2.2.12

ആശംസാഗാനം.

ഔദ്യോഗിക വൃത്തിയില്‍നിന്നും വിരമിക്കുന്ന പ്രിയ സഹപ്രവര്‍ത്തകന്:

ഇരുളകറ്റുമൊരു ചെറുതിരിതന്‍ നാളമായ്‌
ഈ കലാലയക്കൂട്ടിന്‍ തെളിമയായ്‌
നിലനിന്നു വിടചോല്ലും ദീപമേ
നേരുന്നു ഞങ്ങള്‍ പ്രശോഭിതമാം നാളെകള്‍.

കര്‍ത്തവ്യ നിരതമാം മക്‌ക്ഷീണ യത്നത്തില്‍
തെല്ല് വിശ്രമം തേടും തുടര്‍ പാതയില്‍
സേവന സന്നധമാം ജീവിത ചര്യയില്‍
ധന്യമീ ജീവിതം സ്നേഹസ്മ്പൂര്‍ണം.

നിസ്തുല സേവന സമാപ്തമീ വേളയില്‍
എന്നും കാത്തു നടത്തിടും ദൈവത്തിന്‍
നാമത്തിലേകുന്നു നന്ദിതന്‍  മലരുകള്‍
സ്വീകരിച്ചാലുമീ യെളിയ പ്രണാമവും
സ്നേഹ ബഹുമാനവും വേര്പിരിയലിന്‍ ദുഖവും.

തുടരൂ സേവനം കുടുംബത്തില്‍ സമൂഹത്തില്‍
നയിക്കൂ നന്മയില്‍ ചിന്തയില്‍ പ്രവര്‍ത്തിയില്‍
നിത്യം നിലകൊള്ളു നേര്‍ രൂപമായങ്ങ്
നേടൂ ആത്മീയ ലോകൈക സൗഭാഗ്യമൊക്കെയും.



5 comments:

 1. തുടരൂ സേവനം കുടുംബത്തില്‍ സമൂഹത്തില്‍
  നയിക്കൂ നന്മയില്‍ ചിന്തയില്‍ പ്രവര്‍ത്തിയില്‍
  നിത്യം നിലകൊള്ളു നേര്‍ രൂപമായങ്ങ്
  നേടൂ ആത്മീയ ലോകൈക സൗഭാഗ്യമൊക്കെയും.


  ആശംസഗാനത്തിന് എല്ലാ ആശംസകളും....

  ReplyDelete
 2. എല്ലാം നല്ലതിന് മാത്രമായിരിക്കട്ടെ.

  ReplyDelete
 3. നന്നായിട്ടുണ്ട്... ആശംസകൾ

  ReplyDelete
 4. റാഗിംഗ് കൊണ്ട് വലഞ്ഞു നിൽക്കുന്ന എല്ലാ കോളേജ് കുമാരന്മാർക്കും കുമാരികൾക്കും നല്ല ഒരു ആശംസാഗാനം അങ്ങ് കേൾപ്പിച്ചേക്കാം. അല്ലേ ജോസ്ലെറ്റേ ? ആശംസകൾ.

  ReplyDelete
 5. നിസ്തുല സേവന സമാപ്തമീ വേളയില്‍
  എന്നും കാത്തു നടത്തിടും ദൈവത്തിന്‍
  നാമത്തിലേകുന്നു നന്ദിതന്‍ മലരുകള്‍
  സ്വീകരിച്ചാലുമീ യെളിയ പ്രണാമവും
  സ്നേഹ ബഹുമാനവും വേര്പിരിയലിന്‍ ദുഖവും ...................
  ...........
  ലളിതവും സുന്ദരവുമായ വരികള്‍ ................

  ReplyDelete

Related Posts Plugin for WordPress, Blogger...