്നവന്റെ കക്ഷത്തിലെ ഇഷ്ടികയെടുക്കുക, തുടങ്ങി തെറ്റുപറയാനൊക്കാത്ത കുറ്റങ്ങളാണ് ഒക്കെയും.
തീയില്ലാതെ പുകയുണ്ടാകുമോ? ഇല്ല. എരിതീയില്‍ ഏണ്ണയോഴിക്കണോ? വേണ്ട. നീന്താന്‍ പറഞ്ഞാല്‍ നീന്തുക, പത്ത് ഏത്തമിടാന്‍ പറഞ്ഞാല്‍ പന്ത്രണ്ടെണ്ണം ഇടുക. ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ടാല്‍ മുണ്ടും "തിരുശേഷിപ്പും കൂടി ഊരികൊടുക്കുക. അങ്ങനെ വെട്ടാന്‍ വരുന്ന പോത്തിനെ വേദമോതാതെ തന്നെ ഏത്തയ്ക്കാതൊലിയും കാടിവെള്ളവും കൊടുത്ത് സമാധാനിപ്പിച്ചു വിടുക. ആ തന്ത്രമാണ് റാഗിംഗ് കാലത്ത് പിടിച്ചു നില്‍ക്കാനുള്ള ഏക ഉപായം.
തനി ക്രിമിനല്‍ മനോനിലയുള്ളവരും ഉണ്ടെന്ന് നമുക്കറിയാം. (വളരെ ചുരുക്കം കേസുകളില്‍) മാതം). മുകളില്‍ പ്രതിപാദിച്ചപോലെ പല ജിവിതസാഹചര്യങ്ങളില്‍നിന്ന് വരുന്നവര്‍. അത് തിരിച്ചറിയാനുള്ള വകതിരിവ് വേണം എന്നതാണ് ഈ പറഞ്ഞതിന്റെയൊക്കെ സാരം. നഷ്ടപ്പെടുന്നത്, വേദനിക്കുന്നത് ഒക്കെ നമുക്കുമാത്രമാണ്. കുട്ടികളെ ശാസിച്ചു വളര്‍ത്തിക്കോളൂ. തള്ള ചവിട്ടിയാല്‍ പിള്ളക്ക് കേടില്ല എന്നല്ലേ! തന്തയൊന്നു തല്ലിയാലും പുള്ള പീസായ്പ്പോകുമൊന്നുമില്ല. (തിരിച്ചു മേടിച്ചാല്‍ ഞാന്‍ ഉത്തരവാദിയല്ല)
"ടീച്ചെര്സ് സണ്ണ്‍" ആയതുകൊണ്ടോ, പെണ്‍പടക്കിടയിലെ ഏക ആണ്‍തരിയായതുകൊണ്ടോ എന്തോ? അറിയില്ല, നിയന്ത്രിക്കപ്പെട്ട ചുറ്റുപാടുകളും നല്ല സൌഹൃദങ്ങളുടെ അപര്യാപ്തതയും എന്നിലെ ടീനേജുകാരന്‍റെ ധൈര്യത്തില്‍, ആത്മവിശ്വാസത്തില്‍, മറ്റുള്ളവരോടുള്ള സംസര്‍ഗത്തില്‍ ഒക്കെ വലിയ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ടായിരുന്നു. ആ കലാലയ, ഹോസ്റല്‍ ജീവിതമാണ് വെറുമൊരു "ചാന്തുപൊട്ട്" ആയിപ്പോയേനേ എന്ന് ഞാന്‍തന്നെ പരിഹാസ്യേന പറയാറുള്ള ഇതെഴുതിയവനെ ലോകത്തിന്റെ ഏതു കൊണിലേയ്ക്കും എടുത്തെറിഞ്ഞാല്‍ "പൂച്ചയെപ്പോലെ" നാലുകാലില്‍ വന്നു നില്‍ക്കാമെന്ന ആത്മവിശ്വാസത്തിലേയ്ക്ക്, ധൈര്യത്തിലെയ്ക്ക്, വലിയ സുഹൃത്ബന്ധങ്ങളിലേക്ക് ഒക്കെ കൊണ്ടുവന്നെത്തിച്ചത്.
കതകു തല്ലിപ്പൊളിച്ച് പാതിരാത്രിയില്‍ മുറിയിലെത്തിയ സീനിയറിലൊരാളുടെ കൈതരിപ്പ് കവിളില്‍ അടങ്ങിയപ്പോള്‍, അത് ജീവിതത്തിലാദ്യമായനുഭവിച്ചതിന്‍റെ ചാരിതാര്‍ത്യത്തില്‍ കണ്ണിലൂടെയെത്തിയ രണ്ടു തുള്ളി വേദന എനിക്ക് നേടിത്തന്നത് പുതിയൊരു സൗഹൃദവും, കാലങ്ങള്‍ക്കിപ്പുറം കലാലയം വിട്ട് ഗള്‍ഫ് എന്ന സ്വപ്നത്തില്‍ തൂങ്ങിക്കിടന്നയെന്നെ നിനച്ചിരിക്കാത്ത നേരത്തെത്തിയൊരു ഫോണ്‍കോളില്‍ കൈപിടിച്ച് ഇവിടെയെത്തിച്ചതും ഘടാഘടിയന്മാരായ ആ "റാഗിങ്ങ്" വിദഗ്ധരില്‍ ഒരാള്‍ തന്നെയായിരുന്നു.
"എല്ലാം നല്ലതിന്." സംഭവിക്കുന്നതൊക്കെ നല്ലതിന്. സംഭവിക്കാനിരിക്കുന്നതും നല്ലതിന്. ഇവിടെവന്ന് ഇതു വായിക്കാന്‍ തോന്നിയത് എന്തിന്? എന്ന് മാത്രം പറയരുത്. പ്ലീസ് വെയിറ്റ്...... ഞാന്‍ ചെവിയിലിത്തിരി പഞ്ഞി തിരികിക്കോട്ടേ..............:)

"തിരുശേഷിപ്പ്" ഉപേക്ഷിക്കല്‍(V.I.P, Jockey, Tantex തുടങ്ങിയ ബ്രാന്ടൊക്കെ ഇപ്പോഴും ഉണ്ടോ ആവോ)
ഗാന്ധിജിയുടെ വിദേശ വസ്ത്ര ബഹിഷ്കരണത്തേക്കാള്‍ വിലപ്പെട ഒരു തീരുമാനമായി എനിക്ക് തോന്നിയിട്ടുണ്ട്. അന്നുതുടങ്ങി ഇന്നുവരെ കോസ്റ്റ് കട്ടിങ്ങില്‍ താങ്ങായി, അത്യുഷ്ണത്തില്‍ തുണയായി എന്നുവേണ്ട പല ജീവിതമേഖലകളിലും ഒരു പക്ഷിയുടെ സ്വാതന്ത്ര്യം പകര്‍ന്നുതരുന്നതിന്‍റെ നന്ദിയും കടപ്പാടും എനിക്ക് റാഗിങ്ങിനോടുണ്ട്.

സംഭവിക്കുന്നതൊക്കെ നല്ലതിന്. സംഭവിക്കാനിരിക്കുന്നതും നല്ലതിന്. സംഭവിച്ചതെല്ലാം നല്ലതിന്. ഈ ഒരു അനുഭവമുണ്ടായില്ലെങ്കിലും എന്റെ കോളേജ് ജീവിതവും സംഘർഷപൂരിതമായിരുന്നു. നല്ല പച്ചയായ അനുഭവങ്ങൾ ട്ടോ. ആർക്കും കോളേജിൽ പോയിവരുമ്പോ കിട്ടണത് സർട്ടിഫിക്കേറ്റ്സ് ഒന്നും അല്ല, ഇത്തരത്തിലുള്ള അനുഭവങ്ങളാകും. അത് അവരെ ജീവിതത്തിൽ മുന്നേറാൻ സഹായിക്കട്ടേ. നന്നായിട്ടുണ്ട് ട്ടോ.
ReplyDelete@മണ്ടൂസ്,
Deleteഎല്ലാത്തിനെയും നേരിടാനുള്ള കരുത്താര്‍ജിക്കുക.
മറ്റെയാള്‍ തോറ്റു എന്ന് തോന്നുമ്പോള്‍ മാത്രമേ എതിരാളി വിജയിയാവുന്നുള്ളൂ, അത് ഒരുപക്ഷേ അയാളുടെ മനസിലാവാം. താന്‍ തോല്പ്പ്പിക്കപ്പെട്ടില്ല എന്ന് വിശ്വാസം മറ്റേയാളുടെ വിജയവുമാകാം. ചുരുക്കത്തില്‍ വിജയപരാജ്ങ്ങയങ്ങള്‍ ആപേക്ഷികമാണ്.
ശാരീരിക വൈകല്യം പകർന്നു നൽകിയ അപകർഷതാബോധം കുറെയൊക്കെ അവസാനിച്ചത് പോളിടെക്നികിൽ പഠിക്കുമ്പോൾ രണ്ടാം കൊല്ലവും മൂന്നാം കൊല്ലവും റാഗിങ്ങ് ചെയ്തതോടെയാണ്. വ്യക്തിയെ മാത്രമല്ല, അയാളിരിക്കുന്ന സ്ഥാനത്തിനേയും മറ്റുള്ളവർ പരിഗണിക്കുന്നുണ്ട്, ആദരിക്കുന്നുണ്ട് ( അത് പിടിച്ചു വാങ്ങിയതാണെങ്കിൽ പോലും )എന്ന തിരിച്ചറിവ് പകർന്നു തന്നതും റാഗിങ്ങ് തന്നെ. അതൊരു വലിയ ആത്മവിശ്വാസമാണെനിക്ക് പകർന്നു തന്നത്..കീഴടങ്ങുന്നവന്റെ മുന്നിൽ വിജയോന്മാദം തലയ്ക്കു പിടിയ്ക്കുമ്പോഴാണ് റാഗിങ്ങ് അതിരു വിടുന്നതെന്നു തോന്നുന്നു.
ReplyDelete@വൃദ്ധിമാന്‍,
Deleteതനിക്ക് നേരിടെണ്ടിവന്നതൊക്കെ നാളെ മറ്റൊരാള്‍ക്ക് ഏല്‍പ്പിച്ച് ക്രൂരമായ ആത്മസംതൃപ്തിയടയുക അതാണ് കലാ കാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഞാന്‍ വിവരിച്ച അനുഭവത്തില്‍ റാഗിംഗ് ചെയ്തവനും അതനുഭവിച്ചവനും പരസ്പരം ബഹുമാനിച്ചിരുന്നു. സീനിയര്‍ എന്ന മേല്‍വിലാസത്തിനു കൊടുത്ത ബഹുമാനം. ഞാന്‍ ഇന്നലെ ഇവനെപ്പോലെയായിരുന്നു എന്ന സഹാനൂഭൂതി ഇതാണ് നല്ല സുഹൃത്ത് ബന്ധങ്ങളായി ഉരുത്തിരിഞ്ഞുവരുന്നത്. ഈ ഇരുപക്ഷവും സംഭവബഹുലമായ ആദ്യകാലങ്ങള്‍ക്ക് ശേഷം തോളില്‍ കയ്യിടുന്ന ചങ്ങാതിമാരയില്ലെങ്കില്‍ വ്യക്തിജീവിതത്തില്‍ അവര്‍ ഒരു പരാജയമാണ്.
അങ്ങിനെ ആയിരുന്നുവെങ്കില്‍ പേഴ്സണാലിറ്റി development എന്ന് കാണിച്ചു കരിക്കുലത്തില്‍ ചേര്‍ക്കാം അടുത്ത വര്ഷം. എന്തേ..
ReplyDeleteമാനസികമായി തകര്‍ക്കുന്ന കാര്യങ്ങള്‍ അടിച്ച്ചെല്‍പ്പിക്കുമ്പോള്‍ പുറത്ത് വരുന്നത് രസത്തിനുല്ളിലെ മൃഗീയതയാണ്. ഒരു തമാശ എന്ന രീതിക്കപ്പുരം ഇതിനെ വെള്ളപൂശണോ .. :)
@ജഫ്ഫു,
ReplyDeleteചെറിയ തമാശയായിപ്പോലും ഇന്നിതിനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവര്‍ വളരെ ചുരുക്കമാണ്. തീര്‍ച്ചയായും റാഗിംഗ് കൊണ്ട് പെര്സനാലിട്ടി ഡെവലപ്പ്മെന്റ് ഉണ്ടായ ഒരുപാടുപേരെ എനിക്കറിയാം. പണ്ടുകാലങ്ങളില്‍ പ്രതിപക്ഷ ബഹുമാനത്തോടെയാണ് ഇതു നടന്നുപോന്നിരുന്നത്. പിന്നീട് മൃഗയാവിനോദമായി, എല്ലാരും ഏതു തരക്കാരാണ് എന്ന് നമുകൂഹിക്കാനാവില്ല സ്വയം രക്ഷപെടുത്തുക അതിനെപ്പറ്റി മാത്രം ആലോചിക്കുകഎഴുത്തിന്റെ പ്രധാമോദ്യേശം.
സ്നേഹിതാ ,
ReplyDeleteഅധികം ആയാല്‍ അമൃതവും വിഷം !
നാന്‍ ആരാ മോന്‍ -
നീ ആരടാ -
നാന്‍ വലിയവന്‍ -
നീ ചെറിയവന്‍
ഈ രീതി മാറ്റി , നാനും നീയും ഒരു പോലെ എന്ന ചിന്തയില്‍ ആയാല്‍ റാഗിങ്ങും രസമാണ് ! അതില്‍ നിന്ന് കിട്ടുന്ന അനുഭവങ്ങളും
തീര്‍ച്ചയായും സ്നേഹിതാ,
Deleteഎങ്കിലും ചില അവസരങ്ങളില്‍ നാം നമ്മുടെ തടി കേടാവാതിരിക്കാന്‍ തഞ്ചത്തില്‍ നില്‍ക്കണം. ബാക്കിയൊക്കെ പിന്നീട് നോക്കാം.
റാഗിങ്ങ് ചെറിയ രീതിയില്‍ ഒകെ രസമാണ് ,അതിര് കടന്നാല്‍ വിഷമവും ,എഴുത്തുകാരന്‍ പറയുന്ന തന്ത്രം തന്നെ ആണ് ഫലപ്രദം
ReplyDeleteഎന്തായാലും ചെറുത്ത് നില്കാനുള്ള തന്ത്രം പറഞ്ഞത് നന്നായി. ചെറിയ രീതിയില്‍ ആത്മവിശ്വാസം പകരാന്‍ സാധിക്കുമായിരിക്കും. പക്ഷെ ഇന്ന് നടക്കുന്നതും പുറത്ത് വരുന്നതും ക്രൂരതകളാണ്. അങ്ങിനെ വരുംപ്പോഴാണ് അതിനു ചെറിയ ഗുണമുണ്ട് എന്ന് പോലും സമ്മതിക്കാന്‍ കഴിയാത്തത്. പല കുട്ടികളിലും ആ പ്രവൃത്തി ഉണ്ടാക്കുന്നത് ഭയമാണ് എന്നൊരു വശവും കൂട്ടിച്ചേര്‍ക്കണം എന്ന് തോന്നുന്നു. എന്തായാലും ഇപ്പോള്‍ കേള്‍ക്കുന്ന രീതിയില്‍ അതിനെ ന്യായികരിക്കാന്‍ എനിക്ക് കഴിയുന്നില്ല.
ReplyDeleteഅതികമായാല്‍ റാഗിങ്ങും മാരകമായ വിഷമാണ്.. ചെറിയ തോതില്‍ രസമുള്ള ഏര്‍പ്പാട് ആണ്..എങ്കിലും പഠിത്തം നിറുത്തേണ്ടി വന്ന ചിലരെ എനിക്കറിയാം.. പിന്നെ ഈയടുത്ത ദിവസത്തെ പത്രവാര്‍ത്തയും... ഇതൊക്കെ ചേര്‍ത്ത് വായിക്കുമ്പോള്‍.....?
ReplyDeleteതാങ്കളുടെ എഴുത്ത് രസായിട്ടുണ്ട് എന്ന് പറയാതെ വയ്യ....
ഒരു ചെറു തമാശ രൂപേണ റാഗിങ്ങ് നടത്തുന്നതൊക്കെ മനസ്സിലാക്കാം ..
ReplyDeleteഅതില്‍ നിന്ന് താങ്കള്‍ വിവക്ഷിക്കുന്ന പോലുള്ള നല്ല സൌഹൃദങ്ങളും
ഉരുത്തിരിഞ്ഞിട്ടുണ്ട് .
പക്ഷെ റാഗിംഗ് എന്ന പേരില്‍ കിരാതത്വം സ്വീകരിച്ചു തെമ്മാടിത്തം
കാണിക്കുന്ന ഇന്നത്തെ രീതി അന്ഗീകരിക്കാനാവില്ല .
അതിനെതിരെ ശബ്ധമുയര്‍ത്തുക തന്നെ വേണം
വായിക്കാന്‍ സൌമനസ്യം കാട്ടിയതിന് ആദ്യമേ നന്ദി സിയാഫ്,റാംജി,ഖാദു, വേണുജി,
Deleteറാഗിഗിനു വിധേയരാവുന്നവരോന്നും ആ സന്ദര്‍ഭങ്ങളില്‍ അത് ആസ്വദിക്കുകയല്ല മറിച്ച് ഭീദിയോടെ മാതമേ ആ നാളുകളെ ഓര്‍ക്കൂ, പുതുമുഖങ്ങള്‍ ആദ്യ മൂന്നു മുതല്‍ ആറുമാസ കാലയളവാണ് പൊതുവേ റാഗിങ്ങ് പീരീഡ് ആയി അനുഭവിക്കേണ്ടി വരുക. ചിലര്‍ ഞാന്‍ പറഞ്ഞപോലെ പല സാഹചര്യങ്ങളുടെ നിര്‍ബന്ധത്താല്‍ പിടിച്ചുനിള്‍ക്കും, ചിലര്‍ പ്രതികരിക്കും. സീനിയര്‍ വിദ്യാര്തികള്‍ക്ക് ഒരുതരം മൌനാനുവാദം അധ്യാപകരുടെ, കോളേജിന്റെ,സഹപാഠികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട് എന്ന് പറയാതെ വയ്യ. ഞങ്ങള്‍ ഇതു കുറെ കണ്ടതല്ലേ, പിള്ളേരല്ലേ പോട്ടെ, എന്ന മനോഭാവം. വലിയ വിവാദങ്ങള്‍ ഉണ്ടാകുന്നതു മാത്രമേ സത്യത്തില്‍ പുറത്ത് അറിയുന്നുള്ളൂ.
ഇക്കാലത്ത് റാഗിങ്ങ് ചെയ്യുന്നവരുടെയും അതിനു വിധേയമാകുന്ന കുട്ടികളുടെ മനോഭാവത്തിലും, സ്വഭാവത്തിലും വലിയ വ്യത്യാസം വന്നിട്ടുണ്ട് എന്നും സമീപകാല വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ആ ഇടുങ്ങിയ ചിന്താഗതിക്ക് കാരണം ഇന്നിന്റെ ജീവിത പശ്ചാത്തലം തന്നെയാവാം. രസകരം എന്ന വാക് ക്രൂരവിനോദം എന്നായി മാറിയിരിക്കുന്നു.
ഈ എഴുത്തില്കൂടി റാഗിങ്ങിന് പൂര്‍ണ പിന്തുണ അറിയിക്കുകയല്ല, കാലങ്ങള്‍ക്കിപ്പുറം മാറിനിന്നുനോക്കുമ്പോള്‍ എന്റെ മകന്‍ ഉള്‍പെടുന്ന പുതു തലമുറ ഇതിനെ എങ്ങനെ നേരിടും എന്നൊരു ആധികൂടി ഇതിലുണ്ട് എന്നോര്‍ക്കുക. സഹനങ്ങള്‍ എന്റെ മാത്രംമാണ്. അതിജീവനത്തിലൂടെ ഞാന്‍ നേടിയതൊക്കെ നേട്ടങ്ങള്‍ മാത്രമായിരുന്നു എന്നെഴുതിയതിന്റെ പൊരുള്‍, നല്ലതിനെ സ്വീകരിക്കൂ, മറ്റുള്ളവ കണ്ടില്ലെന്നു നടിക്കൂ എന്നൊരു ആഹ്വാനം. ക്രോധം തീയാളിക്കത്തിക്കുന്നു, അല്പം ക്ഷമ സഹന ശക്തി ഇതിന്റെയൊക്കെ വില ചിലപ്പോള്‍ നമ്മുടെ ജീവിതം തന്നെയാണ്. എത്ര പ്രതിക്ഷേധവും നിയമനിര്‍മാണവും നടത്തിയാലും ഈ സമൂഹത്തില്‍, ഒരു പുതിയ ചുറ്റുപാടില്‍ എത്തിപ്പെടുമ്പോള്‍ നമുക്കൊരിക്കലും മറ്റൊരാള്‍ നാം ഇഷ്ടപ്പെടുന്ന തരത്തില്‍ നമ്മോട് ഇടപെടണം(പ്രതികരിക്കണം) എന്നില്ല. "ബഹുജനം പലവിധം". അവരെയൊന്നും നന്നാക്കിയെടുക്കാന്‍ നമുക്കാവില്ല. രാജ തമോ ഗുണമുള്ള മാതാപിതാക്കളുടെ മക്കള്‍. എന്നുവച്ച് ഒളിച്ചോടാനും നമുക്കാവില്ല. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കിയേ തീരു. എങ്ങനെ? എവിടെ? ഇതൊക്കെ ചോദ്യചിഹ്നങ്ങലാണ്?
ചോദിക്കുനത് എന്തും വാങ്ങിക്കൊടുക്കുന്നതിന്റെ കൂടെ നല്ലത് ചീത്തയും കണ്ടു വളര്‍ത്താന്‍, തെറ്റേത് ശരിയേത് എന്ന് സ്വയം തിരിച്ചറിയാന്‍ കഴിയുമാറ്, സഹജീവികളോട് നന്നായി ഇടപെടുവാന്‍, മുതിര്‍ന്നവരെ ബഹുമാനിക്കുവാന്‍, ഒക്കെ നമുക്ക് കുട്ടികളെ പഠിപ്പിക്കാം. ചിലപ്പോള്‍ അത് അവര്‍ക്ക് ഭാവിയില്‍ ഒരു തുണയായേക്കാം, ബാക്കിയൊക്കെ ദൈവത്തിനു വിടാം. അങ്ങനെ ഓരോ മാതാപിതാവും ചിന്തിച്ചാല്‍ റാഗിങ്ങ് വരുംകാലത്ത് ഈ ലോകത്തുനിന്നേ അപ്രത്യക്ഷമായെക്കാം.
നന്ദി.
എനിക്കെന്തോ റാഗിംഗ് എന്ന ആഭാസത്തോട് ഒരു യോജിപ്പും ഇല്ല വെക്തിവികാസത്തിനു അതല്ലാതെ തന്നെ നൂറു നൂറു മാര്‍ഗങ്ങള്‍ ഉണ്ട്
ReplyDeleteഭാവിയില്‍ എന്റെ മക്കളെ ആരെങ്കിലും ഈ തരത്തില്‍ ഉള്ള ഏത് റാഗിംഗ് നടത്തിയാലും എന്ത് രിസ്കെടുതും മരുപണി കൊടുക്കും അതുറപ്പാ
സംഘം ചേര്‍ന്നുള്ള ആക്രമണത്തെ അതെന്തു പേരുചൊല്ലി വിളിച്ചാലും തെമ്മാടിത്തം എന്നെ ഞാന്‍ പറയൂ..
ReplyDeleteറാഗിങ്ങ് വേണം എന്നാ അഭിപ്രായകാരനാണ് ഞാന്‍, ഞാന്‍ കുറെ ചെയ്തിട്ടുണ്ട്, എന്നെ ആര്‍ക്കും റാഗിങ്ങ് ചെയ്യാന്‍ പറ്റിയിട്ടില്ല , കാരണം ഞാന്‍ ഞാന്‍ കോളേജില്‍ ചേരുന്ന സമയത്ത് അവിടത്തെ പ്രധാന വില്ലന്‍ എന്റെ ഒരു കസിന്‍ ആയിരുന്നു, അതുകൊണ്ട് ഞാന്‍ രക്ഷപെട്ടു.. പക്ഷെ അതിര് കടക്കരുത്.. അത് വിഷവും വിഷമവുമാണ്.
ReplyDeleteപ്രിയപ്പെട്ട സുഹൃത്തേ,
ReplyDeleteതഞ്ചത്തില്‍ നിന്നു, തന്ത്രങ്ങള്‍ പറഞ്ഞു തന്ന ഈ പോസ്റ്റ് എന്നെ ഓര്‍മകളിലേക്ക് എന്നെ കൂട്ടികൊണ്ടു പോയി.
കാലിക്കറ്റ് എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ചിരുന്ന ഏട്ടന്റെ വിവരം കിട്ടിയപ്പോള്‍,ടാക്സി എടുത്തു അമ്മ,ഏട്ടന്റെ അടുത്ത് പോയി.
ആ ദിവസങ്ങള്‍ വിഷമം നിറഞ്ഞതായിരുന്നു. പിന്നീടും പലര്‍ക്കും പലതും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്..
മിതമായ തോതില്‍ എല്ലാം നല്ലതിന്...
സുഹൃത്തിന്റെ ഭാഗ്യം പലര്‍ക്കും ഉണ്ടായിട്ടില്ല...
സസ്നേഹം,
അനു
മറ്റൂള്ള വരെ നന്നാക്കാൻ ബാധ്യതയുള്ള സീനിയേഴ്സ് എന്നു നന്നാകാനാണ്.ആർക്കും ആരെയും പീഡിപ്പിക്കാനുള്ള അവകാശമില്ല ,ക്വട്ടേഷൻ സംഘങ്ങളുടെ വിരട്ടലും റാഗിങ്ങായ് പരിഗണിക്കുമോ.നമ്മളെക്കാൾ വലിയവർ ഉണ്ടെന്നുള്ള അധമചിന്തയായ് ഇതിനെ വ്യാഖ്യാനിക്കേണ്ടി വരും...
ReplyDeleteപ്രിയ കൊമ്പന്‍, നാമൂസ്, അനുപമ, ആത്മരതി,ഷുക്കൂര്‍,
Deleteവായിച്ചതില്‍ ആദ്യമേ നന്ദി.
നമുക്ക്ചുറ്റുമുള്ള ആരെയും അപമാനിക്കുന്നതും വേദനിപ്പിക്കുന്നതും ശരിയല്ല. അത് ലോകതത്വമാണ്.എങ്കിലും പോസ്റ്റില്‍ പ്രതിപാദിചിട്ടുള്ളതുപോലെ നമ്മളാല്‍ ഒഴിവാക്കാനാകാത്ത ചില സാഹചര്യങ്ങളില്‍ അകപ്പെടുക,
അവിടെ ഓരോരുത്തര്‍ക്കും പ്രതിയോഗികളായി വരുന്നവരുടെ സ്വഭാവവിശേഷങ്ങള്‍ പ്രവചനാതീതമാണ്. ഒരു പരിധിവരെ ഓക്കേ, എന്ന് ചിലര്‍ പറയുമ്പോള്‍ ആ പരിധി നിശ്ചയിക്കപ്പെടുന്നതില്‍ റാഗിങ്ങ് അനുഭവിക്കുന്നവനും ഒരു വലിയ പങ്കുണ്ട് എന്ന വസ്തുത മറന്നുപോകരുത്. പ്രതികരിക്കുമ്പോഴേ വീറും വാശിയും കൂടൂ.
എത്ര നിയമങ്ങളും നിയമപാലകരും ഉണ്ടായിട്ടും കുറ്റവാളികള്‍ക്ക് വല്ല പഞ്ഞവുമുണ്ടോ?
എന്‍റെ മകനെ തൊട്ടാല്‍ അവനെ ഞാന്‍ തട്ടും എന്ന് ആത്മരോക്ഷത്തോടെ നമ്മള്‍ പറയുമ്പോഴും, അതിനായി അവിടെ എത്തുന്നതിനുമുന്‍പ് ഒരു പോറലുപോലും ഏല്‍ക്കാതെ അവനു പിടിച്ചുനില്‍ക്കാന്‍ പറ്റുമോ? അതിന് ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും.അതാണ് തഞ്ചത്തില്‍ നല്‍ക്കുക എന്ന് പറഞ്ഞത്.
ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരുന്നാല്‍, റാഗിങ്ങ് സമസ്ത മേഖലയില്‍നിന്നും പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യപ്പെട്ടാല്‍ കൊള്ളാം.(കോളേജ് ഒരു ഉദാഹരണം മാത്രമാണ്. സമൂഹത്തില്‍, ജോലിയില്‍,ജയിലില്‍, മിലിട്ടറിയില്‍, അങ്ങനെ ഒരു പുതിയ സാഹചര്യത്തില്‍ എത്തിപ്പെടുമ്പോള്‍ സഹജീവികളില്‍നിന്നും അനുഭവിക്കേണ്ടിവരുന്ന നിന്ദനങ്ങള്‍, അവഗണന, എല്ലാം ഈ ഗണത്തില്‍ പെടുത്താം) എങ്കില്‍ ഈ പറഞ്ഞതിനോന്നും പ്രസക്തിയില്ല.
amazing.
ReplyDeleteamazing.
ReplyDeleteദേ........ഇതിനെയാണ് വായിക്കാതെ കമെന്റുക എന്ന് പറയുന്നത്.
DeleteThis comment has been removed by the author.
ReplyDeleteപിയ കാലമാടന്‍
ReplyDeleteതാങ്ങല്‍ സൗമ്യയുടെ ദാരുണ മരണത്തിന്റെ ഒന്നാം വാര്‍ഷികമായ ഇന്നുതന്നെ ഇതു വായിച്ചു പ്രകോപിതനായത്തില്‍ എനിക്കും ദുഖമുണ്ട്. ഞാന്‍ പ്രതിപാദിച്ച റാഗിങ്ങും പ്രസ്തുത സംഭാവവുമായി പുലബന്ധം പോലുമുണ്ട് എന്നെന്നിക്കു തോന്നുന്നില്ല. മനോ രോഗവും, കമവെരിയുംപൂണ്ട ഒരുവന്റെ ചെയ്തികള്‍ ഈ വിഷയവുമായി താരതമ്യം ചെയ്യാനാവുമോ?
ഈ ലിങ്കില്‍ ഉള്ള പോസ്റ്റു ഒന്ന് വായിച്ചശേഷം നമുക്ക് കൂടുതല്‍ സംവദിക്കാം.
http://punjapadam.blogspot.com/2011/10/blog-post.html
This comment has been removed by the author.
ReplyDeleteപ്രിയ സുഹൃത്തേ,താങ്ങള്‍ പറഞ്ഞ എല്ലാ ആകുലത്യ്ക്കുമുള്ള ഉത്തരം പലര്‍ക്കായി ഞാന്‍ നല്‍കിയ എന്‍റെ കമെന്റ്റ് റിപ്ലിയ്കളില്‍ ഒക്കെത്തന്നെയുണ്ട് എന്നാണു എന്‍റെ വിശ്വാസം.
Deleteഅതിലെ ഒരു ചെറിയ ഖണ്നിക.....
"ഈ എഴുത്തില്കൂടി റാഗിങ്ങിന് പൂര്‍ണ പിന്തുണ അറിയിക്കുകയല്ല, കാലങ്ങള്‍ക്കിപ്പുറം മാറിനിന്നുനോക്കുമ്പോള്‍ എന്റെ മകന്‍ ഉള്‍പെടുന്ന പുതു തലമുറ ഇതിനെ എങ്ങനെ നേരിടും എന്നൊരു ആധികൂടി ഇതിലുണ്ട് എന്നോര്‍ക്കുക. സഹനങ്ങള്‍ എന്റെ മാത്രംമാണ്. അതിജീവനത്തിലൂടെ ഞാന്‍ നേടിയതൊക്കെ നേട്ടങ്ങള്‍ മാത്രമായിരുന്നു എന്നെഴുതിയതിന്റെ പൊരുള്‍, നല്ലതിനെ സ്വീകരിക്കൂ, മറ്റുള്ളവ കണ്ടില്ലെന്നു നടിക്കൂ എന്നൊരു ആഹ്വാനം. ക്രോധം തീയാളിക്കത്തിക്കുന്നു, അല്പം ക്ഷമ സഹന ശക്തി ഇതിന്റെയൊക്കെ വില ചിലപ്പോള്‍ നമ്മുടെ ജീവിതം തന്നെയാണ്. എത്ര പ്രതിക്ഷേധവും നിയമനിര്‍മാണവും നടത്തിയാലും ഈ സമൂഹത്തില്‍, ഒരു പുതിയ ചുറ്റുപാടില്‍ എത്തിപ്പെടുമ്പോള്‍ നമുക്കൊരിക്കലും മറ്റൊരാള്‍ നാം ഇഷ്ടപ്പെടുന്ന തരത്തില്‍ നമ്മോട് ഇടപെടണം(പ്രതികരിക്കണം) എന്നില്ല. "ബഹുജനം പലവിധം". അവരെയൊന്നും നന്നാക്കിയെടുക്കാന്‍ നമുക്കാവില്ല. രാജ തമോ ഗുണമുള്ള മാതാപിതാക്കളുടെ മക്കള്‍. എന്നുവച്ച് ഒളിച്ചോടാനും നമുക്കാവില്ല. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കിയേ തീരു. എങ്ങനെ? എവിടെ? ഇതൊക്കെ ചോദ്യചിഹ്നങ്ങലാണ്?
ചോദിക്കുനത് എന്തും വാങ്ങിക്കൊടുക്കുന്നതിന്റെ കൂടെ നല്ലത് ചീത്തയും കണ്ടു വളര്‍ത്താന്‍, തെറ്റേത് ശരിയേത് എന്ന് സ്വയം തിരിച്ചറിയാന്‍ കഴിയുമാറ്, സഹജീവികളോട് നന്നായി ഇടപെടുവാന്‍, മുതിര്‍ന്നവരെ ബഹുമാനിക്കുവാന്‍, ഒക്കെ നമുക്ക് കുട്ടികളെ പഠിപ്പിക്കാം. ചിലപ്പോള്‍ അത് അവര്‍ക്ക് ഭാവിയില്‍ ഒരു തുണയായേക്കാം, ബാക്കിയൊക്കെ ദൈവത്തിനു വിടാം. അങ്ങനെ ഓരോ മാതാപിതാവും ചിന്തിച്ചാല്‍ റാഗിങ്ങ് വരുംകാലത്ത് ഈ ലോകത്തുനിന്നേ അപ്രത്യക്ഷമായെക്കാം"
റാഗിംഗ് ഒരു മാനസിക വൈകൃതം മാത്രമാണ് (അതെ കുറിച്ച് എന്തൊക്കെ പറഞ്ഞാലും). വ്യക്തിത്വവികസനത്തിനു റാഗിംഗ് ഓരോ വഴിയാകും എന്നൊക്കെ പറയുന്നതു ഒരു വലിയ തമാശയാണ് (എന്താ അതില്ലെങ്കിൽ വികസിക്കില്ലേ?!). അതേക്കുറിച്ച് ഇത്ര ഉല്ലാസത്തോടെ എഴുതുക എന്നു പറയുന്നത് ഏതു ഗണത്തിൽ പെടുത്തണമെന്നറിയില്ല സുഹൃത്തെ. ആശംസകൾ.
ReplyDeleteപ്രാകൃതവും, ക്രൂരവുമായ റാഗിംഗ് എതിര്‍ക്കപ്പെടെണ്ടതാണ് , പക്ഷെ തമാശകള്‍ക്ക് വേണ്ടി നടത്തുന്ന ചില നേരംപോക്കുകളെ റാഗിംഗ് എന്ന് വിളിക്കുന്നതും ക്രൂരമാണ് ..ജോസലൈറ്റ് ആശംസകള്‍
ReplyDelete@ Sabu M H, Sabu M H,
ReplyDeleteസമൂഹത്തിന്റെ ഏത് തുറയിലാണ് റാഗിംഗ് ഇല്ലാത്തത്.? പ്രസ്തുത പോസ്റ്റു ഒരു കോളേജ് അന്തരീക്ഷത്തെ പ്രതിപാദിച്ചുള്ളതാണ് എങ്കിലും വിരല്‍ചൂണ്ടുന്നത് അതിജീവനത്തിന്റെ പാതയിലെയ്ക്കാന്. ഏത് പുതു ചുറ്റുപാടില്‍ എത്തിപ്പെടുമ്പോഴും,വീടുകളില്‍, ഓഫീസില്‍, ജയിലില്‍...., അമ്മായിയമ്മ മരുമകളോട്,തിരിച്ചും?, ഒരു പുതുമുഖത്തെ ഓഫീസില്‍ മറ്റുള്ളവര്‍ സ്വീകരിക്കുന്നത്? സവര്‍ണ്ണര്‍ അവര്‍ണ്ണരോട്, അങ്ങനെ നീളുന്നു....പട്ടിക
ആവേശത്തോടെ എഴുതി എന്നത് അനുഭവവേദ്യനായ ഒരു വ്യക്തി എന്ന നിലയിലാണ്. ആ അന്തരീക്ഷം അറിഞ്ഞവര്‍ക്ക് ശരി അല്ലെങ്കില്‍ തെറ്റ് എന്ന് ഇതിനെ പെട്ടന്ന് നിര്‍വചിക്കാനാകും. അതില്ലങ്കില്‍ വികസിക്കില്ലേ? എന്ന് ചോദിച്ചാല്‍ ഇല്ലാത്ത ഒരു കാലം വരട്ടെ!
മുകളില്‍ ഒരു സുഹൃത്ത് ഈ എഴുത്തിന്റെ പേരില്‍ വ്യക്തിപരമായി കടന്നാക്രമിക്കുന്നപോലെ ഞാന്‍ തിരികെ വ്യക്തിഹത്യയ്ക്ക് മുതിരാത്തത് തന്നെ ആ ക്ഷമയുടെ ഒരു പാഠമാണ് എന്ന്തന്നെ വച്ചോളൂ.:)
വളരെ കാലികമായ അവലോകനം. അതെ റാഗിങ്ങ് പോലുള്ള പീഡനങ്ങള്‍ ചെറിയ തോതില്‍ അനുഭവിചില്ലെന്കില്‍ ജീവിതത്തില്‍ പലരും ചെറിയ ചെറിയ പ്രശ്നങ്ങളില്‍ പോലും വിഷമിച്ചു നില്‍ക്കുന്നത് കാണാം. വളരെ നല്ല ലേഖനം. അഭിനന്ദനങ്ങള്‍
ReplyDeleteകാലമാടന്‍ എന്നാ പേരില്‍ വന്ന അനോണിക്ക് മാനസാന്തരം സംഭവിച്ചു എന്നതിന്നാല്‍ എഴുതിയതൊക്കെ അദ്ദേഹംതന്നെ കൊണ്ടുപോയി, അതിനു ഞാന്‍ റിപ്ലൈ കൊടുത്തതിനാല്‍ ആ കുറിപ് ഇവിട്തന്നെ കിടക്കട്ടെ. മെയിലില്‍ നിന്നും കോപ്പി ചെയ്തത്.
ReplyDelete------------------------------------------------
kaalamaadan has left a new comment on your post "പ്ലീസ്.... എന്നെയൊന്നു റാഗ് ചെയ്യൂ":
Practical but pathetic...I don’t think you realize the absurdity of your views "എരിതീയില്‍ ഏണ്ണയോഴിക്കണോ? വേണ്ട. നീന്താന്‍ പറഞ്ഞാല്‍ നീന്തുക, പത്ത് ഏത്തമിടാന്‍ പറഞ്ഞാല്‍ പന്ത്രണ്ടെണ്ണം ഇടുക. ഷര്ട്ട്് ഊരാന്‍ ആവശ്യപ്പെട്ടാല്‍ മുണ്ടും "തിരുശേഷിപ്പും കൂടി ഊരികൊടുക്കുക".. Your outlook is nothing but a remainder of the psychological subordination that was seeded by the colonial masters and propagated through our society since then. What makes you think somebody can just rip you off your self esteem in any case..? Haven't you ever wondered what has basically gone wrong that there are horrrible crimes like our little sisters, being pushed out of running trains and then raped cruelly while she is only half-alive, in 'Gods own country' where there are intelligent and strong young men like you, and a thousand others..?? Because a society which is always taught to do the kind of thing you wrote here, a society which is trained to give off any sense of pride and self -esteem, is already dead...it just is not able to respond to any thing at all..let alone this..I do not mean to be rude, but, if you were in that train and was a witness to all that ,would you also jump from the train to save that girl..?? I bet you would ..!! "കമ" എന്നൊരക്ഷരം മിണ്ടാതെ, (തന്തയ്ക്കുവിളി കേട്ടാലും മായാത്ത പുഞ്ചിരിയും ഫിറ്റ് ചെയ്ത്) ഒക്കെ കേട്ടില്ലന്നും കണ്ടില്ലന്നും നടിച്ചു നില്ക്കു ന്നില്ലേ? ആ നിര്വിുകാരതയുടെ ബാലപാഠം ഞാന്‍ അഭ്യസിച്ചത് റാഗിങ്ങ് എന്ന ഗുരുമുഖത്തുനിന്നുമാണ്. എത്ര പ്രകോപനമുണ്ടായാലും പ്രതികരിക്കാതിരിക്കുക. you would later give a description in your blog about what happened that night and illustrate emotionally how you desperately wanted to save her ...
All the best.!!??
------------------------------------------
kaalamaadan has left a new comment on your post "പ്ലീസ്.... എന്നെയൊന്നു റാഗ് ചെയ്യൂ":
പ്രിയപ്പെട്ട കൂട്ടുകാരാ ..താങ്കള്‍ പ്രതിപാദിച്ച വിഷയവും ഞാന്‍ എഴുതിയതും തമ്മില്‍ ബന്ധമില്ലെ...കാമവെറിയും മനോരോഗവും ബാധിച്ച ഒരുവനെക്കുറിച്ചല്ല മറിച്ച് നിന്നെ കുറിച്ചാണ് ഞാനിതു പറഞ്ഞത്...തീവണ്ടിയുടെ അപായച്ചങ്ങല നീ ഒന്നു വലിച്ചിരുന്നെങ്കില്‍..!! വാഹനാപകടത്തില്‍പ്പെട്ട് രക്തമൊഴുകി കിടന്ന ആ മനുഷ്യനെ ,ഒരു കാഴ്ചകാരനായി കണ്ടുനില്‍ക്കുന്നതിന് പകരം ആശുപത്രിയില്‍ എത്തിക്കാന്‍ ഞാനും നീയും ഉല്‍സാഹിച്ചിരുന്നെങ്കില്‍..?? എവിടെ പോയി നമ്മുടെ പ്രതികരണശേഷി..?? ഇത്തരം അനേകം സംഭവങ്ങളില്‍ തെളിയേണ്ട എന്‍റെയും നിന്‍റെയും പ്രതികരണശേഷി ഇന്ന് പ്രകടമാകുന്നില്ലെങ്കില്‍ അതിനു ഒരു കാരണം നീ ഇപ്പോള്‍ നീതികരിച്ച ( പുകഴ്ത്തിയ ) റാഗ്ഗിംഗ് എന്ന എന്ന മാനസിക പരിശീലനത്തിനുമില്ലെ..? സ്വന്തം നാണം മറയ്ക്കാനുള അവകാശം പോലും ഒരു 'senior'ന്റ്റെ ആജ്ഞ്പ്രകാരം ഉപേക്ഷിക്കാന്‍ തയ്യാറാകുന്ന നീ, നിന്‍റെ അടിസ്ഥാന അവകാശങ്ങളെങ്കിലും നിഷേധികപ്പെടാതെ സംരക്ഷിക്കാന്‍ ശബ്ദമുയര്‍ത്തുവാന്‍ തയ്യാറാകാത്ത നീ, മറ്റൊരാളുടെ ജീവനോ അവകാശത്തിനോവേണ്ടി എങ്ങനെ ശബ്ദമുയര്‍ത്തും..??ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി നില്ക്കാന്‍ ഒരു തലമുറയെ ഉപദേശിക്കേണ്ട നീ എന്താണ് പ്രസംഗികുന്നത്..?- താഴുക..തലകുനിക്കുക..- yield and comply..മാനസികാടിമത്വമല്ലേ സഹോദരാ ഇത്..? പിന്നെ..
''ആദ്യമൊക്കെ അസഹനീയമായിതോന്നിയ ഈ കലാപരിപാടിക്ക് മുകളില്‍ പറഞ്ഞപോലെ ഞാനങ്ങു സ്വമനസാലെ വിധേയപ്പെടുകയായിരുന്നു.... താങ്കള്‍ വിവരിച്ച ഈ വിധേയപ്പെടല്‍ ഇനിയും അവസാനിച്ചിട്ടില്ലലോ...("F" കൂട്ടിയ തെറിമാത്രം വിളിച്ചു തടിതപ്പുന്ന വെള്ളക്കാരന്‍ പ്രൊജക്റ്റ് മാനജേര്‍മാര്‍ ).......ഇതിന് എന്നാണ് ഒരന്ത്യം..??
-സസ്നേഹം സ്വന്തം കാലമാടന്‍.
റാഗിംഗ് നല്ലതോ ചീത്തയോ എന്ന ഒരു ചര്‍ച്ച ആണോ ഇവിടെ നടക്കുന്നത്. അല്ല എന്ന് തോന്നുന്നു. റാഗിങ്ങ് ജോസ്ലെറ്റ് ചെട്ടന്റ്റെ ജീവിതത്തില്‍ എങ്ങനെ പോസിറ്റിവ് ആയി ഭവിച്ചു എന്നതിന്റ്റെ വിലയിരുത്തല്‍.അത് നല്ല നര്‍മ്മത്തില്‍ അവതരിപ്പിച്ചു. റാഗിങ്ങിനു നെഗറ്റിവ് വശങ്ങള്‍ ഉണ്ടായേക്കാം. ഒരാളെ കുറെ പേര്‍ രാഗ് ചെയ്യുമ്പോള്‍ ആ വ്യക്തി അത് ഏത് രീതിയില്‍ എടുക്കും എന്നതിനെ അനുസരിച്ചാണ് പിനീട് അത് മുന്നോട്ടു പോകുന്നത്. ഇപ്പോളത്തെ സമൂഹത്തില്‍ കുട്ടികള്‍ അഹങ്കാരത്തിന്റ്റെ മൂര്ധന്യതയില്‍ ആണ് വളര്‍ന്നു വരുന്നത്. അവര്‍ക്ക് ആരെയും പേടിയില്ല. ആരെയും കൂസലില്ല. ഞാന്‍ എന്ത് ചെയ്താലും എന്റ്റെ അപ്പന്റ്റെ അടുത്തു പണമുണ്ട് എന്ന തോന്നല്‍. എന്താട എന്ന് സീനിയര്‍ ചോദിച്ചാല്‍ എന്താട പട്ടി എന്ന് തിരിച്ചു ചോദിക്കുന്ന അവസ്ഥ. റാഗിങ്ങ് അതിന്റ്റെതായ സെന്‍സില്‍ എടുത്താല്‍ അത് നല്ലത് തന്നെയാണ്.[ ക്രൂരമായ റാഗിങ്ങ് ഒഴികെ]. എനിക്കും കിട്ടിയിട്ടുണ്ട് കുറെ റാഗിങ്ങ്. ഞാനും കുറെ കുട്ടികളെ കരയിച്ചിട്ടുണ്ട്. ഞാന്‍ കരയിച്ച കുട്ടികള്‍ ഇന്നും എന്നെ വിളിക്കാറുണ്ട്. അവരില്‍ പലരെയും പല രീതിയില്‍ സഹായിക്കാന്‍ എനിക്ക് പട്ടിയിട്ടും ഉണ്ട്.ഏതൊരു കാര്യം ആയാലും ഇന്‍ വാട്ട് വേ വി ആര്‍ ടേകിന്ഗ് ഇറ്റ്. അതിലാണ് കാര്യം..
ReplyDeleteപോസ്റ്റ് വളരെ രസകരമായി ജോസ്ലെറ്റ് ഏട്ടാ.. പഴയ ഓര്‍മകളിലേക്ക് പോകാന്‍ പറ്റി..
അതിജീവനത്തിന്റെ പാത നല്ലതു തന്നെ, അതേവരിലും മുന്നിൽ തെളിഞ്ഞു വരാറില്ല എന്നതു സത്യവും. റാഗിംഗ് അതിജീവിച്ചവരുടെ കഥകളേക്കാൾ അതിൽ നഷ്ടപ്പെട്ടവരുടെ സ്വപ്നങ്ങളെയും ജീവിതത്തെയും ഒരു വേള ഓർക്കുന്നു... അനുഭവം വരികളിൽ നന്നായി പകർത്തി. എല്ലാവിധ ഭാവുകങ്ങളും.
ReplyDeleteനെഗറ്റീവ് എനർജി എന്നൊക്കെ പറയുന്നത് ഇതാണല്ലേ??? കൊള്ളാം... നല്ല അനുഭവം; കഥ...
ReplyDelete...പണ്ടൊക്കെ ‘റാഗിങ്ങ്’ എന്നത് വളരെ സഭ്യവും മാന്യവുമായ പ്രകടനങ്ങളായിരുന്നു. നല്ല പാകതയുള്ള അദ്ധ്യാപകരും വിവരമുള്ള വിദ്യാർത്ഥികളുമായിരുന്നു അതിനുകാരണം. ക്രമേണ ആ വഴിയിൽനിന്ന് വ്യതിചലിച്ച് അധികസ്വാതന്ത്ര്യവും അധികാരപ്രീണനങ്ങളും കടന്നുകൂടിയതാണ്. ഇന്ന് അതിന്റെ നിഷ്കളങ്കതതന്നെ നഷ്ടപ്പെട്ടിരിക്കുന്നു. അതിനാൽ, ഇക്കാലത്തുള്ള ‘റാഗിങ്ങ് സമ്പ്രദായം’ പൂർണ്ണമായും അനുവദിച്ചുകൂടാ. നല്ലത് നേടാനുള്ള മനസ്സ് ഉണ്ടാക്കാനും, വിജയം കൈവരുത്താനും മറ്റു പല മാർഗ്ഗങ്ങളും നിലവിലുണ്ട്. ‘അതൊക്കെ തെരഞ്ഞെടുത്ത്, ഇതെഴുതിയതുപോലെ നല്ല ശൈലിയിൽ നർമ്മം ചേർത്ത് എഴുതുക’ എന്നാണ് എനിക്ക് ശ്രീ. ജോസെലെറ്റ് എം. ജോസഫിനോട് പറയാനുള്ളത്. സ്വന്തം ‘അനുഭവം’ നന്നായിട്ടുണ്ട്, പക്ഷേ ഇങ്ങനെ അനുകരിക്കാവുന്നതല്ല ഈ പ്രവൃത്തി( ‘ഇന്നത്തെ അവസ്ഥയിൽ’). ഭാവുകങ്ങൾ....
ReplyDeleteവായന വൈകിയെങ്കിലും എല്ലാം കമ്മന്റുകള്‍ ഉള്‍പ്പെടെ വിശദമായി വായിച്ചു ,എന്തോക്കെതന്നെ പറഞ്ഞാലും റാഗിംഗ് എന്ന മൃഗീയ വിനോദത്തോട് ഒരു നിലക്കും മാനസികമായി പൊരുത്തപ്പെടാന്‍ ആവുന്നില്ല..അത്രമാത്രമേ ഇപ്പോള്‍ പറയാനുള്ളൂ.
ReplyDeleteജോസെലെട്റ്റ് ..താങ്കളുടെ നിരീക്ഷണം വ്യക്തിപരം മാത്രമാണ് .. താങ്കള്‍ തന്നെ പരാമര്‍ശിച്ചത് പോലേ ജീവിതത്തില്‍ മറ്റു ചിലയിടങ്ങളില്‍ നിന്ന് നാം നേടിയെടുത്ത "ക്ഷമ " ഉള്ളവന് മാത്രമേ ഈ വിധ കാട്ടികൂട്ടലുകള്‍ ഉപകാരപ്പെടുകയുള്ളൂ..മറിച്ചു മറ്റൊരു സാഹചര്യത്തില്‍ ജീവിച്ചു വളര്‍ന്നു വന്നവന് ഇത്തരം സംഭവങ്ങള്‍ മരണം വരെ മനസ്സില്‍ നീറ്റലുകള്‍ ഉണ്ടാക്കുന്ന,മുറിവുകള്‍ ആണ് .
ReplyDeleteഞാനും താങ്കളെ അനുകൂലിക്കുന്നു
ReplyDeleteവേണമെങ്കില്‍ എന്നെയും ന്യൂ ജനറേഷ൯ ബേബി എന്ന് വിളിക്കാം
എങ്കില്‍ കൂടി
റാഗിംഗ് ഒരു പരിതി വരെ ആവശ്യമാണ്
നാണം മാനം ക്രോദം തുടങ്ങിയ എല്ലാം മാറാന്‍ റാഗിങ്ങിനോളം നല്ല മരുന്നില്ല... എന്നും നല്ല സൌഹൃദങ്ങള്‍ ഉണ്ടാവുന്നതും റാഗിങ്ങിലൂടെ തന്നെ
പക്ഷെ അത് നല്ല രീതിക്ക് ആവണം എന്ന് മാത്രം
ഇന്നത്തെ കാലത്തെ റാഗിംഗ് ഇത്ര പ്രശ്നം ഉണ്ടാവാനുള്ള കാരണം
ആര്‍ക്കും ആരെയും അനുസരിക്കാനോ അംഗീകരിക്കാനോ ഉള്ള മനസ് ഇല്ല എന്നതാണ്..
എന്റെ അമ്മയും അച്ഛനും പോലും എന്നെ വഴക്ക് പറഞ്ഞിട്ടില്ല.. പിന്നാ ഇവന്മാര്‍ എന്നാ തോന്നല്‍ ആണ് പലര്‍ക്കും... ഒറ്റ കുട്ടിയായി വളര്‍ന്നത് കൊണ്ടും പറഞ്ഞത് എന്തും സാധിപ്പിച്ചു തരുന്ന അച്ഛന്‍ അമ്മമാര്‍ ഉള്ളത് കൊണ്ടും എന്തിനാണ് ഒരാളെ അനുസരിക്കുന്നത് എന്നൊരു ചൊരുക്കാണ് പല ജുനിയര്സിനും... കൈയ്യില്‍ കുറച്ചു കാശും കൂടെ ഉണ്ടെങ്കില്‍ പറയുകയും വേണ്ട ....അപ്പോള് സീനിയര്സ് വിട്ടു കൊടുക്കുമോ... അവര്‍ ഇതിലും വലിയവര്‍ ആണെന്ന മട്ടില്‍ അവന്റെ മേലെ പച്ച കോടി നാട്ടും... രണ്ടു കൂട്ടരും കണക്കാ... ആരും ആരുടെയും മുന്നില്‍ താഴാന്‍ ഇഷ്ടപെടുന്നില്ല എന്നതാണ് സത്യം... ആ ഈഗോ പ്രശ്നങ്ങളാണ് പലപ്പോഴും വന്‍ ദുരന്തങ്ങള്‍ ആയി മാറുന്നത് .. ആവാശ്യാനുസരണം ഇടയ്ക്ക് താഴ്ന്നു കൊടുക്കുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല എന്നതാണ് സത്യം... ഇന്ന് ഞാന്‍ നാളെ നീ... എന്ന് കണക്കു കൂട്ടിയാല്‍ മതി... ഏറ്റവും കൂടുതല്‍ റാഗിങ്ങിന് അടിമ പെട്ടവരാണ് പിന്നീട് ഏറ്റവും കൂടുതല്‍ റാഗിംഗ് ചെയ്യുന്നത് എന്നത് എഴുതപെടാത്ത സത്യം... നാളെ നിങ്ങള്‍ക്കുള്ള ചാന്‍സ് അത്രമാത്രം കണ്ടു നല്ല സൌഹൃദങ്ങള്‍ ഉണ്ടാക്കി എടുക്കുക...
ഒന്നിനും അടുക്കാതെ എന്തിനും ഏതിനും കംപ്ലൈന്റും അതും ഇതും കൊണ്ട് നടക്കുന്നവര്‍ പലരും... പിന്നീട് എവിടെയും എത്താനാവാതെ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്... ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്യങ്ങളില്‍ അവര്‍ ഒരു പരിതി വരെ തളര്‍ന്നു പോകുന്നു...നല്ല ഉദ്ദേശത്തോടെയുള്ള റാഗിംഗ് എന്നും നല്ലതാണ്.. അത് നമ്മളെ തന്നെ വിലയിരുത്താന്‍ സഹായിക്കും
( എനികിട്ട് താങ്ങാന്‍ കയ്യില്‍ കൊടുവാളും കത്തിയും കല്ലും കരുതി ഇരിക്കുന്നവര്‍ എന്റെ ബ്ലോഗിലേക്ക് വരുക നമുക്കവിടെ വച്ച് കാണാം )
സഭ്യതയുടെ അതിർത്തി ലംഘിക്കപ്പെടാത്തിടത്തോളം, അക്രമമാകാത്തിടത്തോളം, റാഗിംഗ് കുഴപ്പമില്ല എന്ന അഭിപ്രായം എനിക്കുണ്ടു്.
ReplyDeleteഇനി, റാഗിംഗ് നേരിടാനുള്ള ചില പോംവഴികൾ വേണമെങ്കിൽ ഇവിടെ നോക്കുക
ഹാ ഹാ ഹാ , എന്തുകൊണ്ട് ഇത്ര വൈകി ഈ പോസ്റ്റ് വായിച്ചു എന്നറിയില്ല, പക്ഷെ പറയാനുള്ള കാര്യങ്ങള്‍ വൃത്തിയയിട്ടും വെടിപ്പയിട്ടും ജോസ് പറഞ്ഞു. എന്നെയും കോളേജ് ഓര്‍മയിലേക്ക് കൂട്ടി കൊണ്ട് പോയി. ദൈവ കൃപയാല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ വരെ എനിക്ക് റാഗിങ്ങ് കിട്ടിയട്ടില്ല , എല്ലാ തവണയും അവസാന നിമിഷം ഞാന്‍ എങ്ങനെയൊക്കെയോ രക്ഷപെടും :) പറഞ്ഞ കാര്യങ്ങളില്‍ അധികം ആരും ചിന്തികത്ത ചില പൊയന്റ്സ് ഉണ്ട്. മാതാപിതാക്കളും മക്കളും ഒരു പോലെ അറിഞ്ഞിരികേണ്ട ചില ഗുണ പാഠം ഉണ്ട്. എല്ലാ ആശംസകളും !!!
ReplyDeleteറാഗ്ഗിംഗ് എന്താണ് എന്ന് എന്നെക്കാള്‍ നന്നായി മറ്റുള്ളവര്‍ക്ക് അറിയാമോ എന്ന് ഉറപ്പില്ല. രാഗ്ഗിങ്ങില്‍ കമ്പനി ആയാല്‍ പിന്നെ ആ ജൂനിയര്‍ സീനിയര്‍ ബന്ധം ഒഎഇക്കളും പൊളിയില്ല
ReplyDeleteപൂര്‍ണ്ണമായും യോജിക്കുന്നു ഭായ്....,,, വീട്ടില്‍ പതം വന്നു വളര്‍ന്നത് കൊണ്ട് ഞാനൊക്കെ ഈ പറഞ്ഞ നാല് കാലില്‍ വീഴണ ടൈപ്പ് ആയിരുന്നു, എന്നാല്‍ നഴ്സിംഗ് പഠിക്കണ സമയത്ത് കണ്ട ബ്ലഡീ ജുനിയെര്സ്,,, (ഹി ഹി ) പലതിനെയും (പക്കാ അമൂല്‍ ബെബീ) ഞാന്‍ നല്ലത് കൊടുത്തു നന്നാക്കിയിട്ടുണ്ട്.... എതിര്‍ത്ത് പറയാന്‍ ഒരു വാക്കും ഇല്ലാതിരുന്ന തിരു മണ്ടന്മാര്‍ എന്‍റെ തന്നെ തന്തക്ക് വിളിച്ചാണ് അവസാനം തെളിഞ്ഞത്.... ഒരുത്തന്‍ ശരിയായ ലൈനില്‍ അല്ല എങ്കില്‍ നന്നാക്കാന്‍ ഏറ്റവും നല്ലത് ഈ റാഗ്ഗിംഗ് തന്നെ ആണ്...
ReplyDeleteNice one Josu. Actually your point of view is correct. Rare one's are thinking like you and behaving like u.
ReplyDeleteനുമ്മ കോളേജില്‍ പോവാത്തത് കൊണ്ട് ഈ പറയുന്ന സുന അനുഭവിക്കാന്‍ ഇത് വരെ യോഗം ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ ഇതൊന്നും എനിക്ക് ഉള്‍കൊള്ളാന്‍ കഴിയുന്ന കാര്യമല്ല ആരുടെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് എന്തിന്‍റെ പേരില്‍ ആണെങ്കിലും അത് ശരിയാണ് എന്ന് എനിക്ക് അഭിപ്രായം ഇല്ല
ReplyDeleteentho raging onnum njaan anubhavichittilla.. cheythittum illa...
ReplyDeletenannaayittundu
Pakshe whites valare decent aanallo maashe.. nammude Indian saayippanmaar aanu eppozhum "Four Letters"use cheyyunnathu
രണ്ടു കാര്യങ്ങള്‍...,...
ReplyDeleteഒന്ന് റാഗ് ചെയുന്നവരുടെ മനോഭാവം മൃഗീയമായിപ്പോകുന്നു,ചുരുട്ടി വിരട്ടി താഴ്ത്തുക എന്നതിനപ്പുറം.
രണ്ട് റാഗ് ചെയപ്പെടുന്നവര്‍ സഹിഷ്ണുതയോ ക്ഷമയോ അല്ല്പം പോലും താഴാനുള്ള മനോഭാവമോ പ്രകടിപ്പിക്കുന്നില്ല.
വിഷയത്തോട് യോജിപ്പ്.
ആശംസകള്‍.
റാഗിങ്ങ് ഒരു പരിധി വരെ സ്വാഭാവ രൂപികരണത്തെ സഹായിക്കാറുണ്ട്..അപകര്‍ഷതാബോധം ഇല്ലാതാക്കുക...അനാവശ്യമായ ജാഡകളില്‍ നിന്നുള്ള മോചനം..ക്ഷമിക്കാനുള്ള മാനസികാവസ്ഥ....എന്നാല്‍ അതിനെ ദുരുപയോഗം ചെയ്യുമ്പോഴാണ്..തെറ്റിലേക്ക് പോകുന്നത്
ReplyDeleteഎല്ലാം നല്ലതിന്." സംഭവിക്കുന്നതൊക്കെ നല്ലതിന്.
ReplyDeleteഞാൻ പഠിക്കുമ്പോൾ കോളേജിൽ ഇത്ര വലിയ റാഗിംഗ് ഒന്നും ഉണ്ടായിരുന്നില്ല എന്ന് . തോന്നുന്നു.പേര് ചോദിക്കുക, പേര് പറഞ്ഞില്ലെങ്കിൽ കൂട്ടമായി വളയുക.(അപ്പോൾ താനേ പേരും ഊരും ഒക്കെ പറഞ്ഞു പോകും..ഹി ഹി ).
വഴിയില പെട്ടെന്ന് തടഞ്ഞു വെക്കുക.എന്നിട്ട് നമ്മുടെ വേവലാതി കണ്ടു ചിരിക്കുക ഈ മാതിരിയോക്കെയെ കിട്ടിയിട്ടുള്ളൂ.
പുഞ്ചപ്പാടത്തിലെ ആ പോസ്റ്റ് കാണാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ സന്തോഷവാനാണ് . അത് ഞാന്‍ പറഞ്ഞതിന്‍റെ ഒരു മറുവശം ആയി തോന്നാം . എന്നാല്‍ അതിനോടെനിക്ക് പൂര്‍ണമായും യോജിക്കാന്‍ കഴിയുന്നില്ല .
ReplyDelete1 . ഈഗോ ഇല്ലാതെ വെറും മഞ്ഞുരുക്കല്‍ മാത്രമായ ചില റാഗിങ്ങുകള്‍ ഉണ്ട് . അത് എന്‍റെ വിഷയപരിധിക്കും പുറത്താണ് . അതില്‍ നിര്‍ബന്ധബുദ്ധിയില്ല . പക്ഷെ അത്തരം റാഗിംഗ് അപൂര്‍വമായേ സത്യത്തില്‍ നടക്കുന്നുള്ളൂ എന്നാണു എന്റെ വീക്ഷണം .
2. ജോസ്ലെറ്റ് ചേട്ടന് കിട്ടിയ റാഗിംഗ് അത്തരം ഒരു ഈഗോലെസ് റാഗിംഗ് അല്ല എന്നാണു എനിക്ക് തോന്നിയത് . ഞാന്‍ പോസ്റ്റില്‍ പറഞ്ഞ പോലെ ഒരു കൊലപാതകത്തില്‍ വരെ എത്താന്‍ പൊട്ടന്‍ശ്യല്‍ ഉള്ള സാധാ റാഗിംഗ് . ബോസുമാരുടെ തെറിവിളി ശീലിക്കാനാനെങ്കില്‍ ടീച്ചര്‍മാരുടെ അസൈന്മെന്റ് വെക്കാതിരുന്നാല്‍ മതി എന്നത് പോലുള്ള കൌണ്ടറുകള്‍ തല്‍ക്കാലം നമുക്ക് വിടാം . പിന്നെയും ഇത് മധുര സ്മരണകള്‍ ആവുന്നത് നമ്മുടെ മാനസികമായ ചില പ്രത്യേകതകള്‍ കൊണ്ടും ജോസ്ലെറ്റ് ചേട്ടന്‍ കഠിനമായ ട്രോമ നേരിടേണ്ടി വരാഞ്ഞത് കൊണ്ടുമാണ് . ആ മാനസിക പ്രത്യേകത എന്താന്ന് വച്ചാല്‍ , ഭൂതകാല സ്മരണകളോടുള്ള നമ്മുടെ സമീപനമാണ് . ഒരാള്‍ പ്രേമിക്കുന്നു , ആത്മാര്‍ഥമായി പ്രേമിക്കുന്നു . പ്രേമം പൊട്ടിയാല്‍ "അയ്യേ പൊട്ടപ്രേമം " എന്ന് പറഞ്ഞു നമ്മള്‍ പിന്നെ അതൊരു തമാശ ആക്കിയെടുക്കും . മാങ്ങക്കെരിഞ്ഞപ്പോള്‍ തിരിച്ചു തലയില്‍ വീണ കല്ലിനെക്കുരിച്ചു ഒരു കവിയും എഴുതില്ല , മധുരമുള്ള മാങ്ങയെ കുറിച്ച് മാത്രം . ശിക്ഷ നല്‍കി മാറ്റിയെടുക്കുന്ന പോലെ അപ്പ്രോച്ച് ചെയ്യേണ്ട ഒന്നാണോ സഭാകമ്പം എന്നതും പുനര്‍വിചിന്തനം ചെയ്യേണ്ടതുണ്ടെന്ന് ആ ലേഖനം വായിച്ചപ്പോള്‍ തോന്നി .
എന്‍റെ അഭിപ്രായത്തില്‍ , റാഗിംഗ് കഴിഞ്ഞവര്‍ പുഞ്ചപ്പാടത്തിലെ പോസ്റ്റും റാഗിംഗ് ചെയ്യാന്‍ പോകുന്നവര്‍ എന്‍റെ പോസ്റ്റും വായിക്കട്ടെ , അല്ലെ ?
എന്‍റെ റാഗിംഗ് പോസ്റ്റിന്‍റെ ലിങ്ക് - http://shibipni.blogspot.in/2014/03/blog-post.html
പ്രിയ ജോസൂ
ReplyDeleteറാഗിങ്ങിന്റെ പോസിറ്റീവ് മാത്രം കണ്ടാണ് ഈ പോസ്റ്റ്
അപകർഷം ഉള്ളയാൾക്ക് അതായിരിക്കാം
പക്ഷെ
ഇല്ലാത്ത ആൾക്കോ ?
ഹീറോ യെ സീറോ ആക്കും റാഗിംഗ്