12.12.11

ബൂലോകത്തില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം

കുറച്ചുനാള്‍ മുന്‍പുവരെ മാസത്തില്‍ ഒരിക്കലെങ്കിലും തോന്നിയിരുന്നു ഞാന്‍ ഒരു വിഡ്ഢിയാണെന്ന്. എന്നാല്‍ ഇന്നു സംശയലെശ്യമേന്നേ എനിക്കറിയാം ഓരോ ബ്ലോഗ് പോസ്റ്റ്‌ ചെയ്യുമ്പോഴും ഞാന്‍ ഒരു പമ്പരവിഡ്ഢി തന്നെയാണ്.  കാരണമറിയെണ്ടേ? ഇവിടെ വിദ്യാര്‍ത്ഥി അധ്യാപകനെക്കള്‍ അറിവുള്ളവനാണ്, വായക്കാരന് എഴുത്തുകാരനെക്കാള്‍ ചിന്താശക്തിയുണ്ട്. അതുപോലെ ഇതെഴുതുന്ന എന്നെക്കാള്‍ വിജ്ഞാനം കൊണ്ടും ആത്മസമ്പത്തുകൊണ്ടും വായിക്കുന്ന നിങ്ങളോരോരുത്തരും ശ്രേഷ്ഠരാണ്.


തത്വഞാനിയോ ചിന്തകനോ, തെല്ലും പ്രശസ്തനോ അല്ലായിരുന്നിട്ടും,  തികച്ചും പരിഹാസ്യതയോടും അവജ്ഞയോടും കൂടി ഈ കുറിപ്പ് തള്ളപ്പെടും എന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നിട്ടും നിര്‍ലജ്ജം ഞാന്‍ ഈ സാഹസത്തിനു മുതിര്‍ന്നത് ബ്ലോഗുകളുടെ ലോകത്ത് ഒരു പക്ഷിയുടെ ചിറകിന്റെ  സ്വാതന്ത്ര്യം ഞാന്‍ അനുഭവിച്ചു തുടങ്ങിയതുകൊണ്ട് മാത്രമാണ്.
  
ഇവിടെ തികച്ചും പുതുമുഖമായിരുന്നിട്ടും ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ട് ആകാശംപോലെ വിശാലമായ ഒരു ക്യാന്‍വാസ് കണ്ടു. അതില്‍ ഏതു സമകാലിക വിഷയവും കയ്യിലെടുത്തമ്മാനമാടുന്ന അതുല്യ പ്രതിഭകളെ കണ്ടു. അച്ചടിത്താള്കളില്‍ എത്തിപ്പെട്ടില്ലെങ്കിലും കഥയും കവിതയും വിളയുന്ന പുതിയ വയലുകളും അവയിലെ വിതക്കാരെയും കണ്ടു. താരാപഥത്തിലെ തിളക്കങ്ങള്‍പോലെ, അറിഞ്ഞും അറിയപ്പെടാതെയും മിന്നുന്ന പൊട്ടുകളില്‍ വലുതും, ചെറുതും, പേരുള്ളതും ഇല്ലാത്തതുമായ ഒത്തിരിപ്പേര്‍.......... മലയാള ഭാഷയും വായനയും ആന്യംനിന്നു പോകുന്നുവെന്ന് ആക്ഷേപമുള്ള ഈ കാലഘട്ടത്തിലും നമുക്കാഹ്ലാദിക്കാന്‍ വകനല്‍കുന്ന ഉന്നതനിലവാരവും വിജ്ഞാനവുമുള്ള, വിവിധ വിഷയങ്ങളില്‍ വ്യക്തമായകാഴ്ചപ്പാടുള്ള, പ്രതികരണശേഷിയുള്ള ഒരു വലിയ സമൂഹം.


അകന്നു നിന്നപ്പോഴാണ് നാട് എത്ര സുന്ദരമായിരുന്നുവെന്നും നന്‍മകള്‍ നമ്മെ തൊട്ടാണ് നിന്നിരുന്നുവെന്നും അറിഞ്ഞത്. ലോകത്തെ മുഴുവന്‍ സ്നേഹിക്കാനുള്ള വിശാലമനസ്ഥിതി ഇല്ലാത്തതിനാലാവാം തന്നിലേക്കുതന്നെ ചുരുങ്ങി സ്വന്തം ഗ്രാമത്തെപ്പറ്റിയെങ്കിലും ചിന്തിച്ചതും ഓര്‍മ്മകള്‍  പങ്കുവയ്ക്കാന്‍ ബ്ലോഗ്‌ ഒരു ഉപാധിയായതും. ഒരു ചെറു കുറിപ്പെങ്കിലും, അതില്‍ ഇത്തിരി കാമ്പുണ്ടാവണമെന്നും, ഒരു വായനക്കാരനേയുള്ളൂവെങ്കിലും ചിന്തിക്കാനുതകുന്ന ഒരു നല്ല ആശയമെങ്കിലും പകര്‍ന്നുനല്‍കാന്‍ അതിനു കഴിയണമെന്നുമാണ് ആഗ്രഹം.


സിനിമ എന്ന ബ്രഹുത്തായ മാധ്യമം വഴി പണ്ടുമുതല്‍ക്കേ നല്ല സന്ദേശങ്ങള്‍ സമൂഹത്തിലെക്ക് കൈമാറ്റം ചെയ്യപ്പെട്ടിടുണ്ട്. ചില ലോകോത്തര സിനിമകള്‍, അതിന്‍റെ സംവിധായകര്‍ നമുക്ക് നല്‍കിയത് വലിയ നന്മയുടെയും സംസ്കാരത്തിന്‍റെയും ചരിത്രങ്ങലാണ്. ഇന്നു ലോകം ഒരു നെറ്റ്‌വര്‍ക്കിനുള്ളില്‍, അവിടെ ഇ-ബൂക്കുകളുടെയും, പത്രം, ബ്ലോഗിങ് തുടങ്ങി വായനയുടെ വിശാലമായ ഒരു ലോകം മുന്നില്‍ക്കണ്ട് തന്നെയാണ് "ആപ്പിള്‍" തുടക്കമിട്ട ടാബ്ലെറ്റ്‌ കമ്പ്യുട്ടറുകളുടെ തരംഗം തന്നെ ഉണ്ടായത്.
ആകാശ് എന്ന മിനി ടാബ്ലെറ്റ് ഏറ്റവും തുച്ച്ചമായ തുകക്ക് കുട്ടികളിലെയ്ക്കെത്തിച്ചു ഇന്ത്യ ഇന്നു ലോകത്തിനു മുന്‍പില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.


ഇ-ലോകത്ത് പ്രലോഭിപ്പിക്കുന്നതെന്തും  ആര്‍ത്തിയോടെ വായിക്കാനൊരുങ്ങി പെട്ടെന്ന് മുഖം അടുത്തിക്കുന്ന കുഞ്ഞിലേക്ക്‌ തിരിഞ്ഞു കുറ്റബോധത്താല്‍ പിന്‍വാങ്ങാറുണ്ട്.
 എവിടെയും ഏറ്റവും മുന്‍നിരയില്‍ കുട്ടികളാണ്‌. നാളെ അവരിലേയ്ക്ക് എത്തിപ്പെടുന്നതും ഇതുതന്നെയല്ലേ?  അതുകൊണ്ടുതന്നെയാണ് നന്മ, നല്ലത് എന്ന ആശയത്തിന് പ്രസക്തിയേറുന്നത്. നല്ലതിനെപറ്റി പ്രസംഗിച്ചാല്‍ മാത്രമാവില്ല. ഉദാഹരണം,



 ഒരുകാലത്ത് തന്‍റെ "പവിത്രം" എന്ന സിനിമ പ്രദര്‍ശനവിജയം നേടാഞ്ഞതില്‍ മനംനൊന്ത്,  "ഇന്നത്തെ സമൂഹത്തിനെന്തുപറ്റി? ഇ പോക്കില്‍ എനിക്ക് വേദനയുണ്ട്." എന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ വിലപിച്ച ടി.കെ രാജീവ്‌ കുമാര്‍ എന്ന സംവിധായകന്‍ കാലങ്ങള്‍ക്കിപ്പുറം അതേ സമൂഹത്തിനായി വച്ചുനീട്ടിയ  "രതിനിര്‍വ്വേദം" എന്ന ഇക്കിളി സിനിമയോര്‍ത്തു തെല്ല് വേദനയുണ്ട്. 


അശ്ലീലത്തിന്റെ അതിപ്രസരം മൂലം  ബ്ലോഗ്ഗിങ്ങിലെ മുടിചൂടാമന്നനായ ബെര്‍ളിയെ, ബ്ലോഗ്ഗിലെ മറ്റൊരു ആദരണീയ വ്യക്തിത്തമായ ബഷീര്‍ വള്ളിക്കുന്ന് തന്‍റെ പോസ്റ്റിലൂടെ സ്നേഹബുദ്ധ്യാ വിമര്‍ശിച്ചത് ഞാന്‍ ഓര്‍ത്തുപോകുന്നു.(http://www.vallikkunnu.com/2011/07/blog-post_16.html)


ബ്ലോഗിങ്ങിന്റെ വിവിധ തലങ്ങളില്‍ അമരത്തിരിക്കുന്ന ഒരുപാടു പ്രതിഭകള്‍ നമുക്കുണ്ട്.വാര്‍ത്താധിഷ്ടിത വിശകലനങ്ങള്‍, പ്രതികരണങ്ങള്‍, വിമര്‍ശനങ്ങള്‍, കലാസാംസ്കാരിക മേഖലയില്‍ അങ്ങനെയങ്ങനെ.....എല്ലാം പൂര്‍വാധികം ശക്തിയായി തുടരട്ടെ. ഏതെങ്കിലും ഒരു കുറിപ്പ് വായിക്കുമ്പോള്‍, അതില്‍ എന്തെങ്കിലും നല്ല സന്ദേശം കണ്ടാല്‍ അത് പങ്കുവയ്ക്കപ്പെടട്ടെ. അല്ലാതെ വെറും കൃഷ്ണനും രാധയുമോ, കൊലവേറിയോ മാത്രമായി ചുരുങ്ങാതിരിക്കട്ടെ. നാളത്തെ സാഹിത്യലോകം ഇ-ബുക്കില്‍ ആവില്ലെന്ന് ആരുകണ്ടു? വെറും മൂന്നാംകിട സാഹിത്യമെന്നു അധിക്ഷേപിച്ചവര്‍ പോലും അക്കൂട്ടത്തില്‍ ഇടം തേടിയെന്നും വരാം. നമുക്കിടയില്‍ നിന്നും വിശ്വസാഹിത്യകാരന്‍മാര്‍ പിറവിയെടുക്കില്ലെന്നു ആരറിഞ്ഞു? അപ്പോള്‍ ഞാന്‍ ചോദിയ്ക്കാന്‍ ബാക്കിവച്ചുപോയ ചിലത് പുതുതലമുറയില്‍ നമ്മോടോപ്പമിരുന്നു സംവദിക്കുന്ന ആ M.T യോടും, സേതുവിനോടും ചോദിക്കാം.


എന്നെങ്കിലും  M.T വാസുദേവന്‍ നായര്‍ സാറിനെ അടുത്തുകണ്ടാല്‍ ചോദിക്കും...........
" ഭീമനോടൊപ്പം എത്രനാള്‍ വനാന്തരത്തില്‍ കഴിഞ്ഞു? അതോ സാറ് തന്നെയോ പൂര്‍വജന്മ്മത്തിലെ ഭീമന്‍!" 


സേതുവിനോട്....
."പാണ്ഡവപുരം എന്ന വിഭാന്തിയിലേക്ക് എന്നെ തള്ളിവിടുവാന്‍ തക്കവണ്ണം ഭ്രാന്തമായ മനസോടെ സാര്‍ എങ്ങനെ ആ ബാങ്ക് മാനജേര്‍ കസേരയില്‍ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കി?"


ഒന്നെനിക്കുറപ്പാന്, മലയാളത്തെ സ്നേഹിക്കുന്നവര്‍, വായനയെ അടുത്തറിഞ്ഞവര്‍, ഇവരൊക്കെ തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ കൈപിടിച്ച് സമൂഹത്തിന്‍റെ വിവിധ തലങ്ങളിലേക്കും മനുഷ്യരിലേക്കും മനസുകൊണ്ട് ഇറങ്ങിച്ചെന്നവരാണ്. അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ ഉള്ളില്‍നിന്നൊന്നും അത്രപെട്ടന്ന് മനുഷ്യത്തം മറക്കപ്പെട്ട ഗോവിന്തച്ചാമിമാര്‍ പുറത്തു വരില്ല.


പുതു തലമുറയുടെ എഴുത്തുകാരെ, പ്രിയപ്പെട്ട ബ്ലോഗ്ഗെര്‍മാരെ നിങ്ങളുടെ വിരല്‍തുമ്പില്‍ വിരിയുന്നതും ചരിത്രമാകട്ടെ.


ഒന്നുമില്ലായ്മയാനെന്‍റെ പൊക്കം! ഒന്നുമല്ലാത്ത എന്നിലെ വെറുമൊരു ചെറു ബ്ലോഗര്‍ക്കും നല്ലതെന്തെങ്കിലും നല്‍കാന്‍ കഴിയും എന്നാശ്വസിച്ച്, ആശംസിച്ച്.....ഇനി അല്‍പനേരം മിണ്ടാതിരിക്കാം........

37 comments:

  1. ഒന്നുമില്ലായ്മയാനെന്‍റെ പൊക്കം! ഒന്നുമല്ലാത്ത എന്നിലെ വെറുമൊരു ചെറു ബ്ലോഗര്‍ക്കും നല്ലതെന്തെങ്കിലും നല്‍കാന്‍ കഴിയും എന്നാശ്വസിച്ച്, ആശംസിച്ച്.....ഇനി അല്‍പനേരം മിണ്ടാതിരിക്കാം........

    പാടില്ല.. ഒരു നിമിഷം പോലും മിണ്ടാതിരുന്നു കൂടാ...

    ആശംസകൾ, ഭാവുകങ്ങൾ, പിന്നെ അതു പോലോത്ത എല്ലാം... :)

    ReplyDelete
  2. അതെ എല്ലാവര്ക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയും കഴിയതിരിക്കില്ലാ..കഴിയട്ടെ എനിക്കും നിങ്ങള്‍ക്കും ആശംസകള്‍ ഇനിയും നല്ല രചനകള്‍ ഉണ്ടാവട്ടെ..

    ReplyDelete
  3. ബ്ലോഗുകളുടെ ലോകത്ത് തളരാതെ പാറിപറക്കാന്‍ കഴിയട്ടെ...നന്നായി വിവരിച്ചിരിക്കുന്നു ആശംസകള്‍

    ReplyDelete
  4. എനിക്ക് ബ്ലോഗിനെ വിലയിരുത്താനുള്ള ഭുദ്ധി എനിക്കില്ല എന്നാലും ആര്‍ക്കും അവനവനു പറയാന്‍ ഉള്ളതിനെ ലോകത്തോട്‌ പറഞ്ഞെന്നു സമാധാനിക്കാന്‍ ഒരത്തന്റെയും കാലുപിടിക്കണ്ടാത്ത ഒരു മദ്യമം എഡിറ്ററും പ്രൂഫ്‌ റീ ഡ റും മന്ഗാതോലിയും ഇല്ലാത്ത മാദ്യമം ആതാണ് ബ്ലോഗ്‌

    ReplyDelete
  5. എല്ലാവര്ക്കും അവരവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള ഇടം എന്നതിലുപരി നല്ല നല്ല എഴുത്തുകാര്‍ ഉയര്‍ന്നു വരട്ടെ.. എന്നശംസ്കിക്കുന്നു...

    ആ പ്രശസ്തരില്‍ ഒരാള്‍ ചിലപ്പോള്‍ നിങ്ങള്‍ ആയിരിക്കാം... അത് കൊണ്ട് മിണ്ടാതിരിക്കാതെ നല്ല നല്ല രചനകളുമായി വീണ്ടും വരിക... ആശംസകള്‍...

    ReplyDelete
  6. വളരെ നല്ല ചിന്തകള്‍ ...ഇനിയും ആ മനസ്സില്‍ ഉണരട്ടെ...ഇത്തരം രചനകള്‍ ...അതുകൊണ്ടു അല്‍പ്പനേരം മിണ്ടാതിരുന്നാല്‍ മതി ,കുറച്ചു കഴിഞ്ഞു ഇനിയും വരണം....

    ReplyDelete
  7. >> ഒന്നുമില്ലായ്മയാനെന്‍റെ പൊക്കം! ഒന്നുമല്ലാത്ത എന്നിലെ വെറുമൊരു ചെറു ബ്ലോഗര്‍ക്കും നല്ലതെന്തെങ്കിലും നല്‍കാന്‍ കഴിയും എന്നാശ്വസിച്ച്, ആശംസിച്ച്.....ഇനി അല്‍പനേരം മിണ്ടാതിരിക്കാം <<

    നന്നായെഴുതിയാല്‍ പൊക്കാനിവിടെ നല്ലവരുണ്ടാകും.
    അല്ലേല്‍ പണി പാളും മച്ചുനാ.
    മിണ്ടാതിരിക്കേണ്ട.
    എന്തേലും എഴുതിക്കൊണ്ടിരിക്കൂ.

    ReplyDelete
  8. അതെ മനസ്സിൽ തോന്നിയതു കുത്തിക്കുറിക്കാം... ആരൊടും ചോദിക്കേണ്ടല്ലൊ..

    ReplyDelete
  9. പുഞ്ചപ്പാടത്തെ ഈ കൃഷി സമൃദ്ധമാണ് സുഹൃത്തേ .
    എനിക്കൊത്തി ഇഷ്ടപ്പെട്ടു ഈ പറഞ്ഞ കാര്യങ്ങളും അത് അവതപ്പിച്ച രീതിയും.
    എഴുത്ത് തുടരട്ടെ
    സ്നേഹാശംസകള്‍

    ReplyDelete
  10. നന്നായി എഴുതാന്‍ കഴിയട്ടെ ............... ആശംസകള്‍

    ReplyDelete
  11. എന്റെ അനുഭവത്തില്‍ ആദ്യമായിട്ടാണ് ഇത്രയും കമന്റ്സ് ഈ ചുരുങ്ങിയ സമയം കൊണ്ട് ലഭിക്കുന്നത്.പുതിയ കളിപ്പാട്ടം കിട്ടിയ കുഞ്ഞിനെപ്പോലെ, ഓണം ബംബര്‍ അടിച്ചവനെപ്പോലെ ഞാന്‍ ഒന്ന് സന്തോഷിച്ചോട്ടെ!നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനത്തിന് ഒരായിരം നന്ദി.

    ReplyDelete
  12. പുഞ്ചപ്പാടം ഇപ്പോഴെല്ലേ മാഷേ കാണുന്നത്..
    അപ്പോ.. ഇടക്കിടക്ക് ഇങ്ങോട്ടൊക്കെ വരാം..

    എന്റെ സര്‍വ്വവിധ ആശംസകളും..

    ReplyDelete
  13. വിത്ത് വിതറൂ, നല്ല വളക്കൂറുള്ള മണ്ണാണ്
    ആശംസകള്‍

    ReplyDelete
  14. പണ്ടെല്ലാം ഒരു സൃഷ്ടി വെളിച്ചം കാണണം എങ്കില്‍ , അത് നാലാള് വായിക്കണം എങ്കില്‍, എന്തു പാടായിരുന്നു..
    ഇപ്പോള്‍ , അത് വേണ്ട..ഒറ്റ ക്ലിക്കില്‍...ലോകം മുഴുവന്‍...
    ഓം ബ്ലോഗായ നമ...
    Welcome to the world of Blogging..........

    ReplyDelete
  15. പ്രിയ സ്നേഹിതാ..

    അല കടലില്‍ അലയുമ്പോള്‍ ഒരു തുരുത്ത് കണ്ട ആവേശം താങ്കളുടെ വാക്കുകളില്‍...
    എന്തൊക്കെയോ വിളിച്ച് പറയാനുള്ള അടങ്ങാത്ത ത്വര...
    നന്ന്..എഴുതാനുള്ള ആവേശവും ഊര്‍ജ്ജവും അതിനുള്ള വാക്‌സാമര്‍ത്ഥ്യവുമുണ്ട് താങ്കള്‍ക്ക്...!

    നന്നായ് എഴുതിയാല്‍ തീര്‍ച്ചയായും വായിക്കാന്‍ ആളുണ്ടാവും..
    എല്ലാ ആശംസകളും..

    (പിന്നെ ഇപ്പോള്‍ കാണിച്ചത് പോലെ സകല വിഷയങ്ങളും എഴുതി കാട് കയറി ഒരു "മുഷക്കില്‍" പരുവത്തില്‍ ആക്കി ഞങ്ങളെ കുഴക്കരുതേ..പറയാനുള്ളത് പറയുമ്പോള്‍
    എഴുത്തിലെ ഏകാഗ്രത നഷ്ടപ്പെടാതിരിക്കട്ടെ..)

    ReplyDelete
  16. "......അതില്‍ ഇത്തിരി കാമ്പുണ്ടാവണമെന്നും, ഒരു വായനക്കാരനേയുള്ളൂവെങ്കിലും ചിന്തിക്കാനുതകുന്ന ഒരു നല്ല ആശയമെങ്കിലും പകര്‍ന്നുനല്‍കാന്‍ അതിനു കഴിയണമെന്നുമാണ് ആഗ്രഹം"...........എന്‍റെയും

    ReplyDelete
  17. എഴുതാം നമുക്ക് ഒരുമിച്ച്

    ReplyDelete
  18. നൌഷാദ്, താങ്ങളുടെ നിരീക്ഷണം വളരെ ശരിയാണ്. ഒത്തിരി പറയാനുള്ള ആവേശമാണ് ഈ അശ്രധക്ക് കാരണം. ഇനി ശ്രദ്ധിക്കാം. ഇനിയും ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒരു തുടക്കക്കാരനായതിനാല്‍ സദയം ക്ഷമിക്കണം.

    ReplyDelete
  19. @ to all,
    വായനക്കാരെ കൂട്ടാന്‍ ഇത്തിരി എരിവും പുളിയുമുള്ള അശ്ലീലം ചേര്‍ത്ത്, എത്ര ആശയ ദാരിദ്ര്യം സംഭവിച്ചാലും ആരും എഴുതെരുതെന്നു തന്നെയാണ് എന്റെ പ്രാര്‍ത്ഥന.

    ReplyDelete
  20. ഇതു തന്നെയല്ലേ നല്ല എഴുത്ത് .തുടരുക....താങ്കള്‍ക്ക് എന്റെ വിനീതമായ ആശംസകള്‍ !

    ReplyDelete
  21. ഏകാഗ്രത ഉണ്ടാവട്ടെ എഴുത്തില്‍ .വളരെ സൂക്ഷ്മ ബുദ്ധിയോടെ കുറേപ്പേര്‍ നിങ്ങളെ വായിക്കുന്നുണ്ട് ,വിലയിരുത്തുന്നുണ്ട് ,തുടരുക ...

    ReplyDelete
  22. നീ എഴുതു ജോസ് ..

    തെളിയും ന്ന കാര്യത്തില്‍ സംശയം അശേഷം വേണ്ട...

    നോം കൂടെ ല്ല്യെ ... നന്നായി വരും

    ReplyDelete
  23. ഇവിടെ തികച്ചും പുതുമുഖമായിരുന്നിട്ടും ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ട് ആകാശംപോലെ വിശാലമായ ഒരു ക്യാന്‍വാസ് കണ്ടു. അതില്‍ ഏതു സമകാലിക വിഷയവും കയ്യിലെടുത്തമ്മാനമാടുന്ന അതുല്യ പ്രതിഭകളെ കണ്ടു. അച്ചടിത്താള്കളില്‍ എത്തിപ്പെട്ടില്ലെങ്കിലും കഥയും കവിതയും വിളയുന്ന പുതിയ വയലുകളും അവയിലെ വിതക്കാരെയും കണ്ടു. താരാപഥത്തിലെ തിളക്കങ്ങള്‍പോലെ, അറിഞ്ഞും അറിയപ്പെടാതെയും മിന്നുന്ന പൊട്ടുകളില്‍ വലുതും, ചെറുതും, പേരുള്ളതും ഇല്ലാത്തതുമായ ഒത്തിരിപ്പേര്‍.......... മലയാള ഭാഷയും വായനയും ആന്യംനിന്നു പോകുന്നുവെന്ന് ആക്ഷേപമുള്ള ഈ കാലഘട്ടത്തിലും നമുക്കാഹ്ലാദിക്കാന്‍ വകനല്‍കുന്ന ഉന്നതനിലവാരവും വിജ്ഞാനവുമുള്ള, വിവിധ വിഷയങ്ങളില്‍ വ്യക്തമായകാഴ്ചപ്പാടുള്ള, പ്രതികരണശേഷിയുള്ള ഒരു വലിയ സമൂഹം.

    എന്നെപ്പോലുള്ളവരുടെ മനസ്സിൽ നിന്നും വരുന്ന വാക്കുകൾ പോലെ അനുഭവപ്പെട്ടു ഇത് വായിച്ചപ്പോൾ. നല്ല കാര്യങ്ങൾ പറഞ്ഞു. നല്ലതിനെ പിന്തുണയ്ക്കാൻ ചെറുതെങ്കിലും ഒരു സമൂഹം എന്നുമുണ്ടാകും. നമ്മുടെ ഭാഗ്യമായി ബ്ലോഗ്ഗേഴ്സിൽ വലിയൊരു ശതമാനം അതുണ്ട്. ആശംസകൾ.

    ReplyDelete
  24. "ഇനി അല്‍പനേരം മിണ്ടാതിരിക്കാം"
    അങ്ങനെ ചെയ്‌താല്‍ മിണ്ടാട്ടം മുട്ടും എന്നെ ഉള്ളു ....അത് കൊണ്ട് വായാടിയാവുക ...best of luck

    ReplyDelete
  25. പുഞ്ജപാഠം എന്ന് ഞങ്ങളുടെ നാട്ടില്‍ പറയുന്നത് ഒരുകാലത്തും വെള്ളം വറ്റാത്ത പാടതെയാണ്.
    അതെ, ജോസഫ് ഇന്നാണ് യഥാര്‍ത്ഥ പുഞ്ജപ്പാടമായത് .തന്നിലെ കുറവുകള്‍ കണ്ടു തുടങ്ങിയാല്‍
    അവന്‍ മനുഷ്യനായി.

    ReplyDelete
  26. കൊച്ചുകള്ളാ..എല്ലാവരെയും സുഖിപ്പിച്ചു സുഖിപ്പിച്ചു ആകാശത്തേയ്ക്കുയർത്തിയല്ലേ..ഇനിയെപ്പോഴാ താഴേക്കിടുന്നത് ?

    ReplyDelete
  27. എന്താ പറയ്വാ.... എനിക്കുമുണ്ട് സേതുവിനോടു ചോദിക്കാന്‍ കുറേ ചോദ്യങ്ങള്‍..

    ReplyDelete
  28. ജോസിന്റെ ബ്ലോഗിലെ പോസ്റ്റുകൾ - ഓരോന്നായി പതിയെ വായിച്ചു വരുന്നു... എഴുതുവാനും ആശയവിനിമയം ചെയ്യുവാനുമുള്ള നല്ല കഴിവുണ്ട്....എഴുതാനുള്ള ആവേശവുമുണ്ട്... ഒരു പത്രമുതലാളിയുടേയും പിന്തുണയില്ലാതെ സമാനഹൃദയരുമായി ആശയഗതി പങ്കുവെക്കാനുതകുന്ന ബ്ലോഗ് മാധ്യമവുമുണ്ട്....

    ആശംസകള്‍....

    ReplyDelete
  29. എല്ലാ ഭാവുകങ്ങളും നേരുന്നു .......തുടര്‍ന്നുള്ള മഹാ പ്രയാണത്തിന് .............

    ReplyDelete
  30. മനസ്സില്‍ ഉള്ളത് എഴുതാന്‍ ഒരിടം :)

    ReplyDelete
  31. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പുതിയ ഭൂമി....ബൂലോഗം

    ReplyDelete
  32. ആശംസകള്‍, ചുള്ളന്‍!

    ReplyDelete
  33. ജോസലറ്റിന്റെ സ്വതസിദ്ധമായ മികച്ച ശൈലിയില്‍ നിന്നും അകന്ന് അല്‍പം വരണ്ടുപോയ ഒരു പോസ്റ്റായാണ് ഇത് അനുഭവപ്പെട്ടത്, മുന്‍ ലേഘനങ്ങളിലെ, കഥകളിലെ, തെളിമയാര്‍ന്നതും ഒഴുക്കുള്ളതുമായ ശൈലി കൈവിടാതെ തുടരണം എന്നഭ്യര്‍ഥിക്കുന്നു

    ReplyDelete
  34. വായിക്കാനും വായിക്കപ്പെടാനും മികച്ചരചനകള്‍ ബൂലോകത്തിനിയുമിനിയും ഉണ്ടാവട്ടെ. ആശംസകള്‍

    ReplyDelete
  35. Josu no need to silent. You have to write and we are all waiting for it.

    ReplyDelete
  36. ഈ രണ്ടു ദിവസങ്ങള്‍ കൊണ്ട് ഞാന്‍ താങ്കളുടെ മുഴുവന്‍ പോസ്റ്റും വായിച്ചു തീര്‍ത്തു. വളരെ നന്നായി തോന്നി. ഇനിയും ഒരുപാടു ചിന്തിപ്പിക്കുന്ന ചിരിപ്പിക്കുന്ന പോസ്റ്റ്‌ എഴുതാന്‍ ഇതു നിങ്ങള്‍ക്ക് പ്രേരകമാവട്ടെ......

    ReplyDelete

Related Posts Plugin for WordPress, Blogger...