13.2.12

പള്ളിക്കൂടം

എന്‍പ്രിയ കലാലയ തീരത്തിരുന്നു ഞാന്‍
കണ്ടൂ അക്ഷരസാഗരത്തെ
ഒരുകുഞ്ഞു കക്കയില്‍ കോരിയെടുത്തു ഞാന്‍
ഒരുതുള്ളിയറിവിന്‍ പൊന്‍വെളിച്ചം
വേര്പെട്ടുപോയൊരു വെണ്ശന്ഖിനുള്ളില്‍ 
തുടിക്കുന്നോരുള്ളം കടലിലെത്താന്‍....
കാലങ്ങളോരുപാട് കാതങ്ങള്‍ താണ്ടിലും
ലോകത്തിനേതു കോണില്‍ ഞാന്‍ നിന്നാലും
നന്മതന്‍ നിറനിലമായോരെന്‍ നാടും
നന്നായി നടത്തിയോരീ നല്‍ക്കളരിയും
ഉറ്റ മിത്രങ്ങളും ഉത്തമ ഗുരുക്കളും
ഒത്തൊരുമിച്ചോരെന്‍ സ്വന്ത ഗുരുകുലം
വേദനയെങ്കിലും വേര്പെടില്ലുള്‍ത്തടം
ഓര്‍മകലൊളിതങ്ങും ഈ "പള്ളിക്കൂടിനെ" 
പറഞ്ഞുതീര്‍ക്കാനാവുമോ നന്ദി
അമ്മതന്‍ പാലിനും അറിവിന്റെ നിറവിനും.

11 comments:

  1. പറഞ്ഞു തീരത്ത പലതും പറയാന്‍ കഴിഅയട്ടെ
    ആശംസകള്‍

    ReplyDelete
  2. പറഞ്ഞുതീര്‍ക്കാനാവുമോ നന്ദി
    അമ്മതന്‍ പാലിനും അറിവിന്റെ നിറവിനും.
    ലാസ്റ്റ് ലൈന്‍ കല കലക്കി

    ReplyDelete
  3. കവിതയില്‍ പിച്ചവെച്ച എനിക്ക് കൈത്താങ്ങായി പ്രിയ സുഹൃത്ത് അജിത്‌ കെ.സി (കാവ്യജാതകം) എന്‍റെ അഭ്യര്‍ഥനപ്രകാരം എഡിറ്റു ചെയ്തു കൂടുതല്‍ മനോഹരമാക്കിത്തന്ന വരികള്‍.
    -----------------------------------------------------------------------------------------------------
    എന്‍ പ്രിയ കലാലയ തീരത്തിരുന്നു
    കാൺമൂ ഞാനീയക്ഷരസാഗരത്തെ,
    വേർപെട്ടുപോയൊരു വെൺശംഖിനുള്ളില്‍
    തുടിക്കുന്നീയുള്ളം കടലിലെത്താന്‍...

    കാലങ്ങളൊരുപാട് കാതങ്ങള്‍ താണ്ടിലും
    ലോകത്തിനേതു കോണില്‍ ഞാന്‍ നില്ക്കിലും
    നന്മതന്‍ നിറനിലമായൊരെന്‍ നാടും
    നൽ വിരൽത്തുമ്പിൽ നിറഞ്ഞൊരീക്കളരിയും
    ഉറ്റ മിത്രങ്ങളും ഉത്തമ ഗുരുക്കളും
    ഒത്തൊരുമിച്ചൊരെന്‍ സ്വന്തം ഗുരുകുലം

    ഒരു കുഞ്ഞു കക്കയില്‍ കോരിയെടുത്തയാ
    ഒരു തുള്ളിയറിവെന്റെയുള്ളിലിന്നോതുന്നു,
    വേദനയെങ്കിലും വേർപെടില്ലുള്‍ത്തടം
    ഓര്‍മകളിലൊളിതങ്ങുമീ പള്ളിക്കൂടവും
    പറഞ്ഞു തീര്‍ത്തീടുവാനാകുമോ നന്ദി,
    അമ്മതന്‍ പാലിനുമറിവിന്റെ നിറവിനും!

    ReplyDelete
    Replies
    1. അങ്ങനെയൊന്നും കരുതരുത് സുഹൃത്തേ, ഞാൻ എന്റെ രീതിയിൽ താങ്കളുടെ വരികളെ കണ്ടുവെന്നുമാത്രം...
      ഇക്കാര്യത്തിൽ നമ്മളൊരേ പള്ളിക്കൂടത്തിലെ ഒരേ ബഞ്ചുകാർ!

      Delete
  4. അഭിപ്രായം ആയി ചേര്‍ത്തതിനു പകരം ഇത് പോസ്റ്റായി ചേര്‍ത്താല്‍ മതിയല്ലോ.

    ReplyDelete
  5. പ്രിയ റാംജി,
    എന്തോ അതങ്ങനെ ചേര്‍ക്കാന്‍ മനസനുവടിച്ച്ചില്ല. എന്റെ പോരായ്മകളും അദ്ദേഹം വരുത്തിയ
    വ്യത്യാസങ്ങളും,ഒക്കെ അങ്ങനെതന്നെ നിക്കട്ടെ.പിച്ചവയ്ക്കുമ്പോള്‍ വന്ന വീഴ്ചയും കുറവുകളും പുതുതായി കവിത എഴുതുതാനാഗ്രഹിക്കുന്നവര്‍ക്കും ഒരു പാഠമായി നിലകൊള്ളട്ടെ. പോസ്റ്റിന്റെ പേരും "പള്ളിക്കൂടം" എന്നല്ലേ! :)

    ReplyDelete
  6. പറഞ്ഞു തീര്‍ത്തീടുവാനാകുമോ നന്ദി,
    അമ്മതന്‍ പാലിനുമറിവിന്റെ നിറവിനും!

    ReplyDelete
  7. പറഞ്ഞുതീര്‍ക്കാനാവുമോ നന്ദി
    അമ്മതന്‍ പാലിനും അറിവിന്റെ നിറവിനും.

    ഇനിയും നല്ല രചനകള്‍ ഉണ്ടാകട്ടെ ..ആശംസകള്‍

    ReplyDelete
  8. പള്ളിക്കൂട കഥകൾ...ഓർമ്മകൾ, എത്ര തേച്ചുമാച്ചു കളഞ്ഞാലും മാഞ്ഞു പോകാത്തവയല്ലേ..
    നന്നായിരിയ്ക്കുന്നു ട്ടൊ...ആശംസകൾ...ഇനിയും എഴുതു...!

    ReplyDelete
  9. ഓർമ്മകളിലൂടേയുള്ള ഒരോട്ട പ്രദക്ഷിണം നടത്തി. വളരെ നല്ല കാര്യങ്ങൾ പറഞ്ഞു. മറക്കാനാവുമോ അമ്മ തൻ പാലും അറിവിന്റെ നിന്വും. അവയോടൊക്കെ പറഞ്ഞ് തീർക്കാനാവുമോ നന്ദി. ആശംസകൾ.

    ReplyDelete
  10. "ഒരുകുഞ്ഞു കക്കയില്‍ കോരിയെടുത്തു ഞാന്‍
    ഒരുതുള്ളിയറിവിന്‍ പൊന്‍വെളിച്ചം
    വേര്പെട്ടുപോയൊരു വെണ്ശന്ഖിനുള്ളില്‍
    തുടിക്കുന്നോരുള്ളം കടലിലെത്താന്‍."
    ഈ കാവ്യഭാവന വളരെ ഇഷ്ടപ്പെട്ടു .......ആശംസകള്‍

    ReplyDelete

Related Posts Plugin for WordPress, Blogger...